Search
  • Follow NativePlanet
Share
» »2023ലെ യാത്രകൾ എവിടേക്ക് ആയിരിക്കും? സൂര്യരാശി പറയുന്നതിങ്ങനെയാണ്!

2023ലെ യാത്രകൾ എവിടേക്ക് ആയിരിക്കും? സൂര്യരാശി പറയുന്നതിങ്ങനെയാണ്!

സൂര്യരാശികൾക്ക് യാത്രയെ പ്രവചിക്കുവാൻ സാധിക്കുമോ??
വിശ്വസിക്കുന്നതും വിശ്വസിക്കാത്തതും ഓരോരുത്തരെയും ആശ്രയിച്ചിരിക്കുന്നുവെങ്കിലും ഓരോ രാശിയുടെയും പ്രത്യേകതകൾക്കനുസരിച്ച് പോകുവാൻ സാധിക്കുന്ന സ്ഥലങ്ങളുണ്ട്. മാത്രമല്ല, നിങ്ങൾ ഏതു തരത്തിലുള്ള സഞ്ചാരിയാണെന്നു മനസ്സിലാക്കി നിങ്ങളുടെ യാത്രാ താല്പര്യങ്ങളും സൂര്യരാശി പറയാറുണ്ട്. ഇതാ 2023 ലെ സൂര്യരാശിയനുസരിച്ച് നിങ്ങളുടെ യാത്രകൾ എങ്ങോട്ടേയ്ക്കാണ് എന്നു നോക്കാം...

ഏരിസ് (മാര്‍ച്ച് 21- ഏപ്രില്‍ 19)

ഏരിസ് (മാര്‍ച്ച് 21- ഏപ്രില്‍ 19)

ജന്മാനാ നേതൃപാടവമുള്ളവരും സാഹസികരുമാണ് ഏപിസ് രാശിയിൽ ജനിച്ചവർ. പ്രത്യേകിച്ചൊരു ലക്ഷ്യസ്ഥാനം തീരുമാനിക്കാതെ ലോകം മുഴുവനും യാത്ര ചെയ്യണം എന്നാഗ്രഹിക്കുന്നവരാണ് ഈ രാശിക്കാർ. അതില്‍ത്തന്നെ ഓഫ്ബീറ്റ് ഇടങ്ങളും അധികമാരും കടന്നുചെന്നിട്ടില്ലാത്ത ഗ്രാമങ്ങളും ഇവർ യാത്രകൾക്കായി തിരഞ്ഞെടുക്കാറുണ്ട്.

പ്രകൃതിദൃശ്യങ്ങൾക്കൊണ്ട് അത്ഭുതപ്പെടുത്തുന്ന ചിലിയിലെ പാറ്റഗോണിയ, ഒരിക്കലം പ്രതീക്ഷിക്കാത്ത അത്ഭുതക്കാഴ്ചകൾ കൺമുന്നിലെത്തിക്കുന്ന നോർവെ, പിന്നെ, അധികമാരും ഒരു യാത്രാ ലക്ഷ്യസ്ഥാനമാക്കി കരുതാത്ത ഓസ്ട്രേലിയ തുടങ്ങിയ ഇടങ്ങളാണ് ഈ വർഷത്തെ അന്താരാഷ്ട്ര യാത്രകൾക്ക് പറ്റിയ സ്ഥലങ്ങൾ.

ടോറസ്(ഏപ്രില്‍ 20- മേയ് 20)

ടോറസ്(ഏപ്രില്‍ 20- മേയ് 20)

സ്നേഹിക്കുന്നവർക്കായി ഇത്രയും വിശ്വസ്തതയോടെ നിലകൊള്ളുന്ന മറ്റൊരു സൂര്യരാശിയില്ല. ഏതു കാര്യങ്ങളെയും വളരെ റൊമാന്‍റിക് ആയി കാണുന്ന ഇവർ ചുറ്റുമുള്ള ജീവിതങ്ങളിൽ എന്നും പോസിറ്റിവിറ്റി നിറയ്ക്കും. കലകളുടെ കാര്യത്തിലും നിരവധി കഴിവുകൾ ഇവർക്കുണ്ടാവും.
ടോറസ് രാശിക്കാരുടെ 2023 ലെ യാത്രകളിൽ അവരുടെ വ്യക്തിത്വവുമായി ചേർന്നു നിൽക്കുന്ന ഇടങ്ങളാണ് തിരഞ്ഞെടുക്കേണ്ടത്.
കലയുടെ കാര്യത്തിൽ ലോകത്തെ ഞെട്ടിച്ച റോം തന്നെ ഈ യാത്രയിൽ തിരഞ്ഞെടുക്കാം. കലയ്ക്കും ഭക്ഷണത്തിനും സംസ്കാരത്തിനും വലിയ പ്രാധാന്യം ഇവിടം നല്കുന്നു. ചരിത്രനിർമ്മിതിതികൾ ഇഷ്ടംപോലെയുണ്ട് ഇവിടെ കാണുവാനും പരിചയപ്പെടുവാനും.
ബീച്ച് വൈബ് ആസ്വദിക്കുവാൻ ഹവായിയിലെ മൗയി, നഗര സാഹസികതയ്ക്കായി ന്യൂയോർക്ക് സിറ്റി തുടങ്ങിയ സ്ഥലങ്ങളെയും യാത്രയ്ക്കായി പരിഗണിക്കാം.

ജെമിനി(മേയ് 21- ജൂണ്‍ 20)

ജെമിനി(മേയ് 21- ജൂണ്‍ 20)

ആഘോഷങ്ങളാണ് ജെമിനി രാശിക്കാരുടെ മുഖമുദ്ര. പുതിയ ഇടങ്ങളെയും ആളുകളെയും കാണുവാൻ അത്രയധികം കൗതുകം സൂക്ഷിക്കുന്നവരാണ് ജെമിനി രാശിക്കാർ.
നഗരത്തിന്റെ കൗതുകമാണ് ന്യൂയോർക്ക് സിറ്റി നല്കുന്നതെങ്കിലും വൈവിധ്യം ആസ്വദിക്കുവാനായി നിങ്ങൾക്ക് ന്യൂ യോർക്ക് തിരഞ്ഞെടുക്കാം, ലോകത്തിലെ ഏറ്റവും മികച്ച ലാൻഡ്‌മാർക്കുകളിൽ ചിലതും ഇവിടെയുണ്ട്.
ചരിത്രം, നിർമ്മിതി, രുചികൾ എന്നിങ്ങനെ എല്ലാം കൃത്യമായ അനുപാതത്തിൽ ചേർന്നു നിൽക്കുന്ന ലണ്ടൻ, ഇഷ്ടംപോലെ നല്ല സമയവും ഓർമ്മകളും നല്കുന്ന റിയോഡ ജനീറോ തുടങ്ങിയ സ്ഥലങ്ങളെയും ജെമിനി രാശിക്കാർക്ക് തിരഞ്ഞെടുക്കാം,

ക്യാന്‍സര്‍ (ജൂണ്‍ 21- ജൂലൈ 22)

ക്യാന്‍സര്‍ (ജൂണ്‍ 21- ജൂലൈ 22)

തങ്ങളുടെ മനസ്ഥിതിക്കും മൂഡിനും അനുസരിച്ച് പെരുമാറുന്നവാണ് ഈ രാശിക്കാര്‍. വികാരങ്ങൾക്ക് മുൻഗണന നല്കുന്ന ഇവർ ഹൃദയം കൊണ്ടാണ് ചിന്തിക്കുന്നത്. സുഖവും സുരക്ഷിതത്വവും നല്കുന്ന ഇടങ്ങളാണ് ഇവർക്ക് പ്രിയം. അതുകൊണ്ടുതന്നെ യാത്രയിൽ ഇത്തരം സ്ഥലങ്ങൾ വേണം തിരഞ്ഞെടുക്കുവാന്.
ഫ്രാൻസ്, ഇറ്റലി, സ്പെയിൻ തുടങ്ങിയ, ഭക്ഷണത്തിനും സംസ്കാരത്തിനും എല്ലാം വ്യത്യസ്തമായ ഇടങ്ങൾ യാത്രയ്ക്കായി തിരഞ്ഞെടുക്കാം.

ലിയോ(ജൂലൈ 23-ഓഗസ്റ്റ് 22 വരെ)

ലിയോ(ജൂലൈ 23-ഓഗസ്റ്റ് 22 വരെ)

ഒന്നിനെയും ഭയപ്പെടാത്തവരാണ് ഈ രാശിയിലുള്ളവർ. സാഹസികതയ്ക്ക് ജീവിതത്തെക്കാൾ പ്രാധാന്യം നല്കുന്ന ഇവർ ഏതു റിസ്കും ഏറ്റെടുക്കുവാൻ തയ്യാറായിരിക്കും. ആഢംബര യാത്രകൾ ചെയ്യുവാന്‍ താല്പര്യപ്പെടുന്നവരാണ് ലിയോ രാശിക്കാർ. സ്വിറ്റ്സർലൻഡ്, മൊണോക്കോ, പാരീസ്, തുടങ്ങിയ സ്ഥലങ്ങൾ 2023 ലെ യാത്രകൾക്കായി തിരഞ്ഞെടുക്കാം.

വിര്‍ഗോ(ഓഗസ്റ്റ് 23-സെപ്റ്റംബര്‍ 22)

വിര്‍ഗോ(ഓഗസ്റ്റ് 23-സെപ്റ്റംബര്‍ 22)

ഓരോ യാത്രയിലെയും പൂർണ്ണതയെപ്പറ്റി ആലോചിക്കുന്നവരാണ് വിർഗോ രാശിക്കാർ. അതുകൊണ്ടുതന്നെ ഓരോ സ്ഥലത്തു ചെന്നാലും അവിടുത്തെ പരമാവധി ആസ്വദിക്കുവാനും ഓരോ പുതിയ കാര്യങ്ങൾ പഠിക്കുവാനുമെല്ലാം സമയം കണ്ടെത്തും. യാത്രയിവെ ഓരോ നിമിഷവും എങ്ങനെ രസകരമാക്കാം എന്നാലോചിക്കുന്നവരാണ് ഇവർ.
വൈവിധ്യമാർന്ന അനുഭവങ്ങളും ആകർഷണങ്ങളും നൽകുന്ന നല്കുന്ന ഇടങ്ങൾ വേണം ഇവർ യാത്രകൾക്കായി തിരഞ്ഞടുക്കുവാൻ. മഴക്കാടുകൾക്ക് പ്രസിദ്ധമായ ബ്രസീല്‍, നമ്മുടെ ഇന്നലെകളെ പരിചയപ്പെടുത്തുന്ന ഈജിപ്ത്, വ്യത്യസ്തമായ യാത്രാനുഭവത്തിനായി ചൈന തുടങ്ങിയ സ്ഥലങ്ങൾ യാത്രയിൽ തിരഞ്ഞെടുക്കാം.

ലിബ്രാ(സെപ്റ്റംബര്‍ 23-ഒക്ടോബര്‍ 22)

ലിബ്രാ(സെപ്റ്റംബര്‍ 23-ഒക്ടോബര്‍ 22)

യാത്രകൾ ആസ്വദിക്കുവാനായി ഇവരോളം മികച്ച രാശിക്കാരില്ല. യാത്ര ചെയ്യുമ്പോൾ അതിൽമാത്രം ജീവിക്കുന്ന ഇവരെ ഒന്നിനും അതിൽ ശല്യപ്പെടുത്തുവാനാവില്ല. യാത്രയിൽ അപ്രതീക്ഷിതമായി എത്തുന്ന കാലാവസ്ഥാ മാറ്റമോ, പ്ലാനുകളിലെ മാറ്റമോ ഒന്നും ഇവരെ ബാധിക്കില്ല. യാത്രയ്ക്കായി മാറ്റിവെച്ച സമയം മുഴുവനും അതിൽ ചിലവഴിക്കുവാനാണ് ഇവർക്കിഷ്ടം.
അതുകൊണ്ടുതന്നെ നയാഗ്ര വെള്ളച്ചാട്ടം, ഐസ്ലാൻഡ്, തുടങ്ങിയ സ്ഥലങ്ങൾ നിങ്ങൾക് തിരഞ്ഞെടുക്കാം.

സ്കോര്‍പിയോ(ഒക്ടോബര്‍ 23-നവംബര്‍ 21)

സ്കോര്‍പിയോ(ഒക്ടോബര്‍ 23-നവംബര്‍ 21)

എന്നും പ്രസരിപ്പും ഉത്സാഹവും കാണിക്കുന്ന രാശിക്കാരാണ് സ്കോർപ്പിയോ. ജീവിതത്തിലെ ഈ ഊർജം അവർ യാത്രയിലും കാണിക്കും. ഓരോ പുതിയ കാഴ്ചകള്‍ കാണുമ്പോഴും ഇവരുടെ മുഖത്തെ സന്തോഷം കാണേണ്ടതാണ്. യാത്രകളിലെ ഇത്തരം സ്വപ്നാടകർക്കു പറ്റിയ ഇടങ്ങളിലൊന്ന് ഗ്രീസ് ആണ്. തിനോസ് ദ്വീപ്,മൈക്കോനോസ് ദ്വീപ്, സാന്‍റോറിനി തുടങ്ങി കാണേണ്ട ഒരുപാട് സ്ഥലങ്ങൾ ഗ്രീസിലുണ്ട്. സെര്‍ബിയ, അൽബേനിയ തുടങ്ങിയ ലക്ഷ്യസ്ഥാനങ്ങളും 2023 ൽ സന്ദർശിക്കാം.

'10,000 അടിക്ക് മുകളിലുള്ള ലോകത്തിലെ ഏറ്റവും നീളം കൂടിയ ഹൈവേ ടണൽ'നേ‌‌ട്ടവുമായി അടല്‍ ടണല്‍'10,000 അടിക്ക് മുകളിലുള്ള ലോകത്തിലെ ഏറ്റവും നീളം കൂടിയ ഹൈവേ ടണൽ'നേ‌‌ട്ടവുമായി അടല്‍ ടണല്‍

സാജിറ്റേറിയയസ് (നവംബര്‍ 22- ഡിസംബര്‍ 21)

സാജിറ്റേറിയയസ് (നവംബര്‍ 22- ഡിസംബര്‍ 21)

എങ്ങനെയും യാത്ര ചെയ്യണമെന്ന് ആഗ്രഹിക്കുന്നവരാണ് സാജിറ്റേറിയസുകാർ. പ്രത്യേകിച്ചൊരു ലക്ഷ്യസ്ഥാനം മുന്നിൽക്കണ്ടല്ലെങ്കിലും മനസ്സുപറയുന്ന പോലെ നടക്കുവാനും അലഞ്ഞുതിരിയുവാനും ഇവരെക്കഴിഞ്ഞേ ആളുകളുള്ളൂ. സാഹസികതയ്ക്കും യാത്രയോടുള്ള ഇഷ്ടത്തിനും പേരുകേട്ട ഉവർ ഹൈക്കിംഗ്, ക്യാമ്പിംഗ് തുടങ്ങിയ ആക്റ്റിവിറ്റികൾക്ക് പറ്റിയ സ്ഥലങ്ങളായ സ്വിറ്റ്സർലൻഡ്, ഡെന്മാർക്ക്, ജപ്പാൻ തുടങ്ങിയ സ്ഥലങ്ങൾ തിരഞ്ഞെടുക്കാം.

കട്ടത്തണുപ്പൊന്നും നോക്കണ്ട! അടുത്ത യാത്രയ്ക്കൊരുങ്ങാം... ലഡാക്ക് കാത്തിരിക്കുന്നുകട്ടത്തണുപ്പൊന്നും നോക്കണ്ട! അടുത്ത യാത്രയ്ക്കൊരുങ്ങാം... ലഡാക്ക് കാത്തിരിക്കുന്നു

കാപ്രിക്കോണ്‍ (ഡിസംബര്‍22- ജനുവരി19)

കാപ്രിക്കോണ്‍ (ഡിസംബര്‍22- ജനുവരി19)

ജീവിതത്തിൽ സ്ഥിരതയും നേട്ടങ്ങളും ഉയർത്തിപ്പിടിക്കുന്ന രാശിക്കാരാണ് കാപ്രിക്കോണ്‍. അതുകൊണ്ടുതന്നെ ഇത്തരത്തിലുള്ള സ്ഥലങ്ങൾ വേണം യാത്രയിലും തിരഞ്ഞെടുക്കുവാൻ. പുതിയതായി എന്തെങ്കിലും പഠിക്കുവാനോ മനസ്സിലാക്കുവാനോ കഴിയുന്ന തരത്തിലുള്ള ഇടങ്ങളിലേക്ക് 2023 ൽ ഈ രാശിക്കാർക്ക് പോകാം. ജർമ്മനി, ജപ്പാൻ, കാനഡ എന്നിവയെല്ലാം ഇവർക്കു പറ്റിയ സ്ഥലങ്ങളാണ്. ചരിത്രവും സംസ്കാരവും ഇഷ്ടപ്പെടുന്ന ഇവർക്ക് ആ തരത്തിലുള്ള ഇടങ്ങളും യാത്രയിൽ തിരഞ്ഞെടുക്കാം. വ്യത്യസ്ത സംസ്കാരങ്ങളെയും ആചാരങ്ങളെയും കുറിച്ച് പഠിക്കുന്നത് ഇവർ ആസ്വദിക്കുന്നു.

അക്വേറിയസ് (ജനുവരി 20-ഫെബ്രുവരി 18)

അക്വേറിയസ് (ജനുവരി 20-ഫെബ്രുവരി 18)

കൗതുകവും പുതിയവയോടുള്ള അടങ്ങാത്ത അഭിനിവേശവുമാണ് അക്വേറിയസ് രാശിക്കാരുടെ പ്രത്യേകത. പുതിയതും ആവേശകരവുമായ സ്ഥലങ്ങളിലേക്ക് ആണ് ഇവർ എല്ലായ്പ്പോഴും പോകുവാൻ ആഗ്രഹിക്കുന്നത്. പുതിയ ആളുകളെ കണ്ടുമുട്ടാനും പുതിയ സുഹൃത്തുക്കളെ ഉണ്ടാക്കാനും ഇവർക്ക് പ്രത്യേക കഴിവാണ്.
ബൾഗേറിയ, ബെൽജിയം, ചെക്ക് റിപ്പബ്ലിക് പോലുള്ള രാജ്യങ്ങൾ 2023 ലെ ഇവരുടെ യാത്രാ മോഹങ്ങളെ തൃപ്തിപ്പെടുത്തുവാൻ പോന്നവയാണ്.

പിസസ്(ഫെബ്രുവരി 19- മാര്‍ച്ച് 20)

പിസസ്(ഫെബ്രുവരി 19- മാര്‍ച്ച് 20)

തങ്ങളുടെ യാത്രാ മോഹങ്ങളെ പൂർണ്ണമാക്കുന്ന സ്ഥലങ്ങളാണ് പിസസ് രാശിക്കാർ തിരഞ്ഞെടുക്കുന്നത്. വളരെ റൊമാന്‍റിക് ആയ രാശിക്കാരാണിവർ. യാത്രകളിൽ സ്വപ്നതുല്യമായ ലക്ഷ്യസ്ഥാനങ്ങള്‍ക്കാണ് ഇവർ പ്രാധാന്യം നല്കുന്നത്. ഹവായ്, പാരീസ്, ലണ്ടൻ, ഇസ്താംബൂൾ തുടങ്ങിയ സ്ഥലങ്ങൾ യാത്രയിൽ തിരഞ്ഞെടുക്കാം.

ഇന്ത്യന്‍ ഡ്രൈവിങ് ലൈസന്‍സ് മാത്രം മതി...ഈ രാജ്യങ്ങളില്‍ സുഖമായി കറങ്ങുവാന്‍ഇന്ത്യന്‍ ഡ്രൈവിങ് ലൈസന്‍സ് മാത്രം മതി...ഈ രാജ്യങ്ങളില്‍ സുഖമായി കറങ്ങുവാന്‍

വണ്ടിയും ലൈസൻസുമുണ്ടോ? എങ്കിൽ വിട്ടോ! റോഡ് മാർഗം ഇന്ത്യയിൽ നിന്നു പോകാം ഈ രാജ്യങ്ങളിലേക്ക്വണ്ടിയും ലൈസൻസുമുണ്ടോ? എങ്കിൽ വിട്ടോ! റോഡ് മാർഗം ഇന്ത്യയിൽ നിന്നു പോകാം ഈ രാജ്യങ്ങളിലേക്ക്

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X