Search
  • Follow NativePlanet
Share
» »യാത്രയിൽ മാറ്റേണ്ട തെറ്റിദ്ധാരണകൾ

യാത്രയിൽ മാറ്റേണ്ട തെറ്റിദ്ധാരണകൾ

By Maneesh

'വിശ്വാസം അതല്ലേ എല്ലാം' എന്ന പരസ്യ വാചകം ഇത്രയും ശ്രദ്ധിക്കപ്പെടാൻ കാരണം ഇന്ത്യക്കാരിൽ അധികം പേരും വിശ്വാസങ്ങളിൽ മുറുകേപ്പിടിക്കുന്നത് കൊണ്ടാണ്. വിശ്വാസം എന്നത് എപ്പോഴും വിശ്വാസം മാത്രം ആയിരിക്കുകയും. അതിന്റെ സത്യം അറിയാൻ ആളുകൾക്ക് താൽപര്യമില്ലാതിരിക്കുകയും ചെയ്യുമ്പോഴാണ് 'വിശ്വാസം അതല്ലേ എല്ലാം' എന്ന പരസ്യ വാചകം ഇത്രയും ജനപ്രീതി ആർജ്ജിച്ചതും.

നമ്മൾ പറഞ്ഞ് കേട്ട് വിശ്വസിച്ച് വച്ചിരിക്കുന്ന ചിലകാര്യങ്ങൾ തകർക്കപ്പെടേണ്ടത് തന്നെയാണ്. പ്രത്യേകിച്ച് യാത്രയുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന പലകാര്യങ്ങളും വെറും വിശ്വാസങ്ങൾ മാത്രമാണെന്ന് തിരിച്ചറിയുമ്പോൾ. യാത്രയുമായി ബന്ധപ്പെട്ട് നമ്മൾ കേട്ടറിഞ്ഞ ചില തെറ്റുദ്ധാരണകളും സത്യങ്ങളും ഏതൊക്കെയാണെന്ന് നമുക്ക് മനസിലാക്കാം.

യാത്രയിൽ മാറ്റേണ്ട തെറ്റിദ്ധാരണകൾ

1. മൊബൈൽ ഫോൺ ഉപയോഗിച്ചാൽ വിമാനം തകരുമോ?

വിമാനം പുറപ്പെടുന്നതിന് മുൻപ് യാത്രികരോട് മൊബൈൽ ഫോൺ സ്വിച്ച് ഓഫ് ചെയ്യാൻ ആവശ്യപ്പെടാറുണ്ട്. മൊബൈൽ സിഗ്നൽ വിമാനത്തിന്റെ നാവിഗേഷൻ സിസ്റ്റത്തെ തകരാറിലാക്കുമെന്ന വിശ്വാസമാണ് ഇതിനോടൊപ്പം പ്രചരിക്കുന്നത്. പക്ഷെ ഇതിൽ സത്യമേയില്ല. വിമാന കമ്പനികളുടെ സ്വകാര്യത നയങ്ങളുടെ ഭാഗമായിട്ടാണ്, നിങ്ങളോട് മൊബൈൽ ഫോൺ സ്വിച്ച് ഓഫ് ചെയ്യാൻ പറയുന്നത്. അല്ലാതെ നിങ്ങൾ വിമാനത്തിൽ നിന്ന് മെസേജ് അയച്ചാൽ ഉടൻ വിമാനം തകരുകയൊന്നുമില്ല.

2. ഡ്യൂട്ടി ഫ്രീ ഷോപ്പുകളിൽ പോയാൽ പണം ലാഭിക്കാൻ പറ്റുമോ?

യാത്രികരുടെ ഇടയിൽ പ്രചരിക്കുന്ന മറ്റൊരു വിശ്വാസമാണ് ഡ്യൂട്ടി ഫ്രീ ഷോപ്പിൽ എല്ലാ സാധനങ്ങളും വില കുറച്ച് കിട്ടുമെന്നത്. വാസ്തവത്തിൽ ഇതിൽ ഒരു സത്യവും ഇല്ല. സിഗരറ്റ്, മദ്യം തുടങ്ങിയ ഉയർന്ന നികുതി അടക്കേണ്ട ചില ഉത്പന്നങ്ങൾ ഒഴികെ മറ്റൊന്നും നിങ്ങൾക്ക് ലാഭത്തിൽ കിട്ടില്ല. സൺഗ്ലാസ്, പെർഫ്യൂം തുടങ്ങിയ സാധനങ്ങൾ ഡ്യൂട്ടി ഫ്രീ ഷോപ്പുകളേക്കാൾ കുറഞ്ഞ നിരക്കിൽ നിങ്ങൾക്ക് പുറത്ത് നിന്ന് ലഭിക്കും.

3. സ്ട്രീറ്റ് ഫുഡ് കഴിക്കുന്നത് അപകടകരമാണോ?

നമ്മളിൽ പലരും സ്ട്രീറ്റുകളിൽ നിന്ന് ലഭിക്കുന്ന ഭക്ഷണം കഴിക്കാതെ റെസ്റ്റോറെന്റുകളിൽ നിന്ന് ഭക്ഷണം കഴിക്കുന്നത് രോഗങ്ങളെ ഭയന്നാണ്. തെരുവകളിലെ ഭക്ഷണത്തേക്കാൾ വൃത്തി റെസ്റ്റോറെന്റുകളിൽ നിന്ന് ലഭിക്കുന്ന ഭക്ഷണമാണെന്ന ഒരു വിശ്വാസം നിലനിൽക്കുന്നു. പക്ഷെ ഇതൊരു വിശ്വാസം മാത്രമാണ്. തെരുവുകളിൽ നിന്ന് വൃത്തിയോടെയാണോ ഭക്ഷണം നിർമ്മിക്കുന്നതെന്ന് നമുക്ക് കണ്ടറിയാം എന്നാൽ റെസ്റ്റോറെന്റിലെ കാര്യം അങ്ങനെയല്ല.

4. അവസാന നിമിഷം വിമാന ടിക്കറ്റ് ബുക്ക് ചെയ്യുന്നത് ലാഭകരമാണോ?

വിമാനം പുറപ്പെടുന്നതിന് മുൻപായി എല്ലാ ടിക്കറ്റുകളും വിറ്റുതീർക്കേണ്ടതിനാൽ, പുറപ്പെടുന്നതിന് തൊട്ടുമുൻപെ കുറഞ്ഞ നിരക്കിൽ വിമാന ടിക്കറ്റ് ലഭ്യമാകുമെന്ന് ഒരു വിശ്വാസം ഉണ്ട്. എന്നാ‌ൽ യാത്ര ദിവസം അടുക്കുന്തോറും ടിക്കറ്റ് നിരക്ക് വർദ്ധിക്കുകയാണ് ചെയ്യുക എന്നതാണ് സത്യം.

5. നേരത്തെ വിമാന ടിക്കറ്റ് ബുക്ക് ചെയ്യുന്നത് ലാഭകരമാണോ?

ആറുമാസം മുൻപെ വിമാന ടിക്കറ്റ് ബുക്ക് ചെയ്യുന്നത് ലാഭകരമായിരിക്കുമെന്ന വിശ്വാസം ഒരു മണ്ടത്തരമാണ്. വിമാന കമ്പനികൾ എന്തെങ്കിലും ഓഫാർ പ്രഖ്യാപിച്ചതിന് ശേഷം ടിക്കറ്റ് ബുക്ക് ചെയ്താലെ ബുക്കിംഗ് ലാഭകരമാകു.

ഇത്തരത്തിൽ യാത്രക്കാരുടെ ഇടയിൽ പ്രചരിക്കുന്ന നിരവധി വിശ്വാസങ്ങളുണ്ട്. അവയിൽ നിങ്ങൾ കേട്ടിട്ടുള്ള വിശ്വാസങ്ങളും സത്യങ്ങളും താഴെ കമന്റ് ചെയ്യുമല്ലോ?

കൂടുതൽ ജനപ്രിയം

കൊട്ടാര സദൃശ്യമായ റെയിൽവെസ്റ്റേഷനുകൾ

വണ്ടർലാ മുതൽ വിസ്മയാപാർക്ക് വരെ!

പാമ്പുകളെ ഇഷ്ടമാണോ? എങ്കിൽ കണാം!

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X