Search
  • Follow NativePlanet
Share
» »ഹിമാലയക്കാഴ്ചകള്‍ക്കും അപ്പുറത്തേയ്ക്ക്.. നേപ്പാളിലെ ടിജി ഫെസ്റ്റിവലിനു പോകാം

ഹിമാലയക്കാഴ്ചകള്‍ക്കും അപ്പുറത്തേയ്ക്ക്.. നേപ്പാളിലെ ടിജി ഫെസ്റ്റിവലിനു പോകാം

ഹിമാലയത്തിന്‍റെ പരിചിതമായ കാഴ്ചകള്‍ക്കപ്പുറത്തേയ്ക്ക് ഒരു യാത്ര പോയാലോ... ഇതുവരെ കാണാത്ത സംസ്കാരങ്ങളും ജീവിതരീതികളും കണ്ട് നേപ്പാളിന്‍റെ ഉള്‍നാ‌ടുകളിലേക്ക് ഒരു യാത്ര. വേണ്ടന്നുവെച്ചാല്‍ പോലും മനസ്സുപിടിച്ചുവലിക്കുന്ന കാഴ്ചകള്‍ തേടിപ്പോകുവാന്‍ കാത്തരിക്കുന്നവര്‍ക്ക് ബാഗ് പാക്ക് ചെയ്യുവാന്‍ പറ്റിയ ഒരവസരം വന്നിരിക്കുകയാണ്. ടിബറ്റന്‍ ബുദ്ധമത വിശ്വാസികള്‍ അവരു‌ടെ വിളവെടുപ്പ് ഉത്സവമായി ആഘോഷിക്കുന്ന ടിജി ഫെസ്റ്റിവലിന്റെ ദിവസങ്ങള്‍ അടുത്തിരിക്കുകയാണ്.

upper mustang tiji festival 2022

നേപ്പാളിലെ മുസ്താങ് ജില്ലയിലെ ലോ മന്ത്നാഗിൽ ടിബറ്റൻ കലണ്ടർ പ്രകാരം വിളവെടുപ്പ് ഉത്സവം ഈ വര്‍ഷം മേയ് 27, 28, 29 തീയതികളിലാണ് നടക്കുന്നത്. "ടെഞ്ചി ഉത്സവം" എന്നും അറിയപ്പെടുന്ന ടിജി ഉത്സവം തങ്ങളുടെ വിശുദ്ധമായ സ്ഥലങ്ങളില്‍ നിന്നും ദുരാത്മാക്കളെ ഓടിക്കും എന്ന വിശ്വാസത്തിലാണ് പ്രദേശവാസികള്‍ നടത്തുന്നത്.

ആചാരങ്ങളും അനുഷ്ഠാനങ്ങളും മാത്രമല്ല, ഡാന്‍സും പാട്ടും എല്ലാം ഈ ആഘോഷങ്ങളുടെ ഭാഗമാണ്. ലോ മന്താങ്ങിന്റെ "ചോദെ" ആശ്രമത്തിലെ സന്യാസിമാരാണ് ഈ ആഘോഷങ്ങള്‍ക്ക് നേതൃത്വം നല്കുന്നത്. "ലോകസമാധാനത്തിനായുള്ള പ്രാർത്ഥന" എന്നർത്ഥം വരുന്ന "ടെമ്പ ചിരിം" എന്ന വാക്കിന്റെ ചുരുക്കെഴുത്താണ് "ടിജി" എന്ന പേര് എന്ന കാര്യം ഈ കൂടെ ഓര്‍ത്തിരിക്കാം.

ഏകദേശം മുന്നൂറിലധികം വര്‍ഷങ്ങളു‌ടെ ചരിത്രമുണ്ട് ടിജി ഉത്സവത്തിന്. ഡോർജോ ജോനോ എന്ന ദേവത തന്റെ പിതാവായ മാ താം ടു തായു‌ടെ ദുഷ്പ്രവര്‍ത്തികള്‍ക്കെതിരെ പോരാടി, മസ്താങ് സാമ്രാജ്യത്തെ നാശത്തിൽ നിന്ന് സംരക്ഷിച്ചതിന്റെ ഓര്‍മ്മപ്പെടുത്തലാണ് ഓരോ ആഘോഷവും. ഭൂമിയെ തിന്മയിൽ നിന്ന് രക്ഷിച്ച ഈ ഇതിഹാസത്തെ ആരാധിച്ച്, പ്രദേശത്ത് സമാധാനവും സമ്പത്തും കൊണ്ടുവരുന്നതിനായി ടിജി ആഘോഷിക്കുന്നു.

മൂന്നു ദിവസവും വ്യത്യസ്തമായ ആഘോഷമാണ് ടിജി ഫെസ്റ്റിവലിനുള്ളത്. മാതം രു ത ഇവിടുത്തെ ഗ്രാമീണരെ ശല്യപ്പെടുത്തിയതിന്റെ ഓര്‍മ്മപ്പെ‌‌ടുത്തലാണ് ആദ്യ ദിനം, രണ്ടാം ദിവസം, അസുരപുത്രന്റെ ജനനം, മൂന്നാം ദിവസം, അസുരനെ ഭഗവാൻ ബുദ്ധന്റെ മണ്ഡലത്തിലേക്ക് തിരികെ കൊണ്ടുവരാനുള്ള ശ്രമം ഇതൊക്കെ ഇവി‌‌ടുത്തെ നൃത്തങ്ങളില്‍ കാണാന്‍ സാധിക്കും.

അപ്പർ മുസ്താങ് ടിജി ഫെസ്റ്റിവൽ ട്രെക്ക്

അപ്പർ മുസ്താങ് ടിജി ഫെസ്റ്റിവൽ ട്രെക്കിങ്ങിനായി കാഠ്മണ്ഡുവിൽ ആദ്യം എത്തണം. കാഠ്മണ്ഡുവിൽ നിന്ന് പൊഖാറയിലേക്ക് പോകാം. പൊഖാറയിൽ നിന്ന് ടാക്സി, ബസ്, അല്ലെങ്കിൽ ബൈക്ക് വാടകയ്ക്ക് എടുക്കുക. പൃഥ്വി ഹൈവേയിലൂടെ, ജോംസോമിൽ എത്തിച്ചേരുക ( ഇത്ഏകദേശം 6-8 മണിക്കൂർ എടുക്കും

1992 വരെ നിയന്ത്രിത രാജ്യവും സൈനികവൽക്കരിക്കപ്പെട്ട പ്രദേശവുമായിരുന്നു അപ്പർ മുസ്താങ്,പിന്നീട് സഞ്ചാരികൾക്ക് അതിന്റെ ഭംഗി കാണാനും ബുദ്ധവിഹാരങ്ങളും സംസ്കാരവും മനസ്സിലാക്കാനും ആയി ഇത് തുറന്നു കൊടുത്തു.

വിദേശ സന്ദർശകർക്ക്, അപ്പർ മുസ്താങ് മേഖലയിലെ പ്രവേശന ഫീസ് 500 ഡോളറാണ്. ഏത് ട്രക്കിംഗ് കമ്പനിയോ ഏജൻസിയോ നിങ്ങൾക്ക് ഇത് ക്രമീകരിക്കാം. അപ്പർ മസ്താങ്ങിനുള്ള 500 ഡോളർ പെർമിറ്റ് ഫീസ് 10 ദിവസത്തേക്ക് മാത്രമേ സാധുതയുള്ളൂ. 10 ദിവസത്തിന് ശേഷം ഒരാൾക്ക് പ്രതിദിനം 50 യുഎസ് ഡോളർ അധികമായി ഈടാക്കും.

ഒരു ട്രക്കിംഗിൽ കുറഞ്ഞത് രണ്ട് പേർക്കും പരമാവധി മുപ്പത് പേർക്കും പങ്കെടുക്കാം. പ്രത്യേക പെർമിറ്റിന് പുറമെ, അന്നപൂർണ കൺസർവേഷൻ ഏരിയ പ്രോജക്ട് (ACAP) പെർമിറ്റും ഒരാൾ നേടിയിരിക്കണം. ഇതിനായി ഒരാള്‍ക്ക് ഏകദേശം 30 ഡോളർ ചിലവാകും. നിയന്ത്രിത മേഖലയിൽ ഒറ്റയ്ക്ക് ട്രെക്കിംഗ് നടത്താൻ അനുവദിക്കില്ല.

ഈ ചിത്രങ്ങള്‍ നിങ്ങളുടെ മനം മയക്കും ഉറപ്പ്! ഇവ ഒളിഞ്ഞിരിക്കുന്നത് ഇന്ത്യയിലാണ്ഈ ചിത്രങ്ങള്‍ നിങ്ങളുടെ മനം മയക്കും ഉറപ്പ്! ഇവ ഒളിഞ്ഞിരിക്കുന്നത് ഇന്ത്യയിലാണ്

Read more about: world travel festivals
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X