Search
  • Follow NativePlanet
Share
» »സ്ഥാനം മാറുന്ന പര്‍വ്വതങ്ങളും വിശുദ്ധ ആശ്രവും...ഹിമാലയത്തിന്‍റെ രഹസ്യങ്ങളിങ്ങനെ

സ്ഥാനം മാറുന്ന പര്‍വ്വതങ്ങളും വിശുദ്ധ ആശ്രവും...ഹിമാലയത്തിന്‍റെ രഹസ്യങ്ങളിങ്ങനെ

ഓരോ ദിവസവും എല്ലാ രംഗത്തും മുന്നോട്ട് കുതിക്കുമ്പോഴും മനുഷ്യന് കയ്യെത്തിപ്പിടിക്കുവാന്‍ കഴിയാത്ത ഇടങ്ങളുണ്ട്. ലോകത്തിന്‍റെ എല്ലാ കോണുകളും കണ്ടുതീര്‍ത്തു എന്നവകാശപ്പെടുമ്പോഴും എല്ലാ പര്‍വ്വതങ്ങളും കീഴടക്കി എന്നഹങ്കരിക്കുമ്പോഴും എല്ലാ രഹസ്യങ്ങളുടെയും ചുരുളഴിയിച്ചു എന്നു പറയുമ്പോഴും കുറച്ചിടങ്ങള്‍ മനുഷ്യനു മുന്നില്‍ മുട്ടുമടക്കാതെ തലയുയര്‍ത്തി നില്‍പ്പുണ്ട്. അതിലൊന്നാണ് ഹിമാലയം. ഇത്രയും നിഗൂഢതകള്‍ സൂക്ഷിച്ചിരിക്കുന്ന മറ്റൊരിടം ലോകത്ത് വേറെയുണ്ടോ എന്ന കാര്യത്തില്‍ സംശയമുണ്ട്.
മനുഷ്യമനസ്സിന് അപ്രാപ്യമായ പല രഹസ്യങ്ങളും ഒളിഞ്ഞിരിക്കുന്ന ഹിമാലയത്തിന്റെ നിഗൂഢതകളിലൂ‌ടെ

ഗുരുഡോങ്മാര്‍ തടാകം

ഗുരുഡോങ്മാര്‍ തടാകം

ഹിമാലയത്തിലെ ഏറ്റവും മനോഹരമായ ഇടങ്ങളിലൊന്നാണ് ഗുരുഡോങ്മാര്‍ തടാകം. സിക്കിമില്‍ ഹിമാലയത്തോട് ചേര്‍ന്ന് ചൈനീസ് അതിര്‍ത്തിയില്‍ നിന്നും അഞ്ച് കിലോമീറ്റര്‍ മാത്രം അകലെ സ്ഥിതി ചെയ്യുന്ന ഗുരുഡോങ്മാര്‍ തടാകം വ്യത്യസ്തത നിറഞ്ഞ ഒരിടമാണ്. സമുദ്രനിരപ്പിൽ നിന്നും 17,800 അടി അഥവാ 5430 മീറ്റർ ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ഈ തടാകം ലോകത്തില്‍ ഏറ്റവും ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന തടാകം കൂടിയാണ്.
ഈ തടാകം വര്‍ഷത്തില്‍ മിക്കപ്പോഴും തണുത്തുറയുമെങ്കിലും ഒരിക്കലും മുഴുവനായും കട്ടിയാവറില്ല.
ഇവിടുത്തുകാർക്ക് തടാകം തണുത്തുറ‍ഞ്ഞ് കിടക്കുന്നതിനാൽ കുടിവെള്ളത്തിനു വലിയ ബുദ്ധിമുട്ട് അനുഭവപ്പെട്ടിരുന്നു. ഒരിക്കൽ ഗുരുപത്മസംഭവ തണുപ്പു സമയത്ത് ഇവിടം സന്ദര്‍ശിച്ചിരുന്നു. ഇവിടെ എത്തിയപ്പോൾ ജനങ്ങൾ തങ്ങളുടെ ബുദ്ധിമുട്ട് അദ്ദേഹത്തോട് പറഞ്ഞു. ഇതിന് പരിഹാരം കാണാനായി അദ്ദേഹം തന്റെ കൈകൾ തടാകത്തിനു നേരെ ഉയർത്തുകയും അവിടം മെല്ലെ അലിയുവാൻ തുടങ്ങുകയും ചെയ്തു. അന്നു മുതൽ ഇവിടുത്തെ ജലം വിശുദ്ധമായാണ് ആളുകൾ കണക്കാക്കുന്നത്.

PC:Vickeylepcha

ജ്ഞാന്‍ഗഞ്ച്

ജ്ഞാന്‍ഗഞ്ച്

ഹിമാലയത്തിലെ ഏറ്റവും നിഗൂഢതകള്‍ നിറഞ്ഞ ഇടങ്ങളിലൊന്നായാണ് ജ്ഞാന്‍ഗഞ്ച് അറിയപ്പെടുന്നത്. സിദ്ധാശ്രമം എന്നും അറിയപ്പെടുന്ന ഇത് ഏറെ പ്രത്യേകതകളുള്ള ആശ്രമമാണ്. ഹിമാലയത്തിലെ ഏറ്റവും അത്ഭുതങ്ങള്‍ നിറഞ്ഞു കിടക്കുന്ന ഇവിടെ മഹായോഗികളും സിദ്ധന്മാരും ഇവിടെയാണ് കുടികൊള്ളുന്നത് എന്നാണ് വിശ്വസിക്കപ്പെടുന്നത്. സിദ്ധന്മാരുടെ കഴിവിന്റെയും തപശക്തിയുടെയും ഫലമനുസരിച്ചാണ് ഇവിടെ കഴിയുന്നത് എന്നാണ് വിശ്വസിക്കപ്പെടുന്നത്. വളരെ രഹസ്യങ്ങള്‍ അടങ്ങിയിരിക്കുന്ന ഇവിടം മറ്റെല്ലാ ഭൂപ്രകൃതിയില്‍ നിന്നും വ്യത്യസ്തമായ ഇടമാണ്. അതുകൊണ്ടുതന്നെ പുറത്തു നിന്നാര്‍ക്കും ഇവിടെ എത്തിപ്പെടുവാന്‍ സാധിക്കില്ല എന്നാണ് കരുതുന്നത്. സാധാരണ ആളുകള്‍ക്ക് ചിന്തിക്കുവാന്‍ പോലും സാധിക്കാത്ത തരത്തിലുള്ള തപശക്തികള്‍ ഇവിടുത്തെ സിദ്ധന്മാര്‍ക്കുണ്ടത്രെ.

നന്ദാ ദേവി‌

നന്ദാ ദേവി‌

രാജ്യത്തെ രണ്ടാമത്തെ ഏറ്റവും വലിയ പര്‍വ്വതമാണ് നന്ദാ ദേവി.ലോകത്തിലെ 23-ാമത്തെ വലിയ പര്‍വ്വതം കൂടിയായ ഇത് വലിയൊരു ന്യൂക്ലിയര്‍ മിഷന് സാക്ഷ്യം വഹിച്ച പ്രദേശമാണ്. ഒരിക്കല്‍ ഈ പര്‍വ്വത നിരയുടെ മുകളില്‍ ഒരു ന്യൂക്ലിയര്‍ സെന്‍സിങ് ഡിവൈസ് സ്ഥാപിക്കുന്ന ഒരു പ്രോജക്ട് ഉണ്ടായിരുന്നു.ഇതിനായി എത്തിയ ടീം സുരക്ഷിതമായ ഒരിടത്ത് ഈ ഉപകരണം വെച്ചു. എന്നാല്‍ തിരികെ മടങ്ങുവാന്‍ നേരത്ത് ഈ ഉപകരണം അവര്‍ക്ക് കൊണ്ടുപോകുവാനായില്ല. പ്ലൂട്ടോണിയം അടങ്ങിയി‌ട്ടുള്ള പ്ലൂട്ടോണിയം അവര്‍ക്ക് അവിടെ നഷ്ടമായി. ഇന്ന് വരെ അത് തിരികെ കിട്ടിയിട്ടില്ല എന്നതാണ് യാഥാര്‍ഥ്യം. അതുകൊണ്ടു തന്നെ ഇവിടം പതിറ്റാണ്ടുകളായി സഞ്ചാരികള്‍ക്ക് തുറന്നു കൊടുത്തിട്ടില്ല.

PC:Sumod K Mohan

ബ്രോക്പ

ബ്രോക്പ

ലോകത്തിലെ ഏറ്റവും ശുദ്ധരായ ആര്യന്മാര്‍ തങ്ങളാണ് എന്നു വിശ്വസിക്കുന്ന ബ്രോക്പ വിഭാഗക്കാര്‍ താമസിക്കുന്ന പ്രദേശമാണ് ഇത്.
സമുദ്രനിരപ്പില്‍ നിന്നും മൂവായിരം മീറ്റര്‍ ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന ജമ്മു കാശ്മീരിലെ ലഡാക്കിലാണ് വംശശുദ്ധിയുടെ പേരില്‍ അറിയപ്പെടുന്ന നാലു ഗ്രാമങ്ങളുള്ളത്. ദാ, ഹാനു, ദാര്‍ചിക്, ഗാര്‍കോണ്‍ എന്നീ നാലു ഗ്രാമങ്ങള്‍ ഇന്ത്യയിലെ മറ്റെല്ലാ ഇടങ്ങളില്‍ നിന്നും തീര്‍ത്തും വ്യത്യസ്തമാണ്. ഇന്‍ഡസ് നദിയുടെ തീരത്ത് സ്ഥിതി ച‌െയ്യുന്ന ഈ ഗ്രാമങ്ങളിലെ നിവാസികള്‍ തങ്ങളെ വിളിക്കുന്നത് ബ്രോഗ്പാ അല്ലെങ്കില്‍ ദ്രോഗ്പാസ് എന്നാണ്. യഥാര്‍ഥ ആര്യന്മാരുടെ പിന്‍ഗാമികളായാണ് ഇവര്‍ അറിയപ്പെടുന്നത്. നാലു ഗ്രാമങ്ങളിലായി രണ്ടായിരത്തില്‍ താഴെ മാത്രമാണ് ഇവര്‍ക്ക് ജനസംഖ്യയുള്ളത്,

രൂപ്കുണ്ഡ് തടാകം

രൂപ്കുണ്ഡ് തടാകം

ഹിമാലയത്തിലെ മറ്റൊരു അത്ഭുതമാണ് രൂപ്കകുണ്ഡ് തടാകം. സമുദ്ര നിരപ്പില്‍ നിന്നും 16,500 അടി മുകളില്‍ സ്ഥിതി ചെയ്യുന്ന ഇവിടെ വെള്ളം ഐസാകുന്നതുവരെ മാത്രമേ ഭംഗി കാണുവാന്‍ സാധിക്കുകയുള്ളൂ. വേനലില്‍ ഐസുരുകുവാന്‍ തുടങ്ങുമ്പോള്‍ ഇവിടെ തലയോട്ടികളും അസ്ഥികൂടങ്ങളും തെളിഞ്ഞു കാണാം. ചില അസ്ഥികളോട് ചേര്‍ന്ന് ആഭരണങ്ങളും മുടികളും ഒക്കെ കിടക്കുന്നത് ഇപ്പോഴും കാണാം. ഇതിനെക്കുറിച്ച് അതിശയിപ്പിക്കുന്ന പല കഥകളും ഇവിടെയുണ്ട്. രണ്ടാം ലോകമഹായുദ്ധത്തിന്റെ ശേഷിപ്പുകളാണ് ഇതെന്ന് ചിലര്‍ പറയുമ്പോള്‍ മറ്റു ചിലര്‍ പറയുന്നത് ശാപങ്ങളുടെ കഥയാണ്.

PC:Schwiki

ഗാങ്ഖാർ പൂയെൻസം

ഗാങ്ഖാർ പൂയെൻസം

ഭൂട്ടാനില്‍ സ്ഥിതി ചെയ്യുന്ന ലോകത്തിലെ ഏറ്റവും വലിയ പര്‍വ്വതങ്ങളില്‍ ഒന്നാണ് ഗാങ്ഖാർ പൂയെൻസം. ഇന്നും മനുഷ്യര്‍ക്ക് എത്തിപ്പെടുവാന്‍ സാധിക്കാത്ത പര്‍വ്വതങ്ങളിലൊന്നായ ഇതിന് 7,570 മീറ്റർ ഉയരമുണ്ട്. അതിര്‍ത്തി തര്‍ക്കങ്ങള്‍ കാരണം ഭൂപടങ്ങളില്‍ പോലും കൃത്യമായി സ്ഥാനം നിര്‍ണ്ണയിക്കപ്പെട്ടിട്ടില്ല എങ്കിലും ഇത് കീഴടക്കുവാനുള്ള ശ്രമങ്ങള്‍ നടക്കുന്നുണ്ട്. എങ്കിലും കൃത്യമായി സ്ഥാനം കണ്ടെത്തുവാന്‍ സാധിക്കാക്കത് വെല്ലുവിളിയാണ്.

PC:Gradythebadger

ടൈഗേഴ്സ് നെസ്റ്റ്

ടൈഗേഴ്സ് നെസ്റ്റ്


1962 ല്‍ മലമടക്കകളില്‍ നിര്‍മ്മിക്കപ്പെട്ട ഈ ആശ്രമം ഭൂട്ടാനിലെ പ്രധാന തീര്‍ഥാടന വിനോദ സഞ്ചാര കേന്ദ്രങ്ങളിലൊന്നാണ്. പാറൊ തക്ത്സാങ് എന്നാണ് ഇത് അറിയപ്പെടുന്നത്. എട്ടാം നൂറ്റാണ്ടിൽ ഗുരു പദ്മസംഭവ ധ്യാനിച്ചിരുന്ന ഇടമായാണ് വിശ്വസിക്കപ്പെടുന്നത്.

ഓം പര്‍വ്വതം

ഓം പര്‍വ്വതം

ഹിമാലയത്തിലെ മറ്റൊരു അത്ഭുതമാണ് ഓം പര്‍വ്വതം. ഓം രൂപത്തില്‍ മഞ്ഞ് അടിഞ്ഞിരിക്കുന്നു എന്നു വിശ്വസിക്കപ്പെടുന്ന ഇവിടം വിശ്വാസികള്‍ക്ക് ഏറെ പ്രധാനപ്പെട്ട ഇടമാണ്. ഇവിടെ വലിയ ആത്മീയ എനര്‍ജി ഉണ്ട് എന്നാണ് വിശ്വസിക്കപ്പെടുന്നത്.

കൈലാസം‌

കൈലാസം‌


ലോകത്തിന്‍റെ തൂണ് എന്നറിയപ്പെടുന്ന ഇവിടം ഏറെ നിഗൂഢതകള്‍ നിറഞ്ഞിരിക്കുന്ന ഇടമാണ്. സമുദ്രനിരപ്പില്‍ നിന്നും 21,000 അടി ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന ഇവിടം ശിവന്‍റെ വാസ്ഥലമാണ് എന്നാണ് വിശ്വസിക്കപ്പെടുന്നത്. അത് കൂടാതെ അതിശയിപ്പിക്കുന്ന തടാകങ്ങളും ഇവിടെ സ്ഥിതി ചെയ്യുന്നുണ്ടത്രെ. ടിബറ്റുകാരുടെ വിശ്വാസമനുസരിച്ച് അവരുടെ മൂര്‍ത്തിയായ ഡെംചോങ് വസിക്കുന്ന ഇടവും ജയ്ന്‍ വിശ്വാസികളുടെ ആദ്യ തീര്‍ഥങ്കരന്‍ നിര്‍വ്വാണം നേടിയ സ്ഥലവും ഇത് തന്നെയാണ് എന്നാണ് വിശ്വാസം.
സ്ഥാനചലനം സംഭവിക്കുന്നു എന്നു വിശ്വസിക്കപ്പെടുന്ന ഇവി‌ടെ ഓരോ തവണ ആളുകള്‍ കയറുമ്പോഴും ഉയരത്തിന്റെയും സ്ഥാനത്തിന്‍റെയും കണക്കുകളില്‍ വ്യതിയാനം കാണാം.

ഗോമുഖ്

ഗോമുഖ്

ഹിമാലയത്തിലെ ഏറ്റവും വലിയ ഗ്ലേസിയറുകളില്‍ ഒന്നായാണ് ഗോമുഖ് അറിയപ്പെടുന്നത്. ഒരു പശുവിന്‍റെ മുഖത്തോട് സാമ്യമുള്ളതിനാലാണ് ഇവിടം അങ്ങനെ ഈ പേരില്‍ അറിയപ്പെടുന്നത് ഏറെ വിശുദ്ധമായി കണക്കാക്കുന്ന ഇവിടെ സാധുക്കളും സന്യാസികളും പ്രാര്‍ഥനയ്ക്കും മറ്റു പൂജകള്‍ക്കുമായി എത്തിച്ചേരാറുണ്ട്. മനസ്സില്‍ തിന്മയുമായി എത്തിച്ചേരുന്ന ആളുകള്‍ക്ക് മനസ്സിന് സ്വസ്ഥത അനുഭവപ്പെടില്ലെന്നും പറയപ്പെടുന്നു.

PC:Barry Silver f
മൂന്നു മതങ്ങൾ ഒരു പോലെ കാണുന്ന ലോകത്തിലെ ഏറ്റവും ഉയരത്തിലുള്ള തടാകം!!

പ്രഗ്നന്‍സി ടൂറിസം- ആര്യതലമുറയ്ക്കായി വംശശുദ്ധി തേടിയെത്തുന്ന ഇന്ത്യന്‍ ഗ്രാമംപ്രഗ്നന്‍സി ടൂറിസം- ആര്യതലമുറയ്ക്കായി വംശശുദ്ധി തേടിയെത്തുന്ന ഇന്ത്യന്‍ ഗ്രാമം

Read more about: himalaya mystery
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X