Search
  • Follow NativePlanet
Share
» »മനുഷ്യർ തു‌രന്ന് നിർമ്മിച്ച വിസ്മയ ഗുഹകൾ!

മനുഷ്യർ തു‌രന്ന് നിർമ്മിച്ച വിസ്മയ ഗുഹകൾ!

സഞ്ചാരികളെ എപ്പോ‌ഴും വിസ്മയിപ്പിക്കുന്ന ഇന്ത്യയിലെ 5 ‌പ്രാചീന ഗുഹകൾ പരിചയപ്പെടാം

By Maneesh

ഭാരതത്തിന്റെ സമ്പന്നമായ ഭൂതകാലം സഞ്ചാരികളുടെ മുന്നിൽ തുറന്ന് വച്ചി‌രിക്കുന്നത് വിസ്മയിപ്പിക്കുന്ന ഒരു ലോകം തന്നെയാണ്. ക്ഷേത്രങ്ങളും കോട്ടകളും കൊട്ടാരങ്ങളും കാണുമ്പോൾ മാത്രമല്ല മനുഷ്യരുടെ കരവി‌രുതകളാൽ ആശ്ചര്യ‌പ്പെടുത്തുന്ന അനേകം ഗുഹകളും സഞ്ചാരികളെ വിസ്മയിപ്പിക്കുന്നുണ്ട്.

മനുഷ്യ നിർമ്മി‌തമായ നിരവധി ഗുഹകൾ ഇന്ത്യയിൽ കാണാം. ജീവിതത്തിൽ ഒ‌രിക്കലെങ്കിലും സന്ദർശിച്ചിരിക്കേണ്ടതാണ് ഈ ഗുഹകൾ. സഞ്ചാരികളെ എപ്പോ‌ഴും വിസ്മയിപ്പിക്കുന്ന ഇന്ത്യയിലെ 5 ‌പ്രാചീന ഗുഹകൾ പരിചയപ്പെടാം.

ഈ ഗുഹാക്ഷേത്രങ്ങള്‍ നിങ്ങളെ അതിശയിപ്പിക്കാതി‌രിക്കില്ല!ഈ ഗുഹാക്ഷേത്രങ്ങള്‍ നിങ്ങളെ അതിശയിപ്പിക്കാതി‌രിക്കില്ല!

01. ദുംഗേശ്വരി ഗുഹകള്‍

01. ദുംഗേശ്വരി ഗുഹകള്‍

ബിഹാറിലെ ബോധ്ഗയയിൽ ആണ് ദുംഗേശ്വരി ഗുഹകൾ സ്ഥിതി ചെയ്യുന്നത്. ഇതൊരു ഗുഹാക്ഷേ‌ത്രമാണ്. ദുംഗേശ്വരി മഹാക്ഷേത്രം എന്നാണ് ഇത് അറിയപ്പെടുന്നത്.
Photo Courtesy: Michael Eisenriegler

മഹാകാല ഗുഹകൾ

മഹാകാല ഗുഹകൾ

അങ്ങേയറ്റം ആദരിക്കപ്പെടുന്ന ആത്മീയകേന്ദ്രമാണ് ആരേയും വിസ്മയിപ്പിക്കുന്ന ദുംഗേശ്വരി മഹാക്ഷേത്രം. മഹാകാല ഗുഹകള്‍ എന്നും ഇതറിയപ്പെടുന്നു.
Photo Courtesy: Michael Eisenriegler

ബുദ്ധന്റെ ജീവിതം

ബുദ്ധന്റെ ജീവിതം

ജീവിതദര്‍ശനത്തിന് വേണ്ടിയുള്ള ബുദ്ധന്റെ നിരന്തരമായ തപസ്യകളുടെ തുടക്കം ഈ ഗുഹകളിലായിരുന്നു. ഒടുവിലാണ് ബോധിയുടെ തണലില്‍ അദ്ദേഹം സാഫല്യം നേടിയത്. ഹൈന്ദവ, ബുദ്ധ ദേവാലയങ്ങളുള്ള മൂന്ന് പ്രധാന ഗുഹകള്‍ ചേര്‍ന്നതാണിത്. വിശദമായി വായിക്കാം

Photo Courtesy: Michael Eisenriegler

02. തബൊ ആശ്രമം

02. തബൊ ആശ്രമം

ഒരു സഹസ്രാബ്ദത്തിന്‍റെ പഴക്കം അവകാശപ്പെടുന്ന തബൊ ആശ്രമം സ്പിതി താഴ്വരയിലെ ഏറ്റവും വലിയ രാജകീയ സമുച്ചയമായ് നിരൂപിക്കപ്പെടുന്നു. 6300 ചതുരശ്ര മീറ്റര്‍ വിസ്തൃതി യില്‍ പരന്ന്കിടക്കുന്ന ഈ സമുച്ചയത്തെ വലയംചെയ്ത് ചുട്ട ഇഷ്ടികകള്‍ കൊണ്ട് പണിത ചുറ്റുമതിലുണ്ട്.
Photo Courtesy: Parth.rkt

തബൊ ചോസ് ഖര്‍

തബൊ ചോസ് ഖര്‍

ഏ.ഡി. 966 ല്‍ നിര്‍മ്മിക്കപ്പെട്ട ഈ കോംപ്ലക്സില്‍ 9 ക്ഷേത്രങ്ങളും 23 സ്തൂ പങ്ങളുമുണ്ട്. കൂടാതെ ബുദ്ധപുരോഹിതനുള്ള മുറിയും സന്യാസിനികള്‍ക്കായുള്ള വസതിയുമുണ്ട്. തബൊ ചോസ് ഖര്‍ എന്ന പേരിലാണ് ഈ ആശ്രമം വ്യാപകമായി അറിയപ്പെടുന്നത്.
Photo Courtesy: Arup1981

ഹിമാലയന്‍ അജന്ത

ഹിമാലയന്‍ അജന്ത

പ്രൌഢമായ കൊത്തുപണികളും സിമന്‍റില്‍ തീര്‍ത്ത പ്രതിരൂപങ്ങളും അജന്ത, എല്ലോറ ഗുഹകള്‍ക്ക് സമാനമായ ചുമര്‍ ഛായാചിത്രങ്ങളെ അനുസ്മരിച്ച് തബോ ആശ്രമത്തെ ഹിമാലയന്‍ അജന്ത എന്നും അറിയപ്പെടാറുണ്ട്. വിശദമായി വായിക്കാം

Photo Courtesy: Vikramsolan
03. ഉദയഗിരി ഗുഹകൾ

03. ഉദയഗിരി ഗുഹകൾ

ഭുവനേശ്വറിനും കട്ടക്കിനും വളെ അടുത്താണ്‌ മനോഹരമായ ഉദയഗിരി ഗുഹകള്‍സ്ഥിതി ചെയ്യുന്നത്‌. ഉദയഗിരിയില്‍ മൊത്തം 18 ഗുഹകളാണുള്ളത്‌. ആര്‍ക്കിയോളജിക്കല്‍ സര്‍വെ ഓഫ്‌ ഇന്ത്യയുടെ സംരക്ഷണയിലാണ്‌ ഈ ഗുഹകള്‍.
Photo Courtesy: Xeteli

ഖരവേല രാജാവ്‌

ഖരവേല രാജാവ്‌

ജൈന സന്യാസിമാരുടെ താമസത്തിനായി ഖരവേല രാജാവ്‌ നിര്‍മ്മിച്ചതാണ്‌ വാസ്‌തുവിദ്യയില്‍ മുന്നിട്ട്‌ നില്‍ക്കുന്ന ഈ ഗുഹകള്‍. ബിസി രണ്ടാം നൂറ്റാണ്ട്‌ മുതലുള്ളതാണീ ഗുഹകള്‍ എന്നാണ്‌ പറയപ്പെടുന്നത്‌.
Photo Courtesy: Bernard Gagnon

ഖന്ധഗരി ഗുഹ

ഖന്ധഗരി ഗുഹ

ഉദയഗിരി ഗുഹയ്‌ക്ക്‌ തൊട്ടടുത്തുള്ള ഖന്ധഗരി ഗുഹയും കാണേണ്ടതാണ്‌. രാവിലെ 8 മണി മുതല്‍ വൈകിട്ട്‌ 6 മണി വരെ ഗുഹകളില്‍ പ്രവേശനം അനുവദിക്കും. നിരവധി കൊത്തുപണികളുള്ള മനോഹരങ്ങളായ ഈ ഗുഹകള്‍ കാണാന്‍ നിരവധി ബുദ്ധമത വിശ്വാസികളും സഞ്ചാരികളും ഇവിടെ എത്താറുണ്ട്‌. വിശദമായി വായിക്കാം

Photo Courtesy: Bernard Gagnon
04. ബദാമി ഗുഹകൾ

04. ബദാമി ഗുഹകൾ

സ്വര്‍ണനിറത്തിലുള്ള മണല്‍ക്കല്ലുകള്‍ നിറഞ്ഞ കുന്നുകള്‍ക്കിടയിലാണ് ബദാമി സ്ഥി‌തി ചെയ്യുന്നത്. ഇന്ത്യയിലെ പുരാനത ക്ഷേത്രനഗരങ്ങളില്‍ പ്രമുഖമാണ് ബദാമി. അഗസ്ത്യ തടാകത്തിന്റെ കരയിലായിട്ടാണ് ഇവിടുത്തെ ഗുഹാക്ഷേത്രങ്ങളെല്ലാമുള്ളത്. കര്‍‌ണാടകയിലെ ബം‌‌ഗല്‍ക്കോട്ട് ജില്ലയിലാണ് ‌ബദാമിയുടെ സ്ഥാനം.

Photo Courtesy: amara

പാറതു‌രെന്നെടുത്ത ക്ഷേത്രങ്ങ‌ള്‍

പാറതു‌രെന്നെടുത്ത ക്ഷേത്രങ്ങ‌ള്‍

എ ഡി 6, 7 നൂ‌റ്റാണ്ടുകളില്‍ നിര്‍മ്മിക്കപ്പെട്ട ബദാമിയിലെ ക്ഷേത്രങ്ങള്‍ ഇപ്പോഴും ഒരു അത്ഭുതം തന്നെയാണ് ചെങ്കുത്തായി നില്‍ക്കുന്ന കൂ‌റ്റാന്‍ പാറക്കൂട്ടങ്ങള്‍ ‌തുരന്നാണ് ഇവിടുത്തെ ഗുഹാക്ഷേത്ര‌ങ്ങള്‍ പണിതിട്ടുള്ളത്. ചാലുക്യരുടെ നിര്‍മ്മാണ വൈഭവത്തിന്റെ മികച്ച ഉദാഹരണമാണ് ഈ ഗുഹാക്ഷേത്രങ്ങ‌ള്‍.

Photo Courtesy: Gs9here

ചാലുക്യരുടെ നിര്‍മ്മാണ വൈഭവം

ചാലുക്യരുടെ നിര്‍മ്മാണ വൈഭവം

വിജയനഗര സാമ്രാജ്യത്ത കാലത്തെ വാസ്തുവിദ്യയുടെ പൂര്‍ണ അനുകരണമാണ് ബദാമിയിലെ ക്ഷേത്ര നിര്‍മ്മിതികളിലും കാണാന്‍ സാ‌‌ധിക്കുന്നത്. പാറതുരന്ന് നിര്‍മ്മി‌ച്ച ഇവിടുത്തെ ഗുഹാ ക്ഷേത്ര‌ങ്ങള്‍ ഇന്ത്യ‌യിലെ തന്നെ സുന്ദരമായ നിര്‍‌മ്മിതികളില്‍ ഒന്നാണ്. ഗുഹളുടെ ഉള്‍വ‌ശം സങ്കീര്‍ണമായ കൊത്തുപണികളാല്‍ ‌സമൃദ്ധമാണ്. വിശദ‌മായി വായിക്കാം

Photo Courtesy: Ashwin Kumar

05. അജന്തയും എല്ലോറയും

05. അജന്തയും എല്ലോറയും

അജന്ത, എല്ലോറ എന്നീ പേരുകള്‍ കേട്ടിട്ടില്ലാത്തവര്‍ ചുരുക്കം ആയിരിക്കും. മലനിരകളിലെ പാറക്കൂട്ടങ്ങളില്‍ കൊത്തിയെടുത്ത എല്ലോറയിലെ 34 ഗുഹാക്ഷേത്രങ്ങളും അജന്തയിലെ 24 ഗുഹാക്ഷേത്രങ്ങളും സഞ്ചാരികളുടെ മുന്നില്‍ ഒരു വിസ്മയം തന്നെയാണ്.
Photo Courtesy: Freakyyash

ഗുഹ നിർമ്മാണം

ഗുഹ നിർമ്മാണം

ബി സി രണ്ടാം നൂറ്റാണ്ടുമുതല്‍ എ ഡി ആറാം നൂറ്റാണ്ട് വരെയാണ് അജന്തയിലെ ഗുഹകളുടെ നിര്‍മ്മാണകാലഘട്ടം. എല്ലോറയിലെ ഗുഹകള്‍ നിര്‍മ്മിക്കപ്പെട്ടത് എ ഡി ആറാം നൂറ്റാണ്ടിനും പതിനൊന്നാം നൂറ്റാണ്ടിനും മധ്യേ എന്നാണ് വിശ്വസിക്കപ്പെടുന്നത്.
Photo Courtesy: Ajanta caves, Maharashtra

ക്ഷേത്രങ്ങൾ

ക്ഷേത്രങ്ങൾ

ബുദ്ധമതക്കാരുടെ ക്ഷേത്രങ്ങളാണ് അജന്തയിലെ എല്ലാ ഗുഹകളും. എന്നാൽ എല്ലോറയിലെ ഗുഹകളിൽ ബുദ്ധമതക്കാരെ കൂടാതെ ഹിന്ദു, ജൈനമതക്കാരുടെ ക്ഷേത്രങ്ങളുമുണ്ട്. വിശദമായി വായിക്കാം

Photo Courtesy: Dey.sandip
Read more about: caves ഗുഹകൾ buddhism
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X