ട്രെയിൻ യാത്രയുടെ ഏറ്റവും വലിയ ഗുണം താരതമ്യേന ഉള്ള കുറഞ്ഞ ചെലവാണ്. രാജ്യത്തിന്‍റെ ഏതു ഭാഗത്തേയ്ക്കും ട്രെയിൻ സർവീസ് ഉണ്ടെന്നതും ദീര്‍ഘദൂര യാത്രകൾ ട്രെയിനിൽ തന്നെ നടത്തുവാൻ ആളുകളെ പ്രേരിപ്പിക്കുന്നു. എന്നാൽ ടിക്കറ്റ് ബുക്ക് ചെയ്ത് സീറ്റ് ഉറപ്പിക്കുകയാണ് പ്രധാനം. രാജ്യത്ത് ട്രെയിൻ യാത്രയ്ക്ക് 120 ദിവസം മുന്നേ വരെ ടിക്കറ്റുകൾ മുൻകൂട്ടി ബുക്ക് ചെയ്യാൻ സാധിക്കും.
ട്രെയിൻ ടിക്കറ്റ് ബുക്ക് ചെയ്യുമ്പോൾ യാത്ര ചെയ്യുന്ന ആളുടെ പേര് മാറി പോവുകയോ പേരിൽ തെറ്റ് വരികയോ ചെയ്താൽ എന്തുചെയ്യുമെന്ന് ആലോചിച്ചിട്ടുണ്ടോ? ടെൻഷന് അതുമതി.. അല്ലേ.. എന്നാൽ അങ്ങനെ ടെൻഷൻ ആകേണ്ട കാര്യമേയില്ല. വളരെ എളുപ്പത്തിൽ തെറ്റ് തിരുത്താൻ സാധിക്കും. യാത്ര മാറ്റിവയ്ക്കുകയോ പുതിയ ടിക്കറ്റ് എടുക്കുകയോ ഒന്നും ചെയ്യേണ്ട ആവശ്യമില്ലെന്നു ചുരുക്കം.

ടിക്കറ്റിൽ പേരിൽ തെറ്റുപറ്റിയാൽ മാത്രമല്ല,നിങ്ങളുടെ ടിക്കറ്റ് കുടുംബത്തിലെ മറ്റൊരാളുടെ പേരിലേക്ക് മാറ്റണമെങ്കിലും ഐആർസിടിസി അനുവദിക്കുന്നുണ്ട്. എന്നാൽ ഒരു ടിക്കറ്റിൽ ഒരൊറ്റ തവണ മാത്രമേ മാറ്റങ്ങൾ വരുത്താൻ സാധിക്കൂ എന്നത് ഓർത്തിരിക്കേണ്ട കാര്യമാണ്. അതായത് പേര് കൊടുത്തത് തെറ്റിയാൽ അതു തിരുക്കുവാനും നിങ്ങളുടെ ടിക്കറ്റ് ഒരു തവണ കുടുംബാംഗത്തിന് കൈമാറാനോ സാധിക്കും. എങ്ങനെയെന്ന് നോക്കാം.
ഐആർസിടിസി വഴി ബുക്ക് ടിക്കറ്റിൽ പേര് മാറ്റാൻ
ഐആർസിടിസി വെബ്സൈറ്റിൽ ഓണ്‍ലൈന്‍ വഴി നിങ്ങൾ എടുത്ത ടിക്കറ്റിൽ മാറ്റങ്ങൾ വരുത്തുവാൻ നിങ്ങളുടെ ഐആർസിടിസി അക്കൗണ്ടിൽ യൂസർ നെയിമും പാസ്വേഡും കൊടുത്ത് ലോഗിൻ ചെയ്യുകയാണ് വേണ്ടത്. തുടർന്ന് ചേഞ്ച് ബോർഡിങ് പോയിന്‍റ് ആന്‍ഡ് പാസഞ്ചർ നെയിം റിക്വസ്റ്റ് (Change Boarding Point and Passenger Name Request) എന്ന ഫോം ലിങ്കിൽ ക്ലിക്ക് ചെയ്ത് ഫോം ഡൗൺലോഡ് ചെയ്യുക. തുടർന്ന് ആവശ്യമായ വിവരങ്ങൾ നല്കി പൂരിപ്പിച്ച ശേഷം ഈ ഫോം അപ്ലോഡ് ചെയ്യുക. ഇതുവഴി നിങ്ങൾക്ക് ടിക്കറ്റിലെ പേരിൽ വളരെ എളുപ്പത്തിൽ ഓൺലൈൻ ആയി മാറ്റങ്ങൾ വരുത്താൻ സാധിക്കും.
റെയിൽവേ സ്റ്റേഷനിൽ പോയി പേര് മാറ്റാൻ
നേരിട്ട് ഒരു റെയിൽവേ സ്റ്റേഷനിൽ നിന്ന് യാത്രക്കാരൻറെ പേര് മാറ്റാൻ ആണെങ്കിൽ
ടിക്കറ്റിന്റെ പ്രിന്റ് ഔട്ട് എടുക്കുകയാണ് ആദ്യം വേണ്ടത്. തുടർന്ന്
നിങ്ങളുടെ അടുത്തുള്ള റെയിൽവേ റിസർവേഷൻ കൗണ്ടറിലേക്ക് പോകുക. പിന്നീട്
ടിക്കറ്റിൽ യാത്ര ചെയ്യുന്ന യാത്രക്കാരന്റെയും ഒറിജിനൽ ഐഡി പ്രൂഫും അതിന്റെ ഫോട്ടോകോപ്പിയും കൊണ്ടുവരിക.
ഇവിടെ, ടിക്കറ്റിലെ യാത്രക്കാരന്റെ പേര് മാറ്റാൻ നിങ്ങൾക്ക് കൗണ്ടർ ഓഫീസറോട് ആവശ്യപ്പെടാം. ഈ സൗകര്യം ലഭിക്കുന്നതിന്, ട്രെയിൻ പുറപ്പെടുന്നതിന് കുറഞ്ഞത് 24 മണിക്കൂർ മുമ്പ് നിങ്ങൾ റിസർവേഷൻ ഓഫീസ് സന്ദർശിക്കേണ്ടതുണ്ട്.
ട്രെയിൻ ടിക്കറ്റ് കൈമാറ്റം ചെയ്യാൻ
നിങ്ങളുടെ പേരിൽ എടുത്ത ട്രെയിന്‍ ടിക്കറ്റ് എങ്ങനെ നിങ്ങളുടെ കുടുംബത്തിലെ മറ്റൊരാൾക്ക് നല്കുമെന്ന് നോക്കാം. ഐആർസിടിസി ടിക്കറ്റ് അച്ഛൻ, അമ്മ, സഹോദരൻ, സഹോദരി, മകൻ, മകൾ, ഭർത്താവ് അല്ലെങ്കിൽ ഭാര്യ എന്നിവരുൾപ്പെടെയുള്ള കുടുംബാംഗത്തിന് കൈമാറാൻ ആണ് നിയമം അനുവദിക്കുന്നത്.
ഇതിനായി വളരെ എളുപ്പത്തിൽ റെയിൽവേ സ്റ്റേഷനിലെ ടിക്കറ്റ് കൗണ്ടറിൽ പോയി പൂർത്തിയാക്കാം. ടിക്കറ്റിന്‍റെ പ്രിന്റ് ഔട്ട് കൈവശം വയ്ക്കുക. നിലവിലെ യാത്രക്കാരന്‍റെ യഥാർത്ഥ ഐഡി പ്രൂഫ് ഹാജരാക്കുക. റിസർവേഷൻ ഡെസ്‌കിൽ ഇരു യാത്രക്കാരും തമ്മിലുള്ള രക്തബന്ധത്തിന്‍റെ തെളിവ് നൽകുന്നതോടെ അധികൃതർ ടിക്കറ്റ് അടുത്ത ആളുടെ പേരിലേക്ക് മാറ്റിത്തരും.
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications












