» »മലയാളികളുടെ മനസ്സു കുലുക്കിയ വൈശാലി ഒരു ഗുഹയാണ്

മലയാളികളുടെ മനസ്സു കുലുക്കിയ വൈശാലി ഒരു ഗുഹയാണ്

Written By: Elizabath

ചുട്ടുപഴുത്ത് വരണ്ടുണങ്ങി നില്‍ക്കുന്ന അംഗരാജ്യത്തിലേക്ക് മഴപെയ്യിക്കാനായി ഋഷിശൃംഗനെ കൂട്ടിക്കൊണ്ടുവരാന്‍ പോയ വൈശാലിയെ മലയാളികള്‍ അത്രപെട്ടന്നൊന്നും മറക്കില്ല. കൗശികി തീരത്ത് വിഭാണ്ഡക മഹര്‍ഷിയുടെ മകനായ ഋഷിശൃംഗനെ അംഗരാജ്യത്ത് കൊണ്ടുവന്നാല്‍ ശാപം മാറി മഴപെയ്യുമെന്നറിഞ്ഞ രാജാവിന്റെ കല്പനയനുസരിച്ച് മുനികുമാരനെ കൊണ്ടുവരാന്‍ പോയ വൈശാലിയെ എങ്ങനെ മറക്കാനാണ്..

100,8 ശിവക്ഷേത്രങ്ങളില്‍ ഒന്നാമനായ നിഗൂഢക്ഷേത്രം

ഇന്ദ്രനീലിമയോലും ഈ മിഴി പൊയ്കകളില്‍ എന്ന ഗാനം ഈ ചിത്രം കണ്ടവര്‍ ഒരിക്കലും മറക്കാനിടയില്ല. എംടിയും ഭരതനും ചേര്‍ന്നൊരുക്കിയ വൈശാലിയുടെ പ്രധാന ഷൂട്ടിങ്ങ് ലൊക്കേഷന്‍ ഇടുക്കി ഡാമും പരിസരങ്ങളുമായിരുന്നു. അതില്‍ മുനികുമാരനും വൈശാലിയും പാട്ടുപാടിയും ചിത്രം വരച്ചും മനസ്സുകളെ പിടിച്ചുകുലുക്കിയ ഗുഹ ഏതാണെന്ന് അറിയാമോ...വൈശാലി ഗുഹ എന്നറിയപ്പെടുന്ന ഇവിടം സഞ്ചാരികള്‍ക്കിടയില്‍ അത്രയധികമൊന്നും പ്രശസ്തമല്ല. വൈശാലി ഗുഹയുടെ വിശേഷങ്ങളിലേക്ക്...

വൈശാലി ഗുഹ

വൈശാലി ഗുഹ

ഭരതന്‍ സംവിധാനം ചെയ്ത വൈശാലി എന്ന സൂപ്പര്‍ഹിറ്റ് സിനിമയോടെ പ്രശസ്തമായ സ്ഥലമാണ് ഇടുക്കി ഡാമിനോട് ചേര്‍ന്നു സ്ഥിതി ചെയ്യുന്ന വൈശാലി ഗുഹ.

PC:Youtube

അറിയാതെ പോകുന്ന ഇടം

അറിയാതെ പോകുന്ന ഇടം

ഇടുക്കി ഡാമും പരിസര പ്രദേശങ്ങളും സഞ്ചാരികള്‍ക്ക് സുപരിചിതമാമെങ്കിലും ഇവിടെയെത്തുന്ന പലരും അറിയാതെ പോകുന്ന സ്ഥലമാണ് വൈശാലി ഗുഹ.

അണക്കെട്ടിന്റെ ഭാഗമായ ഗുഹ

അണക്കെട്ടിന്റെ ഭാഗമായ ഗുഹ

ഇടമലയാര്‍ ജല വൈദ്യുത പദ്ധതിയുടെ ഭാഗമായി അണക്കെട്ട് നിര്‍മ്മിക്കുന്നതിനായി പദ്ധതി പ്രദേശത്ത് എത്തിച്ചേരാന്‍ വേണ്ടി നിര്‍മ്മിച്ചതാണ് ഈ ഗുഹ.

PC:Youtube

550 മീറ്റര്‍ നീളം

550 മീറ്റര്‍ നീളം

പാറ തുരന്ന് നിര്‍മ്മിച്ചരിക്കുന്ന ഈ ഗുഹയ്ക്ക് ഏകദേശം 550 മീറ്റര്‍ നീളമാണുള്ളത്.

PC:Youtube

അക്കാലത്തെ പട്ടണം

അക്കാലത്തെ പട്ടണം

നിര്‍മ്മാണം നടക്കുന്ന സമയങ്ങളില്‍ ആളുകളും കച്ചവടസ്ഥാപനങ്ങളും ഈ ഗുഹയ്ക്കുള്ളില്‍ ഉണ്ടായിരുന്നു എന്നാണ് പറയപ്പെടുന്നത്. ഡാം നിര്‍മ്മാണവുമായി ബന്ധപ്പെട്ടു വന്ന തൊഴിലാളികളായിരുന്നു ഇവിടുത്തെ ആളുകള്‍.
ഇടുക്കി ഡാമിനോട് ചേര്‍ന്ന്
ഇടുക്കി ഡാമിനോട് ചേര്‍ന്ന് സ്ഥിതി ചെയ്യുന്ന ഈ ഗുഹയില്‍ പ്രവേശിക്കാന്‍ എല്ലായ്‌പ്പോഴും അനുമതിയില്ല. എങ്കിലും ഇവിടെ എത്തുന്നവരെ കാത്തിരിക്കുന്നത് അതിമനോഹരമായ ഒരനുഭവമാണ്.

PC:Libni thomas

സാഹസികത നിറഞ്ഞ ഗുഹ

സാഹസികത നിറഞ്ഞ ഗുഹ

ഗുഹയില്‍ എത്തിപ്പെടുക എന്നത് കുറച്ചധികം സാഹസികത വേണ്ട കാര്യമാണ്. വാവലുകളാണ് ഇപ്പോള്‍ ഇതിന്റെയുള്ളിലെ താമസക്കാര്‍. വാവലുകളുടെ വലിയ കൂട്ടങ്ങള്‍ ഗുഹയ്ക്കുള്ളില്‍ തൂങ്ങിക്കിടക്കുന്നത് അതിമനോഹരമായ കാഴ്ചയാണ്.

നട്ടുച്ചയ്ക്കും കൂരിരുട്ട്

നട്ടുച്ചയ്ക്കും കൂരിരുട്ട്

ഗുഹ തുടങ്ങുന്നതിന്റെ കുറച്ചു മീറ്റര്‍ ദൂരത്തോളം മാത്രമേ ഇവിടെ വെളിച്ചം ലഭിക്കകയുള്ളൂ. കുറച്ചുകൂടി മുന്നോട്ട് പോയാല്‍, അത് നട്ടുച്ചയാണെങ്കില്‍ പോലും കുറ്റാക്കൂരിരുട്ട് ആയിരിക്കും എന്നതില്‍ സംശയമില്ല.

അഞ്ചുരുളി തുരങ്കം

അഞ്ചുരുളി തുരങ്കം

ഇടുക്കിയിലെ സിനിമാ ലൊക്കേഷനുകളില്‍ പ്രധാനപ്പെട്ട മറ്റൊരിടമാണ് അഞ്ചുരുളി തുരങ്കം. പുറംലോകത്തിന് അത്രയൊന്നും പരിചിതമല്ലെങ്കിലും പ്രദേശവാസികളുടെ ഇടയില്‍ ഏറെ പ്രശസ്തമാണ് ഈ തുരങ്കം.

PC: Jayeshj

മൂന്നരകിലോമീറ്റര്‍ നീളം

മൂന്നരകിലോമീറ്റര്‍ നീളം

മൂന്നരകിലോമീറ്ററോളം നീളത്തില്‍ കിടക്കുന്ന ഈ തുരങ്കം ഇടുക്കിയിലെ ഇരട്ടയാര്‍ അണക്കെട്ടില്‍ വെള്‌ലം നിറയുമ്പോല്‍ തുറന്ന് വിടാനായി നിര്‍മ്മിച്ച തുരങ്കമാണ്. കമിഴ്ത്തിവെച്ച ഉരുളിയുടെ ആകൃതിയില്‍ അഞ്ച് മലകള്‍ക്ക് നടുവിലായാണ് ഈ തുരങ്കം സ്ഥിതി ചെയ്യുന്നത്.

PC: Rojypala

ഷൂട്ടിങ്ങ് ലൊക്കേഷന്‍

ഷൂട്ടിങ്ങ് ലൊക്കേഷന്‍

ഇടുക്കി കേന്ദ്രമായി ഷൂട്ട് ചെയ്ത മിക്ക സിനിമകളിലും അഞ്ചുരുളി തടാകം കാണുവാന്‍ സാധിക്കും. ഇയ്യോബിന്റെ പുസ്തകം,ഇടുക്കി ഗോള്‍ഡ്, ലൈഫ് ഓഫ് ജോസൂട്ടി തുടങ്ങിയവയെല്ലാം ഇവിടെ നിന്നും ചിത്രീകരിച്ചിട്ടുണ്ട്.

PC: Swarnavilasam

മലയാളികളുടെ മനസ്സു കുലുക്കിയ വൈശാലി ഒരു ഗുഹയാണ്

കട്ടപ്പനയില്‍ നിന്നും ഏലപ്പാറ വഴി ഒന്‍പതു കിലോമീറ്റര്‍ ദൂരത്തിലാണ് അഞ്ചുരുളി സ്ഥിതി ചെയ്യുന്നത്. കാഞ്ചിയാര്‍ കക്കാട്ടുകട ജംങ്ഷനില്‍ നിന്നും 2.5 കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ ടണലിനടുത്തെത്താം.

മികച്ച ട്രാവല്‍ ഡീലുകളും ടിപ്‌സുകളും യാത്രാ വിവരണങ്ങളും അറിയാം...