Search
  • Follow NativePlanet
Share
» »ലോകത്തിലെ ഉത്തരമില്ലാത്ത രഹസ്യങ്ങള്‍ ‍ഒളിഞ്ഞിരിക്കുന്ന താഴ്വര!നിധി മുതല്‍ ആളൊഴിഞ്ഞ ശവകൂടീരം വരെ

ലോകത്തിലെ ഉത്തരമില്ലാത്ത രഹസ്യങ്ങള്‍ ‍ഒളിഞ്ഞിരിക്കുന്ന താഴ്വര!നിധി മുതല്‍ ആളൊഴിഞ്ഞ ശവകൂടീരം വരെ

കുഴിച്ചുമൂടപ്പെട്ട രഹസ്യങ്ങള്‍.. ഭൂമി തുരന്ന് കണ്ടുപിടിച്ചാലും പിന്നെയും ബാക്കിയാവുന്ന നിഗൂഢതയും സംശയങ്ങളും...സംഗതി പിന്നെയും വിചിത്രമാണ്. പറഞ്ഞു വരുന്നത് രാജാക്കന്മാരു‌ടെ താഴ്വരയെക്കുറിച്ചാണ്. ഈജിപ്തിന്റെ ഇനിയും കണ്ടെത്തിയിട്ടില്ലാത്ത, ഉത്തരമില്ലാത്ത, രഹസ്യങ്ങളിലേക്ക് നയിക്കുന്ന കണ്ടെത്തലുകള്‍ മറഞ്ഞിരിക്കുന്ന അതേ താഴ്വര തന്നെ. ലോകത്തില്‍ ഏറ്റവും അധികം രഹസ്യങ്ങള്‍ മറഞ്ഞിരിക്കുന്നു എന്നു വിശേഷിപ്പിക്കപ്പെടുന്ന രാജാക്കന്മാരുടെ താഴ്‌വരയെക്കുറിച്ചും അതിന്‍റെ പ്രത്യേകതകളെക്കുറിച്ചും വായിക്കാം...

ചരിത്രത്തിന്‍റെ സ്വര്‍ണ്ണഖനി

ചരിത്രത്തിന്‍റെ സ്വര്‍ണ്ണഖനി

ഈജിപ്തുകാരുടെ നിഗൂഢതയും ആകർഷണവും ഉൾക്കൊള്ളുന്ന പ്രധാന താഴ്വരകളില്‍ ഒന്നായാണ് രാജാക്കന്മാരുടെ താഴ്വര അറിയപ്പെടുന്നത്. ബിസി 16 നും 11 നും ഇടയിൽ പുരാതന ഈജിപ്ഷ്യൻ രാജാക്കന്മാരെ അടക്കം ചെയ്തിരുന്നത് ഇവിടെയായിരുന്നു. ഇതിലേറ്റവും പ്രസിദ്ധമായ കല്ലറ തുത്തൻഖാമൻ ഫറവോയുടേതായിരുന്നു. 1920 കളിൽ ഹോവാർഡ് കാർട്ടർ ആണിത് കണ്ടെത്തുന്നത്.

എണ്ണമറ്റ ശവകുടീരങ്ങള്‍

എണ്ണമറ്റ ശവകുടീരങ്ങള്‍

ബിസി 16 നും 11 നും ഇടയിൽ ഇവിടുത്തെ രാജാക്കന്മാരുടെ എണ്ണറ്റ ശവകൂടിരങ്ങള്‍ ഇവിടെ കാണാന്‍ സാധിക്കും. ഒന്നിനൊന്ന് വ്യത്യസ്തമായ ഓരോന്നും അക്കാലത്തെ ഓരോ പാരമ്പര്യവും സവിശേഷതകളും ഉള്‍ക്കൊള്ളുന്നതാണ്. ഇവിടെ നടത്തുന്ന ഓരോ ഗവേഷണങ്ങളും ഓരോ രഹസ്യങ്ങളിലേക്കാണ് വാതില്‍ തുറക്കുന്നത്.

പുരാതന ഗ്രാഫിറ്റിയും റോമന്‍ കാലത്തെ വിനോദ സഞ്ചാരവും

പുരാതന ഗ്രാഫിറ്റിയും റോമന്‍ കാലത്തെ വിനോദ സഞ്ചാരവും

മഹത്തായ ഒരു ചരിത്രത്തിലേക്കുള്ള കാല്‍വയ്പ്പാണ് രാജാക്കമ്നാരുടെ ശവകുടീരത്തിലേക്കുള്ള ഓരോ യാത്രയും. ഇവിടേക്ക് കടക്കുമ്പോള്‍ പുരാതന റോമാക്കാർ, ഗ്രീക്കുകാർ, ഈജിപ്ഷ്യൻമാർ എന്നിവരുടെ പല വേലകളും കാണുവാന്‍ സാധിക്കും. 2,100 ലധികം പുരാതന ഗ്രാഫിറ്റികളുടെ ഉദാഹരണങ്ങൾ ഇവിടെ തിരിച്ചറിഞ്ഞിട്ടുണ്ട്, കൂടുതലും ലാറ്റിൻ, ഗ്രീക്ക് ഭാഷകളിലുള്ളവയാണ്. ബിസി 278 കാലഘട്ടത്തിലെ ഗ്രാഫിറ്റികള്‍ക്കും ഇവിടെ ചരിത്രം കാണാം. റോമൻ കാലഘട്ടത്തിലെ പ്രശസ്തമായ വിനോദസഞ്ചാര കേന്ദ്രമായിയിരുന്നു താഴ്വരയിലെ രാജാക്കന്മാർ.

ഒന്നിനൊന്ന് വ്യത്യസ്തം

ഒന്നിനൊന്ന് വ്യത്യസ്തം

ഓരോ ശവകുടീരത്തിന്റെയും അലങ്കാരം സവിശേഷമാണ്, അവിടെ അടക്കം ചെയ്തിരിക്കുന്ന ആളുമായി നേരിട്ട് ബന്ധമുള്ള തരത്തിലാണിത്. മരണപ്പെട്ടയാളുടെ ജീവിതം ചിത്രീകരിക്കാൻ നിരവധി ചിഹ്നങ്ങളും ചിത്രീകരണങ്ങളും ശവകുടീരത്തില്‍ കാണാം. സന്ദര്‍ശിക്കുവാനെത്തുന്നയാള്‍ക്ക് അതിന്റെ പൂര്‍ണ്ണ വിവരങ്ങള്‍ ഇവിടെ നിന്നും മനസ്സിലാക്കാം, ഒരു രാജാവിനെ ശവകുടീരത്തിൽ അടക്കം ചെയ്തിട്ടുണ്ടെങ്കിൽ അദ്ദേഹം ഭരിച്ചിരുന്ന ആളുകളുെ പ്രതിനിധികള്‍ അവര്‍ക്ക് മരണമടഞ്ഞ രാജാവിനെക്കുറിച്ചുള്ള സന്ദേശങ്ങളും മറ്റും കൊത്തിവയ്ക്കുവാന്‍ ഇവിടെ അവസരം നല്കിയിരുന്നതായി ചരിത്രം സാക്ഷ്യപ്പെടുത്തുന്നു.

ആളൊഴിഞ്ഞ ശവകുടീരങ്ങള്‍

ആളൊഴിഞ്ഞ ശവകുടീരങ്ങള്‍

രാജാക്കന്മാരുടെ താഴ്വരയിൽ 62 ശവകുടീരങ്ങൾ ഇതുവരെ കണ്ടെത്തുകയും പര്യവേക്ഷണം ചെയ്യുകയും ചെയ്തിട്ടുണ്ട്. അവയിൽ പലതും ആളൊഴിഞ്ഞതായി കണ്ടെത്തി. അവരുടെ ഉടമകളും അവരുടെ വിധിയും ഇന്നും അജ്ഞാതമായി തുടരുന്നു.

മാളം മുതല്‍ ഭീമാകാരന്‍ വരെ

മാളം മുതല്‍ ഭീമാകാരന്‍ വരെ

വ്യത്യസ്ത വലുപ്പത്തിലുള്ളവയാണ് ഇവി‌ടെ കണ്ടെത്തിയ ശവകുടീരങ്ങള്‍. വെറുമൊരു മാളത്തിന്റം മാത്രം വലുപ്പമുള്ള ശവകുടീരത്തില്‍ തുടങ്ങി നിലവറകളും ഉള്ളറകളുമുള്ള വലിയ ശവകുടീരങ്ങള്‍ വരെ ഇവി‌ടെയുണ്ട്.

 തുത്തൻഖാമൻറെ ശവകുടീരം

തുത്തൻഖാമൻറെ ശവകുടീരം

ഇവി‌ടെ കണ്ടെത്തിയ ശവകുടീരങ്ങളില്‍ ഏറ്റവും പ്രസിദ്ധമായിട്ടുള്ളത് തുത്തൻഖാമൻറെ ശവകുടീരം തന്നെയാണ്. പുരാതന ഈജിപ്ഷ്യൻ സുരക്ഷിത ഭവനത്തിനു സമാനമായാണ് ഇതിന്റെ നിര്‍മ്മിതി എന്നാണ് ചരിത്രകാരന്മാര്‍ പറയുന്നത്. ശവകുടീരത്തിന്റെ രൂപവും, ശവകുടീരത്തിനകത്ത് ശ്മശാന അറയും, കല്ലിൽ പ്രവേശന കവാടം മൂടലും എല്ലാം വലിയ രീതിയില്‍ തന്നെയാണ് നിര്‍മ്മിച്ചിരിക്കുന്നത്. ശവകുടീരത്തിൽ സ്വര്‍ണ്ണത്തിന്‍റെ വലിയ ശേഖരമാണുള്ള്. അതിൽ കട്ടിയുള്ള സ്വർണ്ണ മരണ മാസ്കും സ്വർണ്ണ ശവപ്പെട്ടിയും ഉൾപ്പെടുന്നു.

 കൊള്ളയടിയും മോഷണവും

കൊള്ളയടിയും മോഷണവും

അതിപുരാതന ചരിര്രത്തിന്റെ ഭാഗമായിരുന്ന ഇവിടം നിരവധി തവണ കൊള്ളയടിക്കലുകള്‍ക്ക് വിധേയമായിട്ടുണ്ട്. നിരവധി ശവകുടീരങ്ങൾ കൊള്ളയടിക്കുകയും കേടുപാടുകൾ സംഭവിക്കുകയും ചെയ്തു. ശവകുടീരങ്ങളെ നിരീക്ഷിക്കുന്ന കാവൽക്കാർ കൈക്കൂലി നല്കിയാണ് മിക്ക മോഷണങ്ങളും നടന്നത്. സ്വർണ്ണത്തിലും വിലയേറിയ കലാസൃഷ്ടികളിലും ഒക്കെ കൊള്ളക്കാര്‍ കൈവെച്ചിട്ടുണ്ട്.

 400 വര്‍ഷത്തില്‍ അധികം

400 വര്‍ഷത്തില്‍ അധികം

രാജാക്കന്മാരുടെ താഴ്‌വര ഒരു ശവസംസ്കാര സ്ഥലമായി 400 വർഷം ഉപയോഗിച്ചിരുന്നുവത്രെ. തുടർച്ചയായ കവർച്ച കാരണം പിന്നീട് ഉപേക്ഷിക്കപ്പെടുകയായിരുന്നു, . 1493 ബിസിയിൽ തുത്മോസ് 1 ആയിരുന്നു ഈ സ്ഥലത്ത് ആദ്യം അടക്കം ചെയ്യപ്പെട്ട ഫറവോ, അവസാനത്തെ ശവസംസ്കാരം നടന്നത് 1107 ബിസിയിലാണ്. എന്നാല്‍ ഇവിടെ ഈ ശവകുടീരങ്ങൾ കണ്ടെത്തുന്നതിന് 3,000 വർഷം പിന്നെയും വേണ്ടി വന്നു,

 തുത്തന്‍ഖമനും കാര്‍ട്ടറും

തുത്തന്‍ഖമനും കാര്‍ട്ടറും

1922ൽ ഹൊവാർഡ് കാർട്ടർ എന്ന ഗവേഷകനാണ് ആ കാലമത്രയും മറഞ്ഞു കിടന്ന തുത്തന്‍ഖമന്‍റെ ശവകുടീരം കണ്ടെത്തുന്നത്. ഇതു കണ്ടെത്തിയ സമയത്ത് ഇതിനടുത്ത് ഒരു ശാപഫലകം ഉണ്ടായിരുന്നതായി കഥകളുണ്ട്. കാര്‍ട്ടര്‍ ഇത് മറ്റാരും കാണാതെ മാറ്റിയത്രെ. ഗവേഷണ സംഘത്തിലുണ്ടായിരുന്ന പലരും പല അസാധാരണ കാരണങ്ങളാലും മരണപ്പെടുകായയിരുന്നുവത്രെ, ഈ ഫലകത്തെ ഗൗനിക്കാതെ അതിനുള്ളില്‍ കയറിയതിനാല്‍ ആണിത് എന്നാണ് ഇന്നും വലിയൊരൂ വിഭാഗവും വിശ്വസിക്കുന്നത്,

പുനര്‍ജനനത്തിനായെത്തുന്നവരുടെ ക്ഷേത്രം! വിഗ്രഹത്തില്‍ സ്പര്‍ശിക്കുവാന്‍ അനുമതി നാലുപേര്‍ക്കു മാത്രംപുനര്‍ജനനത്തിനായെത്തുന്നവരുടെ ക്ഷേത്രം! വിഗ്രഹത്തില്‍ സ്പര്‍ശിക്കുവാന്‍ അനുമതി നാലുപേര്‍ക്കു മാത്രം

പുനര്‍ജന്മത്തിലേക്കു വേണ്ടിയുള്ള പണവും പടയാളികളും.. ശവകുടീരത്തില്‍ ഒളിപ്പിച്ച രഹസ്യങ്ങള്‍.. കണ്ടെത്താനിനിയുംപുനര്‍ജന്മത്തിലേക്കു വേണ്ടിയുള്ള പണവും പടയാളികളും.. ശവകുടീരത്തില്‍ ഒളിപ്പിച്ച രഹസ്യങ്ങള്‍.. കണ്ടെത്താനിനിയും

Read more about: world interesting facts mystery
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X