Search
  • Follow NativePlanet
Share
» »ഇനി സൂര്യനെ കാണമെങ്കില്‍ ഈ നാട്ടുകാര്‍ കാത്തിരിക്കണം ജനുവരി വരെ!!

ഇനി സൂര്യനെ കാണമെങ്കില്‍ ഈ നാട്ടുകാര്‍ കാത്തിരിക്കണം ജനുവരി വരെ!!

എന്നും കൃത്യ സമയത്ത് സൂര്യന്‍ വന്ന് നേരം വെളുക്കുന്ന നമുക്ക് സൂര്യന്‍ വലിയ സംഭവമൊന്നുമല്ല! എന്നും കാണുന്ന ആളല്ലേ എന്ന പരിഗണന തന്നെ. എന്നാല്‍ അലാസ്കയിലെ ഉത്കിയാഗ്വിഗ് നിവാസികളെ സംബന്ധിച്ചെടുത്തോളം കാര്യങ്ങള്‍ കുറച്ച് വ്യത്യസ്തമാണ്!! നാട്ടില്‍നിന്നും സൂര്യനൊന്നു പോയാല്‍ മൂപ്പരെ കണ്ടുകിട്ടണമെങ്കില്‍ കാത്തിരിക്കണം.. കുറച്ചൊന്നുമല്ല... 66 ദിവസങ്ങള്‍... സൂര്യന്‍റെ ഒളിച്ചുകളി നടക്കുന്ന അലാസ്കയിലെ ഉത്കിയാഗ്വിഗിനെക്കുറിച്ചും അവിടുത്തെ പ്രത്യേകതകളെക്കുറിച്ചും വായിക്കാം!!

സൂര്യനെ കാണാന്‍ 65 ദിവസം കാത്തിരിക്കണം

സൂര്യനെ കാണാന്‍ 65 ദിവസം കാത്തിരിക്കണം

അലാസ്കയിലെ ഉത്കിയാഗ്വിഗ് നിവാസികള്‍ക്ക് സൂര്യന്‍ വന്നിട്ട് ഉറക്കം ഉണരാമെന്നു വെച്ചാല്‍ ഇനി നടക്കില്ല. 65 ദിവസങ്ങളാണ് സൂര്യനെ കാണുവാനായി ഇവിടെ കാത്തിരിക്കേണ്ടത്. ബുധനാഴ്ച അതായത് നവംബര്‍ 17 നാണ് ഇവിടെ അവസാനമായി സൂര്യനുദിച്ചത്. ഇതായത് ഇനി ഈ 2020 ല്‍ ഇവിടെ സൂര്യനുദിക്കില്ല. 2021 ജനുവരി 23 ന് ആണ് ഇവിടെ വീണ്ടും സൂര്യനുദിക്കുവാന്‍ പോകുന്നത്.

ഉത്കിയാഗ്വിഗ്

ഉത്കിയാഗ്വിഗ്

അലാസ്കയിലെ സാധാരണ നഗരങ്ങളിലൊന്നാണെങ്കിലും വളരെ വ്യത്യസ്തമായ കുറേ കാര്യങ്ങള്‍ ഉത്കിയാഗ്വിഗിനു സ്വന്തമായുണ്ട്. സഹിക്കുവാന്‍ പാടുപെടുന്ന തണുപ്പു തന്നെയാണ് ഈ നാടിന്റെ പ്രധാന പ്രത്യേകത. ഭൂമിയിലെ ഏറ്റവും തെളിഞ്ഞ സ്ഥലങ്ങളിലൊന്നായി കണക്കാക്കപ്പെടുന്ന ഉത്കിയാഗ്വിഗ് പല കാര്യങ്ങളാലും വിനോദ സഞ്ചാരികള്‍ക്ക് സ്വപ്ന തുല്യമാണ്. നാലായിരത്തിലധികം ആളുകളാണ് ഇവിടെ വസിക്കുന്നത്.

സൂര്യനില്ലെങ്കിലെന്താ!!

സൂര്യനില്ലെങ്കിലെന്താ!!

യഥാര്‍ത്ഥത്തില്‍ രണ്ടു മാസത്തിലധികം സമയം സൂര്യനില്ലെങ്കില്‍ ഇവിടുത്തെ കാര്യങ്ങളെല്ലാം താളം തെറ്റുമെന്നു കരുതിയെങ്കില്‍ നമുക്ക് തെറ്റി. ഈ ദിവസങ്ങളെല്ലാം ഇവിടെ ആഘോഷങ്ങളാണ്. R ആ ദിവസങ്ങള്‍ ആഘോഷിക്കുവാനായി ലോകത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നും സഞ്ചാരികള്‍ ഇവിടെ എത്തും. സൂര്യന്‍ അസ്തമിച്ചിരിക്കുകയാണെങ്കിലും ഇവിടം മുഴുവന്‍ പൂര്‍ണ്ണമായും ഇരുട്ടിലായിരിക്കില്ല എന്ന പ്രത്യേകതയുമുണ്ട്. നേര്‍ത്ത വെളിച്ചം ഇവിടെയങ്ങും പ്രത്യക്ഷമാകുന്നതിനാലാണ് ഇരുട്ട് അല്ലാത്തത്. സിവില്‍ സന്ധ്യ എന്നാണിതിനെ വിളിക്കുന്നത്.

നോര്‍തേണ്‍ ലൈറ്റുകള്‍ കാണാം

നോര്‍തേണ്‍ ലൈറ്റുകള്‍ കാണാം

അലാസ്കയുടെ പ്രത്യേകതകളിലൊന്നായ നോര്‍തേണ്‍ ലൈറ്റ് കാണുവാന്‍ പറ്റിയ സമയം കൂടിയാണിത്. സഞ്ചാരികള്‍ ജീവിതത്തില്‍ ഒരിക്കലെങ്കിലും കാണമമെന്ന് അത്രയും തീവ്രമായി ആഗ്രഹിക്കുന്ന കാര്യങ്ങളിലൊന്നായ നോര്‍തേണ്‍ ലൈറ്റ്സ് ഒരു ജീവിതകാലം മുഴുവനും ഓര്‍മ്മയില്‍ നില്‍ക്കുന്ന കാഴ്ചയായിരിക്കും എന്നതില്‍ സംശയം വേണ്ട. പച്ച, നീല, മഞ്ഞ അല്ലെങ്കിൽ പിങ്ക് നിറങ്ങളിലുള്ള ആകാശക്കാഴ്ചയാണ് ഇവിടുത്തെ പ്രത്യേകത. ഭൂമിയുടെ ധ്രുവങ്ങൾക്കടുത്തുള്ള അയോണൈസ്ഡ് കണികകൾ സൂര്യനിൽ നിന്നുള്ള ചാർജ് കണങ്ങളുമായി കൂട്ടിയിടിക്കുന്നതാണ് ഇങ്ങനെ നിറങ്ങളുണ്ടാകുന്നതിനു പിന്നിലെ ശാസ്ത്ര തത്വം.

ഉത്‌കിയാഗ്‌വ മാത്രമല്ല!

ഉത്‌കിയാഗ്‌വ മാത്രമല്ല!

ഉത്‌കിയാഗ്‌വയില്‍ മാത്രമല്ല, ഇവിടുത്തെ മറ്റു ചില ഇടങ്ങളിലും സമാനമായ പ്രതിഭാസം സംഭവിക്കാറുണ്ട്. ഉത്‌കിയാഗ്‌വയില്‍ ആദ്യം തന്നെ ഇതു നടക്കുന്നതിനാലാണ് ഇവിടം പ്രസിദ്ധമായിരിക്കുന്നത്. കക്‌ടോവിക്, പോയിന്റ് ഹോപ്പ്, അനക്തുവക് പാസ് പ്രദേശങ്ങളിലും ഇതേ അവസ്ഥ സംജാതമാകും.

കാടിനുള്ളില്‍ പോകാം താമസിക്കാം..ആറ് അടിപൊളി ഇടങ്ങള്‍ കാത്തിരിക്കുന്നു

യാത്ര ചെയ്യാം...ഒപ്പം ജോലിയും..റിമോട്ട് വിസയാണ് പുതിയ ട്രെന്‍ഡ്

ഇന്‍സ്റ്റഗ്രാമില്‍ താരമാകാം..പോകാം ഈ ഫ്രെയിമുകള്‍ തേടി

ഏക്കറിനു രണ്ട് സെന്‍റ് നല്കി അമേരിക്ക വാങ്ങിയ നാ‌ട്,റോഡില്ലാത്ത തലസ്ഥാനം

Read more about: world travel tips travel ideas
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X