സഞ്ചാരികൾക്ക് ഏറെ പ്രയോജനകരമെന്ന് വിലയിരുത്തപ്പെടുന്ന യുഎഇയുടെ അഞ്ച് വർഷ മൾട്ടിപ്പിൾ എന്‍ട്രി വിസ കൂടുതൽ വ്യാപകമാക്കുവാൻ ഒരുങ്ങി ദുബായ്. രാജ്യത്തേയ്ക്ക് കൂടുതൽ വിനോദ സഞ്ചാരികളെ ആകർഷിക്കുക എന്ന ലക്ഷ്യത്തിലാണ് പുതിയ നടപടി. 2021 മാര്‍ച്ചില്‍ അഞ്ച് വര്‍ഷത്തെ ഈ ടൂറിസ്റ്റ് വിസ പദ്ധതി അവതരിപ്പിച്ചിരുന്നുവെങ്കിലും വളരെ പരിമിതമായി മാത്രമായിരുന്നു വിതരണം ചെയ്തിരുന്നത്. പുതിയ റിപ്പോർട്ടുകൾ അനുസരിച്ച് വിസ നടപടി ക്രമങ്ങളം അപേക്ഷിക്കേണ്ട രീതിയും എളുപ്പമാക്കി കൂടുതൽ ആളുകളെ രാജ്യത്തെത്തിക്കുവാനുള്ള തയ്യാറെടുപ്പിലാണ് ദുബായ്.
അഞ്ച് വർഷ മൾട്ടിപ്പിൾ എന്‍ട്രി വിസ
അഞ്ച് വർഷ മൾട്ടിപ്പിൾ എന്‍ട്രി വിസ എടുത്താല്‍
നിരവധി പ്രയോജനങ്ങളാണ് അഞ്ച് വർഷ മൾട്ടിപ്പിൾ എന്‍ട്രി വിസ എടുക്കുന്നവരെ കാത്തിരിക്കുന്നത്. ഇവിടുത്തെ ഏറ്റവും പുതിയ നിയമനുസരിച്ച് ടൂറിസ്റ്റ് വിസയിൽ വന്നവർക്ക് വിസ പുതുക്കുവാൻ രാജ്യത്തിനു പുറത്ത് പോകണമെന്നാണ് നിയമം. ഇതൊഴിവാക്കുവാൻ അഞ്ച് വർഷ മൾട്ടിപ്പിൾ എൻട്രി ടൂറിസ്റ്റ് വിസ സഹായിക്കുമെന്നും അങ്ങനെ ഇതിന്റെ ആവശ്യകത വർധിച്ചേക്കുമെന്നുമാണ് അധികൃതര്‍ പ്രതീക്ഷിക്കുന്നത്.
പരിധിയില്ലാതെ വരാം!
ആർക്കൊക്കെ പ്രയോജനപ്പെടുക്കാം
എളുപ്പമുള്ള നടപടിക്രമങ്ങൾ
മാത്രമല്ല, യാത്രയുടെ നടപടി ക്രമങ്ങളും പ്രവേശന ക്രമങ്ങളും മറ്റു വിസകളെക്കാൾ എളുപ്പമായിരിക്കുകയും ചെയ്യും. കൂടുതൽ ആളുകൾക്ക് ഉപകാരപ്രദമാകുന്ന രീതിയിലേക്ക് ഇതിനെ മാറ്റുവാനാണ് അധികൃതർ തയ്യാറെടുക്കുന്നത്.
കോൺഫറൻസുകൾ, മീറ്റിങ്ങുകൾ തുടങ്ങിയ ആവശ്യങ്ങൾക്കായി വന്നു പോകുമ്പോഴും ഇവന്‍റുകൾക്കായി പുറത്തുനിന്നു ആളുകളെ കൊണ്ടുവരേണ്ടി വരുമ്പോഴുമെല്ലാം ഈ വിസയുടെ സൗകര്യം പ്രയോജനപ്പെടുത്തുവാൻ സാധിക്കും. കാലതാമസമില്ലാതെ വില ലഭ്യമാക്കുവാനുള്ള നടപടികളും അധികൃതരുടെ ഭാഗത്തുനിന്നുണ്ടാവും.
ഇന്ത്യയിൽ നിന്നുള്ളവർക്ക്
മൾട്ടിപ്പിൾ എൻട്രി വിസയ്ക്ക് അപേക്ഷിക്കുവാൻ
അഞ്ച് വർഷത്തെ മൾട്ടിപ്പിൾ എൻട്രി വിസയ്ക്ക് ഏകദേശം 408 യുഎസ് ഡോളർ അല്ലെങ്കിൽ ഏകദേശം 33,755 ഇന്ത്യൻ രൂപയാകും 2252.54 വേറെ അപേക്ഷാ പ്രോസസ്സിംഗ് ഫീസ് അടയ്ക്കേണ്ടിയും വരും. എല്ലാ രാജ്യക്കാർക്കും ഈ അഞ്ച് വർഷ
മൾട്ടിപ്പിൾ എൻട്രി വിസയ്ക്ക് അപേക്ഷിക്കുവാൻ സാധിക്കും.



Click it and Unblock the Notifications













