Search
  • Follow NativePlanet
Share
» »ഭൂട്ടാന്‍ യാത്ര ഇനി വേറെ ലെവലില്‍, ട്രാന്‍സ് ഭൂട്ടാന്‍ ട്രയല്‍ 60 വര്‍ഷത്തിനു ശേഷം തുറക്കുന്നു!!

ഭൂട്ടാന്‍ യാത്ര ഇനി വേറെ ലെവലില്‍, ട്രാന്‍സ് ഭൂട്ടാന്‍ ട്രയല്‍ 60 വര്‍ഷത്തിനു ശേഷം തുറക്കുന്നു!!

തുടര്‍ന്ന് ട്രാൻസ് ഭൂട്ടാൻ ട്രയൽ സെപ്റ്റംബർ 28-ന് ലോകമെമ്പാടുമുള്ള സന്ദർശകർക്കായി തുറക്കും എന്നാണ് അറിയിച്ചിരിക്കുന്നത്.

നീണ്ട നാളത്തെ കാത്തിരിപ്പുകള്‍ക്കു ശേഷം ട്രാൻസ് ഭൂട്ടാൻ ട്രയൽ ആരംഭിക്കുവാന്‍ ഒരുങ്ങുകയാണ്. പുരാതന കാലത്തെ വ്യാപാരപാതയായിരുന്ന ട്രാൻസ് ഭൂട്ടാൻ ട്രയൽ നീണ്ട അരുപത് വര്‍ഷത്തെ ഇടവേളയ്ക്കു ശേഷമാണ് ഇത് സഞ്ചാരികള്‍ക്കായി തുറക്കുന്നത്. 403 കിലോമീറ്റര്‍ നീളത്തില്‍ നീണ്ടുകിടക്കുന്ന ഈ ചരിത്രപാത അക്കാലത്ത് ഒരു തീര്‍ത്ഥാടന പാതയായും പ്രവര്‍ത്തിച്ചിരുന്നു.

കൊവിഡിനെ തുടര്‍ന്ന് കഴിഞ്ഞ രണ്ടവ വര്‍ഷമായി അടച്ചിട്ടിരുന്ന അതിര്‍ത്തി രാജ്യം അന്താരാഷ്ട്ര യാത്രക്കാർക്കായി സെപ്റ്റംബര്‍ 23ന് വീണ്ടും തുറക്കും. തുടര്‍ന്ന് ട്രാൻസ് ഭൂട്ടാൻ ട്രയൽ സെപ്റ്റംബർ 28-ന് ലോകമെമ്പാടുമുള്ള സന്ദർശകർക്കായി തുറക്കും എന്നാണ് അറിയിച്ചിരിക്കുന്നത്. ഭൂട്ടാനിൽ നടക്കുന്ന ഔപചാരിക ചടങ്ങിൽ ട്രയൽ ഔദ്യോഗികമായി വീണ്ടും തുറക്കും.

കടന്നു പോകുന്നത്

കടന്നു പോകുന്നത്

ട്രാൻസ് ഭൂട്ടാൻ ട്രയൽ ഒമ്പത് ജില്ലകളെയും രണ്ട് ദേശീയ ഉദ്യാനങ്ങളെയും 28 പ്രാദേശിക ഗവൺമെന്റുകളെയും ബന്ധിപ്പിക്കുന്ന ചരിത്രപാതയാണിത്. പുരാതന കാലഘട്ടത്തിൽ, കിഴക്ക് നിന്ന് പടിഞ്ഞാറ് ഭൂട്ടാനിലേക്കും ടിബറ്റിലേക്കും സഞ്ചരിക്കുന്ന സന്യാസിമാർക്കും വ്യാപാരികൾക്കും ഒരു തീർത്ഥാടന പാതയായിരുന്നു ഇത്.

PC:Daniel Grandfield

സാഹസികര്‍ക്ക് പോകാം

സാഹസികര്‍ക്ക് പോകാം

പ്രകൃതി സ്നേഹികള്‍ക്കും സാഹസിക പ്രിയര്‍ക്കും മികച്ച രീതിയില്‍ ആസ്വദിക്കുവാന്‍ കഴിയുന്ന യാത്രയായിരിക്കും ഇത്. ട്രാൻസ് ഭൂട്ടാൻ ട്രയൽ പടിഞ്ഞാറൻ ഭൂട്ടാനിലെ ഹായെയും കിഴക്ക് ട്രാഷിഗാംഗിനെയും ബന്ധിപ്പിക്കുന്നു. ഇന്തോ-ടിബറ്റൻ അതിർത്തിയോട് ചേർന്നാണ് മനോഹരമായ ഹാ താഴ്വര സ്ഥിതി ചെയ്യുന്നത്. ഉയരം കൂടിയ ഹിമാലയൻ കൊടുമുടികൾ, പച്ചപ്പ് നിറഞ്ഞ താഴ്‌വരകൾ, അതിശയിപ്പിക്കുന്ന പർവതനിരകൾ എന്നിവയാൽ ചുറ്റപ്പെട്ടതാണ് പാത. ഭൂട്ടാന്റെ ചരിത്രം അറിയുവാന്‍ ആഗ്രഹിക്കുന്നവരെ ഈ യാത്ര പുരാതനവും ചരിത്രപരവുമായ നിരവധി കാഴ്ചകളിലേക്കും ആകര്‍ഷണങ്ങളിലേക്കും നയിക്കും.

PC:Aaron Santelices

പ്രദേശവാസികള്‍ക്കും സഞ്ചാരികള്‍ക്കും

പ്രദേശവാസികള്‍ക്കും സഞ്ചാരികള്‍ക്കും

യാത്രക്കാര്‍ക്ക് ഭൂട്ടാനെ പരിചയപ്പെടുവാന്‍ പുതിയൊരു പാല ലഭിക്കുന്നു എന്നതു മാത്രമല്ല ഇതിന്റെ പ്രത്യേകത. മറിച്ച്. ഇത് ഭൂട്ടാന്റെ സമ്പദ്‌വ്യവസ്ഥയ്ക്ക് ഉത്തേജനം നൽകുകയും പ്രാദേശിക സമൂഹങ്ങളുടെ വളർച്ചയ്ക്ക് സഹായിക്കുകയും ചെയ്യും. പാതയിലെ മനോഹരമായ കാഴ്ചകൾ പ്രകൃതിസ്നേഹികളെയും ഫോട്ടോഗ്രാഫർമാരെയും സസ്യശാസ്ത്രജ്ഞരെയും പക്ഷിനിരീക്ഷകരെയും ആകര്‍ഷിക്കുവാന്‍ പോന്നതാണ്.

PC:Raimond Klavins

ഭൂട്ടാന്‍ കാനഡ ഫൗണ്ടേഷന്റെ സഹായം

ഭൂട്ടാന്‍ കാനഡ ഫൗണ്ടേഷന്റെ സഹായം

ഭൂട്ടാന്‍ കാനഡ ഫൗണ്ടേഷന്റെ സഹായത്തോടെയാണ് പഴയ ട്രാൻസ് ഭൂട്ടാൻ ട്രയലിനെ ഇന്നു കാണുന്ന രൂപത്തിലാക്കിയത്. 2018 ലാണ് ഭൂട്ടാന്‍ രാജാവിന്റെ നിര്‍ദ്ദേശം അനുസരിച്ച് ഭൂട്ടാൻ ടൂറിസം കൗൺസിലിന്റെ പിന്തുണയോടെ,പ്രദേശവാസികൾക്കും തീർഥാടകർക്കുമായി വീണ്ടും ഇത് തുറക്കുന്നതിനും ട്രയൽ പുനഃസ്ഥാപിക്കുന്നതിനുമുള്ല നടപടികള്‍ക്ക് ആരംഭമായത്. പിന്നീട് കൊവിഡ് സമയത്താണ് 900 ലധികം തൊഴിലാളികൾ ചേര്‍ന്ന് ഇതിന്റെ പ്രവര്‍ത്തനങ്ങള്‍ വേഗത്തിലാക്കിയത്. 18 പാലങ്ങൾ, നൂറുകണക്കിന് കിലോമീറ്റർ നടപ്പാതകൾ, 10,000-ലധികം പടികൾ എന്നിവയുടെ പുനർനിർമ്മാണം ഉൾപ്പെടെയുള്ള കാര്യങ്ങളാണ് ട്രയൽ പഴയ പ്രതാപത്തിലേക്ക് പുനഃസ്ഥാപിക്കാൻ വേണ്ടി പൂര്‍ത്തിയാക്കിയത്.

402 കിലോമീറ്റര്‍ ദൂരം, ആയിരം പടികള്‍, 18 പാലങ്ങള്‍, ഒരു മാസത്തെ യാത്ര!!ട്രാൻസ് ഭൂട്ടാൻ ട്രയൽ വിശേഷങ്ങളിങ്ങനെ402 കിലോമീറ്റര്‍ ദൂരം, ആയിരം പടികള്‍, 18 പാലങ്ങള്‍, ഒരു മാസത്തെ യാത്ര!!ട്രാൻസ് ഭൂട്ടാൻ ട്രയൽ വിശേഷങ്ങളിങ്ങനെ

"ട്രാൻസ് ഭൂട്ടാൻ ട്രയൽ ഇന്ത്യയിൽ നിന്നുള്ള നിർഭയരായ സന്ദർശകരെയും പര്യവേക്ഷകരെയും കമ്മ്യൂണിറ്റി അടിസ്ഥാനമാക്കിയുള്ള അനുഭവങ്ങളിൽ പങ്കെടുക്കാൻ പ്രോത്സാഹിപ്പിക്കുകയും അതുവഴി സുസ്ഥിരവും ഇക്കോടൂറിസവും വികസിപ്പിക്കുന്നതിന് ഗണ്യമായ സംഭാവന നൽകുകയും ചെയ്യും. ടൂറിസം സൗകര്യങ്ങൾ വർധിപ്പിക്കുന്നതിനും സന്ദർശകർക്ക് ജീവിതാനുഭവം നൽകുന്നതിനും പ്രാദേശിക കമ്മ്യൂണിറ്റികളെ സഹായിക്കുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യം'' . ഭൂട്ടാൻ കാനഡ ഫൗണ്ടേഷന്റെ ചെയർ സാം ബ്ലിത്ത് പത്രക്കുറിപ്പില്‍ പറഞ്ഞു.

PC:Prateek Katyal

ഒരു മാസം

ഒരു മാസം

ലോകമെമ്പാടുമുള്ള സാഹസിക പ്രേമികൾക്ക് ട്രെക്കിംഗ്, ഹൈക്കിംഗ്, ഓട്ടം എന്നിവയ്ക്കുള്ള അവസരങ്ങൾ ഈ പാത പ്രദാനം ചെയ്യും. ഒരു മാസം സമയമെടുത്തു ഈ പാത മുഴുവനായും എക്സ്പ്ലോര്‍ ചെയ്യുവാന്‍ സാധിക്കും. എന്നാല്‍ അത്രയും സമയമില്ലാത്തവര്‍ക്കായി ഹാഫ്-ഡേ, ഫുൾ-ഡേ, ഏഴ്-ഡേ ട്രെക്കുകളും ചെയ്യാം. വിനോദസഞ്ചാരികൾക്കായി റൂട്ടിലൂടെയുള്ള ഹ്രസ്വകാല ടൂറുകളും ക്യൂറേറ്റ് ചെയ്യാവുന്നതാണ്. നിങ്ങളുടെ ബജറ്റിന് അനുസരിച്ച പാക്കേജുകളില്‍ താമസം, ഭക്ഷണം എന്നിവ തിരഞ്ഞെടുക്കാം. ഹോംസ്‌റ്റേകൾ, ക്യാമ്പ്‌സൈറ്റുകൾ, ഹോട്ടലുകൾ എന്നിവ പാതയോരത്ത് താമസ സൗകര്യം നൽകും.
PC:
Ugyen Tenzin
https://unsplash.com/photos/-ArQKkUag0w

ഭൂട്ടാനിലേക്ക് തുറക്കുന്ന പതിനെട്ട് വഴികള്‍...യാത്രകളെ മാറ്റിയെടുക്കുന്ന ദൂവാര്‍! അതിര്‍ത്തിയിലെ കാണാനാട്<br />ഭൂട്ടാനിലേക്ക് തുറക്കുന്ന പതിനെട്ട് വഴികള്‍...യാത്രകളെ മാറ്റിയെടുക്കുന്ന ദൂവാര്‍! അതിര്‍ത്തിയിലെ കാണാനാട്

രാജ്യത്തെ മുഴുവന്‍ ആളുകളും പിറന്നാള്‍ ആഘോഷിക്കുന്നത് പുതുവര്‍ഷത്തില്‍, സന്തോഷത്തിന്റെ രാജ്യത്തിന്റെ രഹസ്യംരാജ്യത്തെ മുഴുവന്‍ ആളുകളും പിറന്നാള്‍ ആഘോഷിക്കുന്നത് പുതുവര്‍ഷത്തില്‍, സന്തോഷത്തിന്റെ രാജ്യത്തിന്റെ രഹസ്യം

Read more about: travel world interesting facts
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X