Search
  • Follow NativePlanet
Share
» »മാലദ്വീപിലേക്ക് പോകാൻ ഇത്രയും എളുപ്പമായിരുന്നോ? വിസ മുതൽ എല്ലാം അറിയാം

മാലദ്വീപിലേക്ക് പോകാൻ ഇത്രയും എളുപ്പമായിരുന്നോ? വിസ മുതൽ എല്ലാം അറിയാം

കാഴ്ചകൾ കാണുവാൻ മാലദ്വീപ് തിരഞ്ഞെടുക്കുമ്പോൾ എന്തൊക്കെ കാര്യങ്ങൾ ശ്രദ്ധിക്കണമെന്നും എന്തൊക്കെ രേഖകൾ വേണമെന്നും വിശദമായി വായിക്കാം

കടൽക്കാഴ്ചകളുടെ അത്ഭുത ലോകമാണ് മാലദ്വീപ്. ഒരു ചിത്രകാരൻ തന്റെ ക്യാൻവാലിസ്‍ വരച്ച് പൂർത്തിയാക്കിയ ചിത്രം പോലെ മനോഹരമായ നാട്. ഒരു മാലയിൽ കോർത്തിട്ട മുത്തുകൾ പോലെ ഭംഗിയുള്ള കാഴ്ചകള്‍. എത്ര പറഞ്ഞാലും തീരില്ലാ മാലദ്വീപിന്റെ വിശേഷണങ്ങൾ, സഞ്ചാരികൾ ഒരിക്കലെങ്കിലും കണ്ടിരിക്കേണ്ട രാജ്യമായ ഇവിടെ സങ്കീർണ്ണമായ നടപടി ക്രമങ്ങളില്ലാതെ വളരെ എളുപ്പത്തിൽ എത്തിച്ചേരുവാൻ സാധിക്കും. സെലിബ്രിറ്റികളുടെ സ്ഥിരം സങ്കേതമായ ഇവിടെ കുറഞ്ഞ ചിലവിൽ സാധാരണക്കാർക്കും പോകുവാൻ സാധിക്കും. കടലും കരയും ചേർന്നൊരുക്കിയിരിക്കുന്ന കാഴ്ചകൾ കാണുവാൻ മാലദ്വീപ് തിരഞ്ഞെടുക്കുമ്പോൾ എന്തൊക്കെ കാര്യങ്ങൾ ശ്രദ്ധിക്കണമെന്നും എന്തൊക്കെ രേഖകൾ വേണമെന്നും വിശദമായി വായിക്കാം

സുഗമമായ നടപടികൾ

സുഗമമായ നടപടികൾ

വളരെ എളുപ്പത്തിൽ നിയമക്കുരുക്കുകളോ നൂലാമാലകളോ ഇല്ലാതെ പോകുവാൻ സാധിക്കുന്ന രാജ്യമാണ് മാലദ്വീപ്. അതുകൊണ്ടുതന്നെ അന്താരാഷ്ട്ര യാത്രകൾ പ്ലാൻ ചെയ്യുമ്പോൾ ആദ്യം കടന്നുവരുന്നതും മാലദ്വീപ് ആണ്.

‌PC:Ahmed Saalim Hussain/Unsplash

വിസ ഓൺ അറൈവല്‍

വിസ ഓൺ അറൈവല്‍

ഇന്ത്യൻ പാസ്പോർട്ട് ഉള്ള സഞ്ചാരികൾക്ക് മാലദ്വീപ് വിസ ഓൺ അറൈവൽ വാഗ്ദാനം ചെയ്യുന്നു. അതായത്, വിമാനത്താവളത്തിൽ വിമാനമിറങ്ങിയ ശേഷം ഇവിടേക്കു കടക്കുവാനുള്ള വിസ സൗജന്യമായി സ്വന്തമാക്കാം. 30 ദിവസത്തെ ഓൺ-അറൈവൽ ട്രാവൽ വിസ 90 ദിവസത്തേയേക്ക് വരെ നീട്ടിയെടുക്കുവാൻ സാധിക്കും. വിമാനത്താവളത്തിൽ എത്തിയ ശേഷം ഇവർ ആവശ്യപ്പെടുന്ന രേഖകള്‍ നല്കി രജിസ്ട്രേഷൻ പൂർത്തിയാക്കുകയാണ് ഇതിനായി വേണ്ടത്.

PC:Ahmed Saalim Hussain/Unsplash

വിസ ഓൺ അറൈവല്‍-ആവശ്യമായ രേഖകൾ

വിസ ഓൺ അറൈവല്‍-ആവശ്യമായ രേഖകൾ

മാലദ്വീപിൽ എത്തിയ തിയതിക്കു ശേഷം കുറഞ്ഞത് ആറു മാസത്തേയേക്ക് എങ്കിലും സാധുതയുള്ള പാസ്പോർട്ട്, കുറഞ്ഞത് മൂന്ന് ശൂന്യ പേജുകളെങ്കിലും ഉണ്ടായിരിക്കണം.

35 എംഎം വീതിയും 44 എംഎം നീളവുമുള്ള രണ്ട് കളർ പാസ്‌പോർട്ട് ഫോട്ടോകൾ. ഇത് സമീപകാലത്ത് എടുത്തതായിരിക്കണം.

ദ്വീപിലെ താമസത്തിനായി ചെയ്ത റിസർവേഷനുകളുടെ തെളിവ്.

മാലിദ്വീപിൽ നിന്ന് പുറപ്പെടുന്നതായി കാണിക്കുകയോ അല്ലെങ്കിൽ , അല്ലെങ്കിൽ മറ്റെവിടേക്കെങ്കിലുമുളള കണക്റ്റിംഗ് ഫ്ലൈറ്റ് വിവരങ്ങൾ

മാലിദ്വീപിൽ നിങ്ങൾ താമസിക്കുന്നതിന്റെ ചെലവിനായുള്ള തുക ( ഇത് പ്രതിദിനം ഏകദേശം 50 ഡോളർ വീതം വേണ്ടി വരും).

യാത്രക്കാരുടെ ആരോഗ്യ സർട്ടിഫിക്കറ്റ് - ഇത് വിമാനം പുറപ്പെടുന്നതിന് 72 മണിക്കർ സമയത്തിനുള്ളിൽ ബന്ധപ്പെട്ട സൈറ്റിൽ അപ്ലോഡ് ചെയ്തിരിക്കണം.

PC:Nanbo Wang/Unsplash

മാലദ്വീപ് വർക്ക് വിസ

മാലദ്വീപ് വർക്ക് വിസ

ജോലി ആവശ്യങ്ങൾക്കായി മാലദ്വീപിൽ വരുന്നവർക്ക് അവർ എത്തി 15 ദിവസത്തിനുള്ളിൽ വർക്ക് വിസ നല്കും.

ഈ വിസയ്ക്ക് അപേക്ഷിക്കുന്നതിന്, ഇഷ്യൂ ചെയ്ത തീയതിക്ക് ശേഷം കുറഞ്ഞത് 90 ദിവസമെങ്കിലും സ്വീകാര്യമായ മാലിദ്വീപിലെ സാമ്പത്തിക വികസന മന്ത്രാലയത്തിൽ നിന്നുള്ള വർക്ക് പെർമിറ്റ് വിദേശ പൗരന് ഉണ്ടായിരിക്കണം. ഇഈ പെർമിറ്റ് ലഭ്യമായിട്ട് ഏറ്റവും കുറഞ്ഞത് 90 ദിവസമെങ്കിലും കഴിഞ്ഞ ശേഷമേ വർക്ക് വിസയ്ക്ക് അപേക്ഷിക്കുവാൻ സാധിക്കൂ.

വർക്ക് പെർമിറ്റിന് അപേക്ഷിക്കാൻ ഉപയോഗിച്ച അതേ പാസ്‌പോർട്ട് തന്നെ രാജ്യത്ത് എത്തുമ്പോഴും ഹാജരാക്കണം.

PC:Nikola Tasic

മാലദ്വീപ് വർക്ക് വിസ-ആവശ്യമായ രേഖകൾ

മാലദ്വീപ് വർക്ക് വിസ-ആവശ്യമായ രേഖകൾ

പാസ്പോർട്ട്
വർക്ക് പെർമിറ്റിന്‍റെ പകർപ്പ്
സമീപകാലത്തെടുത്ത പാസ്‌പോർട്ട് സൈസ് ഫോട്ടോ
മെഡിക്കൽ ഹെൽത്ത് ചെക്ക് റിപ്പോർട്ട്- ഇത് സർക്കാർ അംഗീകാരമുള്ള ആശുപത്രിയിൽ നിന്നുള്ളതായിരിക്കണം.

തൊഴിൽ വിസയ്‌ക്കായി അപേക്ഷ സമർപ്പിക്കുന്നതിനുള്ള രസീത്.

PC:Hushaan/Unsplash

സ്റ്റുഡന്‍റ് വിസ

സ്റ്റുഡന്‍റ് വിസ

സ്റ്റുഡന്റ് വിസ വഴി വിദേശരാജ്യത്തുനിന്നുള്ള വിദ്യാർത്ഥികൾക്ക് മാലദ്വീപിലേക്ക് താത്കാലികമായി റീലൊക്കേറ്റ് ചെയ്യുവാൻ സാധിക്കും. സ്റ്റുഡന്റ് വിസയുള്ള വ്യക്തിക്ക് അവരുടെ വിദ്യാഭ്യാസം പൂർത്തിയാക്കാനും തങ്ങൾക്കും ആശ്രിതർക്കും വേണ്ട കാലം മാലിദ്വീപിൽ താമസിക്കാനും ജോലി ചെയ്യാനും ഈ വിസ സഹായിക്കും.

PC:Hussain Hameed/Unsplash

ബിസിനസ് വിസ

ബിസിനസ് വിസ

ബിസിനസ് ആവശ്യങ്ങൾക്കായി മാത്രം ഒരു വിദേശപൗരന് രാജ്യത്തേയ്ക്ക് പ്രവേശിക്കുവാൻ അനുമതി നല്കുന്ന വിസയാണ് ബിസിനസ് വിസ. ഇത് കുറഞ്ഞ കാലപരിധിയിലേക്കാണ് നല്കുന്നത്. ഈ വിസയിൽ വരുന്നവർക്ക് ജോലി ചെയ്യുവാൻ അനുമതിയുണ്ടായിരിക്കുതല്ല.

PC:Rayyu Maldives/Unsplash

ബിസിനസ് വിസ-ആവശ്യമായ രേഖകൾ

ബിസിനസ് വിസ-ആവശ്യമായ രേഖകൾ

ഫോം IM24 ഉപയോഗിച്ച് വേണം ബിസിനസ് വിസകൾക്ക് അപേക്ഷിക്കാൻ. പിഡിഎഫ് ഫോർമാറ്റിൽ ആയിരിക്കണം അപേക്ഷ.

അപേക്ഷകന്റെ മെഷീൻ റീഡബിൾപാസ്‌പോർട്ട് ബയോ-ഡാറ്റ പേജിന്റെ നിറമുള്ള ഒരു പകർപ്പ് പിഡിഎഫ് ഫോർമാറ്റിൽ ഉണ്ടായിരിക്കണം. പാസ്പോർട്ടിന് കുറഞ്ഞത് ആറുമാസമെങ്കിലും സാധുതയുള്ളതായിരിക്കുവാൻ ശ്രദ്ധിക്കണം.

അപേക്ഷകന്റെ രജിസ്ട്രേഷൻ തെളിവുകൾ- ഇതും പിഡിഎഫ് ഫോർമാറ്റിൽ ആയിരിക്കണം

പാസ്പോർട്ട് സൈസ് ഫോട്ടോ- ഇത് JPEG ഫോർമാറ്റിൽ ആയിരിക്കണം

സപ്പോർട്ടിങ് ഡോക്യുമെന്‍റ് ആയി വിദ്യാഭ്യാസ രേഖകൾ, എക്സ്പീരിയൻസ് സര്‍ട്ടിഫിക്കറ്റ് മുതലായവ പിഡിഎഫ് ഫോർമാറ്റിൽ സമർപ്പിക്കണം

പ്രവാസി മെഡിക്കൽ ഇൻഷുറൻസ് പോളിസി ഷെഡ്യൂൾ-പിഡിഎഫ് ഫോർമാറ്റിൽ

സന്ദർശകന്റെ താമസം സ്ഥിരീകരിക്കുന്ന ഹോസ്റ്റ് ഓർഗനൈസേഷനിൽ നിന്നുള്ള കത്ത്- ഇത് ആവശ്യപ്പെട്ടാൽ മാത്രം സമർപ്പിക്കേണ്ടതാണ്(പിഡിഎഫ് ഫോർമാറ്റ്)

വിസ അപേക്ഷകന്റെ വിവര ഫോം (IM30) പിഡിഎഫ് ഫോർമാറ്റ്

PC:Rayyu Maldives/Unsplash

മാലയിലെ മുത്തുകള്‍ പോലെ ദ്വീപുകള്‍...സമുദ്രനിരപ്പില്‍ ഏറ്റവും താഴ്ന്നയിടം, മാലദ്വീപിന്‍റെ പ്രത്യേകതകളിലൂടെമാലയിലെ മുത്തുകള്‍ പോലെ ദ്വീപുകള്‍...സമുദ്രനിരപ്പില്‍ ഏറ്റവും താഴ്ന്നയിടം, മാലദ്വീപിന്‍റെ പ്രത്യേകതകളിലൂടെ

മാലിന്യക്കൂമ്പാരത്തില്‍ പണിതുയര്‍ത്തിയ മാലദ്വീപിലെ പവിഴദ്വീപ്... വരുമാനം ഏഴുകോടിയോളം...മാലിന്യക്കൂമ്പാരത്തില്‍ പണിതുയര്‍ത്തിയ മാലദ്വീപിലെ പവിഴദ്വീപ്... വരുമാനം ഏഴുകോടിയോളം...

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X