Search
  • Follow NativePlanet
Share
» »തലപുകയ്ക്കാതെ യാത്ര എളുപ്പമാക്കാം...ഈ ആപ്പുകളുണ്ടെങ്കിൽ

തലപുകയ്ക്കാതെ യാത്ര എളുപ്പമാക്കാം...ഈ ആപ്പുകളുണ്ടെങ്കിൽ

നമ്മുടെ യാത്രകളെയും പ്ലാനുകളെയും തലവേദനയിൽ നിന്നും ഒഴിവാക്കുന്ന ഏറ്റവും മികച്ച ട്രാവൽ ആപ്പുകൾ പരിചയപ്പെടാം...

സ്മാർട് വേൾഡിൽ എല്ലാം സ്മാർട്ടായി കൈകാര്യം ചെയ്യുമ്പോൾ യാത്രകളെ അതിൽനിന്നും മാറ്റി നിർത്തേണ്ടതില്ല. യാത്രികർക്കായി യാത്രയ്ക്കായി ഏത് സ്ഥലം തിരഞ്ഞെടുക്കണം എന്നതു മുതൽ എവിടെ റൂം എടുക്കണം, ഏത് ഭക്ഷണം കഴിക്കണം എന്തിനധികം പറയണം എവിടെ നിന്ന് വണ്ടിയ്ക്ക് എണ്ണയടിക്കണം എന്നു വരെ പറഞ്ഞുതരുന്ന ആപ്പുകളുണ്ട്. പൈസ ഉള്ള എടിഎം കണ്ടു പിടിക്കുവാനും കാലാവസ്ഥ പറയുവാനും ഒക്കെ ആപ്പുകളുള്ളപ്പോൾ യാത്ര എളുപ്പവും ചിലവ് കുറയ്ക്കുന്നതുമാകുമെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ. ഇങ്ങനെയൊക്കെ നമ്മുടെ യാത്രകളെയും പ്ലാനുകളെയും തലവേദനയിൽ നിന്നും ഒഴിവാക്കുന്ന ഏറ്റവും മികച്ച ട്രാവൽ ആപ്പുകൾ പരിചയപ്പെടാം...

ഗൂഗിൾ ട്രാൻസ്ലേറ്റ്

ഗൂഗിൾ ട്രാൻസ്ലേറ്റ്

കേരളത്തിനു പുറത്തേയ്ക്കാണ് യാത്ര പ്ലാൻ ചെയ്യുന്നതെങ്കിൽ ആദ്യം തന്നെ ഇൻസ്റ്റാൾ ചെയ്യേണ്ട ആപ്പാണ് ഗൂഗീൾ ട്രാൻസ്ലേറ്റ്. എത്തിച്ചേരുന്ന നാട്ടിലെ ഭാഷ അറിയാതെ വട്ടംതിരിയേണ്ടി വരുന്ന അവസ്ഥകളിൽ ഏറ്റവും സഹായിക്കുന്ന ആപ്പാണിത്. ഭാഷ ഒരു പ്രശ്നമാക്കാതെ സുഖമായി യാത്ര ചെയ്യുവാന്ഡ സഹായിക്കുന്ന ഈ ആപ്പിൽ 130 ഓളം ഭാഷകളെ എളുപ്പത്തിൽ ഉപയോഗിക്കുവാൻ കഴിയും.

 ട്രാവ്കാർട്ട്

ട്രാവ്കാർട്ട്

ഒരു യാത്രയ്ക്കു വേണ്ടുന്ന അത്യാവശ്യം വിവരങ്ങളെല്ലാം ഒറ്റയടിക്ക് ഒപ്പിച്ചെടുക്കുവാൻ പറ്റുന്ന ആപ്പാണ് ട്രാവ് കാർട്ട്യ ഇന്റർനെറ്റില്ലാതെ എളുപ്പത്തിൽ ഉപയോഗിക്കുവാൻ സാധിക്കും എന്നതാണ് ഇതിന്റെ പ്രത്യേകത. സ്ഥലങ്ങളെക്കുറിച്ചും അതിന്റെ പ്രത്യേകതകളെക്കുറിച്ചും കൂടാതെ അതുമായി ബന്ധപ്പെട്ട യാത്രാ വിവരങ്ങളും അടുത്തുള്ള ഹോട്ടലുകളിലെ ഓഫറുകൾ, അടുത്തുള്ള സൗകര്യങ്ങൾ തുടങ്ങിയവ എല്ലാം ട്രാവ്കാർട്ട് വഴി ലഭിക്കും.

ട്രിപ്പ് അഡ്വൈസർ

ട്രിപ്പ് അഡ്വൈസർ

പേരു സൂചിപ്പിക്കുന്നതുപോലെ തന്നെ ഒരു യാത്ര കൃത്യമായി പ്ലാൻ ചെയ്ത് പോയി വരുവാൻ സഹായിക്കുന്ന ആപ്പാണ് ട്രിപ്പ അഡ്വൈസർ. യാത്ര പോകുന്ന സ്ഥലങ്ങളെക്കുറിച്ച് കൃത്യമായ ഒരു ധാരണ ഉണ്ടാക്കുവാനും അതിനടുത്ത ഹോട്ടലുകളും ആശുപത്രികളും കണ്ടിരിക്കേണ്ട പ്രധാന സ്ഥലങ്ങളും ഒക്കെ ഇതിൽ നിന്നും എളുപ്പത്തിൽ ലഭിക്കും. കൂടാതെ എല്ലാത്തിനെയും കുറിച്ച വളരെ കുറഞ്ഞ വരികളിൽ റിവ്യൂ കാണുന്നതിനാൽ അതനുസരിച്ച് കാര്യങ്ങൾ തീരുമാനിക്കുവാനും സാധിക്കും.

മേക്ക് മൈ ട്രിപ്

മേക്ക് മൈ ട്രിപ്

നല്ല വേഗതയിൽ യാത്രാ കാര്യങ്ങൾക്ക് ഒരു തീരുമാനത്തിലെത്തുവാൻ സഹായിക്കുന്ന ആപ്പാണ് മേക്ക് മൈ ട്രിപ് ആപ്പ്. ട്രെയിനിന്‍റെയും വിമാനത്തിന്റെയും സമയം അറിയുവാനും ടിക്കറ്റ് ബുക്ക് ചെയ്യുവാനും ഇത് സഹായിക്കുന്നു. ഇവരുടെ യാത്രാ പ്ലാനുകളും നല്ല നിലവാരം പുലർത്തുന്നതിനാൽ ധൈര്യമായി തിരഞ്ഞെടുക്കാം.

വെയ്സ്

വെയ്സ്

ജിപിഎസിന്‍റെ കാര്യത്തിൽ പുലികൾ പലതുണ്ടെങ്കിലും കാര്യത്തോടടുക്കുമ്പോൾ പലതും ഉപകാരപ്പെടാറില്ല. ഇങ്ങനെ ജിപിഎസ് ആപ്പുകൾ പണിതരുന്ന അവസരങ്ങളിൽ ഉപയോഗിക്കുവാൻ പറ്റിയതാണ് WAZE എന്ന ജിപിഎസ് ആപ്പ്. സ്പീഡും റൂട്ടും മാത്രമല്ല, റോഡിലെ ക്യാമറയുടെ വിവരവും പോലീസ് ചെക്കിങ്ങിന്റെ കാര്യവും വരെ ക‍ൃത്യമായി അപ്ഡേറ്റ് ചെയ്യുന്ന ആപ്പാണിത്. മാത്രമല്ല, ആളുകൾക്ക് ഇതിൽ വിവരങ്ങൾ അപ്ഡേറ്റ് ചെയ്യുവാനും സാധിക്കും.

ആക്യൂ വെതർ

ആക്യൂ വെതർ

കാലാവസ്ഥയുടെ കാര്യത്തിൽ എല്ലാ സഹായങ്ങളും കൃത്യതയോടെ ചെയ്തു സഹായിക്കുന്ന ആപ്പാണ് ആക്യൂ വെതർ. ലോകത്തിന്റെ ഏതൊരു ഭാഗത്തു പോയാലും കാലാവസ്ഥ മുന്നറിയിപ്പുകൾ കൊണ്ടും താപനില അടയാളപ്പെടുത്തിയും ഒക്കെ യാത്ര സുഖമമാക്കാന്‍ അക്യൂ വെതർ സഹായിക്കും.

ട്രിപ്പിറ്റ്

ട്രിപ്പിറ്റ്

യാത്ര പ്ലാൻ ചെയ്യുന്ന കാര്യത്തിലെ തലവേദന ഒഴിവാക്കുവാൻ സഹായിക്കുന്ന കിടിലൻ ആപ്പാണ് ട്രിപ്പിറ്റ്. എപ്പോൽ വേണമെങ്കിലും ഒരു യാത്ര പ്ലാൻ ചെയ്യുവാൻ ഈ ആപ്പ് സഹായിക്കും.

ഗൂഗിൾ ലെൻസ്

ഗൂഗിൾ ലെൻസ്

ക്യാമറ മാത്രം ഉപയോഗിച്ച് മുന്നിലുള്ള കാര്യങ്ങളെയും വിവരങ്ങളെയും കണ്ടു പിടിക്കുവാന്‍ സഹായിക്കുന്ന ആപ്പാണ് ഗൂഗിൽ ലെൻസ് ക്യൂആർ കോഡ്, ചിത്രങ്ങൾ പെയിന്റിംഗുകൾ തുടങ്ങിയവ ഉപയോഗിച്ച് ലൊക്കേഷൻ കണ്ടെത്തുവാൻ ഇത് സഹായിക്കുന്നു.

ഗൂഗിൾ മാപ്സ്

ഗൂഗിൾ മാപ്സ്

ജിപിഎസ് എന്ന വാക്കിനൊപ്പം തന്നെ ചേർന്നു കിടക്കുന്ന മറ്റൊന്നാണ് ഗൂഗിൾ മാപ്സ്. ഏറ്റവും അടുത്തുള്ള പെട്രോൾ പമ്പു മുതൽ എടിഎം വരെ കണ്ടു പിടിച്ചു തരുവാൻ ഗൂഗിൾ മാപ്പ് സഹായിക്കുന്നത്രയും മറ്റാരും ചെയ്യില്ല! മാപ്പ് ഡൗണ്‍ലോഡ് ചെയ്ത് ഓഫ് ലൈനിൽ ഉപയോഗിക്കുവാൻ സാധിക്കുന്ന സൗകര്യമാണ് ഗൂഗിൾ മാപ്സ് നല്കുന്നത്.

യാത്രയ്‌ക്കൊരുങ്ങുമ്പോള്‍ ഇവ ഒരിക്കലും മറക്കരുത്!യാത്രയ്‌ക്കൊരുങ്ങുമ്പോള്‍ ഇവ ഒരിക്കലും മറക്കരുത്!

കായക്

കായക്

മികച്ച ആൻഡ്രോയിഡ് ഓഫ് ലൈൻ ജിപിഎസ് ആപ്ലിക്കേഷനുകൾമികച്ച ആൻഡ്രോയിഡ് ഓഫ് ലൈൻ ജിപിഎസ് ആപ്ലിക്കേഷനുകൾ

വിമാനയാത്രക്കാരുടെ ശ്രദ്ധയ്ക്ക്... ഈ ടെർമിനൽ മാറ്റം അറിഞ്ഞില്ലെങ്കിൽ പണി പാളും!വിമാനയാത്രക്കാരുടെ ശ്രദ്ധയ്ക്ക്... ഈ ടെർമിനൽ മാറ്റം അറിഞ്ഞില്ലെങ്കിൽ പണി പാളും!

രാത്രിയിലെ ബസ് യാത്രകൾ സുരക്ഷിതമാക്കാം...ഈ കാര്യങ്ങൾ നോക്കിയാൽ മതിരാത്രിയിലെ ബസ് യാത്രകൾ സുരക്ഷിതമാക്കാം...ഈ കാര്യങ്ങൾ നോക്കിയാൽ മതി

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X