» »ഏകാന്തതയെ പ്രണയിക്കുന്നവര്‍ക്കായൊരു കടല്‍ത്തീരം

ഏകാന്തതയെ പ്രണയിക്കുന്നവര്‍ക്കായൊരു കടല്‍ത്തീരം

By: Elizabath Joseph

ഏകാന്തത ഇഷ്ടപ്പെടുന്നവര്‍ എല്ലായിടത്തും പോകാറില്ല. അവര്‍ക്ക് വേണ്ടത് ബഹളങ്ങളൊന്നുമില്ലാത്ത ഒരിടമാണ്. മനസ്സിനെ അലയാന്‍ വിടുമ്പോള്‍ ശരീരത്തെ ഒതുക്കിയിരുത്താനായി ഒരിടം. പുറത്തുനിന്ന് യാതൊരു വിധ തടസ്സങ്ങളുമില്ലാതെ ചിന്തകളെ പറത്തിവിട്ടങ്ങനെ ഇരിക്കാനൊരിടം. അങ്ങനെയുള്ളവര്‍ക്ക് കണ്ണുംപൂട്ടി തിരഞ്ഞെടുക്കാവുന്ന ഒരു ബീച്ചാണ് കാസര്‍കോഡ് ജില്ലയിലെ കാപ്പില്‍ ബീച്ച്.

Kappil beach near Bekal fort

pc: Raghavan Prabhu

വാണിജ്യവത്ക്കരണം ഇതുവരെയും ഇവിടെയെത്തിയില്ല എന്നതാണ് കാപ്പില്‍ ബീച്ചിന്റെ പ്രധാന ആകര്‍ഷണം. അതിനാല്‍തന്നെ കേട്ടറിഞ്ഞെത്തുന്നവരും ഏകാകികളുമാണ് ഇവിടെയുണ്ടാവുക.

Kappil beach near Bekal fort

pc: Raghavan Prabhu

ബേക്കല്‍ കോട്ടയില്‍ നിന്ന് വെറും ഏഴു കിലോമീറ്റര്‍ അകലെയാണ് ഏകാന്തതയെ പ്രണയിക്കുന്നവരുടെ ഈ താവളം. സഞ്ചാരികളാല്‍ നിറഞ്ഞ് ശബ്ദമുഖരിതമാണ് എപ്പോഴും ബേക്കല്‍കോട്ട. തൊട്ടടുത്ത് നിശബ്ദമായി ഇങ്ങനെയൊരു ബീച്ച് സഞ്ചാരികളെ കാത്തിരിപ്പുണ്ടെന്ന് വിശ്വസിക്കാന്‍ പ്രയാസമാണ്.

Kappil beach near Bekal fort

pc: Raghavan Prabhu

ആഴംകുറഞ്ഞ കടലാണ് കാപ്പില്‍ ബീച്ചിന്റെ പ്രത്യേകത. കടലിലിറങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ധൈര്യമായി ഇങ്ങോട്ട് വരാം. നീന്തലിനും സൂര്യ നമസ്‌കാരത്തിനും യോജിച്ചതാണ് കാപ്പില്‍ ബീച്ച്.

Kappil beach near Bekal fort

pc: Ikroos

സൂര്യോദയവും സൂര്യാസ്തമയവും ഇവിടുന്ന് കാണുമ്പോള്‍ കൂടുതല്‍ ഭംഗിയുണ്ടോ എന്നു തോന്നിപ്പോകും. ഒരു ചിത്രകാരന്‍ ക്യാന്‍വാസില്‍ വരച്ചതുപോലെ സുന്ദരമാണ് ഇവിടുത്തെ കാഴ്ചകള്‍.

Kappil beach near Bekal fort

pc: Navaneeth Krishnan S

ബീച്ചിനു സമീപമുള്ള കോടിക്കുന്ന് പ്രാദേശികമായി ട്രക്കിങ് നടത്തുന്ന ഒരു സ്ഥലമാണ്. ക്ലിഫിന്റെ മട്ടും ഭാവവുമുള്ള കോടിക്കുന്നിന്റെ മുകളിലെത്താനായാല്‍ അറബിക്കടലിന്റെ മനോഹര ദൃശ്യമാണ് അവിടെ കാത്തിരിക്കുന്നത്.

Please Wait while comments are loading...