Search
  • Follow NativePlanet
Share
» »എല്ലാ മതക്കാരുടേയും വിഴിഞ്ഞം

എല്ലാ മതക്കാരുടേയും വിഴിഞ്ഞം

By Maneesh

തുറമുഖ പദ്ധതിയുമായി ബന്ധപ്പെട്ടാണ് വിഴിഞ്ഞം ഇപ്പോള്‍ വാര്‍ത്തയില്‍ ഇടംപിടിച്ചിരിക്കുന്നത്. എന്നാല്‍ തിരുവനന്തപുരത്തെ പ്രശസ്തമായ ഒരു ടൂറിസ്റ്റ് കേന്ദ്രം കൂടിയാണ് വിഴിഞ്ഞം. ബീച്ച് റിസോര്‍ട്ടുകള്‍ക്കും ആയുര്‍വേദ ചികിത്സള്‍ക്കും പേരുകേട്ട വിഴിഞ്ഞം അന്താരാഷ്ട്ര വിനോദസഞ്ചാരികളുടെ പ്രിയപ്പെട്ട കേന്ദ്രം കൂടിയാണ്. സ്വാഭാവികമായ തുറമുഖമാണ് വിഴിഞ്ഞത്തെ വിശേഷാല്‍ക്കാഴ്ച. റോമന്‍ കാലഘട്ടം മുതല്‍ ചെങ്കടല്‍ വഴി വിഴിഞ്ഞത്തുകൂടി ചരക്കുനീക്കങ്ങളുണ്ടായിരുന്നതായാണ് സൂചന.

Goibibo വഴി ഹോട്ടലുകളും ഫ്‌ലൈറ്റുകളും ബുക്ക് ചെയ്യുമ്പോള്‍ 60% ലാഭം നേടാം

തിരുവനന്തപുരം നഗരത്തില്‍ നിന്ന് 17 കിലോമീറ്റര്‍ അകലെയായി കോവളത്തിന് സമീപത്തായാണ് വിഴിഞ്ഞം സ്ഥിതി ചെയ്യുന്നത്. കോവളത്തുനിന്നും വേറും 3 കിലോമീറ്റര്‍ അകലെയാണ് വിഴിഞ്ഞം.

വിഴിഞ്ഞം ഹാര്‍ബര്‍

തിരമാലകളില്‍ നിന്നും വൈദ്യുതി ഉദ്പാദനം നടത്തുന്നതിന് പേരുകേട്ട ഇടമാണ് വിഴിഞ്ഞം ഹാര്‍ബര്‍ . പ്രാദേശിക വൈദ്യുതി ഗ്രിഡുകളിലേക്ക് ഉപയോഗിക്കുന്നു ഇവിടെനിന്നുള്ള വൈദ്യുതി. 1990 ലാണ് ഈ പ്ലാന്റ് നിര്‍മിക്കപ്പെട്ടത്. സിവില്‍ കണ്‍സ്ട്രക്ഷന് വേണ്ട 80 ശതമാനത്തോളം വൈദ്യുതി പ്ലാന്റില്‍ നിന്നാണ് ഇന്ന് ഉത്പാദിപ്പിക്കുന്നത്. നിരവധി പഠനങ്ങളും പരീക്ഷണങ്ങളും നടന്നുകൊണ്ടിരിക്കുന്ന ഈ പ്ലാന്റ് നിരവധി സഞ്ചാരികള്‍ സന്ദര്‍ശിക്കുന്നു. പ്ലാന്റിലെ പ്രവര്‍ത്തനങ്ങളും മറ്റും വിശദീകരിച്ചുതരാനും ചിലപ്പോള്‍ ഇവിടെ ആളുകളുണ്ടാകാനിടയുണ്ട്.

വിഴിഞ്ഞം റോക്ക് കട്ട് ഗുഹകള്‍

പതിനെട്ടാം നൂറ്റാണ്ടിലെ ശില്‍പങ്ങളടങ്ങിയ ഗുഹകളാണ് വിഴിഞ്ഞത്തെ മറ്റൊരു കാഴ്ച. എന്നിരുന്നാലും അടുത്തകാലത്ത് മാത്രമാണ് ഈ ഗുഹകള്‍ വിനോദസഞ്ചാരികളുടെ ശ്രദ്ധ ആകര്‍ഷിച്ചുതുടങ്ങിയത്. ദക്ഷിണാമൂര്‍ത്തിയുടെ അവതാരമായ വിനാന്ധ്ര ദക്ഷിണാമൂര്‍ത്തിയെ ആരാധിക്കുന്ന ആരാധനാലയമാണ് വിഴിഞ്ഞം റോക്ക് കട്ട് ഗുഹകള്‍.

ഗുഹകളിലൊന്നില്‍ ശിവന്റെയും പാര്‍വതിയുടെയും പൂര്‍ത്തിയാകാത്ത രൂപങ്ങളും കാണാം. കോവളത്തുനിന്നും 1 കിലോമീറ്റര്‍ മാത്രം അകലെയുള്ള വിഴിഞ്ഞം റോക്ക് കട്ട് ഗുഹകള്‍ ഇവിടെയത്തുന്ന സഞ്ചാരികള്‍ കാണാതെ പോകരുത്.

വിഴിഞ്ഞത്തിന്റെ ചിത്രങ്ങള്‍ കാണാം

തുറമുഖം

തുറമുഖം

പുരാതന കാലത്തെ വാണിജ്യ തുറമുഖമാണ് വിഴിഞ്ഞം. കോവളത്തിന് സമീപത്തായാണ് വിഴിഞം സ്ഥിതി ചെയ്യുന്നത്.
Photo Courtsey: arun... from Malmö, Skåne, Sweden

ക്രിസ്ത്യന്‍ പള്ളി

ക്രിസ്ത്യന്‍ പള്ളി

1622ല്‍ ആണ് വിഴിഞ്ഞത്ത് ആദ്യത്തെ കത്തോലിക്ക പള്ളി സ്ഥാപിതമായത്.
Photo Courtesy: Luidger

മോസ്‌ക്

മോസ്‌ക്

വിഴിഞ്ഞത്തെ പ്രശസ്തമായ മോസ്‌ക്. വിഴിഞ്ഞം മസ്ജിദ് എന്നാണ് ഈ മോസ്‌ക് അറിയപ്പെടുന്നത്.

Photo Courtesy: Luidger

തീരം

തീരം

വിഴിഞ്ഞം തീരത്തിന്റെ സുന്ദരമായ കാഴ്ച. വീഴിഞ്ഞമോസ്‌ക്കും ചിത്രത്തില്‍ കാണാം
Photo Courtsey: arun... from Malmö, Skåne, Sweden

ആഴിമല ശിവക്ഷേത്രം

ആഴിമല ശിവക്ഷേത്രം

വിഴിഞ്ഞത്തെ ആഴിമല ശിവക്ഷേത്രം

Photo Courtesy: Vinayaraj

ഗുഹാ ക്ഷേത്രം

ഗുഹാ ക്ഷേത്രം

വിഴിഞ്ഞത്തെ പ്രശസ്തമായ ഗുഹാക്ഷേത്രം. ഗുഹാക്ഷേത്രത്തെക്കുറിച്ച് വായിക്കാം

Photo Courtesy: Prasad0224

വിഴിഞ്ഞം ബീച്ച്

വിഴിഞ്ഞം ബീച്ച്

വിഴിഞ്ഞത്തെ സുന്ദരമായ ബീച്ച്

Photo Courtesy: Koshy Koshy

മീന്‍പിടുത്തം

മീന്‍പിടുത്തം

മീന്‍പിടിക്കാന്‍ വലയെറിയുന്ന കാഴ്ച

Photo Courtesy: Kerala Tourism

ആള്‍ക്കൂട്ടം

ആള്‍ക്കൂട്ടം

വിഴിഞ്ഞം കടപ്പുറത്തെ ആള്‍കൂട്ടം

Photo Courtsey: syam

റിസോര്‍ട്ട്

റിസോര്‍ട്ട്

വിഴിഞ്ഞത്തെ ഒരു റിസോര്‍ട്ട്
Photo Courtesy: Kerala Tourism

Read more about: കോവളം
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X