Search
  • Follow NativePlanet
Share
» »ദ്വാരകയില്‍ കൃഷ്ണന്‍ പൂജിച്ചിരുന്ന വിഗ്രഹം, കര്‍ക്കിടകത്തില്‍ ഉച്ചയ്ക്കുമുന്നെ തൊഴുത് പ്രാര്‍ഥിക്കാം

ദ്വാരകയില്‍ കൃഷ്ണന്‍ പൂജിച്ചിരുന്ന വിഗ്രഹം, കര്‍ക്കിടകത്തില്‍ ഉച്ചയ്ക്കുമുന്നെ തൊഴുത് പ്രാര്‍ഥിക്കാം

കര്‍ക്കിടകമെന്നാല്‍ രാമായണ മാസം കൂടിയാണ്. മലയാള മാസത്തിന്‍റെ അവസാന മാസമായ കര്‍ക്കിടകം പഞ്ഞവും പരാതികളും നിറഞ്ഞതാണെങ്കിലും വിശ്വാസികള്‍ക്കിത് പ്രാര്‍ഥനയുടെ സമയമാണ്. മിക്ക ഹൈന്ദവ ഭവനങ്ങളിലും രാമായണ പാരായണവും ക്ഷേത്രങ്ങളിലേക്കുള്ള യാത്രയും ഒക്കെയായാണ് ഈ സമയത്ത് നടക്കുന്ന പ്രധാന കാര്യങ്ങള്‍. കര്‍ക്കിടകത്തിലെ പ്രധാനപ്പെട്ട മറ്റൊന്നാണ് നാലമ്പല ദര്‍ശനം. കര്‍ക്കിടക മാസത്തില്‍ ദശരഥപുത്ർന്മാരായ ശ്രീരാമൻ, ഭരതൻ, ലക്ഷ്മണൻ, ശത്രുഘ്നൻ എന്നിവരുടെ ക്ഷേത്രങ്ങളിലേക്ക് നടത്തുന്ന തീർഥാടനമാണ് നാലമ്പല യാത്ര.
നാലമ്പലങ്ങളില്‍ ഏറ്റവും പ്രസിദ്ധയാര്‍ജ്ജച്ച ക്ഷേത്രമാണ് തൃശൂര്‍ തൃപ്രയാർ ശ്രീരാമസ്വാമിക്ഷേത്രം. ക്ഷേത്രത്തിന്‍റെ പ്രത്യേകതകളും വിശേഷങ്ങളും വായിക്കാം.

തൃപ്രയാർ ശ്രീരാമസ്വാമി ക്ഷേത്രം

തൃപ്രയാർ ശ്രീരാമസ്വാമി ക്ഷേത്രം

കേരളത്തിലെ ഏറ്റവും പ്രശസ്തമായ നാലമ്പലങ്ങളിലൊന്നാണ് തൃപ്രയാർ ശ്രീരാമസ്വാമി ക്ഷേത്രം. പേരു സൂചിപ്പിക്കുന്നതു പോലെ തന്നെ ശ്രീരാമനാണ് ഈ ക്ഷേത്രം സമര്‍പ്പിച്ചിരിക്കുന്നത്.
മര്യാദാ പുരുഷോത്തമന്‍ ശ്രീരാമനെ ഉഗ്രഭാവത്തില്‍ പ്രതിഷ്ഠിച്ചിരിക്കുന്ന ഇവിടം വിശ്വാസികളുടെ പ്രിയ കേന്ദ്രം കൂടിയാണ്. കര്‍ക്കിടക മാസത്തില്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും വിശ്വാസികള്‍ ഇവിടെ എത്തിച്ചേരുന്നു.
PC:Challiyan

മര്യാദാപുരുഷോത്തമന്‍ രാമന്‍

മര്യാദാപുരുഷോത്തമന്‍ രാമന്‍

മര്യാദ പുരുഷോത്തമനെന്ന് കീര്‍ത്തികേട്ട രാമനെയാണ് ഇവിടെ പ്രതിഷ്ഠിച്ചിരിക്കുന്നത്. ഖര-ദൂഷണ-ത്രിശ്ശിരസ്സുക്കളെയും അവരുടെ സൈന്യത്തെയും വധിച്ചശേഷമുള്ള അത്യുഗ്രഭാവത്തിൽ ചതുർബാഹു വിഷ്ണുരൂപത്തിലാണ് ഇവിടുത്തെ പ്രതിഷ്ഠ. ലക്ഷ്മി ദേവിയും ഭൂമി ദേവിയും ഇവിടെ ഭഗവാന്‍റെ രണ്ടു ഭാഗത്തുമായി പ്രതിഷ്ഠിച്ചിട്ടുമുണ്ട്.
PC:Ssriram mt

ദുരിതങ്ങളും ദാരിദ്ര്യവും അകലുവാന്‍

ദുരിതങ്ങളും ദാരിദ്ര്യവും അകലുവാന്‍

ഇവിടെ ക്ഷേത്രത്തിലെത്തി പ്രാര്‍ഥിച്ചാല്‍ ധാരളം ഗുണഫലങ്ങളുണ്ടാകുമെന്നാണ് വിശ്വാസം. അതുകൊണ്ടു തന്നെ ഇവിടം മിക്കപ്പോഴും വിശ്വാസികളാല്‍ നിറഞ്ഞിരിക്കുന്ന ഇടമാണ്. ഇവിടെയെത്തി ര്ശ്രീദേവി ഭൂദേവീ സമേതനായ തൃപ്രയാറപ്പനോ‌ട് പ്രാര്‍ഥിച്ചാല്‍ ജീവിതത്തിലെ ദുഖങ്ങളും ദാരിദ്രങ്ങളുമെല്ലാം അകലുമെന്നാണ് വിശ്വാസം.
PC:Pyngodan

 ദ്വാരകയില്‍ പൂജിച്ച വിഗ്രഹം

ദ്വാരകയില്‍ പൂജിച്ച വിഗ്രഹം

ക്ഷേത്രം പോലെ തന്നെ പ്രസിദ്ധമാണ് ഇവിടുത്തെ വിഗ്രഹവും, ശ്രീകൃഷ്ണന്‍ ദ്വാരകയില്‍ പൂജിച്ചുകൊണ്ടിരുന്നതാണ് ഇവിടുത്തെ ശ്രീരാമ വിഗ്രഹം എന്നാണ് വിശ്വാസം. ശ്രീകൃഷ്ണന്റെ കാലത്ത് രാമനും സഹോദരങ്ങള്‍ക്കുമായി ദ്വാരകയ്ക്കു ചുറ്റും ക്ഷേത്രങ്ങളുണ്ടായിരുന്നുവത്രെ. അദ്ദേഹം ദിവസവും പത്നിമാരൊത്ത് ഇവിടെ പ്രാര്‍ഥിക്കുവാനായി വന്നിരുന്നു. പിന്നീട് കൃഷ്ണന്‍ സ്വര്‍ഗ്ഗാരോഹണം നടത്തി. ശേഷം ദ്വാരക കടലെടുത്തു പോവുകയും ക്ഷേത്രങ്ങള്‍ അന്യാധീനപ്പെട്ടു പോവുകയും ചെയ്തു. അതില്‍ ബാക്കിയായത് ഈ വിഗ്രഹങ്ങള്‍ മാത്രമാണെന്നും പിന്നീട് അവ കടലിനടിയിലാവുകയും ചെയ്തുവത്രെ. നാളുകള്‍ക്കു ശേഷം അറബിക്കടലില്‍ മീന്‍ പിടിക്കുവാന്‍ പോയ മുക്കവര്‍ക്ക് ഈ നാലു വിഗ്രഹങ്ങളും ലഭിക്കുകയും അവരിതിനെ ജ്യോത്സ്യന്‍ കൂടിയായ വാക്കയില്‍ കൈമളിനെ ഏല്‍പ്പിക്കുകയും ചെയ്തു. വിഗ്രങ്ങളുടെ പ്രാധാന്യം മനസ്സിലാക്കിയ അദ്ദേഹത്തിന്റെ നിര്‍ദ്ദേശാനുസരണമാണ് ശ്രീരാമ വിഗ്രഹത്തെ തൃപ്രയാറും ഭരത പ്രതിഷ്ഠയെ ഇരിഞ്ഞാലക്കുട കൂടൽമാണിക്യം ക്ഷേത്രംത്തിലും ലക്ഷ്മണനെ തിരുമൂഴിക്കുളം ശ്രീ ലക്ഷ്മണപ്പെരുമാൾ ശത്രുഘ്നനെ ക്ഷേത്രത്തിലും പായമ്മൽ ശത്രുഘ്നസ്വാമിക്ഷേത്രത്തിലും പ്രതിഷ്ഠ നടത്തി എന്നാണ് വിശ്വാസം.
PC:Ssriram mt

ഉച്ചപൂജയ്ക്ക് മുന്‍പ്‌

ഉച്ചപൂജയ്ക്ക് മുന്‍പ്‌

തൃപ്രയാര്‍ ക്ഷേത്രത്തില്‍ പ്രാര്‍ഥിക്കുന്നത് പുണ്യകരമായ ഒരു പ്രവര്‍ത്തിയായാണ് വിശ്വാസികള്‍ക്കി‌ടയില്‍ അറിയപ്പെടുന്നത്. കര്‍ക്കിടക മാസത്തില്‍ ഉച്ചപൂജയ്ക്ക് മുമ്പ് ഇവിടെയെത്തി പ്രാര്‍ഥിക്കുന്നത് വളരെ പുണ്യ പ്രവര്‍ത്തിയായാണ് അറിയപ്പെടുന്നത്.
PC:Ssriram mt

വെള്ളത്തില്‍ കിടന്ന് പൊട്ടിയ കതിനകള്‍

വെള്ളത്തില്‍ കിടന്ന് പൊട്ടിയ കതിനകള്‍

ക്ഷേത്രത്തെ സംബന്ധിച്ച് രസകരമായ നിരവധി കാര്യങ്ങള്‍ ഇവിടെ പ്രചാരത്തിലുണ്ട്. ടിപ്പുവിന്റെ പ്രസിദ്ധമായ പടയോ‌ട്ടത്തില്‍ അദ്ദേഹം തൃപ്രയാര്‍ ക്ഷേത്രത്തിലും എത്തിയത്രെ. ആ സമയം ഇവിടെ വെടിവഴിപാട് നടന്നുകൊണ്ടിരിക്കുന്ന സമയം കൂടിയായിരുന്നുയ. ഇതറിയാതെ കാര്യം തിരക്കിയ ടിപ്പു വെടിവഴിപാടിനെക്കുറിച്ചറിയുകയും പിന്നീട് ക്ഷേത്രം തകര്‍ക്കുവാനായി കതിനകളെല്ലാം കൊണ്ടുപോയി പുഴയിലെറിയുകയും ചെയ്തു. തേവര്‍ക്ക് ശക്തിയുണ്ടെങ്കില്‍ വെള്ളത്തില്‍ കിടന്നു പൊട്ടട്ടെ എന്നു പറഞ്ഞ് അരിശം തീര്‍ത്ത ടിപ്പുവിനെ അത്ഭുതപ്പെടുത്തിയ കാഴ്ചയാണ് പിന്നീട് കണ്ടത്. കതിനകള്‍ വെള്ളത്തില്‍ കിടന്ന് പൊട്ടുവാന്‍ തു‌ടങ്ങി. തു‌ടര്‍ന്ന് അപമാനിതനായ ടിപ്പു അവി‌ടമുപേക്ഷിച്ച് പോയെന്നാണ് കഥ.
വിഷ്ണു ക്ഷേത്രങ്ങളില്‍ അത്യപൂര്‍വ്വമായ വെടിക്കെട്ട് ഇവിടുത്തെ മാത്രം പ്രത്യേകതയാണ്.
ഗര്‍ഭ സംബന്ധമായ പ്രശ്നങ്ങള്‍ക്കും ശബ്ദ ത‌‌ടസ്സം മാറുവാനുമെല്ലാം വെടിവഴിപാട് നടത്തിയാല്‍ മതിയെന്നാണ് വിശ്വാസം.
PC:Ssriram mt

ആദ്യ പ്രതിഷ്ഠ ശാസ്താവ്‌

ആദ്യ പ്രതിഷ്ഠ ശാസ്താവ്‌

വിഷ്ണു ക്ഷേത്രമായാണ് അറിയപ്പെടുന്നതെങ്കിലും ഇവിടുത്തെ ആദ്യ പ്രതിഷ്ഠ ശാസ്താവ് ആണെന്നൊരു ഐതിഹ്യം നിലനില്‍പ്പുണ്ട്. ആദ്യ കാലത്ത് ഇവിടമൊരു ദ്രാവിഡ ക്ഷേത്രമായിരുന്നുവത്രെ. പിന്നീ‌ട് ബുദ്ധമത കേന്ദ്രമായി മാറി. ആ സമയത്തും ഇവിടെ ശാസ്താവായിരുന്നു പ്രതിഷ്ഠ. പിന്നീട് ആര്യന്മാരുടെ കാലത്ത് ശാസ്താവിനെ മാറ്റി രാമനെ പ്രതിഷ്ഠിച്ചു എന്നാണ് വിശ്വാസം. തെക്കുപടിഞ്ഞാറുഭാഗത്ത് മുഖപ്പോടുകൂടിയ പ്രത്യേകം ശ്രീകോവിലിലാണ് ഇപ്പോള്‍ ശാസ്താവിനെ പ്രതിഷ്ഠിച്ചിരിക്കുന്നത്.

PC:Ssriram mt

വില്വമംഗലം സ്വാമിയും നാറാണത്ത് ഭ്രാന്തനും

വില്വമംഗലം സ്വാമിയും നാറാണത്ത് ഭ്രാന്തനും

തൃപ്രയാറ്‍ ക്ഷേത്രത്തോട് ബന്ധപ്പെട്ടു നില്‍ക്കുന്ന രണ്ടാളുകളാണ് വില്വമംഗലം സ്വാമിയും നാറാണത്ത് ഭ്രാന്തനും. ഭഗവാന്റെ ഇരുവശവും ശ്രീദേവിയെയും ഭൂമീദേവിയെയും പ്രതിഷ്ഠിച്ചിത് വില്വമംഗലം സ്വാമിയാർ ആണെന്നാണ് വിശ്വാസം. ക്ഷേത്രത്തിലെ ഐതിഹ്യ പ്രകാരം ഇവിടുത്തെ ഇളകിക്കൊണ്ടിരുന്ന ബലിക്കല്ല് റപ്പിച്ചത് നാറാണത്ത് ഭ്രാന്തനാണത്രെ.

PC:PB Niyas

ഉപദേവതകള്

ഉപദേവതകള്

ഗണപതി, ദക്ഷിണാമൂർത്തി (പരമശിവൻ), ധർമ്മശാസ്താവ്, ശ്രീകൃഷ്ണൻ (ഗോശാലകൃഷ്ണൻ), ഹനുമാൻ, ചാത്തൻ എന്നിവരാണ് ഇവിടത്തെ ഉപദേവതകൾ
ക്ഷേത്രത്തിന്റെ ശ്രീകോവിലിലും നമസ്കാര മണ്ഡപത്തിലും രാമായണത്തിന്റെ ദൃശ്യാവിഷ്കരണം നല്‍കിയിട്ടുണ്ട്. പുരാതന മ്യൂറലുകളുടെയും നവഗ്രഹങ്ങളുടെയും മരത്തില്‍ കൊത്തിയ രൂപങ്ങളും ഇവിടത്തെ പ്രധാന ആകര്‍ഷണമാണ്. കൂത്ത് അടക്കം ക്ഷേത്രകലങ്ങള്‍ ഇവിടെ പതിവായി നടക്കാറുണ്ട്.
PC:Kevinsooryan

ശ്രീരാമ‌‌‌ൻചിറ

ശ്രീരാമ‌‌‌ൻചിറ

ലോകത്ത് എവിടേയും ഇല്ലാത്ത ഒരു ആചാരമാണ് ശ്രീരാമൻ ചിറയിലെ സേ‌തുബന്ധനം എന്ന ആചാരം. സീതാദേ‌വിയെ മോചിപ്പിക്കാൻ ശ്രീരാമ ഭഗവാൻ ലങ്കയിൽ നിന്ന് രാമേശ്വരത്തേക്ക് ചിറകെട്ടിയതിനെ അനുസ്മരി‌‌പ്പിക്കുന്നതാണ് ഈ ചടങ്ങ്.
ചെമ്മപ്പള്ളിയിലെ ഒരു പാട ശേഖരമാണ് ശ്രീരാമൻ ചിറ എന്ന് അറിയപ്പെടുന്നത്. തൃപ്രയാർ ശ്രീരാമ ക്ഷേത്രത്തിന്റെ നേതൃത്വത്തിൽ ചിറകെട്ടൽ ചടങ്ങ് നടത്തുന്നതിനാലാണ് ഈ പാടശേഖരത്തിന് ശ്രീരാമൻ ചിറ എന്ന പേര് ലഭിച്ചത്.
കന്നിമാസത്തിലെ തിരുവോണം നാളിൽ ആണ് ഇവിടെ ചിറകെട്ടൽ എന്ന ആചാരം നടക്കാറുള്ളത്. ചിറകെട്ടോണം എന്നും ആളുകൾ ഈ ആചാരത്തെ വിളിക്കാറുണ്ട്.

PC:Epggireesh

ഭഗവാന് നേര്‍ച്ചയായി ജീവനുള്ള ഞണ്ട്... അമ്പരപ്പിക്കുന്ന ശിവക്ഷേത്രം

നരകത്തിലേക്കുള്ള പാലവും അതിനപ്പുറത്തെ നീലക്കൊടുവേലിയും...ഇല്ലിക്കൽ കല്ല് ഒളിപ്പിച്ച രഹസ്യങ്ങൾനരകത്തിലേക്കുള്ള പാലവും അതിനപ്പുറത്തെ നീലക്കൊടുവേലിയും...ഇല്ലിക്കൽ കല്ല് ഒളിപ്പിച്ച രഹസ്യങ്ങൾ

ശൂന്യമായ ശ്രീകോവിലിലെ അദൃശ്യ വിഗ്രഹത്തെ ആരാധിക്കുന്ന ക്ഷേത്രംശൂന്യമായ ശ്രീകോവിലിലെ അദൃശ്യ വിഗ്രഹത്തെ ആരാധിക്കുന്ന ക്ഷേത്രം

സാമാന്യ ബോധത്തെപ്പോലും വെല്ലുവിളിക്കുന്ന ഹിമാലയന്‍ രഹസ്യങ്ങള്‍സാമാന്യ ബോധത്തെപ്പോലും വെല്ലുവിളിക്കുന്ന ഹിമാലയന്‍ രഹസ്യങ്ങള്‍

ആപത്തുകാലത്തെ സിംഹഗര്‍ജ്ജനവും 12,008 സാളഗ്രാമ ശിലകളില്‍ തീര്‍ത്ത വിഗ്രഹവും!!ആപത്തുകാലത്തെ സിംഹഗര്‍ജ്ജനവും 12,008 സാളഗ്രാമ ശിലകളില്‍ തീര്‍ത്ത വിഗ്രഹവും!!

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X