Search
  • Follow NativePlanet
Share
» »നാല് പേര് ഒരുമിച്ചെടുത്ത ട്രെയിൻ ടിക്കറ്റിൽ ഒന്ന് മാത്രം ക്യാൻസൽ ചെയ്യാമോ?സംഗതി എളുപ്പമാണ്!

നാല് പേര് ഒരുമിച്ചെടുത്ത ട്രെയിൻ ടിക്കറ്റിൽ ഒന്ന് മാത്രം ക്യാൻസൽ ചെയ്യാമോ?സംഗതി എളുപ്പമാണ്!

സുഹൃത്തുക്കൾ കൂടി ഒരു യാത്ര പ്ലാൻ ചെയ്യുന്നു..തിയതിയും സ്ഥലവും എല്ലാം ഉറപ്പിച്ചുകഴിഞ്ഞാൽ അടുത്തത് ട്രെയിൻ ടിക്കറ്റ് ബുക്കിങ്ങാണ്. ടിക്കറ്റ് ബുക്കിങ് നടത്തിയാൽ ഇനി കാത്തിരിപ്പാണ്. യാത്രാതിയതി ആകാനുള്ള നീണ്ട കാത്തിരിപ്പ്... പെട്ടന്ന് കൂട്ടത്തിലെ ഒരാൾക്ക് ഒഴിവാക്കാനാവാത്ത ചില കാരണങ്ങളാൽ യാത്രയ്ക്ക് വരാനാകില്ല. ഇനിയുള്ള സങ്കടം ടിക്കറ്റ് ക്യാൻസൽ ചെയ്യാൻ കഴിയില്ലല്ലോ എന്നതാണ്. പൈസയും പോയി, യാത്രയും നടക്കില്ല എന്ന സങ്കടം വേറെയും...

എന്നാൽ ട്രെയിൻ ടിക്കറ്റിൽ ഒരെണ്ണം മാത്രമായി എ‍ഡിറ്റ് ചെയ്യുവാനുള്ള സൗകര്യം റെയിൽവേ നല്കുന്നത് അറിയുമെങ്കിൽ ഈ സങ്കടം വേണ്ടിവരില്ല. അതെ.. ഒന്നിലധികം പേർക്ക് രു പിഎൻആർ നമ്പറിലാണ് ടിക്കറ്റെങ്കിൽ സുഖമായി ടിക്കറ്റ് എഡിറ്റ് ചെയ്യാം. ഒരുമിച്ച് ടിക്കറ്റ് ബുക്ക് ചെയ്തിട്ട് അതിലൊന്ന് മാത്രം റദ്ദാക്കണമെങ്കിൽ റെയിൽവേ നിങ്ങൾക്ക് ടിക്കറ്റ് എഡിറ്റ് ചെയ്യാനും റദ്ദാക്കാനും ഉള്ള സൗകര്യം നല്കുന്നു.

train-ticket-cancellatio

ട്രെയിൻ ടിക്കറ്റ് റദ്ദാക്കാൻ

നിങ്ങൾ എങ്ങനെ ടിക്കറ്റ് എടുത്തോ അതിനനുസരിച്ചാണ് റദ്ദാക്കൽ..
ഐആർസിടിസി വഴി ഓൺലൈൻ ആയി ടിക്കറ്റ് എടുക്കുകയാണ് ചെയ്തതെങ്കിൽ ആപ്പ് വഴിയോ വെബ്സൈറ്റ് വഴിയോ ടിക്കറ്റ് റദ്ദാക്കാൻ റെയിൽവേ അനുവദിക്കുന്നു. ഓൺലൈൻ ടിക്കറ്റുകൾക്ക് റെയിൽവേ സ്റ്റേഷനിലെ ടിക്കറ്റ് കൗണ്ടറുകൾ വഴിയുള്ള റദ്ദാക്കൽ റെയിൽവേ അനുവദിക്കുന്നില്ല.

ഗ്രൂപ്പ് ബുക്കിങ്ങിൽ ഒരു ടിക്കറ്റ് മാത്രം റദ്ദാക്കാൻ

നിങ്ങൾ ട്രെയിൻ ടിക്കറ്റ് ഓൺലൈൻ ആയി ഐആർസിടിസി അക്കൗണ്ടിൽ യൂസർ നെയിം, പാസ്വേഡ് എന്നിവ നല്കി ലോഗിൻ ചെയ്യുക ആണ് ആദ്യം ചെയ്യേണ്ടത്.
അതിൽ മൈ അക്കൗണ്ടിൽ പോയാൽ നിങ്ങൾ ബുക്കിങ് നടത്തിയ ടിക്കറ്റിന്റെ വിവരങ്ങൾ കാണാം. ഇതിൽ അതാണോ ക്യാൻസൽ ചെയ്യേണ്ടത് അത് തിരഞ്ഞെടുക്കുക.

train

തിരഞ്ഞെടുത്ത ടിക്കറ്റിൽ നിങ്ങൾക്ക് ക്യാൻസൽ ചെയ്യാനുള്ള ഓപ്ഷൻ കാണാം. തുടർന്ന് ടിക്കറ്റിൽ ഏത് യാത്രക്കാരന്റെ ടിക്കറ്റ് ആണോ റദ്ദാക്കേണ്ടത്, റദ്ദാക്കേണ്ട യാത്രക്കാരന്റെ പേര് തിരഞ്ഞെടുത്ത് ക്യാന്‍സല്‍ ടിക്കറ്റ് ക്ലിര്ര് ചെയ്താൽ അത് സെലക്ടായി കാണാം. ഇതി തുടർന്ന് വരുന്ന വിൻഡോയിൽ ക്യാൻസലേഷൻ ഉറപ്പിക്കാം, അതിൽ ഒകെ കൊടുത്താൽ ആ യാത്രക്കാരന്റെ പേരിലുള്ള ടിക്കറ്റ് ക്യാൻസലായി കഴിഞ്ഞു.

ക്യാൻസൽ ചെയ്തു കഴിഞ്ഞാൽ നിങ്ങളുടെ ഐആർസിടിസി അക്കൗണ്ടുമായി ബന്ധിപ്പിച്ചിരിക്കുന്ന ഇ-മെയിൽ അഡ്രസിലേക്കും ഫോൺനമ്പറിലേക്കും ക്യാന്‍സലേഷന്‍ സ്ഥിരീകരിച്ച എസ്എംഎസും ഇമെയിലും ലഭിക്കും. മാത്രമല്ല ക്യാൻസൽ ചെയ്ത ടിക്കറ്റ് നിരക്ക് നിങ്ങൾക്ക് അക്കൗണ്ടിലേക്ക് റീഫണ്ട് ചെയ്യുകയും ചെയ്യും. ടിക്കറ്റിന്റെ ക്യാന്‍സലേഷന്‍ ഫീ കുറച്ചുള്ള തുകയാണ് ഇങ്ങനെ ലഭിക്കുന്നത്.

നിങ്ങളുടെ യാത്രയിൽ ഇങ്ങനെയൊരു ടിക്കറ്റ് ക്യാൻസൽ ചെയ്തിട്ടുണ്ടെങ്കിൽ യാത്ര ചെയ്യുന്ന മറ്റുള്ളവർ ടിക്കറ്റ് റിസർവ് ചെയ്തതിന്റെ പ്രിന്‍റ് കരുതണം എന്നാണ് റെയിൽവേ നിയമം പറയുന്നത്.

ക്യാൻസൽ ചെയ്ത ടിക്കറ്റിന്റെ റീഫണ്ട്

വ്യത്യസ്തങ്ങളായ കാര്യങ്ങൾ പരിഗണിച്ചാണ് എത്ര തുകയാണ് റീഫണ്ടായി നല്കേണ്ടത് എന്ന് റെയിൽവേ തീരുമാനിക്കുക. , ടിക്കറ്റ് ബുക്ക് ചെയ്ത ക്ലാസ്, ടിക്കറ്റ് കൺഫമേഷൻ നില, ടിക്കറ്റ് ക്യാൻസൽ ചെയ്ത സമയം തുടങ്ങിയവ അതിൽ ചിലതാണ്.

ട്രെയിൻ പുറപ്പെടുന്നതിന് 48 മണിക്കൂറിന് മുൻപ്

ട്രെയിൻ പുറപ്പെടുന്നതിന് 48 മണിക്കൂറിന് മുൻപ് ഉറപ്പായ ടിക്കറ്റുകൾ (കൺഫേം ടിക്കറ്റുകൾ) റദ്ദാക്കിയാൽ എസി ഫസ്റ്റ്/എക്‌സിക്യുട്ടീവ് ക്ലാസ് യാത്രക്കാർക്ക് 240 രൂപയും എസി 2-ടയർ ക്ലാസിന് 200 രൂപയും ആണ് റദ്ദാക്കൽ ചാർജ് ഈടാക്കും. എസി 3-ടയർ/എസി ചെയർ കാ‌ർ യാത്രക്കാർക്ക് 180 രൂപയും സെക്കൻഡ് ക്ലാസിന് 60 രൂപയുമാണ് റദ്ദാക്കൽ ചാർജ്.

ട്രെയിൻ പുറപ്പെടുന്നതിന് 12 മണിക്കൂർ മുൻപ്

ട്രെയിൻ പുറപ്പെടുന്നതിന് 12 മണിക്കൂർ മുൻപാണ് ടിക്കറ്റ് റദ്ദാക്കുന്നതെങ്കിൽ ടിക്കറ്റ് നിരക്കിന്റെ 25 ശതമാനം ആണ് റെയിൽവേ ക്യാൻസലേഷൻ ഫീസ് ആയി എടുക്കുന്നത്. അതേസമയം ട്രെയിൻ പുറപ്പെടുന്നതിന് വെറും 4 മണിക്കൂർ മുൻപ് മാത്രമാണ് ടിക്കറ്റ് റദ്ദാക്കുന്നതെങ്കിൽ ടിക്കറ്റ് നിരക്കിന് 50 ശതമാനം തുക ക്യാൻസലേഷൻ ചാർജ് ഈടാക്കും. കൂടാതെ ട്രെയിൻ പുറപ്പെടുന്നതിന് അര മണിക്കൂർ മുൻപാണ് ആർഎസി/വെയ്റ്റ്‌ലിസ്റ്റ് ടിക്കറ്റുകൾ റദ്ദാക്കുന്നതെങ്കിൽ ക്ലറിക്കൽ ചാർജ് മാത്രം എടുത്ത ശേഷം ബാക്കി മുഴുവൻ തുകയും റീഫണ്ടും നൽകും.

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+