അവധിക്കാലത്ത് ഒരു വിദേശ യാത്ര നടത്താൻ പ്ലാൻ ചെയ്യുന്നവരാണോ നിങ്ങൾ. യാത്രാ പട്ടികയിൽ ഇറാനോ ഇസ്രായേലോ ഉണ്ടോ? എങ്കിൽ യാത്രാ പ്ലാൻ മാറ്റേണ്ടി വരും. ഇറാൻ, ഇസ്രായേൽ എന്നീ രാജ്യങ്ങളിലേക്ക് ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ യാത്ര ചെയ്യരുതെന്ന് മുന്നറിയിപ്പ് നല്കി കേന്ദ്രസർക്കാർ.
ഇരുരാജ്യങ്ങൾക്കു ഇടയിലുള്ള സംഘർഷാവസ്ഥ കണക്കിലെടുത്താണ് വിദേശകാര്യ മന്ത്രാലയം മുന്നറിയിപ്പ് നല്കിയിരിക്കുന്നത്. ഇപ്പോൾ ഇരു രാജ്യങ്ങളിലുമായി ഉള്ളവർ എംബസികളുമായി ബന്ധപ്പെട്ട് രജിസ്റ്റര്‍ ചെയ്യണം എന്നും കൂടുതല്‍ യാത്ര ചെയ്യാതെ സുരക്ഷിതരായിരിക്കാന്‍ ശ്രമിക്കണമെന്നും യാത്രാ നിർദ്ദേശത്തിൽ പറയുന്നു.

ഏപ്രിൽ ഒന്നിന് സിറിയയിലെ ഇറാൻ എംബസിക്കു നേരെ ഇസ്രായേൽ നടത്തിയ വ്യോമാക്രമണത്തെ തുടർന്നാണ് ഇരുരാജ്യങ്ങളും തമ്മിലുള്ള സംഘർഷാവസ്ഥ രൂക്ഷമായത് യു എസ് രഹസ്യാന്വേഷണ ഏജന്‍സിയുടെ മുന്നറിയിപ്പ് പ്രകാരം ഇസ്രായേലിനും സഖ്യരാജ്യങ്ങളുടെ സൈനിക സംവിധാനങ്ങള്‍ക്കും നേരെ ഇറാൻ തിരിച്ചടി നടത്തിയേക്കും.
അതേസമയം ഫ്രഞ്ച് ഭരണകൂടവും യാത്രക്കാർക്ക് മുന്നറിയിപ്പ് നല്കിയിട്ടുണ്ട്. ഫ്രഞ്ച് പൗരന്മാർ ഇറാൻ, ഇസ്രായേൽ യാത്രകൾ ഒഴിവാക്കണെമന്നാണ് അധികൃതർ ആവശ്യപ്പെട്ടിരിക്കുന്നത്. കൂടാതെ ജർമൻ വിമാന കമ്പനിയായ ലുഫ്താൻസ, ടെഹ്റാനിലേക്കും തിരിച്ചുമുള്ള എല്ലാ സര്‍വീസുകളും ശനിയാഴ്ച വരെ റദ്ദാക്കിയിട്ടുമുണ്ട്.
ഇറാനിലേക്ക് വിസാ രഹിത യാത്ര
നേരത്തെ ഇറാൻ ഇന്ത്യക്കാരായ സഞ്ചാരികൾക്ക് വിസാ രഹിത പ്രവേശനം അനുവദിച്ചിരുന്നു. ടൂറിസം ആവശ്യങ്ങൾക്കായി രാജ്യം സന്ദര്‍ശിക്കുന്നവർക്കാണ് 15 ദിവസം വരെ വിസയില്ലാതെ രാജ്യത്ത് തങ്ങാൻ സാധിക്കുക. ആറ് മാസത്തിൽ പരമാവധി 15 ദിവസമാണ് രാജ്യത്ത് ചിലവഴിക്കാനാവുക. അതേ സമയം ഈ ആറ് മാസ കാലയളവിൽ ഇതിൽ കൂടുതൽ ദിവസം നിൽക്കണമെങ്കിൽ വിസ എടുക്കുകയും വേണം. മാത്രമല്ല, വിമാനമാർഗം മാത്ര ഇറാനിൽ എത്തുന്നവർക്കാണ് വിസാ രഹിത പ്രവേശനം സാധ്യമാവുക.
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications












