Search
  • Follow NativePlanet
Share
» »ഇവിടെ മാത്രമല്ല, അങ്ങ് ഡെൽഹിയിലുമുണ്ട് ഗുരുവായൂരപ്പൻ ക്ഷേത്രം

ഇവിടെ മാത്രമല്ല, അങ്ങ് ഡെൽഹിയിലുമുണ്ട് ഗുരുവായൂരപ്പൻ ക്ഷേത്രം

ഡെൽഹി മയൂർ വിഹാറിൽ സ്ഥിതി ചെയ്യുന്ന ഉത്തര ഗുരുവായൂരപ്പൻ ക്ഷേത്രത്തിന്റെ വിശേഷങ്ങൾ.

ഗുരുവായൂരപ്പൻ...മലയാളി വിശ്വാസികൾക്ക് വിശ്വാസത്തോളം തന്നെ വലുതാണ് അയ്യപ്പനും ഗുരുവായൂരപ്പനും പറശ്ശിനിക്കടവ് മുത്തപ്പനുമെല്ലാം. അതുകൊണ്ടു തന്നെ മലയാളികൾ എവിടെയുണ്ടോ അവിടെ അയ്യപ്പനും ഗുരുവായൂരപ്പനുമെല്ലാം കാണുകയും ചെയ്യും. അതിനുദാഹരണമാണ് ഡെൽഹിയിലെ ഗുരുവായൂർ ക്ഷേത്രം. ഡെൽഹി മയൂർ വിഹാറിൽ സ്ഥിതി ചെയ്യുന്ന ഉത്തര ഗുരുവായൂരപ്പൻ ക്ഷേത്രത്തിന്റെ വിശേഷങ്ങൾ.

എവിടെയാണിത്

എവിടെയാണിത്

ഈസ്റ്റ് ഡെൽഹിയിലെ മയൂർ വിഹാറിലാണ് പ്രശസ്തമായ ഉത്തര ഗുരുവായൂരപ്പൻ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്.

ഡെൽഹിയിലെ ക്ഷേത്രം ഗുരുവായൂരപ്പൻ ക്ഷേത്രമായ കഥ

ഡെൽഹിയിലെ ക്ഷേത്രം ഗുരുവായൂരപ്പൻ ക്ഷേത്രമായ കഥ

നമ്മുടെ സ്വന്തം ഗുരുവായൂർ ശ്രീകൃഷ്ണ ക്ഷേത്രത്തിന്റെ മാതൃകയിൽ നിർമ്മിച്ചിരിക്കുന്നതിനാലാണ് ഈ ക്ഷേത്രം ഉത്തര ഗുരുവായൂർ ക്ഷേത്രം എന്നറിയപ്പെടുന്നത്. ക്ഷേത്രത്തിന്റെ ശ്രീകോവിലിന്റെ മാതൃകയിലാണ് ഈ ക്ഷേത്രവും പണിതിരിക്കുന്നത്. ഡെൽഹി മലയാളികളാണ് ഇവിടെ എത്തുന്നവരിൽ അധികവും.

അല്പം ചരിത്രം

അല്പം ചരിത്രം

അല്പം നീണ്ട ചരിത്രമാണ് ഉത്തരഗുരുവായൂരപ്പൻ ക്ഷേത്രത്തിന്റേത്. ഡെൽഹിയിലെ ഒരുകൂട്ടം വിശ്വാസികൽ ചേർന്ന് 1975 ൽ രൂപീകരിച്ച ആർഷ ധർമ്മ പരിഷത്തിനോടൊപ്പമാണ് ഇതിന്റെ ചരിത്രം തുടങ്ങുന്നത്. ഡെൽഹി ഡെവലപ്മെന്റ് അതോറിറ്റിയിൽ നിന്നും ക്ഷേത്രം നിർമ്മിക്കുവാനായി അതേ വർഷം തന്നെ ഇവർക്ക് കുറച്ച് ഭൂമി ലഭിച്ചു.എന്നാൽ ജാനകിപുരിയിൽ അതിനായി അനുവദിച്ച സ്ഥലത്ത് ക്ഷേത്രം നിർമ്മിക്കുവാൻ ഇവർക്ക് സാധിച്ചില്ല. പിന്നീട് അവർ കണ്ടെത്തിയ ഇടമാണ്മയൂർ വിഹാർ ഫേസ് 1. ശ്രീ കൃഷ്ണ മന്ദിർ സമാജത്തിന്റെ നേതൃത്വത്തിലാണ് ഇവിടെ ഭൂമി ലഭിച്ചതും ക്ഷേത്രം നിർമ്മിച്ചതും. 1

ഭഗവാന്റെ ആഗ്രഹം പോലെ

ഭഗവാന്റെ ആഗ്രഹം പോലെ

വിശ്വാസികൾ പറയുന്നതനുസരിച്ച് ഇവിടെ ക്ഷേത്രം വേണമെന്നത് ഭഗവാന്റെ ആഗ്രഹമായിരുന്നുവത്രെ.യമുനയുടെ തീരങ്ങളെ നോക്കി നിൽക്കുന്നതാണ് ഈ ക്ഷേത്രം. പടിഞ്ഞാറ് ദിശയിലേയ്ക്ക് ദർശനമുള്ള അപൂർവ്വം വിഷ്ണു ക്ഷേത്രങ്ങളിലൊന്നു കൂടിയാണിത്.
ഗുരുവായൂർ ക്ഷേത്രത്തിലെ വിഗ്രഹത്തിനു സമാനമാണ് ഇവിടുത്തേതും. 1986 ഒകാടോബർ രണ്ടിനാണ് ക്ഷേത്ര നിർമ്മാണം പൂർത്തിയാക്കി പ്രതിഷ്ഠ നടത്തുന്നത്.

ഗുരുവായൂരപ്പൻ മാത്രമല്ല

ഗുരുവായൂരപ്പൻ മാത്രമല്ല

ഗുരുവായൂരപ്പനെ മാത്രമല്ല ഇവിടെ പ്രതിഷ്ഠിച്ചിരിക്കുന്നത്.ചോറ്റാനിക്കര ഭഗവതി, ശിവൻ, ഗണപതി, അയ്യപ്പൻ, നാഗദേവതാ തുടങ്ങിയവരുടെ പ്രതിഷ്ഠകളും ഇവിടെയുണ്ട്.

പൂജാ സമയം

പൂജാ സമയം

ഡെൽഹിയിലെ പ്രത്യേക കാലാവസ്ഥ കണക്കിലെടുത്താണ് ക്ഷേത്രത്തിന്റെ പൂജാ സമയം കണക്കാക്കുന്നത്. വേനൽക്കാലങ്ങളിൽ രാവിലെ 5.30 മുതൽ 11.00 വരെയും വൈകുന്നേരം 6.00 മുതൽ 9.00 വരെയുമാണ് പൂജാ സമയം. ശൈത്യ കാലത്ത് രാവിലെ 5.30 മുതൽ 11.00 വരെയും വൈകിട്ട് 5.30 മുതൽ 8.30 വരെയുമാണ് പൂജാ സമയം.

ആഘോഷങ്ങൾ

ആഘോഷങ്ങൾ

അഷ്ടമി രോഹിണി. ജന്മാഷ്ടമി, തിരുവോണം, ചോറ്റാനിക്കര മകം, മഹാ ശിവരാത്രി, വിനായക ചതുർഥി,പൈൻഗുനി ഉത്രം, മേയ് പത്ത് മുതൽ 17 വരെയുള്ള ക്ഷേത്രോത്സവം, മണ്ഡല മഹോത്സവം, മേയ് 17 പ്രതിഷ്ഠാ ദിനം തുടങ്ങിയവയാണ് ഇവിടുത്തെ പ്രധാന ആഘോഷങ്ങൾ.

എത്തിച്ചേരുവാൻ

എത്തിച്ചേരുവാൻ

ഡെൽഹിയിൽ മയൂർ വിഹാർ ഫേസ് 1 ൽ പോക്കറ്റ്-3, കൃഷ്ണ മാർഗ്ഗിസാണ് ഉത്തര ഗുരുവായൂർ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. മയൂർ വിഹാർ ഫേസ് 1 മെട്രോ സ്റ്റേഷനാണ് ക്ഷേത്രത്തിന് ഏറ്റവും അടുത്തുള്ള മെട്രോ സ്റ്റേഷൻ. ഒരു കിലോ മീറ്ററാണ് ഇവിടെ നിന്നും ക്ഷേത്രത്തിലേക്കുള്ള ദൂരം.

ചെന്നൈയിലെ അയ്യപ്പ ക്ഷേത്രം

ചെന്നൈയിലെ അയ്യപ്പ ക്ഷേത്രം

ഡെൽഹിയിലെ ഗുരുവായൂർ ക്ഷേത്രത്തോളം തന്നെ പ്രസിദ്ധമാണ് ചെന്നൈയിലെ അയ്യപ്പ ക്ഷേത്രം. ചെന്നൈയ്ക്ക് സമീപത്തുള്ള മഹാലിംഗപുരത്താണ് ഏറെ പ്രസിദ്ധമായ തീർഥാടകർക്കിടയിൽ ഏറെ പ്രശസ്തമായ ശ്രീ അയ്യപ്പൻ-ഗുരുവായൂരപ്പൻ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. അയ്യപ്പന് തമിഴ്നാട്ടിൽ പ്രത്യേകിച്ച് ചെന്നൈയിൽ ഒട്ടേറെ ഭക്തരുണ്ട്. ചെന്നൈയിലെ അയ്യപ്പ ഭക്തർക്ക് ഒത്തു കൂടുവാനും ശബരിമലയിൽ പോകുമ്പോള്‍ കെട്ടുനിറ ഉൾപ്പെടെയുള്ള കാര്യങ്ങൾക്കായി ഒരുമിച്ചിരിക്കാൻ ഒരിടം വേണമെന്ന ആലോചനയിൽ നിന്നുമാണ് ക്ഷേത്രം രൂപം കൊള്ളുന്നത്. തമിഴ്നാട്ടിൽ നിന്നുള്ള ഭക്തരും മലയാളികളും ഒക്കെ ചേർന്നാണ് ക്ഷേത്രം നിർമ്മിച്ചത്.

 ഒരു മേൽക്കൂരയിലെ അയ്യപ്പനും ഗുരുവായൂരപ്പനും

ഒരു മേൽക്കൂരയിലെ അയ്യപ്പനും ഗുരുവായൂരപ്പനും

അയ്യപ്പനും ഗുരുവായൂരപ്പനും തുല്യപ്രാധാന്യത്തോടെ വസിക്കുന്ന ഒരു ക്ഷേത്രം കൂടിയാണിത്. 1974 ലാണ് ക്ഷേത്രത്തിൽ അയ്യപ്പ വിഗ്രഹ പ്രതിഷ്ഠ നടക്കുന്നത്. ചെങ്ങന്നൂരിൽ നിന്നും നിർമ്മിച്ച പഞ്ചലോഹ വിഗ്രഹമാണ് ഇവിടെ പ്രതിഷ്ഠിച്ചിരിക്കുന്നത്. പന്നീട് 1990 ൽ ആണ് ഗുരുവായൂരപ്പനെ ഇവിടെ പ്രതിഷ്ഠിക്കുന്നത്. ഗുരുവായൂരിൽ നിന്നും കൊണ്ടുവന്ന കൃഷ്ണശില ഉപയോഗിച്ചാണ് ഗുരുവായൂരപ്പന്റെ വിഗ്രഹം പ്രതിഷ്ഠിച്ചിരിക്കുന്നത്.

 എത്തിച്ചേരാൻ

എത്തിച്ചേരാൻ

ചെന്നൈയിൽ നുങ്കമ്പാക്കത്തിനു സമീപമുള്ള മഹാലിംഗപുരം എന്ന സ്ഥലത്താണ് അയ്യപ്പൻ-ഗുരുവായൂരപ്പൻ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ചെന്നൈയിൽ നിന്നും 7.6 കിലോമീറ്റർ അകലെയാണ് ഈ ക്ഷേത്രമുള്ളത്. ചെന്നൈ-വില്ലുപുരം-ട്രിച്ചി-കന്യാകുമാരി റോഡ് വഴിയാണ് ഇവിടെ എത്തിച്ചേരേണ്ടത്.

ഫോട്ടോ കടപ്പാട് ഉത്തര ഗുരുവായൂരപ്പൻ ക്ഷേത്രം, ഒഫീഷ്യൽ സൈറ്റ്

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+