» »കൊക്കിലൊതുങ്ങുന്ന യാത്രകള്‍ക്കായി

കൊക്കിലൊതുങ്ങുന്ന യാത്രകള്‍ക്കായി

Written By: Elizabath

സുരക്ഷിതമായി യാത്ര ചെയ്യുന്നതിനോടൊപ്പം തന്നെ പ്രാധാന്യമുള്ളതാണ് കുറഞ്ഞ ചെലവിലുള്ള യാത്രയും. എത്രതന്നെ പ്ലാന്‍ ചെയ്താലും ചിലപ്പോള്‍ ചെലവുകള്‍ കയ്യിലൊതുങ്ങാതെ വരുന്നതായി കാണാം. കടുംപിടുത്തങ്ങള്‍ ഒഴിവാക്കി ചില നിസ്സാരമായ കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ യാത്രകളുടെ ചിലവ് കുറയ്ക്കാന്‍ സാധിക്കും.
നമ്മുടെ രാജ്യത്ത് യാത്ര ചെയ്യുമ്പോള്‍ ചെലവ് കുറയ്ക്കാന്‍ വേണ്ട കാര്യങ്ങള്‍ നോക്കാം.

വിമാനത്തില്‍ ആദ്യമായി യാത്ര ചെയ്യുന്നവര്‍ ശ്രദ്ധിക്കാന്‍

യാത്രകളില്‍ വെജിറ്റേറിയനാകാം

യാത്രകളില്‍ വെജിറ്റേറിയനാകാം

ഭക്ഷണകാര്യങ്ങളില്‍ ടേസ്റ്റ് വ്യത്യസ്തമാണെങ്കിലും യാത്രകളില്‍ വെജിറ്റേറിയനാവുന്നതാണ് ഏറ്റവും ഉത്തമം. വിലയുടെ കാര്യത്തിലും ശുചിത്വത്തിന്റെ കാര്യത്തിലും വെജിറ്റേരിയന്‍ തന്നെയാണ് ഇവിടെ സൂപ്പര്‍.

വഴി ചോയ്ച്ച് ചോയ്ച്ച് പോകാം..!!

PC:Mohans1995

വിലപേശല്‍

വിലപേശല്‍

വിദേശികള്‍ ഉള്‍പ്പെടെയുള്ളവര്‍ വരുന്ന സ്ഥലങ്ഹളില്‍ വിലപേശല്‍ കഴിവ് പുറത്തെടുത്താല്‍ ലാഭം ഉണ്ടാകുമെന്നത് ഉറപ്പാണ്. ഇത്തരം സ്ഥലങ്ങളിലെ ചെറിയ കടകളില്‍ വരെ വിദേശികളെ ലക്ഷ്യമിട്ട് വലിയ വിലയ്ക്കായിരിക്കും സാധനങ്ങള്‍ വില്‍ക്കുക. വിലപേശിയാല്‍ പകുതിയിലധികെം വിലയ്ക്ക സാധനങ്ങള്‍ സ്വന്തമാക്കാം

PC:Ville Miettinen

ചെക്ക് ഔട്ട് @ രാവിലെ

ചെക്ക് ഔട്ട് @ രാവിലെ

ഹോട്ടലുകളില്‍ മുറിയെടുത്ത് താമസിച്ചുള്ള യാത്രകള്‍ ഏറെ ചെലവേറിയതാണെന്ന് പറയേണ്ടതില്ലല്ലോ.. അപ്പോള്‍ പണം ലാഭിക്കാന്‍ പറ്റിയ മാര്‍ഗ്ഗങ്ങളിലൊന്നാണ് റൂം രാവിലെ തന്നെ ചെക്ക് ഔട്ട് ചെയ്യുക എന്നത്. പിന്നീട്ആ ദിവസം മുഴുവന്‍ കറങ്ങി വൈകിട്ട് തിരിച്ചുപോകാന്‍ പറ്റുന്ന രീതിയില്‍ യാത്ര പ്ലാന്‍ഡ ചെയ്യാം. അല്ലാത്തപക്ഷം ഒരു ദിവസത്തിന്റെ പൈസ കൂടി കൊടുക്കേണ്ടി വരും.

കൂട്ടമായി യാത്ര ചെയ്ത് ചിലവ് കുറയ്ക്കാം

കൂട്ടമായി യാത്ര ചെയ്ത് ചിലവ് കുറയ്ക്കാം

കൂട്ടമായി യാത്ര ചെയ്താല്‍ ഗുണങ്ങള്‍ മാത്രമേയുള്ളൂ. താമസസൗകര്യവും ഭക്ഷണവും ഒക്കെ ഒരുമിച്ചായതിനാല്‍ ചെലവ് വളരെ കുറയും എന്നതില്‍ സംശയമില്ല.

PC: Kerala tourism

കുറഞ്ഞ താമസൗകര്യങ്ങള്‍

കുറഞ്ഞ താമസൗകര്യങ്ങള്‍

യാത്രയില്‍ താമസസൗകര്യങ്ങള്‍ക്കു വേണ്ടി വാശിപിടക്കുന്നത് വലിയ മണ്ടത്തരമാണ്. ഇത്രം അവസരങ്ങളില്‍ ശരാശരിയിലുള്ള താമസസ്ഥലങ്ങള്‍ തിരഞ്ഞെടുക്കുക. സ്റ്റാര്‍ ഹോട്ടലുകളു ഹൈ എന്‍ഡ് ഹോട്ടലുകളും യാത്രയുടെ ചിലവ് വര്‍ധിപ്പിക്കുകയേ ഉള്ളൂ എന്നതില്‍ തര്‍ക്കമില്ല.

ഓഫ് സീസണില്‍ യാത്ര ചെയ്യുക

ഓഫ് സീസണില്‍ യാത്ര ചെയ്യുക

സീസണിലുള്ള യാത്രകള്‍ എപ്പോഴും വളരെ ചെലവേറിയതായിരിക്കും. ഓഫ് സീസണിലാണെങ്കില്‍ വളരെ കുറഞ്ഞ ചിലവില്‍പോയി വരാന്‍ സാധിക്കും.

PC: Kerala tourism

സുവനീര്‍ ഷോപ്പ് ഒഴിവാക്കാം.. ഷോപ്പ് @ സ്ട്രീറ്റ്

സുവനീര്‍ ഷോപ്പ് ഒഴിവാക്കാം.. ഷോപ്പ് @ സ്ട്രീറ്റ്

വിദേശികളെ ഉദ്ദേശിച്ചുള്ള സുവനീര്‍ ഷോപ്പുകള്‍ ഷോപ്പിങ്ങില്‍ നിന്നും ഒഴിവാക്കുന്നത് വിലയുടെ കാര്യത്തില്‍ ഒരു കിഴിവും തരാത്ത ഇത്തരം ഷോപ്പുകളേക്കാള്‍ ലാഭം അവിടുത്തെ ലോക്കല്‍ മാര്‍ക്കറ്റുകളാണ്. വ്യത്യസ്തത കൂടാതെ വിലക്കുറവും ലോക്കല്‍ മാര്‍ക്കറ്റുകളുടെ പ്രത്യേകതയാണ്.

പണം കയ്യില്‍ കരുതാം..കാര്‍ഡ് ചതിക്കും

പണം കയ്യില്‍ കരുതാം..കാര്‍ഡ് ചതിക്കും

ചെറിയ സ്ഥലങ്ങളിലേക്കുള്ള യാത്രകളില്‍ പണം കറന്‍സിയായി കരുതുന്നതാണ് നല്ലത്. എടിഎമ്മുകളുടെ അഭാവവും ക്രെഡിറ്റ് കാര്‍ഡ്, ഡെബിറ്റ് കാര്‍ഡുകള്‍ സ്വീകരിക്കാന്‍ സൗകര്യമില്ലാത്തതും കുഴപ്പിക്കുന്നതിനാല്‍ പണം കരുതുക

ലോക്കല്‍ ട്രാന്‍സ്‌പോര്‍ട്ട് ഉപയോഗിക്കാം

ലോക്കല്‍ ട്രാന്‍സ്‌പോര്‍ട്ട് ഉപയോഗിക്കാം

ചെറിയ നഗരങ്ങള്‍ കണക്ട് ചെയ്തുള്ള യാത്രകളില്‍ ലോക്കല്‍ ട്രാന്‍സ്‌പോര്‍ട്ടേഷന്‍ സൗകര്യം ഉപയോഗിക്കുന്നതാണ് ഏറ്റവും മികച്ചത്. ചെലവു കുറവും സ്ഥലങ്ങളേക്കുറിച്ചുള്ള വ്യക്തമായ ധാരണയും ഇത്തരം യാത്രകളില്‍ ലഭിക്കും.

ബ്രോഷറുകളില്‍ വിശ്വസിക്കാതിരിക്കുക

ബ്രോഷറുകളില്‍ വിശ്വസിക്കാതിരിക്കുക

ട്രാവല്‍ ഏജന്‍സികളും ഏജന്റുമാരും നല്കുന്ന ബ്രോഷറുകള്‍ കണ്ണടച്ച് വിശ്വസിക്കാതിരിക്കുക. വിവരങ്ങള്‍ അവിശ്വസനീയമായ രീതിയില്‍ അവതരിപ്പിച്ചിരിക്കുന്ന ബ്രോഷറുകളേക്കാള്‍ നല്ലത് സ്ഥലങ്ങള്‍ സ്വന്തമായ് കണ്ടുപിടിച്ച് ആസ്വദിക്കുന്നതാണ്.

ഹോട്ടസുകള്‍ വേണ്ട, പകരം ഗസ്റ്റ് ഹൗസുകള്‍

ഹോട്ടസുകള്‍ വേണ്ട, പകരം ഗസ്റ്റ് ഹൗസുകള്‍

ചെല്ലുന്ന സ്ഥലങ്ങളില്‍ ഗസ്റ്റ് ഹൗസ് സൗകര്യം ഉണ്ടെങ്കില്‍ അത് തിരഞ്ഞെടുക്കുക. ഹോട്ടലുകളുടെ കഴുത്തറപ്പന്‍ റേറ്റില്‍ നിന്നും രക്ഷപെടാന്‍ മികച്ച വഴിയാണ് ഗസ്റ്റ് ഹൗസുകള്‍. മാന്യമായ സൗകര്യങ്ങള്‍ മിതമായ നിരക്കില്‍ ഇത്തരം സ്ഥലങ്ങളില്‍ ലഭ്യമാണ്

 ഫ്‌ളൈറ്റും കാറും

ഫ്‌ളൈറ്റും കാറും

ഫ്‌ളൈറ്റിനുള്ള യാത്രയിലാണ് താല്പര്യമെങ്കില്‍ തൊട്ടടുത്തുള്ള കുറഞ്ഞ നിരക്കില്‍ യാത്ര ചെയ്യാവുന്ന ദൂരം വരെ പറക്കാം. അതിനു ശേഷം കാറിലോ മറ്റോ യാത്ര ചെയ്ത് പണം ലാഭിക്കാം..

PC: Don-vip

 തീര്‍ഥാടനമാണെങ്കില്‍ അന്നദാനം സ്വീകരിക്കാം

തീര്‍ഥാടനമാണെങ്കില്‍ അന്നദാനം സ്വീകരിക്കാം

തീര്‍ഥാടന സ്ഥലങ്ങളിലേക്കുള്ള യാത്രയിലാണെങ്കില്‍ പണം ലാഭിക്കാന്‍ കഴിയുന്ന ഒന്നാണ് ഭക്ഷണം. പല തീര്‍ഥാടന കേന്ദ്രങ്ങളിലും ഉച്ചനേരത്തും രാത്രിയിലും അവിടെയെത്തുന്നവര്‍ക്കായി സൗജന്യമായോ കുറഞ്ഞ നിരക്കിലോ ഭക്ഷണം നല്കാറുണ്ട്. ഇത്തരം സൗകര്യങ്ങള്‍ ഉപയോഗിച്ചാല്‍ ചെലവ് നല്ലരീതിയില്‍ കുറയ്ക്കാം...

ലോക്കല്‍ മാര്‍ക്കറ്റുകളില്‍ വൈകിട്ട് ഷോപ്പ് ചെയ്യാം

ലോക്കല്‍ മാര്‍ക്കറ്റുകളില്‍ വൈകിട്ട് ഷോപ്പ് ചെയ്യാം

ലോക്കല്‍ മാര്‍ക്കറ്റുകളില്‍ നിന്നാണ് ഷോപ്പ് ചെയ്യാന്‍ പ്ലാനെങ്കില്‍ അത് വൈകിട്ടാവുന്നതാണ് നല്ലത്. വൈകിട്ട് കട അടയ്ക്കുന്ന സമയത്തോട് ചേര്‍ന്ന് ഷോപ്പ് ചെയ്താല്‍ വളരെ കുറഞ്ഞ നിരക്കില്‍ സാധനങ്ങള്‍ സ്വന്തമാക്കാന്‍ സാധിക്കും.

യാത്രയ്‌ക്കൊരുങ്ങുമ്പോള്‍ ഇവ ഒരിക്കലും മറക്കരുത്!

Read more about: travel travel tips road trip

മികച്ച ട്രാവല്‍ ഡീലുകളും ടിപ്‌സുകളും യാത്രാ വിവരണങ്ങളും അറിയാം...