Search
  • Follow NativePlanet
Share
» »ഭീമന്‍ കല്യാണ സൗഗന്ധികം അന്വേഷിച്ചെത്തിയ പൂക്കളുടെ താഴ്വര

ഭീമന്‍ കല്യാണ സൗഗന്ധികം അന്വേഷിച്ചെത്തിയ പൂക്കളുടെ താഴ്വര

ഹിമാലയ സ്വപ്നങ്ങളില്‍ സഞ്ചാരികള്‍ക്ക് ഏറ്റവും മനോഹരമായ കാഴ്ചകള്‍ സമ്മാനിക്കുന്ന ഈ താഴ്വര കാണാമെത്തുന്നവരുടെ മനസ്സില്‍ ആഹ്ളാദത്തിന്റെ മേളപ്പെരുക്കം തന്നെയാണ് കൊട്ടിക്കയറുന്നത്.

കിലോമീറ്ററുകളോളം വിസ്തൃതിയില്‍ പൂത്തും തളിര്‍ത്തും നില്‍ക്കുന്ന പൂക്കളുടെ സാഗരമാണ് വാലി ഓഫ് ഫ്ലവേഴ്സ് അഥവാ പൂക്കളുടെ താഴ്വര. ഹിമാലയത്തിന്‍റെ മടിത്തട്ടില്‍ ഒളിഞ്ഞിരിക്കുന്ന സ്വര്‍ഗ്ഗമാണ് ഈ താഴ്വര സഞ്ചാരികള്‍ക്ക്. ഹിമാലയ സ്വപ്നങ്ങളില്‍ സഞ്ചാരികള്‍ക്ക് ഏറ്റവും മനോഹരമായ കാഴ്ചകള്‍ സമ്മാനിക്കുന്ന ഈ താഴ്വര കാണാമെത്തുന്നവരുടെ മനസ്സില്‍ ആഹ്ളാദത്തിന്റെ മേളപ്പെരുക്കം തന്നെയാണ് കൊട്ടിക്കയറുന്നത്. പുരാണത്തില്‍ ഭീമന്‍ കല്യാണ സൗഗന്ധികം തേ‌ടിപോയ ഇടവും വേറെയൊന്നുമല്ലത്രെ! തീര്‍ത്തും അപരിചിതമായ പൂക്കളുടെ മനോഹര ലോകമാണ് പൂക്കളുടെ താഴ്വരയിലെ ഓരോ നിമിഷവും സഞ്ചാരികള്‍ക്കു മുന്നില്‍ വരച്ചി‌ടുന്നത്.

ഈ വര്‍ഷം ഇനി നോക്കണ്ട!! ഈ രാജ്യത്തേയ്ക്ക് ഇനി 2020 ല്‍ വിദേശികള്‍ക്ക് പ്രവേശനമില്ലഈ വര്‍ഷം ഇനി നോക്കണ്ട!! ഈ രാജ്യത്തേയ്ക്ക് ഇനി 2020 ല്‍ വിദേശികള്‍ക്ക് പ്രവേശനമില്ല

പൂക്കളുടെ താഴ്വര

പൂക്കളുടെ താഴ്വര

പുരാണങ്ങളിലും ചരിത്രത്തിലും ഏറെ പരാമര്‍ശിക്കപ്പെട്ടിട്ടുള്ള ഇടമാണ് പൂക്കളു‌ടെ താഴ്വര.ഭാരതീയ ഇതിഹാസങ്ങളില്‍ കദളീവനം എന്നും ബ്രഹ്മകമലം പൂക്കുന്ന ഇടമെന്നും അറിയപ്പെടുന്നതും ഇതേ പൂക്കളുടെ താഴ്വരയാണ്. കോടമഞ്ഞും കല്ലുപാകിയ വഴികളും കിലോമീറ്ററുകളോളം നീളത്തില്‍ വിരിഞ്ഞു നില്‍ക്കുന്ന പൂക്കളും ചേരുമ്പോള്‍ പൂക്കളുടെ താഴ്വരയായി. എത്ര കണ്ടാലും തീരാത്ത കാഴ്ചകളും കണ്ണിനെത്തുവാന്‍ കഴിയുന്നതിലും അകലെയകലെയായുള്ള പൂക്കളും ഈ പ്രദേശത്തിന്‍റെ മാറ്റ് കൂട്ടുന്നു.

ഭീമന്‍ കല്യാണ സൗഗന്ധികം അന്വേഷിച്ചെത്തിയ ഇടം

ഭീമന്‍ കല്യാണ സൗഗന്ധികം അന്വേഷിച്ചെത്തിയ ഇടം

ഇതിഹാസങ്ങളില്‍ ഭീമന്‍ ദ്രൗപതിക്കായി കല്യാണ സൗഗന്ധികം തേടിയെത്തിയെന്നു പറയപ്പെടുന്ന ഇടമാണത്രെ പൂക്കളുടെ താഴ്വര. ബ്രഹ്മകമലം പൂക്കുന്ന ഇടമെന്ന പേരും ഈ താഴ്വരയ്ക്കുണ്ട്.ദേവലോകത്തു നിന്നും പുറത്താക്കപ്പെട്ട ഗന്ധര്‍വ്വന്മാര്‍ പൂക്കളായി വിരിയുന്ന ഇടമെന്നും ദേവന്മാരുടെ രാജാവായ ദേവേന്ദ്രന്‍റെ ഉദ്യാനമെന്നും ഹനുമാന്‍ മൃതസജ്ഞീവനി തേടിയെത്തിയ ഇടമെന്നുമെല്ലാം ഈ പ്രദേശത്തിന് നിരവധി കഥകളുണ്ട്.

അവിചാരിതം കണ്ടെത്തല്‍

അവിചാരിതം കണ്ടെത്തല്‍

ഹിമാലയത്തിന്‍റെ ഏതോ ഭാഗത്ത് കാലങ്ങളോളം അജ്ഞാതമായിരുന്നു ഈ പ്രദേശം. വെറുതേ പോലും ആളുകള്‍ എത്തിച്ചേര്‍ന്നിട്ടില്ലാത്ത ഒരു പ്രദേശം. അവിടെ നിന്നും തീര്‍ത്തും അവിചാരിതമായാണ് ഈ പ്രദേശം കണ്ടെത്തുന്നത്. കണ്ടെത്തിയപ്പോഴാവട്ടെ പ്രകൃതി തന്റെ മാന്ത്രികചെപ്പ് തുറന്നതുപോലുള്ള അനുഭവവും. ഹിമാലയം തന്നെ കാവലാളായി കൂടെ നില്‍ക്കുന്ന ഇ‌ടമായാണ് സഞ്ചാരികള്‍ ഈ പ്രദേശത്തെ വിശേഷിപ്പിക്കുന്നത്.

 കണ്ടെത്തിയത് ഇങ്ങനെ

കണ്ടെത്തിയത് ഇങ്ങനെ

1931 ലാണ് ബ്രിട്ടീഷ് പര്‍വ്വതാരോഹകരായ ഫ്രാങ്ക് എസ് സ്മിത്ത്, എറിക് ഷിപ്റ്റണ്‍, ഹോര്‍ഡ്സ്വെര്‍ത്ത് എന്നിവര്‍ വഴിതെറ്റി ഇവിടെ എത്തുന്നത്. ഹിമാലയത്തിലെ കോമറ്റ് കൊടുമുടിയു‌ടെ ഉയരം അളക്കുവാന്‍ പോയ അവര്‍ക്ക് മടക്ക യാത്രയില്‍ വഴിതെറ്റുകയായിരുന്നു. ദിശയറിയാതെ ഏറെ അലഞ്ഞുതിരിഞ്ഞ ശേഷം എത്തിച്ചേര്‍ന്നത് തരാതരം പൂക്കള്‍ വിടര്‍ന്നുലഞ്ഞ് പൂത്തു നില്‍ക്കുന്ന ഈ പൂക്കളുടെ താഴ്വരയിലായിരുന്നു. ഒരു നിമിഷം എന്താണ് മുന്നിലെ കാഴ്ചയെന്നുപോലും മനസ്സിലാക്കുവാന്‍ സാധിക്കാത്ത തരത്തില്‍ പൂക്കള്‍ നിറഞ്ഞയിടം. ഭൂമിയിലെ പൂക്കള്‍ മുഴുവനും ഒരൊറ്റയിടത്തില്‍ കൂട്ടിയിട്ടതുപോലുള്ള ഈ പ്രദേശത്ത് അവര്‍ അന്ന് ചിലവഴിക്കുകയും ചുറ്റിക്കാണുകയും ചെയ്തു.

വാലി ഓഫ് ഫ്ലവേഴ്സ്

വാലി ഓഫ് ഫ്ലവേഴ്സ്

ആറു വര്‍ഷങ്ങള്‍ക്കു ശേഷം സ്മിത് മാത്രം വീണ്ടും 1937 ല്‍ ഇവിടെ എത്തി. അവിടെയിരുന്നാണ് അദ്ദേഹം വാലി ഓഫ് ഫ്ലവേഴ്സ് എന്ന പുസ്തകം രചിക്കുന്നത്. അതുവരെ ഭയാന്തര്‍ വാലിയായിരുന്ന ഇവിടം പിന്നീട് വാലി ഓഫ് ഫ്ലവേഴ്സ് എന്നറിയപ്പെട്ടു തുടങ്ങി,

മാര്‍ഗരറ്റ് ലെഗൈ

മാര്‍ഗരറ്റ് ലെഗൈ

പൂക്കളുടെ താഴ്വരയെക്കുറിച്ച് പറയുമ്പോള്‍ ഒരിക്കലും മാറ്റി നിര്‍ത്തുവാന്‍ സാധിക്കാത്ത ഇടമാണ് മാര്‍ഗരറ്റ് ലെഗൈ. ഇവിടെ ഗവേഷണത്തിനായി എഡിന്‍ബര്‍ഗ് ബോട്ടനിക്കല്‍ ഗാര്‍ഡെന്‍സില്‍ നിന്നും എത്തിയതായിരുന്നു ലെഗൈ. പൂക്കളെക്കുറിച്ച് പഠിക്കുകയും ശേഖരിക്കുകയുമായിരുന്നു ലക്ഷ്യം. ഒരു തവണ പൂക്കള്‍ ശേഖരിച്ചുകൊണ്ടിരിക്കേ പാറയില്‍ കാല്‍തെറ്റി വീണ് മരിക്കുകയായിരുന്നു. അവരുടെ ശവകുടീരം ഇന്നും ഇവിടെ കാണാം,

റിപ്പബ്ലിക് പാര്‍ക്കില്‍ നിന്നും ദേശീയോദ്യാനത്തിലേക്ക്

റിപ്പബ്ലിക് പാര്‍ക്കില്‍ നിന്നും ദേശീയോദ്യാനത്തിലേക്ക്

യുനസ്കോയുടെ ലോക പൈതൃക സ്മാരകങ്ങളു‌ടെ പട്ടികയില്‍ ഉള്‍പ്പെടുന്ന പ്രദേശമാണിത്. 1982 ലാണ് കേന്ദ്ര സര്‍ക്കാര്‍ റിപ്പബ്ലിക് പാര്‍ക്ക് എന്ന് ഇതിനു പേരു നല്കുന്നത്. പിന്നീട് ഇത് ഒരു ദേശീയോദ്യാനമായി മാറുകയും ചെയ്തു. 2005 ല്‍ 'നന്ദാദേവി ആന്‍ഡ് വാലി ഓഫ് ഫ്ലവേഴ്സ് നാഷണല്‍ പാര്‍ക്ക്' എന്നു ഇതിനെ പുനര്‍നാമകരണം ചെയ്തു.

മാറിവരുന്ന നിറങ്ങള്‍

മാറിവരുന്ന നിറങ്ങള്‍

ഓരോ കാലത്തും ഓരോ നിറത്തിലുള്ള പൂക്കളാണ് ഇവിടെ വിരിയുന്നത്. ഇവിടുത്തെ ഒരു പ്രത്യേകതയും ഇതാണ്. മണ്‍സൂണില്‍ പിങ്കും വെള്ളയും നിറത്തില്‍ പൂക്കള്‍ വിരിയുമ്പോള്‍ മഞ്ഞുകാലത്ത് എവിടെയും വെള്ളപൂക്കള്‍ മാത്രമേ കാണുവാനുള്ളു. വസന്തത്തിലാണ് ഇവി‌ടെ വര്‍ണ്ണപ്പൂക്കളു‌ടെ കൊട്ടിക്കലാശം. സെപ്റ്റംബറായാല്‍ തവിട്ടു നിറത്തിലേക്ക് താഴ്വര മാറും. പര്‍പ്പിളും മഞ്ഞയും വെള്ളയും നിറത്തിലുള്ല പൂക്കള്‍ എക്കാലവും ഋതുഭേതമില്ലാതെ ഇവിടെയുണ്ട്.

ചുവപ്പു നിറത്തിലെ നദി

ചുവപ്പു നിറത്തിലെ നദി

സീസണല്ലെങ്കില്‍ പോലും അവിടിവിടെയായി പൂക്കളുടെ കൂട്ടം കാണാം. താഴ്വരയെ വലംവെച്ചൊഴുകുന്ന പുഷ്പാവതി നദിക്ക് ഇതുവഴി പോകുമ്പോള്‍ ഒരു നേര്‍ത്ത ചുവപ്പ് നിറമാണ്. .ഇവിടുത്തെ പൂക്കളുടെ പ്രതിഫലനമാണ് ചുവപ്പു നിറത്തിനു കാരണം.

മണ്‍സൂണില്‍

മണ്‍സൂണില്‍

പൂക്കളുടെ താഴ്വര കാണുവാന്‍ വരുമ്പോള്‍ അത് മഴക്കാലം തന്നെയായിരിക്കണം. എങ്കില്‍ മാത്രമേ ചുറ്റും വളര്‍ന്നു പൂത്തു നില്‍ക്കുന്ന പൂക്കളുടെ ഈ പരവതാനിയുടെ ഏറ്റവും മനോഹരമായ കാഴ്ച കാണുവാന്‍ സാധിക്കൂ. ഏറ്റവുമധികം പൂക്കള്‍ പൂക്കുന്നതും ഇതേ സമയത്ത് തന്നെയാണ്. ജൂണ്‍ മുതല്‍ സെപ്ഫ്ഫംബര്‍ വരെയുള്ള സമയമാണ് ഇവിടെ പൂക്കളുടേത്.

പത്തില്‍ ഏഴു പേരുടേയും

പത്തില്‍ ഏഴു പേരുടേയും

ഇന്ത്യയില്‍ സഞ്ചാരികളുടെ ബക്കറ്റ് ലിസ്റ്റില്‍ ഉള്‍പ്പെട്ടിരിക്കുന്ന പ്രദേശമാണത്. പത്തില്‍ ഏഴു പേര്‍ക്കും വാലി ഓഫ് ഫ്ലവേഴ്സ് ഒരു യാത്രാ ലക്ഷ്യം തന്നെയായിരിക്കും. പ്രകൃതി സ്നേഹികള്‍, ബോട്ടാണിസ്റ്റുകള്‍, ഫോ‌ട്ടോഗ്രാഫര്‍മാര്‍, ട്രക്കിങ് നടത്തുന്നവര്‍, ശാസ്ത്രജ്ഞര്‍, സോളോ ട്രാവലേഴ്സ് തുടങ്ങിയ എല്ലാവരും ഈ പ്രദേശത്തെ ഇഷ്ടപ്പെടുന്നു.

എന്താണ് എയര്‍ ബബിള്‍? അറിയാം പ്രത്യേകതകളും ഗുണങ്ങളുംഎന്താണ് എയര്‍ ബബിള്‍? അറിയാം പ്രത്യേകതകളും ഗുണങ്ങളും

മുംബൈയില്‍ നിന്നും ഡെല്‍ഹിയിലേക്ക് ഇനി 11 മണിക്കൂര്‍.. പറന്നു പോകുവാന്‍ ഗ്രീന്‍ഫീല്‍ഡ് ഹൈവേമുംബൈയില്‍ നിന്നും ഡെല്‍ഹിയിലേക്ക് ഇനി 11 മണിക്കൂര്‍.. പറന്നു പോകുവാന്‍ ഗ്രീന്‍ഫീല്‍ഡ് ഹൈവേ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X