Search
  • Follow NativePlanet
Share
» »പാലക്കാ‌ട് ‌ടൂറിസം:ആദ്യഘ‌ട്ടത്തില്‍ തുറന്നത് 7 ഇടങ്ങള്‍, പ്രവേശനം ഇങ്ങനെ

പാലക്കാ‌ട് ‌ടൂറിസം:ആദ്യഘ‌ട്ടത്തില്‍ തുറന്നത് 7 ഇടങ്ങള്‍, പ്രവേശനം ഇങ്ങനെ

അണ്‍ലോക്കിങ്ങിന്റെ അഞ്ചാം ഘട്ടത്തില്‍ വിനോദ സഞ്ചാര രംഗത്ത് കേരളം തിരിച്ചുവരികയാണ്. ബീച്ചുകള്‍ ഒഴികെയുള്ള തിരഞ്ഞെടുക്കപ്പെട്ട വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ സഞ്ചാരികള്‍ക്കായി തുറന്നു കഴിഞ്ഞു. ആറുമാസത്തിലധികം നീണ്ടുനിന്ന അടച്ചിടലിനു ശേഷമുള്ള തുറക്കലിനെ വളരെ പ്രതീക്ഷയോടുകൂടിയാണ് സഞ്ചാരികള്‍ കാണുന്നത്. വ്യക്തിഗത ശുചത്വവും ആരോഗ്യവും സര്‍ക്കാര്‍ നിര്‍ദേശ പ്രകാരമുള്ള കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചുമാണ് സഞ്ചാരികള്‍ എത്തുന്നത്.. പാലക്കാട് ജില്ലയില്‍ സൈലന്റ് വാലി, മലമ്പുഴ റോക്ക് ഗാര്‍ഡനും ഉള്‍പ്പെടെയുള്ള 7 വിനോദ സഞ്ചാരകേന്ദ്രങ്ങളാണ് സഞ്ചാരികള്‍ക്കായി തുറന്നിരിക്കുന്നത്.

ആദ്യ ഘ‌ട്ടത്തില്‍ 7 ഇ‌ടങ്ങള്‍

ആദ്യ ഘ‌ട്ടത്തില്‍ 7 ഇ‌ടങ്ങള്‍

സര്‍ക്കാര്‍ നിര്‍ദേശ പ്രകാരമുള്ള കോവിഡ മാനദണ്ഡങ്ങള്‍ പൂര്‍ണ്ണമായും പാലിച്ച് ആദ്യഘ‌ട്ടത്തില്‍ 7 വിനോദ സഞ്ചാര കേന്ദ്രങ്ങളാണ് പാലക്കാ‌ട് ജില്ലയില്‍ തുറന്നിരിക്കുന്നത്. ശ്രീകൃഷ്ണപുരം ബാപ്പുജി ചില്‍ഡ്രന്‍സ് പാര്‍ക്ക്, വാടിക ഗാര്‍ഡന്‍, കാഞ്ഞിരപ്പുഴ ഡാം ഉദ്യാനം, പറമ്പിക്കുളം, നെല്ലിയാമ്പതി, സൈലന്റ് വാലി, മലമ്പുഴ റോക്ക് ഗാര്‍ഡന്‍ എന്നിവയാണവ.

PC:Suriyakumars

പ്രവേശനം ഇങ്ങനെ

പ്രവേശനം ഇങ്ങനെ

സന്ദര്‍ശകര്‍ക്കായി താപ പരിശോധന, സാനിറ്റൈസര്‍, ഹാന്‍ഡ് വാഷ് സൗകര്യങ്ങളും കോവിഡ് മാനദണ്ഡങ്ങളനുസരിച്ച് പ്രവര്‍ത്തിക്കുന്നതിന് ആവശ്യമായ ഡിസ്‌പ്ലേ ബോര്‍ഡുകളും വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ ഒരുക്കിയിട്ടുണ്ട്. എപ്പോഴും സ്പര്‍ശം ഏല്‍ക്കാന്‍ സാധ്യതയുള്ള ഹാന്‍ഡ് റെയിലുകള്‍, ഇരിപ്പിടങ്ങള്‍, നടപ്പാതകള്‍, ഷെല്‍ട്ടറുകള്‍ എന്നിവയിലും ടോയ്ലറ്റുകള്‍ക്കും വിശ്രമമുറികള്‍ക്കും കൃത്യമായ ഇടവേളകളില്‍ അണുനശീകരണം നടത്തി സുരക്ഷ ഉറപ്പാക്കാന്‍ മുന്‍ഗണന നല്കുന്നുണ്ട്.

PC:Abykurian274

കാഞ്ഞിരപ്പുഴ ഡാം ഉദ്യാനത്തില്‍ 250 പേര്‍ക്ക്

കാഞ്ഞിരപ്പുഴ ഡാം ഉദ്യാനത്തില്‍ 250 പേര്‍ക്ക്

ഒരു ദിവസം പ്രവേശനം അനുവദിക്കുന്ന ആളുകളു‌ടെ എണ്ണത്തിലും കൃത്യമായ നിബന്ധന പുലര്‍ത്തുന്നുണ്ട്. ബാപ്പുജി ചില്‍ഡ്രന്‍സ് പാര്‍ക്കില്‍ 75 പേര്‍ക്ക് വീതവും, വാടിക ഉദ്യാനം, പറമ്പിക്കുളം, നെല്ലിയാമ്പതി, സൈലന്റ് വാലി, മലമ്പുഴ റോക്ക് ഗാര്‍ഡന്‍ എന്നിവിടങ്ങളില്‍ 50 പേര്‍ക്കും, കാഞ്ഞിരപ്പുഴ ഡാം ഉദ്യാനത്തില്‍ 250 പേര്‍ക്കുമാണ് നിലവില്‍ പ്രവേശനം അനുവദിച്ചിരിക്കുന്നത്.

PC:Ferozmsha

സഞ്ചാരികള്‍ക്ക് പ്രിയം റോക്ക് ഗാര്‍ഡന്‍

സഞ്ചാരികള്‍ക്ക് പ്രിയം റോക്ക് ഗാര്‍ഡന്‍

തിങ്കളാഴ്ച മുതലാണ് വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ സഞ്ചാരികള്‍ക്കായി തുറന്നത്. ജില്ലയില്‍ ഏറ്റവും കൂടുതല്‍ സഞ്ചാരികള്‍ എത്തിയത് മലമ്പുഴ റോക്ക് ഗാര്‍ഡനിലാണ്

കേരളത്തിലെ ആദ്യത്തെ റോക്ക് ഗാര്‍ഡന്‍ ആണ് മലമ്പുഴയിലേത്, ഇന്ത്യയിലെ രണ്ടാമത്തേതും. അണക്കെട്ടിനും പൂന്തോട്ടത്തിനും അടുത്തായിട്ടാണ് ഇത് സ്ഥിതിചെയ്യുന്നത്. മനോഹരമായ ശില്‍പങ്ങളാണ് ഇവിടെയുള്ളത്. നെക് ചന്ദ് എന്ന പത്മശ്രീ ജേതാവും ചണ്ഡീഗഡ് സ്വദേശിയുമായ നെക് ചന്ദാണ് ഇതിന്റെ നിർമ്മാണത്തിനു പിന്നിലുള്ളത്. ഉപയോഗശൂന്യമായ വളപ്പൊട്ടുകളും, തറയോടുകളും, മറ്റ് പാഴ്വസ്തുക്കളുമാണ് ഇതിന്റെ പ്രധാന നിർമ്മാണവസ്തുക്കൾ.

PC:Ranjithsiji

നെല്ലിയാമ്പതി

നെല്ലിയാമ്പതി

ആദ്യഘ‌ട്ടത്തില്‍ നെല്ലിയാമ്പതിയില്‍ എത്തിച്ചേരുന്ന സ‍ഞ്ചാരികള്‍ കുറവാണെങ്കിലും വരും ദിവസങ്ങളില്‍ കൂ‌ടുതലാളുകള്‍ എത്തുമെന്ന് പ്രതീക്ഷിക്കാം. ചോലവനങ്ങളും പുല്‍മേ‌‌ടും നിറഞ്‍ മനോഹരമായ കാട്ടുഭംഗിയാണ് നെല്ലിയാമ്പതിയു‌ടെ പ്രത്യേകത. എല്ലായ്പ്പോഴും നിറഞ്ഞു നില്‍ക്കുന്ന തണുപ്പാണ് ഇവിടുത്തെ ആകര്‍ഷണം.

PC:Kjrajesh

അടുത്ത യാത്ര പാലക്കാട്ടേക്ക് തന്നെ... കാരണങ്ങളിതാ

സൈലന്റ് വാലി

സൈലന്റ് വാലി

സഞ്ചാരികള്‍ക്കും പ്രകൃതി സ്നേഹികള്‍ക്കുമുള്ള പാലക്കാ‌ടിന‍്‍റെ സമ്മാനമാണ് സൈലന്‍റ് വാലി ദേശീയോദ്യാനം. 70 ലക്ഷം വർഷത്തിലധികം പഴക്കമുള്ള ജൈവ വൈവിധ്യമാണ് ഇവിടുത്തെ ഏറ്റവും വലിയ പ്രത്യേകത. മഹാഭാരതത്തിലെ പാണ്ഡവരുമായും ഈ പ്രദേശം ഏറെ ബന്ധപ്പെ‌ട്ടു കി‌ടക്കുന്നു. 89 ചതുരശ്ര കിലോമീറ്റർ വിസ്തീർണ്ണമുള്ള ഇവിടെ ചീവീടുകൾ സൃഷ്ടിക്കുന്ന ശബ്ദ അന്തരീക്ഷം ഇല്ല എന്നൊരു പ്രത്യേകതയുണ്ട്. ട്രക്കിങ്ങാണ് ഇവിടേക്ക് സഞ്ചാരികളെ ആകർഷിക്കുന്നത്.

PC:Jaseem Hamza

ഗർഭിണി രൂപത്തിലുള്ള ഉപദേവതയും നടയ്ക്കുള്ളില്‍ കയറിയുള്ള വഴിപാടും...അപൂര്‍വ്വം ഈ ദേവീ ക്ഷേത്രം!!

ഈ ഓഫറുകള്‍ക്ക് 'നോ' പറയുവാന്‍ സഞ്ചാരികള്‍ പാടുപെടും!!1000 ഡോളര്‍ വരെ തിരികെ നല്കി രാജ്യങ്ങള്‍!!

അന്താരാഷ്ട്ര അംഗീകാരത്തില്‍ കാപ്പാട് ബീച്ച്, എട്ടു ബീച്ചുകള്‍ക്ക് ബ്ലൂ ഫ്ലാഗ് അംഗീകാരം

പച്ചപ്പും നൂല്‍മഴയുമായി മതേരാന്‍ ഒരുങ്ങി!!സഞ്ചാരികള്‍ക്ക് സ്വാഗതം!!

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X