ഖാജ്ജ്യാർ - മിനി സ്വിറ്റ്സർലാൻഡ്
സ്വിറ്റ്സർലാൻഡിന്റെ ഭൂപ്രകൃതിയോട് സാമ്യമുള്ള ഖാജ്ജ്യാർ സ്ഥിതി ചെയ്യുന്നത് ഉത്തരാഖണ്ഡിലാണ്. ഉത്തരാഖണ്ഡിലെ ഡൽഹൗസിയിൽ നിന്ന് ഇവിടേക്ക് എളുപ്പത്തിൽ എത്തിച്ചേരാം. ഡൽഹൗസിയിൽ പോകാം
Photo Courtesy: SriniG
ദ്രാസ് വാലി - ലഡാക്കിന്റെ കവാടം
ജമ്മുകാശ്മീരിലെ കാർഗിൽ ജില്ലയിലാണ് ദ്രാസ് വാലി സ്ഥിതി ചെയ്യുന്നത്. ലഡാക്കിലേക്കുള്ള കവാടം എന്നാണ് ദ്രാസ് നഗരം അറിയപ്പെടുന്നത്. ദ്രാസിനെക്കുറിച്ച് കൂടുതൽ വായിക്കാം
Photo Courtesy: Rohan
മലാന - ലിറ്റിൽ ഗ്രീസ്
സമുദ്രനിരപ്പില്‍നിന്നും 3029 മീറ്റര്‍ ഉയരത്തില്‍ ഹിമാചല്‍ പ്രദേശിലെ മലാനനദീതീരത്താണ് മലാന ഗ്രാമം സ്ഥിതിചെയ്യുന്നത്. കുളു താഴ്‌വരയോട് അടുത്തുകിടക്കുന്ന മലാനയില്‍നിന്നുകൊണ്ട് ചന്ദ്രഖനി കുന്നുകളുടെയും ഡിയോതിബയുടെയും സൗന്ദര്യം ആസ്വദിക്കാനാകും. മലാന നിവാസികളുടെ പ്രത്യേകതകൾ വായിക്കാം
Photo Courtesy: RuckSackKruemel
സാന്ദാക്ഫു - ട്രെക്കിംഗ് പ്രിയരുടെ പറുദീസ
പശ്ചിമ ബംഗാളിലെ ഡാർജിലിംഗ് ജില്ലയിലാണ് സാന്ദാഫ്കു എന്ന പർവ്വതനിര സ്ഥിതി ചെയ്യുന്നത്. ട്രെക്കിംഗ് പ്രിയരുടെ പറുദീസ എന്നാണ് ഈ സ്ഥലം അറിയപ്പെടുന്നത്. കാഞ്ചൻജംഗ കൊടുമുടിയുടെ സുന്ദരമായ ദൃശ്യം കാണാൻ നിരവധി ആളുകളാണ് ഇവിടെ എത്താറുള്ളത്.
Photo Courtesy: solarshakti
സ്പിതി - ബോളിവുഡ് ലൊക്കേഷൻ
ഹിമാചല്‍ പ്രദേശിന്റെ വടക്കുകിഴക്കന്‍ ഭാഗത്തായുള്ള ഹിമാലയന്‍ താഴ്‌വരയാണ് സ്പിതി. മധ്യഭാഗത്തായുള്ള സ്ഥലം എന്നാണ് സ്പിതിയെന്ന വാക്കിന്റെ അര്‍ത്ഥം. ഇന്ത്യയ്ക്കും ടിബറ്റിനുമിടയിലാണ് ഈ സ്ഥലത്തിന്റെ കിടപ്പ്. കൂടുതൽ വായിക്കാം
Photo Courtesy: Amit Parikh
ഗുറായിസ് - മഞ്ഞിൽപ്പൊതിഞ്ഞ സൗന്ദര്യം
ജമ്മുകാശ്മീരിലെ ശ്രീനഗറിനടുത്ത് സ്ഥിതി ചെയ്യുന്ന ഒരു ഹിമാലയൻ താഴ്വരയാണ് ഗുറായിസ്. ദാവർ എന്ന ചെറുപട്ടണത്തിൽ നിന്ന് ഇവിടേയ്ക്ക് എളുപ്പത്തിൽ എത്തിച്ചേരാം. വർഷത്തിൽ ആറുമാസത്തോളം ഈ താഴ്വര മഞ്ഞിനടിയിലാണ്. അതിനാൽ ഇവിടെ ജനങ്ങൾ താമസിക്കാറില്ല.
Photo Courtesy: Zahid samoon
പൂക്കളുടെ താഴ്വര
ഉത്തരാഖണ്ഡ് സംസ്ഥാനത്തിൽ ഗോവിന്ദഘഢ് വഴി ഹേമകുണ്ഡ് സാഹിബിലേക്കുള്ള പാതയിലാണ് പൂക്കളുടെ താഴ്‌വര സ്ഥിതി ചെയ്യുന്നത്. ട്രെക്കിംഗ് പ്രിയരുടെ ഇഷ്ടസ്ഥലമായ പൂക്കളുടെ താഴ്വരയെക്കുറിച്ച് കൂടുതൽ വായിക്കാം
Photo Courtesy: Kushaal
ചിറാപുഞ്ചി
മേഘാലയിലെ ഖാസി മലമേഖലയിലാണ് ചിറാപുഞ്ചി സ്ഥിതി ചെയ്യുന്നത്. ഈ സ്ഥലത്തെ ഒരു ടൂറിസം കേന്ദ്രമായി വികസിപ്പിച്ചത് ബ്രീട്ടീഷുകാരാണ്. ചിറാപുഞ്ചിയിലെ കൗതുകങ്ങൾ കണ്ടറിഞ്ഞ് നമുക്ക് ഒന്ന് യാത്ര പോകാം.
Photo Courtesy: Rishav999
മജൂലി
ലോകത്തെ ഏറ്റവും വലിയ റിവര്‍ ഐലന്‍ഡ് എന്ന വിളിപ്പേരുണ്ട് മജുലിക്ക്. 1250 ചതുരശ്ര കിലോമീറ്ററാണ് മജുലിയുടെ വിസ്തൃതി. എന്നാല്‍ കാലക്രമേണ ഇത് കുറഞ്ഞ് 421.65 ചതുരശ്ര കിലോമീറ്ററായി. അസമിലെ ജോര്‍ഹാതില്‍ നിന്നും 20 കിലോമീറ്റര്‍ അകലെയാണ് മജുലി സ്ഥിതി ചെയ്യുന്നത്. കൂടുതൽ വായിക്കാം
Photo Courtesy: Kalai Sukanta
ലൊക് ടാക്
വടക്ക് കിഴക്കെ ഇന്ത്യയിലെ ഏറ്റവും വലിയ ശുദ്ധജല തടാകമായ ലൊക് ടാക് മണിപ്പൂരിലെ ഏറ്റവും പ്രാധാന്യമേറിയ സഞ്ചാരകേന്ദ്രമാണ്. ഇവിടെ നിന്ന് 48 കിലോമീറ്റര്‍ മാത്രം അകലെയുള്ള തലസ്ഥാനപട്ടണമായ ഇംഫാലില്‍ നിന്ന് ബസ്സുകളും ടാക്സികളും മുഖേന ഇവിടെ അനായാസം വന്നെത്താം. ജലോപരിതലത്തില്‍ പൊങ്ങിക്കിടക്കുന്ന ലോകത്തിലെ ഏറ്റവും വലിയ പാര്‍ക്കെന്ന് അറിയപ്പെടുന്ന കെയ്ബുള്‍ ലംജാവോ പാര്‍ക്ക് ഈ കായലിന്റെ തെക്കേ തീരത്തായാണ് വിലയിക്കുന്നത്. കൂടുതൽ വായിക്കാം
Photo Courtesy: Kishalaya Namaram
ചാംബെ
മിസ്സോറാമിന്‍റെ തലസ്ഥാനമായ ഐസാവലില്‍ നിന്നും 192 കിലോമീറ്റര്‍ അകലെയാണ് ചാമ്പൈ. ഈ രണ്ട് നഗരങ്ങളെ ബന്ധിപ്പിക്കുന്ന റോഡുകള്‍ വളരെ നല്ലതായതുകൊണ്ട് തന്നെ ബസ്സുകളിലും ടാക്സികളിലും ഇതുവഴി സഞ്ചാരികള്‍ക്ക് ചാമ്പൈയിലെത്താം. കൂടുതൽ വായിക്കാം
Photo Courtesy: Bogman
സുന്ദര്‍ബന്‍
ഇന്ത്യയിലും ബംഗ്ലാദേശിലുമായി വ്യാപിച്ചു കിടക്കുന്ന വലിയ കണ്ടല്‍ സംരക്ഷണ മേഖലയാണ് സുന്ദര്‍ബന്‍ അഥവ സുന്ദര്‍വനങ്ങള്‍. ഈ ദേശീയോദ്യാനത്തിന്റെ ഭൂരിഭാഗവും ബംഗ്ലാദേശിലാണെങ്കിലും ഇന്ത്യയില്‍ ഉള്ള മൂന്നിലൊന്ന് ഭാഗം വിനോദ സഞ്ചാരികളെ ഏറെ ആകര്‍ഷിക്കുന്നു. കൂടുതൽ വായിക്കാം
Photo Courtesy: bri vos
സന്‍സ്കാർ
ജമ്മുകശ്മീരിന്റെ വടക്കുഭാഗത്ത് കാര്‍ഗില്‍ ജില്ലയില്‍ സ്ഥിതി ചെയ്യുന്ന ഒരു ചെറു ഗ്രാമമാണ് സന്‍സ്കാര്‍. കനത്ത മഞ്ഞുവീഴ്ചയുണ്ടാകുന്നതിനാല്‍ ഈ പ്രദേശം എട്ടുമാസവും പുറംലോകത്ത് നിന്ന് ഒറ്റപ്പെട്ട് കിടക്കും. കൂടുതൽ വായിക്കാം
Photo Courtesy: Corto Maltese
നുബ്രാവാലി
ലഡാക്കിന്റെ പൂന്തോപ്പ് എന്നാണ് സമുദ്ര നിരപ്പില്‍ നിന്ന് പതിനായിരം അടി ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന നുബ്രാവാലി അറിയപ്പെടുന്നത്. ഏഴാം നൂറ്റാണ്ട് വരെ നീളുന്ന നീളുന്ന ചൈനീസ്,മംഗോളിയന്‍, അറബ് അധിനിവേശങ്ങള്‍ കണ്ട ഈ ദേവ ഭൂമി അതുകൊണ്ട് തന്നെ സഞ്ചാരികളുടെ ഇഷ്ട കേന്ദ്രമാണ്. കൂടുതൽ വായിക്കാം
Photo Courtesy: vaidyanathan
ഡിസുകൗ വാലി
കൊഹിമ പട്ടണത്തില്‍ നിന്നും 30 കിലോമീറ്റര്‍ അകലെ സ്ഥിതി ചെയ്യുന്ന ഡിസുകൗ താഴ്‌വര ട്രക്കിങ് പ്രേമികള്‍ക്ക് ഏറെ പ്രിയപ്പെട്ട സ്ഥലമാണ്. സമുദ്ര നിരപ്പില്‍ നിന്നും 248 മീറ്റര്‍ ഉയരത്തില്‍ നില്‍ക്കുന്ന ഈ സ്ഥലത്ത് നിന്നും നോക്കിയാല്‍ പര്‍വതങ്ങളുടെ വിശാല ദൃശ്യം കാണാന്‍ കഴിയും. കൂടുതൽ വായിക്കാം
Photo Courtesy: Mongyamba
കുന്നൂർ
തമിഴ്നാട്ടിലാണ് കുന്നൂർ സ്ഥിതി ചെയ്യുന്നത്. പ്രകൃതിഭംഗിയും, കാഴ്ചകളുടെ സമ്പന്നതയും, തേയിലത്തോട്ടങ്ങളും, ചോക്കലേറ്റും, പ്രസന്നവും സുഖകരമായ കാലാവസ്ഥയും കുന്നൂരിനെ സഞ്ചാരികളുടെയും, ഹണിമൂണ്‍ ആഘോഷിക്കാന്‍ വരുന്ന ദമ്പതികളുടെയും ഇഷ്ട സ്ഥലമായി കുന്നൂരിനെ മാറ്റുന്നു. കൂടുതൽ വായിക്കാം
Photo Courtesy: Gauri Wur Sem
കുദ്രേമുഖ്
കര്‍ണാടകത്തിലെ ചിക്മഗളൂര്‍ ജില്ലയിലെ കുദ്രെമുഖ് സ്ഥിതി ചെയ്യുന്നത്. പുല്‍ മേടുകളും നിബിഢ വനങ്ങളുമുള്ള കുദ്രെമുഖ് ആരെയും മോഹിപ്പിക്കുന്ന ഒരു ഹില്‍ സ്‌റ്റേഷനാണ്. മാത്രവുമല്ല വിവിധ ജീവജാലങ്ങളുടെയും സസ്യലതാധികളുടെയും അധിവാസ കേന്ദ്രമെന്ന നിലയിലും ശ്രദ്ധേയമാണ് ഈ സ്ഥലം. കൂടുതൽ വായിക്കാം
Photo Courtesy: karnatakatouristguide
അരക്കു വാലി
ടൂറിസത്തിന്റെ കച്ചവടവല്‍ക്കരണത്തിനു ബലിയാടാകാത്ത തെക്കേ ഇന്ത്യയിലെ ചുരുക്കം ചില മനോഹരമായ പ്രദേശങ്ങളിലൊന്നാണ് അരക്കു വാലി. ആന്ധ്ര പ്രദേശിലെ വിശാഖ പട്ടണം ജില്ലയിലാണ് പ്രകൃതി സൗന്ദര്യവും തനിമയും ഒത്തിണങ്ങി നില്‍ക്കുന്ന ഈ മനോഹര താഴ്വരകള്‍ സ്ഥിതി ചെയ്യുന്നത്. കൂടുതൽ വായിക്കാം
Photo Courtesy: Raj