» »ഇത്രയും റൊമാന്റിക്കായ ബീച്ചുകള്‍ എവിടെ കാണും?!

ഇത്രയും റൊമാന്റിക്കായ ബീച്ചുകള്‍ എവിടെ കാണും?!

Written By: Elizabath

ബീച്ചുകളും റൊമാന്‍സും തമ്മില്‍ വളരെയധികം ബന്ധമുണ്ട്. അതിനാല്‍ ഒന്നു പ്രണിയിക്കാനാഗ്രഹിക്കുന്നവര്‍ തിരഞ്ഞെടുക്കുന്ന സ്ഥലങ്ങളിലൊന്ന് ബീച്ചാണ്. പ്രണയിക്കാനാണെങ്കിലും അടിച്ചുപൊളിക്കാനും കുട്ടികളുടെ കൂടെ സമയം ചെലവഴിക്കാനാണെങ്കിലും പറ്റി സ്ഥലം ബീച്ചാണ്. അവധിദിവസങ്ങളും ട്രിപ്പുകളും അടിപൊളിയാക്കാന്‍ പറ്റുന്ന ബീച്ചുകള്‍ പരിചയപ്പെടാം...

ബട്ടര്‍ഫ്‌ളൈ ബീച്ച്

ബട്ടര്‍ഫ്‌ളൈ ബീച്ച്

ഇന്നും അധികമാര്‍ക്കും അറിയപ്പെടാത്ത ഗോവയിലെ റൊമാന്റിക് ബീച്ചുകളില്‍ ഒന്നാണ് ബട്ടര്‍ഫ്‌ളൈ ബീച്ച്.
ആളുകളില്‍ നിന്നും മറഞ്ഞിരിക്കുന്ന ഈ ദ്വീപില്‍ എത്തിച്ചേരുക എന്നതും അല്പം പണിയാണ്. അഗോണ്ടയില്‍ നിന്നോ പാലോലം ബീച്ചില്‍ നിന്നോ ബോട്ട് വഴി മാത്രമേ ഇവിടെ എത്താന്‍ സാധിക്കൂ.

PC:Sharad Yadav

സിരിഡാവോ ബീച്ച്

സിരിഡാവോ ബീച്ച്

നോര്‍ത്ത് ഗോവയില്‍ തിസ്വാഡി എന്ന ഗ്രാമത്തിലാണ് സിരിഡാവോ ബീച്ച് സ്ഥിതി ചെയ്യുന്നത്. ഏറെ നൂറ്റാണ്ടുകല്‍ പഴക്കമുള്ള ജീസസ് ഓഫ് നസ്രത്തിന്റെ പേരിലുള്ള ഇവിടുത്തെ ചെരിയ ക്രിസ്ത്യന്‍ ആരാധനാലയം ഏറെ പ്രശസ്തമാണ്. ഏരെ ശാന്തമായി കിടക്കുന്ന ഇവിടം മികച്ച റൊമാന്റിക് ബീച്ചുകൂടിയാണ്.

PC:abcdz2000

ഗ്രാന്‍ഡ്മദേഴ്‌സ് ഹോള്‍ ബീച്ച്

ഗ്രാന്‍ഡ്മദേഴ്‌സ് ഹോള്‍ ബീച്ച്

ഒത്തിരി വര്‍ഷങ്ങളോളം സഞ്ചാരികളുടെ ഇടയില്‍ നിന്നും മറഞ്ഞ് കിടന്ന ഗ്രാന്‍ഡ്മദേഴ്‌സ് ഹോള്‍ ബീച്ച് കുറച്ച്കാലം മുന്‍പ് മാത്രമേ ആയുള്ളു യാത്രാ ലിസ്റ്റിലേക്ക് ഉള്‍പ്പെട്ടിട്ട്. ഒട്ടേറെ റോസാപൂക്കള്‍ കാണപ്പെടുന്ന ഈ ബീച്ചില്‍ വളരെ പഴയ ഒരു ദുര്‍ഗാമാതാ ശിവക്ഷേത്രവും കാണാം. ഇവിടുത്തെ ക്ലിഫാണ് സഞ്ചാരികളെ ഇവിടേക്കാകര്‍ഷിക്കുന്ന മുഖ്യഘടകം.

PC:Gayatri Priyadarshini

ഹോളണ്ട് ബീച്ച്

ഹോളണ്ട് ബീച്ച്

സൂര്യോദയവും സൂര്യാസ്തമയവും കാണാനും സമയം ചെലവഴിക്കാനും പ്രണയിതാക്കള്‍ തിരഞ്ഞെടുക്കുന്ന മനോഹര സ്ഥലങ്ങളിലൊന്നാണ് ഗോവയിലെ ഹോളണ്ട് ബീച്ച്. ഏറെ റൊമാന്റിക്കായ ഇവിടം ഗോവയില്‍ നിന്നും രണ്ടു കിലോമീറ്റര്‍ മാത്രം അകലെയാണ് സ്ഥിതി ചെയ്യുന്നത്. പശ്ചിമഘട്ടത്തോട് ചേര്‍ന്നു സ്ഥിതി ചെയ്യുന്ന ഇതിന്റെ ഭംഗി പറഞ്ഞറിയിക്കാന്‍ സാധിക്കാത്തതാണ്.

PC:Haakon Wibe

കാകോലം ബീച്ച്

കാകോലം ബീച്ച്

ഗോവയില്‍ ആളുകള്‍ തീരെ എത്താത്തതും ഒറ്റപ്പെട്ടതുമായ ബീച്ചുകളില്‍ ഒന്നായാണ് കാകോലം ബീച്ച് അറിയപ്പെടുന്നത്. എന്നാല്‍ ഇവിടുത്തെ ഏറ്റവും മനോഹരമായ ബീച്ചുകൂടിയാണിത്. ഇവിടുത്തെ ക്ലിഫിന്റെ മുകളില്‍ നിന്നുമുള്ള കാഴ്ച ഏറെ അതിശയിപ്പിക്കുന്നതാണ്.

PC:Vinoth Chandar

ഡോണ പൗല ബീച്ച്

ഡോണ പൗല ബീച്ച്


പനാജിക്ക് സമീപം സ്ഥിതി ചെയ്യുന്ന ഡോണ പൗല ബീച്ച് ഗോവയിലെ ഏറ്റവും ചിലവേറിയ സ്ഥലങ്ങളില്‍ ഒന്നാണ്. കാഴ്ചയിലും വൃത്തിയിലും ഒക്കെ ആരെയും ആകര്‍ഷിക്കുന്ന ഇവിടം റൊമാന്റിക് ബീച്ചുകളുടെ കൂട്ടത്തില്‍ മുന്‍നിരയില്‍ തന്നെ ഉണ്ട്.

PC:SahilSahadevan

കോലാ ബീച്ച്

കോലാ ബീച്ച്

ഏറെയൊന്നും ആള്‍പ്പാര്‍പ്പില്ലാത്ത കോലാ ബീച്ച് ഗോവയുടെ നിശബ്ദ സൗന്ദര്യങ്ങളില്‍ ഒന്നാണ്. തെങ്ങിന്‍തോട്ടങ്ങളും നീലാകാശവും നിറഞ്ഞ പശ്ചാത്തലചത്തില്‍ പരന്നു കിടക്കുന്ന ഈ ബീച്ച് കാണുവാന്‍ തന്നെ അടിപൊളിയാണ്. അപ്പോള്‍ ഇവിടെ താമസിക്കുന്നതിലെ രസം പറയേണ്ടതില്ലല്ലോ...

PC:Portugal Editor Exploration

കണ്ടോലിം ബീച്ച്

കണ്ടോലിം ബീച്ച്

ഗോവന്‍ ബീച്ചുകളില്‍ ഏരെ സുന്ദരവും പേരുകേട്ടതുമായ ഒന്നാണ് കണ്ടോലിം ബീച്ച്. ഹണിമൂണിനായി ഹോവയിലെത്തുന്നവര്‍ തിരഞ്ഞെടുക്കുന്ന ഈ ബീച്ച് പനാജിയില്‍ നിന്നും 14 കിലോമീറ്റര്‍ അകലെയാണ് സ്ഥിതി ചെയ്യുന്നത്.

PC:Vijay Tiwari

വെല്‍സാവോ ബീച്ച്

വെല്‍സാവോ ബീച്ച്

പക്ഷികള്‍ മാത്രം കമ്പനി തരുന്ന നിശബ്ദവും ശാന്തവുമായ ബീച്ചാണ് ഗോവയിലെ വെല്‍സാവോ ബീച്ച്. ആലുകള്‍ വളരെ കുറച്ച് മാത്രം എത്തുന്ന ഇവിടെ തിതിരക്കും ബഹളങ്ങളും നന്നേ കുറവാണ്.

PC:Sam 8393

 അഗോണ്ട ബീച്ച്

അഗോണ്ട ബീച്ച്

മര്‍ഗാവില്‍ നിന്നും 37 കിലോമീറ്റര്‍ അകലെ സ്ഥിതി ചെയ്യുന്ന അഗോണ്ട ബീച്ച് ഗോവയിലെ തിരക്കേറിയ റൊമാന്റിക് ബീച്ചുകളില്‍ ഒന്നാണ്. തീരത്തിരുന്ന് കഥ പറയുവാനും ആരുടെയും ശല്യമില്ലാതെ സമയം ചിലവഴിക്കാനെത്തുന്നവരുമാണ് ഇവിടുത്തെ ആകര്‍ഷണങ്ങള്‍.

PC:chinmaykarlekar

Read more about: goa beaches travel

മികച്ച ട്രാവല്‍ ഡീലുകളും ടിപ്‌സുകളും യാത്രാ വിവരണങ്ങളും അറിയാം...