Search
  • Follow NativePlanet
Share
» »നെല്ലറയുടെ നാട്ടിലെ കാണാക്കാഴ്ചകൾ

നെല്ലറയുടെ നാട്ടിലെ കാണാക്കാഴ്ചകൾ

By Elizabath Joseph

കേരളത്തിന്റെ നെല്ലറയെന്ന വിശേഷണമുള്ള പാലക്കാട് സഞ്ചാരികൾക്ക് ഏറെക്കുറ അന്യമായ ഒരു പ്രദേശം തന്നെയാണ്. പശ്ചിമഘട്ട മലനിരകളോട് ചേർന്നു കിടക്കുന്ന ഇവിടം സംസ്കാരങ്ങളുടെ ഒരു മിശ്രഭൂമി തന്നെയാണ്. നെൽപ്പാടങ്ങളും കരിമ്പനകളും എല്ലാം ചേർന്ന് വളരെ വ്യത്യസ്തമായ കാഴ്ചയാണ് പാലക്കാട് സഞ്ചാരികൾക്കായി ഒരുക്കുന്നത്.

തമിഴ്നാടിനോട് ചേർന്നു കിടക്കുന്ന സ്ഥലമായതിനാൽ ഇവിടുത്തെ സംസ്കാരത്തിലും ഈ സ്വാധീനം കാണാൻ കഴിയും. തമിഴ്നാടിന്റെ സംസകാരം കാര്യമായ സ്വാധീനം ചെലുത്തിയിരിക്കുന്ന ഇവിടെ ഭാഷയിൽ മാത്രമല്ല, രുചിയിലും ആചാരങ്ങളിലും അനുഷ്ഠാനങ്ങളിലും ഉത്സവങ്ങളിലും വേഷത്തിൽ വരെ വ്യത്യസം കണ്ടെത്താം.

സഞ്ചാരികൾക്ക് പാലക്കാട് എന്നു കേട്ടാൽ ആദ്യം ഓർമ്മവരിക പാലക്കാട് കോട്ടയും പാലക്കാട് ചുരവും മാത്രമാണ്. എന്നാൽ കണ്ടു തീർക്കാനാവാത്ത വിധം വ്യത്യസ്തങ്ങളായ കാഴ്ചകൾ കരുതി വെച്ചിരിക്കുന്ന ഇവിടുത്തെ പല സ്ഥലങ്ങളും ഇന്നും സഞ്ചാരികൾക്ക് അന്യമാണ്. പാലക്കാടിനെ വ്യത്യസ്തമാക്കുന്ന ചില കാഴ്ചകൾ പരിചയപ്പെടാം...

പാലക്കാട് കോട്ട

പാലക്കാട് കോട്ട

പറ‍ഞ്ഞു പറഞ്ഞു പഴകിയതാണെങ്കിലും പാലക്കാടിനെപ്പറ്റി പറയുമ്പോൾ ഒഴിവാക്കാൻ പറ്റാത്ത ഇടമാണ് പാലക്കാട് കോട്ട. ആർക്കിയോളജിക്കൽ സർവ്വേ ഓഫ് ഇന്ത്യയുടെ കീഴിൽ സംരക്ഷിക്കപ്പെടുന്ന ഈ കോട്ട 1766 ൽ മൈസൂർ ഭരണാധികാരിയായിരുന്ന ഹൈദരലിയാണ് നിർമ്മിച്ചത്. പിന്നീട് ബ്രിട്ടീഷുകാർ ഇവിടം പിടിച്ചടക്കുകയായിരുന്നു. ഇന്ന് ആർക്കിയോളജിക്കൽ സർവ്വേ ഓഫ് ഇന്ത്യയുടെ കീഴിൽ സംരക്ഷിക്കപ്പെടുന്ന ഈ കോട്ട പാല്ക്കാടൻ ചൂടിനെ മാറ്റി വിശ്രമിക്കുവാൻ പറ്റിയ ഇടമാണ്. പാലക്കാട് സ്പെഷ്യൽ സബ് ജയിൽ ഇപ്പോൾ ഈ കോട്ടയ്ക്കകത്താണ് പ്രവർത്തിക്കുന്നത്.

PC:haridas

മലമ്പുഴ പാർക്ക്

മലമ്പുഴ പാർക്ക്

ഒരു കാലത്ത് കേരളത്തിലെ വിനോദയാത്രകളെല്ലാം വന്നു ചേർന്നിരുന്ന സ്ഥലമായിരുന്നു മലമ്പുഴ. മലമ്പുഴ അണക്കെട്ടിന്റെ ഭാഗമായി നിര്‍മ്മിക്കപ്പെട്ട മലമ്പുഴ പാർക്ക് കേരളത്തിന്റെ പൂന്തോട്ടം എന്നാണ് അറിയപ്പെടുന്നത്. 1955 ൽ നിർമ്മിക്കപ്പെട്ട തെക്കേ ഇന്ത്യയിലെ ഏറ്റവും വലിയ ജലസംഭരണിയായ മലമ്പുഴ ഡാമിന്റെ കാഴ്ചയാണ് ഇവിടുത്തെ മറ്റൊരാകർഷണം.

രാവിലെ പത്തു മണി മുതൽ വൈകിട്ട് ആറു മണിവരെയാണ് ഇവിടെ പ്രവേശനമുള്ളത്.

റിസർവ്വോയർ, ഗാർഡൻ ഹൗസ്, അക്വേറിയം, പാമ്പു വളർത്തൽ കേന്ദ്രം, റോഡ് ട്രെിൻ, ജാപ്പനീസ് ഉദ്യാനം, തെക്കേ ഇന്ത്യയിൽ ആദ്യമായി പ്രവർത്തനമാരംഭിച്ച റോപ് വേ, ത്രെഡ് ഗാർഡൻ, റോക്ക് ഗാർഡൻ, ടെലിസ്കോപിക് ടവർ തുടങ്ങിയവയാണ് ഇവിടുത്തെ കാഴ്ചകൾ.

PC:Lallji

നെല്ലിയാമ്പതി

നെല്ലിയാമ്പതി

പ്രകൃതി സ്നേഹികളുടെയും കാട്ടിലൂടെയുള്ള യാത്രകൾ ഇഷ്ടപ്പെടുന്നവരുടെയും പ്രധാന സ്ഥലങ്ങളിലൊന്നാണ് നെല്ലിയാമ്പതി. പാലക്കാട് നഗരത്തിൽ നിന്നും 60 കിലോ മീറ്റർ അകലെയായി സ്ഥിതി ചെയ്യുന്ന ഇവിടം പാവപ്പെട്ടവരുടെ ഊട്ടി എന്നും അറിയപ്പെടുന്നു. സമുദ്രനിരപ്പിൽ നിന്നും 1572 മീറ്റർ ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ഇവിടം പശ്ചിമഘട്ടത്തിലെ ഏറെ പ്രത്യേകതകളുള്ള ഇടമാണ്.

നെൻമാറയിൽ നിന്നും പോത്തുണ്ടി ഡാം വഴി പത്ത് ഹെർപിൻ വളവുകൾ മാത്രം കയറി എത്താൻ സാധിക്കുന്ന ഇവിടം റൈഡിങ്ങിനു പറ്റിയ സ്ഥലം കൂടിയാണ്. തേയിലത്തോട്ടങ്ങളും ഓറഞ്ച് കൃഷിയിടങ്ങളുമാണ് ഇവിടുത്തെ പ്രധാന കാഴ്ച.

പലകപാണ്ടി, സീതാർകുണ്ട്, പോത്തുണ്ടി ഡാം, കാരപ്പാറ വെള്ളച്ചാട്ടം, മിന്നാൻപാറ, കേശവൻപാറ, ഹിൽടോപ്പ് തുടങ്ങിയവയാണ് തീര്‍ച്ചയായും സന്ദർശിക്കേണ്ട സ്ഥലങ്ങൾ.

PC:Baburajpm

പോത്തുണ്ടി ഡാം

പോത്തുണ്ടി ഡാം

ഇന്ത്യയിലെ മണ്ണുകൊണ്ടുണ്ടാക്കിയ ഏറ്റവും വലിയ അണക്കെട്ടുകളിൽ ഒന്നാണ് പാല്കകാടു നിന്നും 42 കിലോമീറ്റർ അകലെ സ്ഥിതി ചെയ്യുന്ന പോത്തുണ്ടി അണക്കെട്ട്. 1672 മീറ്റർ നീളമുള്ള അണക്കെട്ടിനു മുകളിൽ 8 മീറ്റർ വീതിയും താഴെ 154 മീറ്റർ വീതിയുമാണുള്ളത്. ഭാരതപ്പുഴയുടെ പ്രധാന കൈവഴിയായ അയിലൂർപ്പുഴയുടെ കൈവഴികളായ മീൻചാടി, ചാടി എന്നീ പുഴകളിലാണ് പോത്തുണ്ടി ഡാം നിർമ്മിച്ചിരിക്കുന്നത്.

PC:LIC Habeeb

പാലക്കാട് ചുരം

പാലക്കാട് ചുരം

സമുദ്ര നിരപ്പിൽ നിന്നും 144 മീറ്റർ ഉയരത്തിൽ സ്ഥിതി ചെയ്യുന്ന പാലക്കാട് ഗ്യാപ്പ് അഥവാ പാലക്കാട് ചുരം ഇവിടെ നിന്നും തമിഴ്നാട്ടിലേക്കുള്ള യാത്രയിലെ പ്രധാന കാഴ്ചകളിലൊന്നാണ്. അറബിക്കടലിന് സമാന്തരമായി ഉയർന്ന് നിൽക്കുന്ന പശ്ചിമഘട്ട മലനിരകളിലെ ഒരു വിടവാണ് ഈ ചുരം. 30 കിലോമീറ്റർ വീതിയു‌ള്ള ഈ ചുരം നീലഗിരി മലനിരകൾക്കും ആനൈമലൈ മലനിരകൾക്കും ഇടയിലാണ് സ്ഥിതി ചെയ്യുന്നത്. . ഇന്ത്യയിലെ ഏറ്റവും പ‌ഴക്കം ചെന്ന റെയിൽപാതകളിൽ ഒന്നായ ചെന്നൈ - ഷോർണൂർ റെയിൽപാതയും. ദേശീയപത 47 ഉം കടന്ന് പോകുന്നത് ഈ ചുരത്തിലൂടെയാണ്.

PC: PP Yoonus

പറമ്പിക്കുളം വന്യജീവി സംരക്ഷണ കേന്ദ്രം

പറമ്പിക്കുളം വന്യജീവി സംരക്ഷണ കേന്ദ്രം

പാലക്കാടു നിന്നും 90 കിലോമീറ്റർ അകലെ സ്ഥിതി ചെയ്യുന്ന പറമ്പിക്കുളം വന്യജീവി സംരക്ഷണ കേന്ദ്രം ആനകളുടെ താവളം എന്ന പേരിലാണ് പ്രശസ്തമായിരിക്കുന്നത്. കേരളത്തിലെ രണ്ടാമത്തെ കടുവ സംരക്ഷണ കേന്ദ്രമായ ഇവിടെ ധാരാളം വന്യജീവികളെ കാണാൻ സാധിക്കും. 285 ചതുരശ്ര കിലോമീറ്റർ ചുറ്റള വിലാണ് ഇത് വ്യാപിച്ചു കിടക്കുന്നത്. ഇതിനുള്ളിലൂടെ മുൻകൂർ അനുമതി നേടി നടത്താൻ സാധിക്കുന്ന ട്രക്കിങ്ങ് ഏറെ സഞ്ചാരികളെ ഇവിടേക്ക് ആകർഷിക്കുന്നു.

PC:KittyCarmichael -

ചിറ്റിലഞ്ചേരി ഭഗവതി ക്ഷേത്രം

ചിറ്റിലഞ്ചേരി ഭഗവതി ക്ഷേത്രം

പാലക്കാട്ടെ വിചിത്രമായ ക്ഷേത്രങ്ങളിലൊന്നാണ് ചിറ്റിലഞ്ചേരി ഭഗവതി ക്ഷേത്രം അഥവാ ചെരുനെട്ടൂരിഭഗവതി ക്ഷേത്രം. ഉറക്കത്തിൽ ഭൂതപ്രേതാധികളെ സ്വപ്നം കാണുന്ന പ്രശ്നമുള്ളവർക്ക് അത് പരിഹരിക്കുവാൻ ഈ ക്ഷേത്രത്തിൽ പോയാൽ മതി എന്നാണ് വിശ്വാസം. ദുസ്വപ്നങ്ങളുടെ പിടിയിൽ നിന്നും രക്ഷപെടാൻ ഇവിടെ ധാരാളം ഭക്തർ കേട്ടറിഞ്ഞും മറ്റും ഇവിടെ എത്താറുണ്ട്.

പാലക്കാട് നിന്ന് കണ്ണാടി-എരിമയൂര്‍ വഴിയും കിനാശ്ശേരി-വെമ്പാലൂര്‍ വഴിയും ഇവിടെ എത്താം. പാലക്കാട് നിന്നും കണ്ണാടി- എരിമയൂര്‍ വഴി ചെറുനെട്ടൂരി ഭഗവതി ക്ഷേത്രത്തിലെത്തുന്നതാണ് എളുപ്പം. കണ്ണാടി-കുലവന്‍മുക്ക്-വെള്ളപ്പാറ-ചിതളിപ്പലം-എരിമയൂര്‍-ത്രിപ്പല്ലൂര്‍ വഴി ഏകദേശം 30 കിലോമീറ്റര്‍ ദൂരം സഞ്ചരിച്ചാല്‍ ഇവിടെ എത്താന്‍ സാധിക്കും.

PC:Surjithctly

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Nativeplanet sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Nativeplanet website. However, you can change your cookie settings at any time. Learn more