Search
  • Follow NativePlanet
Share
» »കാണാം ചില കോഴിക്കോടന്‍ കാഴ്ചകള്‍

കാണാം ചില കോഴിക്കോടന്‍ കാഴ്ചകള്‍

By Maneesh

കാഴ്ചകള്‍ തേടി എത്തിച്ചേരുന്ന സഞ്ചാരികളെ ഒട്ടും നിരശാപ്പെടുത്തുന്നതല്ല കോഴിക്കോട് നഗരവും സമീപ പ്രദേശങ്ങളും. ക്ഷേത്രങ്ങള്‍, പള്ളികള്‍, മോസ്‌കുകള്‍, സ്മാരകങ്ങള്‍, എന്നിങ്ങനെ ചരിത്രവും സംസ്‌കാരവും പറയുന്ന കോഴിക്കോടന്‍ കാഴ്ചകള്‍ നിരവധിയാണ്.

ബേപ്പൂരും കാപ്പാടും ബീച്ചിന്റെ സൗന്ദര്യം പകരുമെങ്കിൽ പ്രകൃതി സ്നേഹികൾക്ക് കടലുണ്ടിയിലേക്ക് പോകാം. അവിടെയാണ് പ്രശസ്തമായ പക്ഷിസങ്കേതം സ്ഥിതി ചെയ്യുന്നത്. കോഴിക്കോട് നിന്ന് കുടുംബത്തോടൊപ്പം യാത്രപോകാനും സമയം ചെലവഴിക്കാനും പറ്റിയ ഇടങ്ങളാണ് പെരുവണ്ണാമുഴി ഡാമും തുഷാരഗിരി വെള്ളച്ചാട്ടവും.

കോഴിക്കോടിനെക്കുറിച്ച് കൂടുതൽ വായിക്കാം

മാനാഞ്ചിറ സ്ക്വയർ

മാനാഞ്ചിറ സ്ക്വയർ

കോഴിക്കോട്ടേ ഏറെ ചരിത്ര പ്രാധാന്യമുള്ള സ്ഥലമാണ്. നഗര ഹൃദയത്തിൽ തന്നെയാണ് ഇത് സ്ഥിതി ചെയ്യുന്നത്. നിരവധി മരങ്ങളും കുറ്റിച്ചെടികളും ശില്പങ്ങളുമൊക്കെയുള്ള സുന്ദരമായ ഒരു സ്ഥലമാണ് ഇത്. കൂടുതൽ വായിക്കാം

Photo Courtesy: Bidhunkrishna

റെയിൽവെ സ്റ്റേഷൻ

റെയിൽവെ സ്റ്റേഷൻ

കോഴിക്കോട്ടെ റെയിൽവെ സ്റ്റേഷൻ. ഇന്ത്യയിലെ പ്രധാന നഗരങ്ങളായ മുംബൈ, ഡൽഹി, ബാംഗ്ലൂർ, ചെന്നൈ, മംഗലാപുരം, പൂനെ എന്നിവിടങ്ങളിലേക്ക് ഇവിടെ നിന്ന് ട്രെയിനുകളുണ്ട്.
Photo Courtesy: Smokingsingh

വിളക്കുമാടം

വിളക്കുമാടം

വിളക്കുമാടം എന്ന് അറിയപ്പെടുന്ന ഈ ലൈറ്റ് ഹൗസ് കോഴിക്കോട് ബീച്ചിന് സമീപത്തായാണ് സ്ഥിതി ചെയ്യുന്നത്.
Photo Courtesy: Piouswatson

പെരുവണ്ണാമൂഴി

പെരുവണ്ണാമൂഴി

കോഴിക്കോട്ടെ മനോഹരമായ ഒരു ഡാം സൈറ്റാണ് പെരുവണ്ണാമുഴി ഡാം. കോഴിക്കോട് നഗരത്തില്‍ നിന്നും ഇവിടേക്ക് 43 കിലോമീറ്റര്‍ ദൂരമുണ്ട്. പെരുവണ്ണാമുഴി എന്ന സ്ഥലത്താണ് ഈ ഡാം സ്ഥിതി ചെയ്യുന്നത്. കോഴിക്കോട് നിന്നും നിരവധി ബസ് സര്‍വ്വീസുകള്‍ ഈ ഭാഗത്തേക്കുണ്ട്. ഏകദേശം രണ്ട് മണിക്കൂര്‍ ബസ് യാത്ര ചെയ്താല്‍ കോഴിക്കോട് നിന്നും പെരുവണ്ണാമുഴി ഡാമിലെത്താം. കൂടുതൽ വായിക്കാം

Photo Courtesy: Sajetpa at ml.wikipedia
മിശ്കാൽ പള്ളി

മിശ്കാൽ പള്ളി

മിശ്കാൽ പള്ളി കോഴിക്കോട്ടെ ഏറ്റവും പഴക്കമുള്ള മുസ്ലീം പള്ളിയാണ് ഇത്. ഒരു ആരാധന കേന്ദ്രമെന്നതിനേക്കാൾ ഉപരി കോഴിക്കോട് എത്തുന്ന സഞ്ചാരികളെ ഏറെ ആകർഷിപ്പിക്കുന്ന ഒന്നാണ് ഈ പള്ളി. എ ഡി 650ൽ നിർമ്മിക്കപ്പെട്ടതെന്ന് കരുതുന്ന ഈ പള്ളി 1510 പോർചുഗീസുകാരുടെ ആക്രമണത്തിന് ഇരയായി. കോഴിക്കോട് കുറ്റിച്ചിറയിലാണ് ഈ പള്ളി സ്ഥിതി ചെയ്യുന്നത്.

Photo Courtesy: Adam Jones Adam63

മുച്ചുന്തിപ്പള്ളി

മുച്ചുന്തിപ്പള്ളി

കോഴിക്കോട് കുറ്റിച്ചിറയിലാണ് ഈ പള്ളി സ്ഥിതി ചെയ്യുന്നത്. ഭാരതീയ ക്ഷേത്ര രൂപത്തിൽ നിർമ്മിക്കപ്പെട്ട ഈ പള്ളി കേരളത്തിൽ ആദ്യകാലത്ത് നിർമ്മിക്കപ്പെട്ട മുസ്ലീം പള്ളികളിൽ ഒന്നാണ്.

Photo Courtesy: Nmkuttiady

പഴശ്ശി രാജാ മ്യൂസിയം

പഴശ്ശി രാജാ മ്യൂസിയം

കോഴിക്കോട് നഗരത്തില്‍ നിന്നും അഞ്ച് കിലോമീറ്റര്‍ ദൂരത്തായി ഈസ്റ്റ് ഹില്ലിലാണ് പഴശ്ശിരാജ മ്യൂസിയം സ്ഥിതിചെയ്യുന്നത്. ചരിത്രപ്രേമികള്‍ തീര്‍ച്ചയായും കണ്ടിരിക്കേണ്ട ഒന്നാണ് മനോഹരമായ ഈ മ്യൂസിയം. നിരവധി നൂറ്റാണ്ടുകളുടെ ചരിത്രം പറയാനുണ്ട് ഈ മ്യൂസിയത്തിന്. കൂടുതൽ വായിക്കാം

Photo Courtesy: Pradeep717
കൃഷ്ണ മേനോൻ മ്യൂസിയം

കൃഷ്ണ മേനോൻ മ്യൂസിയം

കോഴിക്കോട് നഗരത്തില്‍ നിന്നും 5 കിലോമീറ്റര്‍ ദൂരത്തിലാണ് കൃഷ്ണമേനോന്‍ മ്യൂസിയം സ്ഥിതിചെയ്യുന്നത്. കോഴിക്കോട്ടെ കാഴ്ചകളില്‍ പ്രധാനപ്പെട്ട ഒന്നാണിത്. പഴശ്ശിരാജ മ്യൂസിയത്തിനടുത്തായി ഈസ്റ്റ് ഹില്ലിലാണ് കൃഷ്ണമേനോന്‍ മ്യൂസിയം സ്ഥിതിചെയ്യുന്നത്. കൂടുതൽ വായിക്കാം

Photo Courtesy: Pradeep717
സ്റ്റേഡിയം

സ്റ്റേഡിയം

കോഴിക്കോട്ടെ കോർപ്പറേഷൻ സ്റ്റേഡിയം

Photo Courtesy: Anushbmx

ഫോക്കസ് മാൾ

ഫോക്കസ് മാൾ

കോഴിക്കോട്ടെ പുതിയ ബസ് സ്റ്റാൻഡിന് എതിർവശത്തായി രാജാജി റോഡിലാണ് ഫോക്കസ് മാൾ സ്ഥിതി ചെയ്യുന്നത്. 2007ൽ ആണ് ഈ മാളിന്റെ പ്രവർത്തനം ആരംഭിച്ചത്.


Photo Courtesy:Jihademm

കോർപ്പറേഷൻ

കോർപ്പറേഷൻ

കോഴിക്കൊട് കോർപ്പറേഷൻ ഓഫീസ്

Photo Courtesy: Pradeep717

ബീച്ച് റോഡ്

ബീച്ച് റോഡ്

കോഴിക്കോട് ബീച്ചിലേക്കുള്ള ബീച്ച് റോഡ്

Photo Courtesy: Bidhunkrishna

കോഴിക്കോട് ബീച്ച്

കോഴിക്കോട് ബീച്ച്

കോഴിക്കോട്ടെ ബീച്ച്

Photo Courtesy: Dhruvaraj S from India

നഗരക്കാഴ്ച്ച

നഗരക്കാഴ്ച്ച

കോഴിക്കോട് നഗരത്തിന്റെ ആകാശകാഴ്ച്ചകൾ

Photo Courtesy: Shafeekbsb

കാപ്പാട് ബീച്ച്

കാപ്പാട് ബീച്ച്

ചരിത്രപ്രാധാന്യം കൊണ്ട് ശ്രദ്ധയാകര്‍ഷിക്കുന്ന കോഴിക്കോട്ടെ മനോഹരമായ കടല്‍ത്തീരമാണ് കാപ്പാട് ബീച്ച്. കോഴിക്കോട്ട് നിന്നും 18 കിലോമീറ്റര്‍ അകലത്തിലാണ് കാപ്പാട് ബീച്ച്. 1498 ല്‍ പോര്‍ട്ടുഗീസ് നാവികനായ വാസ്‌കോ ഡ ഗാമ ആദ്യമായി ഇന്ത്യന്‍ മണ്ണില്‍ കാലുകുത്തിയത് കാപ്പാടാണ്. കൂടുതൽ വായിക്കാം

Photo Courtesy: Dijaraj Nair from Mangalore, INDIA

ബേപ്പൂർ തുറമുഖം

ബേപ്പൂർ തുറമുഖം

കേരളത്തിലെ രണ്ടാമത്തെ വലിയ തുറമുഖമാണ് ബേപ്പൂര്‍. കോഴിക്കോട് നഗരത്തില്‍നിന്നും 10 കിലോമീറ്റര്‍ മാത്രം അകലെ സ്ഥിതിചെയ്യുന്ന ബേപ്പൂര്‍ തുറമുഖത്തിന് നിരവധി ചരിത്രകഥകള്‍ പറയാനുണ്ട്. കൂടുതൽ വായിക്കാം

Photo Courtesy: Pradeep717
കക്കയം ഡാം

കക്കയം ഡാം

മനോഹരമായ ഒരു അണക്കെട്ടാണ് കക്കയം. പ്രകൃതിസുന്ദരമായ ഈ ഡാമിലേക്ക് കോഴിക്കോട് നിന്നും 45 കിലോമീറ്റര്‍ യാത്ര ചെയ്യണം. പാറകയറ്റവും ട്രക്കിംഗും പോലുള്ള സാഹസിക പ്രവൃത്തികള്‍ക്ക് പേരുകേട്ടതാണ് കക്കയം. കൂടുതൽ വായിക്കാം

Photo Courtesy: Mutuluki

തളി ക്ഷേത്രം

തളി ക്ഷേത്രം

കോഴിക്കോട് നഗരത്തിന് സമീപത്താണ് പ്രമുഖ ക്ഷേത്രങ്ങളിലൊന്നായയ തളി ക്ഷേത്രം സ്ഥിതിചെയ്യുന്നത്. കേരളത്തിലെ തന്നെ പഴക്കം ചെന്ന ക്ഷേത്രങ്ങളില്‍ പ്രമുഖമായതാണ് തളി ക്ഷേത്രം. വളരെയേറെ ചരിത്രപ്രാധ്യാന്യങ്ങളുള്ള ഈ ക്ഷേത്രം സാമൂതിരിയുടെ കാലത്താണ് നിര്‍മിക്കപ്പെട്ടത്. പണ്ഡിതരുടെ വാര്‍ഷികസമ്മേളനമായ രേവതി പട്ടത്താനമായിരുന്നു തളി ക്ഷേത്രത്തില പ്രസിദ്ധമായ പരിപാടികളിലൊന്ന്. കൂടുതൽ വായിക്കാം

Photo Courtesy: keralatourism

കളിപ്പൊയ്ക

കളിപ്പൊയ്ക

കോഴിക്കോട് നഗരഹദയത്തില്‍ നിന്നും വെറും രണ്ട് കിലമീറ്റര്‍ ദൂരത്താണ് കളിപ്പൊയ്ക എന്നു വിളിക്കുന്ന ഈ അമ്യൂസ്‌മെന്റ് പാര്‍ക്ക്. അരയിടത്തുപാലം എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന ഈ പാര്‍ക്കില്‍ ദിവസേന നൂറുകണക്കിന് ആളുകള്‍ സന്ദര്‍ശനം നടത്തുന്നു. റോ ബോട്ടിംഗും പെഡല്‍ ബോട്ടിംഗുമാണ് ഇവിടത്തെപ്രധാന ആകര്‍ഷണങ്ങള്‍. കൂടുതൽ വായിക്കാം

Photo Courtesy: MurariKizhakkemadhom

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+