വന്ദേ ഭാരത് സർവീസുകൾ സാധാരണക്കാരുടെ യാത്രകളുടെ ഭാഗമായി മാറിക്കഴിഞ്ഞു.
ആഴ്ചകൾക്കു മുന്നേ നോക്കിയിട്ടും ടിക്കറ്റ് കിട്ടാത്ത സർവീസുകകളാണ് കേരളത്തിലുള്ളത്. അത്രയ്ക്ക് ജനപ്രീതി നേടിയാണ് സംസ്ഥാനത്തെ രണ്ടു വന്ദേ ഭാരതും സർവീസ് നടത്തുന്നത്. എറണാകളം- ബെംഗളൂരു ഉൾപ്പെടെ പല റൂട്ടുകളിലും പുതിയ വന്ദേ ഭാരത് സർവീസ് ഉടൻ വരുമെന്നാണ് പ്രതീക്ഷിക്കുന്നത്. എന്നാൽ ചിലയിടങ്ങളിൽ സ്ഥിതി തീര്‍ത്തും വ്യത്യസ്തമാണ്. കയറാനാളില്ല എന്നതാണ് ചില റൂട്ടുകളിലെ വന്ദേ ഭാരത് സർവീസുകൾ നേരിടുന്നത്.
വടക്കേ ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലാണ് വന്ദേ ഭാരത് സർവീസുകൾ സ്ഥിരമായി മേശം പ്രകടനം കാഴ്ച വയ്ക്കുന്നത്. ചില റൂട്ടുകളിൽ റെക്കോർഡ് ഒക്യുപൻസി രേഖപ്പെടുത്തുമ്പോൾ മറ്റു ചിലയിടങ്ങളിൽ നൂറ് സീറ്റ് എടുത്താൽ അതിൽ 75 ൽ കൂടുതലും കാലിയായി കിടക്കുന്ന അവസ്ഥയാണ്. അത്തരത്തിലൊരു സർവീസാണ് ഉദയ്പൂരിനും ആഗ്രയ്ക്കും ഇടയിൽ സര്‍വീസ് നടത്തുന്ന വന്ദേ ഭാരത്.
നേരത്തെ ഉദയ്പൂരിനും ജയ്പൂരിനും ഇടയിൽ സർവീസ് നടത്തിയിരുന്ന വന്ദേ ഭാരതിൽ ആവശ്യത്തിനു യാത്രക്കാരില്ലാത്ത അവസ്ഥയായിരുന്നു. തുടർന്ന് ആഴ്ചയിൽ മൂന്നു ദിവസം ഉദയ്പൂർ- ആഗ്ര റൂട്ടിലേക്ക് മാറ്റിയിരുന്നു. ടൂറിസ്റ്റ് സർക്യൂട്ടിൽ ഉൾപ്പെടുന്ന റൂട്ട് ആയതിനാൽ കൂടുതൽ യാത്രക്കാർ സർവീസ് ഉപയോഗിക്കുമെന്ന് പ്രതീക്ഷയിലാണ് ഉദയ്പൂർ- കോട്ടാ- ആഗ്രാ റൂട്ടിലേക്ക് മാറ്റിയതെങ്കിലും കഴിഞ്ഞ മൂന്നുമാസത്തെ കണക്ക് നോക്കുമ്പോൾ സർവീസ് വിടാരിച്ചത്ര ലാഭകരമായിട്ടില്ലെന്നാണ് റിപ്പോർട്ടുകൾ. ലഭ്യമായ സീറ്റുകളിൽ മുപ്പതോ നാല്പതോ ശതമാനം മാത്രം യാത്രക്കാരാണ് സഞ്ചരിക്കുന്നത്. അതായത്, 70 ശതമാനം സീറ്റുകളും കാലിയെന്ന് ചുരുക്കം.
ഉദയ്പൂർ- കോട്ടാ- ആഗ്രാ റൂട്ട് വഴി വന്ദേ ഭാരത് ഓടിത്തുടങ്ങിയിട്ട് ഇപ്പോൾ ഏകദേശം മൂന്ന് മാസത്തോളമായി. ഈ റൂട്ടിൽ നിന്ന് ലഭിക്കുന്നതാവട്ടെ, 25 മുതൽ 40 ശതമാനം വരെ യാത്രക്കാരെ മാത്രമാണ്. കോട്ടയിൽ നിന്ന് മാത്രം കയറുന്ന ആളുകളുടെ എണ്ണം ഏകദേശം അൻപത് മാത്രമാണ്. ചുരുക്കിപ്പറഞ്ഞാൽ മിക്ക ദിവസങ്ങളിലും ഭൂരിഭാഗം സീറ്റുകളും കാലിയായി ഓടുന്ന അവസ്ഥ. എട്ടു കോച്ചുകളാണ് ഈ വന്ദേ ഭാരതിനുള്ളത്. എക്‌സിക്യൂട്ടീവ് ചെയർ കാർ (ഇസി), ചെയർ കാർ (സിസി) സീറ്റുകളിൽ ഏതെടുത്താവും യാത്രക്കാരുടെ ബുക്കിങ് കുറവാണ്.
റൂട്ട് മാറ്റണം
റിപ്പോർട്ടുകളനുസരിച്ച് ഈ വന്ദേ ഭാരത് സർവീസ് പുതിയ റൂട്ടിലേക്ക് മാറ്റിയാൽ കൂടുതൽ യാത്രക്കാരെ ആകർഷിക്കുവാൻ സാധിച്ചേക്കുമെന്നാണ് പൊതുജനാഭിപ്രായം. ഉദയ്പൂർ- മഥുര റൂട്ടാണ് ഇതിൽ കൂടുകലും നിർദ്ദേശിക്കപ്പെട്ടിട്ടുള്ളത്. ജയ്പൂര്‍, ആഗ്ര വഴി ഉദയ്പൂരിനെയും മഥുരയെയും ബന്ധിപ്പിച്ചുള്ള സർവീസ് രാവിലെ അഞ്ച് മണിക്കും ആറ് മണിക്കും ഇടയിൽ ആരംഭിക്കുന്ന വിധത്തിലാവണമെന്നും ഒരു പകൽ യാത്രക്കാർക്ക് അവരുടെ ആവശ്യങ്ങൾക്കായി ചെലവഴിക്കാൻ കഴിയുന്ന അഞ്ച് അല്ലെങ്കിൽ ആറ് മണിക്കൂറിൽ ജയ്പൂരിൽ എത്തുന്ന വിധ്തിലാക്കണമെന്നുമാണ് ആവശ്യം .
ഉദയ്പൂർ - ജയ്പൂര്‍ - ആഗ്ര - മഥുര റൂട്ടിലുള്ള യാത്രയിൽ ബന്ദികുയ്, ദൗസ,സവായ് മാധോപൂർ എന്നീ നഗരങ്ങളെ ബന്ധിപ്പിച്ചാൽ കൂടുതൽ യാത്രക്കാരെ ലഭിക്കുമെന്നാണ് പ്രതീക്ഷ.
എന്നാൽ മറ്റു ചിലർ ആവശ്യപ്പെടുന്നത് കോട്ടയിൽ നിന്ന് ഡൽഹിയിലേക്കോ മുംബൈയിലേക്കോസർവീസ് നീട്ടിയാൽ കൂടുതൽ യാത്രക്കാരെ ലഭിക്കുമെന്നാണ്.
ടിക്കറ്റ് നിരക്കും പ്രശ്നം!
വന്ദേ ഭാരത് എക്‌സ്പ്രസിൽ കോട്ടയിൽ നിന്ന് ആഗ്രയിലേക്കുള്ള നിരക്ക് സിസിയിൽ 900 രൂപയും ഇക്സിക്യൂട്ടീവ് ചെയറില്‍ 1750 രൂപയുമാണ്. അതേസമയം ഇതേ റൂട്ടിലൂടെ ഓടുന്ന കോട്ട- പട്‌ന എക്‌സ്പ്രസിൽ തേർഡ് എസിക്ക് 645 രൂപയും സെക്കൻഡ് എസിക്ക് 915 രൂപയും ഫസ്റ്റ് എസിക്ക് 1525 രൂപയുമാണ് നിരക്ക് വരുന്നത്. ഫസ്റ്റ് എസിയും ഇക്സിക്യൂട്ടീവ് ചെയറും തമ്മിൽ വ്യത്യാസം 225 രൂപാ മാത്രമാണ്
കോട്ട- നിന്ന് ഉദയ്പൂർ വന്ദേ ഭാരത് സർവീസ് നോക്കുകയാണെങ്കില് ചെയർ കാറിന് 750 രൂപയും ക്സിക്യൂട്ടീവ് ചെയറില്‍ 1470 രൂപയുമാണ്. മേവാർ എക്സ്പ്രസിൽ കോട്ടയിൽ നിന്ന് ഉദയ്പൂരിലേക്കുള്ള നിരക്ക് തേർഡ് എസിയിൽ 555 രൂപയും സെക്കൻഡ് എസിയിൽ 760 രൂപയും ഫസ്റ്റ് എസിയിൽ 1255 രൂപയുമാണ്. ഇങ്ങനെ നോക്കിയാൽ മറ്റ് എക്‌സ്പ്രസ് ട്രെയിനുകളിലെ ഫസ്റ്റ് എസി നിരക്കുകളേക്കാൾ കൂടുതലാണ് വന്ദേ ഭാരത് നിരക്കെന്നു കാണാം.
മാത്രമല്ല, വന്ദേ ഭാരത് ട്രെയിനിന് മറ്റ് ട്രെയിനുകളെ അപേക്ഷിച്ച് വെറും ഒരു മണിക്കൂറിനടുത്ത് മാത്രമേ സമയലാഭം നല്കുന്നുള്ളൂ. സാധാരണക്കാരെ സംബന്ധിച്ചെടുത്തോളം വലിയ വ്യത്യാസമില്ല. കുറഞ്ഞ നിരക്കിൽ പലരും സാധാരണ ട്രെയിൻ യാത്ര തിരഞ്ഞെടുക്കുന്നു.
കോട്ട മുതൽ ഉദയ്പൂർ റൂട്ടിൽ ലഭ്യമായ ചെയർ കാറുകളുടെ എണ്ണം 389 സീറ്റുകളാണ്. ശരാശരി ഒക്യുപെൻസി ഏകദേശം 64 സീറ്റുകൾ മാത്രമാണ്, അതായത് ഏകദേശം 17 ശതമാനമാണ്. എക്സിക്യൂട്ടീവ് ചെയറില് 33 സീറ്റുകൾ ലഭ്യമാണ്, അവരുടെ ശരാശരി ഒക്യുപൻസി ഏകദേശം 16 സീറ്റുകളാണ്, അതായത് 50 ശതമാനം.
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications














