ഹിമാചല്‍ പ്രദേശിലെ കിന്നൗര്‍ ജില്ലയിലാണ് കല്‍പ സ്ഥിതി ചെയ്യുന്നത്. കിന്നര്‍ ജില്ലയുടെ ഭരണ സ്ഥിരാ കേന്ദ്രമാണ് കല്പ. സമുദ്രനിരപ്പില്‍ നിന്ന് 2758 മീറ്റര്‍ ഉയരത്തില്‍ സ്ഥിതി ചെയ്യുന്നത്. ഹിമാലയവും സത്‌ലജ് നദിയുമാണ് കല്‍പയില്‍ കാഴ്ചകള്‍ ഒരുക്കിവയ്ക്കുന്നത്.
ആറാം നൂറ്റാണ്ടില്‍ മൗര്യ സാമ്രാജ്യകാലഘട്ടത്തില്‍ മഗധ രാജാവിന്റെ കീഴിലായിരുന്നുവത്രേ ഈ സ്ഥലം. പിന്നീട് 9, 12 നൂറ്റാണ്ടുകലില്‍ ഈ സ്ഥലം തിബറ്റിലെ ഗൂഗെ സാമ്ര്യാജ്യത്തിന്റെ കീഴിലായി. ഇതിന് ശേഷം മുഗള്‍ രാജാവായ അക്ബര്‍ കല്‍പ പിടിച്ചടക്കി മുഗള്‍ സാമ്രാജ്യത്തിന്റെ ഭാഗമാക്കി.
കിന്നൗര്‍ കൈലാസ് പര്‍വ്വതമാണ് കല്‍പയിലെ പ്രധാന ആകര്‍ഷണം. പ്രാദേശിക ഭാഷയില്‍ കിന്നര്‍ കൈലാഷ് പര്‍വ്വതം എന്നുകൂടി അറിയപ്പെടുന്ന ഈ മലനിരകള്‍ പുണ്യസ്ഥലമായിട്ടാണ് കരുതിപ്പോരുന്നത്. പര്‍വ്വതത്തിന് മുകളില്‍ 70 മീറ്റര്‍ ഉയരം വരുന്ന ഒരു ശിവലിംഗമുണ്ട്. എല്ലാവര്‍ഷവും ഈ ശിവലിംഗദര്‍ശനത്തിനായി ഒട്ടേറെയാളുകള്‍ ഇവിടെയെത്താറുണ്ട്.
ബസ്പ നദിക്കരയിലുള്ള സന്‍ഗ്ല താഴ്‌വരയാണ് മറ്റൊരു പ്രധാന ആകര്‍ഷണം. ഈ സ്ഥലം സമുദ്രനിരപ്പില്‍ നിന്നും 8900 അടി ഉയരത്തിലാണ് സ്ഥിതിചെയ്യുന്നത്.
വ്യത്യസ്തമായ വാസ്തുവിദ്യാ രീതികളില്‍ താല്‍പര്യമുള്ളവര്‍ക്ക് കമ്രു കോട്ട, നാഗ ക്ഷേത്രം, സപ്‌നി എന്നിവ സന്ദര്‍ശിയ്ക്കാം. ഇവയെല്ലാം വാസ്തുവിദ്യയുടെ പേരില്‍ പ്രശസ്തമായ സ്ഥലങ്ങളാണ്. സമ്പന്നമായ സംസ്‌കാരവും പാരമ്പര്യവുമുള്ള ചിനി ഗ്രാമമാണ് മറ്റൊരു കാഴ്ച.
സമുദ്രനിരപ്പില്‍ നിന്നും 2290 അടി ഉയരത്തില്‍ സ്ഥിതിചെയ്യുന്ന റിക്കോങ് പിയോയാണ് മറ്റൊരു പ്രധാന കേന്ദ്രം. കിന്നൗര്‍ കൈലാസ് പര്‍വ്വതത്തിന്റെ ഏറ്റവും മനോഹരമായ കാഴ്ച ഇവിടെനിന്നും കാണാന്‍ കഴിയും.
ആത്മഹത്യാമുനമ്പാണ് സഞ്ചാരികളെ ആകര്‍ഷിക്കുന്ന മറ്റൊന്ന്, ആപ്പിള്‍ ഓര്‍ച്ചാര്‍ഡ്‌സില്‍ നിന്നും 10 മിനിറ്റ് ദൂരമേയുള്ളു ആത്മഹത്യാമുനമ്പിലേയ്ക്ക്.
സാഹസികതയില്‍ താല്‍പര്യമുള്ളവര്‍ക്കാണെങ്കില്‍ കല്‍പയില്‍ നല്ല ട്രക്കിങ് സാധ്യതകള്‍ കണ്ടെത്താന്‍ കഴിയും, പ്രകൃതി സൗന്ദര്യം ആസ്വദിച്ചുകൊണ്ടുള്ള ട്രക്കിങ് പുതിയൊരു അനുഭവം തന്നെയായിരിക്കും.
ജനങ്ങള്‍
മനോഹരമായി നെയ്‌തെടുത്ത ഷോളുകളും, കിന്നൗരി തൊപ്പികളും വിറ്റു ജീവിയ്ക്കുന്നവരാണ് കല്‍പയിലെ ഭൂരിഭാഗം ജനങ്ങളും. ബുദ്ധമതവും ഹിന്ദുമതവും ചേര്‍ന്നുണ്ടായ തീര്‍ത്തും വ്യത്യസ്തമായ സംസ്‌കാരമാണ് ഇവിടെ കാണാന്‍ കഴിയുക.
എത്തിച്ചേരാന്‍
റെയില്‍ റോഡുമാര്‍ഗ്ഗവും വിമാനമാര്‍ഗ്ഗവും കല്‍പയില്‍ എത്താം. ഷിംല വിമാനത്താവളമാണ് കല്‍പയ്ക്ക് ഏറ്റവും അടുത്തുള്ളത്. ഇവിടേയ്ക്ക് 276 കിലോമീറ്ററാണ് ദൂരം. ഷിംലയിലാണ് കല്‍പയ്ക്ക് ഏറ്റവും അടുത്തുള്ള റെയില്‍വേ സ്റ്റേഷനും സ്ഥിതിചെയ്യുന്നത്. ഇവിടേയ്ക്ക് 244 കിലോമീറ്ററാണ് ദൂരം.
റോഡ്
ഹിന്ദുസ്ഥാന്‍- ടിബറ്റ് റോഡ് എന്നറിയപ്പെടുന്ന എന്‍ എച്ച് 22ല്‍ സഞ്ചരിച്ചാല്‍ കല്‍പയിലെത്താം. പൊവാരിയെന്ന സ്ഥലത്തുനിന്നാണ് കല്‍പയിലേയ്ക്ക് തിരിയേണ്ടത്. സര്‍ക്കാര്‍ ബസുകളും സ്വകാര്യബസുകളും ഈ റൂട്ടില്‍ സര്‍വ്വീസ് നടത്തുന്നുണ്ട്.
ഷിംല, റാംപുര്‍ എന്നിവിടങ്ങളില്‍ നിന്നെല്ലാം കല്‍പയിലേയ്ക്ക് ബസുകളുണ്ട്. വേനല്‍ക്കാലത്ത് മാത്രം തുറക്കുന്ന റോഹ്തങ് പാസിലൂടെയും കല്‍പയിലേയ്ക്ക് സഞ്ചരിയ്ക്കാം.
കല്പയിലെ ടൂറിസ്റ്റ് കേന്ദ്രങ്ങളേക്കുറിച്ച് വിശദമായി വായിക്കാം
ടൗണ്‍
താഴ്വര
Photo Courtesy: Gili Chupak
കിന്നര്‍ കൈലാസ പര്‍വ്വതം
ശിവലിംഗം
Photo Courtesy: Sumita Roy Dutta
തെരുവ്
റിസോര്‍ട്ട്
Photo Courtesy: Anurupa Chowdhury
സ്ത്രീകള്‍
Photo Courtesy: nevil zaveri
കൂടുതല്‍ ചിത്രങ്ങള്‍
Photo Courtesy: Travelling Slacker
കൂടുതല്‍ ചിത്രങ്ങള്‍
Photo Courtesy: Travelling Slacker
കൂടുതല്‍ ചിത്രങ്ങള്‍
Photo Courtesy: Motohiro Sunouchi
കൂടുതല്‍ ചിത്രങ്ങള്‍
Photo Courtesy: Motohiro Sunouchi
കൂടുതല്‍ ചിത്രങ്ങള്‍
Photo Courtesy: India Untravelled
കൂടുതല്‍ ചിത്രങ്ങള്‍
Photo Courtesy: India Untravelled
കൂടുതല്‍ ചിത്രങ്ങള്‍
Photo Courtesy: Sanyam Bahga
കൂടുതല്‍ ചിത്രങ്ങള്‍
Photo Courtesy: Krishna G S
കൂടുതല്‍ ചിത്രങ്ങള്‍
Photo Courtesy: Krishna G S
കൂടുതല്‍ ചിത്രങ്ങള്‍
Photo Courtesy: Sandeep Kaul
കൂടുതല്‍ ചിത്രങ്ങള്‍
Photo Courtesy: Sandeep Kaul
കൂടുതല്‍ ചിത്രങ്ങള്‍
Photo Courtesy: Sandeep Kaul
കൂടുതല്‍ ചിത്രങ്ങള്‍
Photo Courtesy: Sandeep Kaul
കൂടുതല്‍ ചിത്രങ്ങള്‍
Photo Courtesy: Sandeep Kaul
കൂടുതല്‍ ചിത്രങ്ങള്‍
Photo Courtesy: Sandeep Kaul
കൂടുതല്‍ ചിത്രങ്ങള്‍
Photo Courtesy: Sandeep Kaul
കൂടുതല്‍ ചിത്രങ്ങള്‍
Photo Courtesy: Sandeep Kaul



Click it and Unblock the Notifications













