Search
  • Follow NativePlanet
Share
» »പുരാണങ്ങളില്‍ പറയുന്ന ഹസ്തിനപുരി

പുരാണങ്ങളില്‍ പറയുന്ന ഹസ്തിനപുരി

By Maneesh

മഹാഭാരതത്തിലും രാമയണത്തിലും പരാമര്‍ശിക്കപ്പെട്ടിട്ടുള്ള സ്ഥലങ്ങളില്‍ നിരവധി സ്ഥലങ്ങള്‍ ഉത്തര്‍പ്രദേശിലുണ്ട്. അതിലൊന്നാണ് കൗരവരുടെ തലസ്ഥാനമായിരുന്ന ഹസ്തിനപുരി. ഉത്തര്‍പ്രദേശിലെ മീററ്റിന് സമീപത്ത് ഗംഗാ നദി തീരത്തയാണ് ഹസ്തിനപുരി സ്ഥിതി ചെയ്യുന്നത്. മഹാഭാരത യുദ്ധത്തില്‍ കൗരവരെ പരാജയപ്പെടുത്തിയ പാണ്ഡവര്‍ 36 വര്‍ഷക്കാലം ഹസ്തിനപുരി ഭരിച്ചെന്നാണ് വിശ്വാസം.

ഹസ്തിനപുരിയിൽ എത്തിച്ചേരാൻ

മീററ്റില്‍ നിന്ന് ഏകദേശം 37 കിലോമീറ്റര്‍ അകലെയാണ് ഹസ്തിനപുരി സ്ഥിതി ചെയ്യുന്നത്. ട്രെയിൻ മാർഗം മീററ്റില്‍ എത്തിച്ചേർന്ന് അവിടെ നിന്ന് ടാക്സിയിലോ ബസിലോ ഹസ്തിനപുരിയില്‍ എത്തിച്ചേരാവുന്നതാണ്.
ഉത്തർപ്രദേശിലെ ടൂറിസ്റ്റ് കേന്ദ്രങ്ങൾ പരിചയപ്പെടാം
ഹസ്തിനപുരിയിലെ കാഴ്ചകൾ കാണാം

അഷ്ടപദം

അഷ്ടപദം

ഹിമാലയൻ മലനിരകളിൽ ഉണ്ടെന്ന് പറയപ്പെടുന്ന അഷ്ടപദം എന്ന ആത്മീയ കേന്ദ്രത്തിന്റെ മാതൃകയിൽ ഹസ്തിനപുരിയിൽ നിർമ്മിച്ച ജൈന ദേവാലയമാണ് ഇത്. അഷ്ടപദം സന്ദര്‍ശിക്കുന്ന ഏതൊരാള്‍ക്കും മോക്ഷം ലഭിക്കുമെന്നാണ് ജൈനരുടെ വിശ്വാസം. ഇതിലെ രാജകീയമായ തീര്‍ത്ഥം പണികഴിപ്പിക്കാന്‍ രണ്ട് ദശകമെടുത്തു, ഏകദേശം 25 കോടി രൂപയും. 151 അടി ഉയരവും 108 അടി വ്യാസവുമുള്ള ഇവിടേയ്ക്ക് എത്തിച്ചേരാന്‍ നാല് കവാടങ്ങളുണ്ട് ഉണ്ട്. 108 അടി ഉയരമുള്ള എട്ട് പടവുകള്‍ ഈ തീര്‍ത്ഥത്തിനു സൗന്ദര്യം കൂട്ടുന്നു.

Photo Courtesy: Sanjeev Kohli

വന്യജീവി സംരക്ഷണ കേന്ദ്രം

വന്യജീവി സംരക്ഷണ കേന്ദ്രം

ഹസ്തിന പുരി ദേശീയോദ്യനം എന്നും അറിയപ്പെടുന്ന ഈ വന്യജീവി സങ്കേതം 1986ൽ ആണ് സ്ഥാപിച്ചത്. ഗംഗനദിയോട് ചേർന്ന് കിടക്കുന്ന ജലാശയങ്ങളടക്കം 2073 ചതുരശ്ര കിലോമീറ്റർ ആണ് ഈ വന്യജീവി സംരക്ഷണ കേന്ദ്രത്തിന്റെ വ്യാപ്തി. നിരവധി ജീവജാലങ്ങളെ ഇവിടെ കാണാനാകും

Photo Courtesy: Madison Berndt

കൈലാസ പർവ്വതം

കൈലാസ പർവ്വതം

ഹിമാലയന്‍ മലനിരകളില്‍ സ്ഥിതി ചെയ്യുന്ന കൈലാസ പര്‍വ്വതം ജൈന മതക്കാരുടെ ദൈവീക സ്ഥലമായാണ് കരുതപ്പെടുന്നത്. ഒന്നാമത്തെ തീര്‍ത്ഥങ്കരനായ ഭഗവാന്‍ ഋഷഭദേവിനു പാപമുക്തി ലഭിച്ചത് ഇവിടെ വെച്ചാണെന്ന് വിശ്വസിക്കപെടുന്നു. സാധാരണക്കാരായ ഭക്തര്‍ക്ക്‌ മഞ്ഞ് മൂടികിടക്കുന്ന കൈലാസ പര്‍വ്വതത്തില്‍ എത്തിച്ചേരാന്‍ വളരെ പ്രയാസമാണെന്ന് മനസ്സിലാക്കിയ ജൈന വിശ്വാസികളാണ് കൈലാസ പര്‍വ്വതത്തിന്റെ അതെ മാതൃകയില്‍ ഹസ്തിനപുരത്ത് ഇത് നിർമ്മിച്ചത്.

Photo Courtesy: Sanjeev Kohli

ദിഗംബര ജൈന ബഡാ മന്ദിര്‍

ദിഗംബര ജൈന ബഡാ മന്ദിര്‍

ജൈനവിശ്വാസികളെ സംബന്ധിച്ച് ഹസ്തിനപുരി ഒരു തീർത്ഥാടന കേന്ദ്രമാണ്. ദിഗംബര ജൈന ക്ഷേത്രമാണ് ഇവിടുത്തെ ഏറ്റവും പ്രശസ്തമായ ജൈന ക്ഷേത്രം. നഗരത്തിലെ ഏറ്റവും പുരാതനമായ ജൈന ക്ഷേത്രം കൂടിയയ ഈ ക്ഷേത്രം പേരു സൂചിപ്പിക്കുന്നത് പോലെ തന്നെ 40 അടി ഉയരമുള്ള വളരെ വലിയ ഒരു ക്ഷേത്രമാണ്.

Photo Courtesy: Jain1910

കർണ ക്ഷേത്രം

കർണ ക്ഷേത്രം

മഹാഭാരത കാലഘട്ടത്തിൽ നിർമ്മിക്കപ്പെട്ടതെന്ന് കരുതപ്പെടുന്ന ഈ ക്ഷേത്രത്തിന്റെ ശ്രീകോവിലും ശിവലിംഗവും സംഭാവന ചെയ്തത് കർണനാണെന്നാണ് വിശ്വസിക്കപ്പെടുന്നത്. കര്‍ണന്റെ ഐതിഹാസികമായ ജീവിതത്തെയും ദാനശീലത്തെയും പറ്റി അതിമനോഹരമായി വര്‍ണിക്കുന്നുണ്ട്. ഗംഗ നദിയുടെ തീരത്തുള്ള ഒരു ചെറിയ കുന്നിനു മുകളിലാണ് ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്.

Photo Courtesy: Giridharmamidi

എത്തിച്ചേരാൻ

എത്തിച്ചേരാൻ

മീററ്റില്‍ നിന്ന് ഏകദേശം 37 കിലോമീറ്റര്‍ അകലെയാണ് ഹസ്തിനപുരി സ്ഥിതി ചെയ്യുന്നത്. ട്രെയിൻ മാർഗം മീററ്റില്‍ എത്തിച്ചേർന്ന് അവിടെ നിന്ന് ടാക്സിയിലോ ബസിലോ ഹസ്തിനപുരിയില്‍ എത്തിച്ചേരാവുന്നതാണ്.
Photo Courtesy: Sanjeev Kohli

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X