» »വിമാനത്തില്‍ ആദ്യമായി യാത്ര ചെയ്യുന്നവര്‍ ശ്രദ്ധിക്കാന്‍

വിമാനത്തില്‍ ആദ്യമായി യാത്ര ചെയ്യുന്നവര്‍ ശ്രദ്ധിക്കാന്‍

Written By: Elizabath

യാത്ര ഒരിഷ്ടമായി കൊണ്ടു നടക്കുന്നവരുടെ എണ്ണം കൂടിയതോടെ യാത്രാരീതികളിലും മാറ്റം വന്നു. എളുപ്പമാര്‍ഗ്ഗമായി വിമാനങ്ങളെ ആശ്രയിക്കുന്നവര്‍ ഇന്ന് കുറവല്ല. പക്ഷേ ആദ്യമായി പറക്കാനൊരുങ്ങുമ്പോള്‍ അല്പം പേടി തോന്നാത്തവരാരും കാണില്ല. പരിഭ്രമവും പേടിയും മൂലം എന്താണ് ചെയ്യേണ്ടതെന്നറിയാതെ വിഷമിച്ചിരിക്കേണ്ട അവസ്ഥ ഇനിയില്ല. വിമാനത്തില്‍ യാത്ര ചെയ്യുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ നോക്കാം.

മരുന്നുകള്‍ ചോദിച്ചു വാങ്ങാം

മരുന്നുകള്‍ ചോദിച്ചു വാങ്ങാം

ആദ്യയാത്രയ്ക്ക് അസ്വസ്ഥതകള്‍ ധാരാളമുണ്ടാകും എന്നതില്‍ സംശയമില്ല. ഇതൊക്കെ മിണ്ടാതെ സഹിച്ചിരിക്കേണ്ട ഒരു കാര്യവുമില്ല. എന്തൊക്കെ ബുദ്ധിമുട്ടുകളുണ്ടായാലും അത് ഫ്‌ളൈറ്റിലെ ജീവനക്കാരെ ധരിപ്പിക്കുക. ഒരു ചെറിയ തലവേദന ആണെങ്കില്‍ പോലും അവര്‍ സന്തോഷത്തോടെ വന്ന് സഹായിക്കും.

PC:Sandip Bhattacharya

സീറ്റ് മാറാന്‍

സീറ്റ് മാറാന്‍

ഇരിക്കാന്‍ എന്തെങ്കിലും ബുദ്ധിമുട്ടുകളുണ്ടെങ്കില്‍ അതും അവരെ അറിയിക്കാം. മര്യാദയോടുകൂടിയുള്ള പെരുമാറ്റം നമ്മുടെ ഉത്തരവാദിത്വമാണ്.

PC:Richard Moross

ഭക്ഷണം

ഭക്ഷണം

മിക്ക സര്‍വ്വീസുകളിലും ഭക്ഷണം നല്കുന്നുണ്ടെങ്കിലും ചില സര്‍വ്വീസുകളില്‍ യാത്രക്കാര്‍ തന്നെ ഭക്ഷണം വിലകൊടുത്ത് വാങ്ങേണ്ടി വരും. ചിലപ്പോള്‍ രണ്ടാമത് ആവശ്യപ്പെട്ടാല്‍ തരാന്‍ ബുദ്ധിമുട്ടുണ്ടായേക്കാം. അത്തരം അവസരങ്ങളില്‍ സംയമനം പാലിക്കുക.

PC:chinaoffseason

കുട്ടികളെ നോക്കാന്‍

കുട്ടികളെ നോക്കാന്‍

ഗള്‍ഫ് എയര്‍ ഉള്‍പ്പെടെ അപൂര്‍വ്വം ചില സര്‍വ്വീസുകള്‍ യാത്രയ്ക്കിടയില്‍ കുഞ്ഞുങ്ങള്‍ക്കായി പ്രത്യേക സേവനം നല്കുന്നുണ്ട്. ഭക്ഷണ സമയങ്ങളില്‍ ഇത്തരം സേവനങ്ങള്‍ തികച്ചും ആശ്വാസകരമാണ്. ചില സര്‍വ്വീസുകള്‍ കുട്ടികള്‍ക്കായി കളിപ്പാട്ടങ്ങളും കാര്‍ട്ടൂണുകളും നിറച്ച ബാഗുകളടക്കമാണ് സൗകര്യം നല്കുന്നത്.

PC:Austrian Airlines

ആഘോഷങ്ങള്‍ മുടക്കേണ്ട!

ആഘോഷങ്ങള്‍ മുടക്കേണ്ട!

യാത്രക്കാരന് തന്റെ ജീവിതത്തിലെ പ്രധാന ആഘോഷങ്ങള്‍ വിമാനയാത്രയില്‍ മിസാകുമോ എന്ന പേടി വേണ്ട. എമിറേറ്റ്‌സ് ഫ്‌ളൈറ്റ്‌സ് കിടിലന്‍ ഓഫറാണ് നല്കുന്നത്. ജന്‍മദിനം, വിവാഹ വാര്‍ഷികം, ഹണിമൂണ്‍, തുടങ്ങിയ ഏത് അവസരങ്ങള്‍ക്കും കേക്ക് മുറിക്കാനുള്ള അവസരമാണ് ഇവര്‍ നല്കുന്നത്.
ടിക്കറ്റ് ബുക്ക് ചെയ്യുന്ന സമയത്തോ യാത്രയ്ക്ക് 24 മണിക്കൂര്‍ മുന്‍പായോ ഇത് അറിയിക്കേണ്ടതാണ്.

PC:The Lamb Family

വില്‍പത്രം എഴുതാം

വില്‍പത്രം എഴുതാം

ഇത് കുറച്ചു രസകരമായ കാര്യമാണ്. നിങ്ങള്‍ക്ക് പെട്ടന്ന് വില്‍പത്രം തയ്യാറാക്കണമെന്ന് തോന്നിയാല്‍ നിങ്ങളുടെ പൈലറ്റ് അതിനും സന്നദ്ധനായ ഒരാള്‍ ആയിരിക്കും.

PC:Austrian Airlines

കോക്പിറ്റ് സന്ദര്‍ശിക്കാം

കോക്പിറ്റ് സന്ദര്‍ശിക്കാം

എല്ലാ എയര്‍ലൈന്‍സുകളും ഈ സൗകര്യം നല്കുന്നില്ലെങ്കിലും ചിലതില്‍ ഇത് ലഭ്യമാണ്. വിമാനം നിലത്ത് നില്‍ക്കുന്ന അവസരത്തില്‍ മാത്രമേ ഇതിന് അനുമതിയൊള്ളൂ.

PC:Roger Schultz

ചോക്ലേറ്റും വെള്ളവും

ചോക്ലേറ്റും വെള്ളവും

വാട്ടര്‍ ബോട്ടിലുകള്‍ നിറയ്‌ക്കേണ്ട ആവശ്യമുണ്ടെങ്കില്‍ മടികൂടാതെ അവരോട് പറയാം. ചില എയര്‍ലൈന്‍സുകളില്‍ യാത്രക്കാര്‍ക്കായി ചോക്ലേറ്റ് നല്കാറുണ്ട്. സ്വിസ് എയര്‍ലൈന്‍സിന്‍ കുറച്ചധികം ചോദിച്ചാലും നല്കാന്‍ അവര്‍ തയ്യാറാണ്.

ട്രാവല്‍ അഡാപ്‌റ്റേഴ്‌സ്

ട്രാവല്‍ അഡാപ്‌റ്റേഴ്‌സ്

തിരക്കിനിടയില്‍ ഹെയര്‍ബ്രഷും ഫേസ് വാഷും ഒക്കെ എടുക്കാന്‍ മറന്നാലും വിഷമിക്കേണ്ട...അത്യാവശ്യ ഘട്ടങ്ങളില്‍ ഇവ തന്ന് സഹായിക്കാന്‍ ജീവനക്കാര്‍ തയ്യാറാണ്.

PC: Bradley Gordon

വൈന്‍ രുചിക്കാം

വൈന്‍ രുചിക്കാം

ബിസിനസ് ക്ലാസിലും ഫസ്റ്റ് ക്ലാസിലും യാത്ര ചെയ്യുന്നവര്‍ക്ക് മിക്ക എയര്‍ലൈന്‍സുകളും വൈന്‍, കോക്ടെയില്‍ തുടങ്ങിയവ നല്കാറുണ്ട്. മുതിര്‍ന്നവര്‍ക്ക് എത് ക്യാബിനിലായാലും മോക്ടെയിലും കോക്ടെയിലും ആവശ്യപ്പെടുന്നതിന് പ്രശ്‌നങ്ങളില്ല.

ചോദിക്കരുതാത്തവ

ചോദിക്കരുതാത്തവ

ഐസ്-ഐസ് ചോദിക്കുന്നത് മദ്യപാനത്തിനു വേണ്ടിയാണ് എന്നതിനാല്‍ ഇത് ഒഴിവാക്കുക

തിരിച്ചറിറങ്ങാന്‍ പറയുക- ടെര്‍മിനലില്‍ നിന്നും ലഗേജ് മറന്നു, സാധനങ്ങള്‍ എടുത്തില്ല തുടങ്ങിയ കാര്യങ്ങള്‍ക്കായി വിമാനം തിരിച്ചിറക്കണമെന്ന് പറയാതിരിക്കുക. ഇത് സാധ്യമല്ല.

PC:Austrian Airlines

Read more about: travel

മികച്ച ട്രാവല്‍ ഡീലുകളും ടിപ്‌സുകളും യാത്രാ വിവരണങ്ങളും അറിയാം...