Search
  • Follow NativePlanet
Share
» »മരം കയറ്റം മുതല്‍ ക‌ടലിനടിയിലെ സഞ്ചാരം വരെ.. ചില വിര്‍ച്വല്‍ ടൂര്‍ അപാരതകള്‍

മരം കയറ്റം മുതല്‍ ക‌ടലിനടിയിലെ സഞ്ചാരം വരെ.. ചില വിര്‍ച്വല്‍ ടൂര്‍ അപാരതകള്‍

ലോക്ഡൗണ്‍ കാലത്ത് വീട്ടിലിരുന്ന സഞ്ചാരികള്‍ ഏറ്റവും കൂടുതല്‍ കേട്ട വാക്കുകളിലൊന്നാണ് വിര്‍ച്വല്‍ ടൂര്‍. വീടിന്‍റെ സുഖങ്ങളിലിരുന്ന് മ‍ൊബൈല്‍ ഫോണും ഇന്‍റര്‍നെറ്റും മാത്രം ഉപയോഗിച്ച് ലോകം കാണുവാനുള്ള സൗകര്യമാണ് വിര്‍ച്വല്‍ ടൂര്‍. തുടക്കത്തില്‍ ഏതെങ്കിലും സ്ഥലങ്ങള്‍ അല്ലെ‌ങ്കില്‍ പ്രസിദ്ധങ്ങളായ വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ ഒക്കെയായിരുന്നു വിര്‍ച്വല്‍ ടൂറുകളുടെ പരിധിയില്‍ വന്നിരുന്നത്. എന്നാല്‍ ഓരോ ദിവസവും വളര്‍ന്നു ക‍ൊണ്ടിരിക്കുന്ന ടെക്നോളജിയില്‍ വിര്‍ച്വല്‍ ടൂറുകളും വളര്‍ന്നു വരികയാണ്. നോര്‍ത്തിലെ അത്ഭുത വെളിച്ചം മുതല്‍ കടലിനടിയിലെ കപ്പലുകളുടെ അവശിഷ്ടങ്ങള്‍ കാണുവാനും മരത്തില്‍ കയറുവാനും വരെ സൗകര്യങ്ങളുള്ള വിര്‍ച്വല്‍ ടൂറുകള്‍ ഇപ്പോള്‍ ലഭ്യമാണ്. മ്യൂസിയങ്ങളും ലൈബ്രറികളും ചരിത്ര സ്മാരകങ്ങളും ഒക്കെ മാറിവന്ന് ഇപ്പോളത്തെ ട്രെന്‍ഡിങ് ലിസ്റ്റില്‍ വന്നു നില്‍ക്കുന്ന വ്യത്യസ്തങ്ങളായ വിര്‍ച്വല്‍ ടൂറുകള്‍ പരിചയപ്പെടാം

വെള്ളത്തിനടിയിലെ ദേശീയോദ്യാനം കാണാം

വെള്ളത്തിനടിയിലെ ദേശീയോദ്യാനം കാണാം

വീട്ടില്‍ ഒന്നും ചെയ്യുവാനില്ലാതെ, വെറുതേയൊന്ന് പുറത്തിറങ്ങുവാന്‍ പോലുമാകാതെ ഇരിക്കുമ്പോള്‍ വെറുതെയെങ്കിലും പരീക്ഷിക്കുവാന്‍ പറ്റിയവയാണ് വിര്‍ച്വല്‍ ടൂറുകള്‍. അതിലേറ്റവും വ്യത്യസ്തമായ ഒന്നാണ് വെള്ളത്തിനടിയിലെ ദേശീയോദ്യാനത്തിലൂടെയുള്ള വിര്‍ച്വല്‍ ടൂര്‍. അമേരിക്കയിലെ ആദ്യത്തെ സംരക്ഷിത മറൈന്‍ ദേശീയോദ്യാനമായ ബക്ക് ഐലന്‍ഡ് റീഫിലെ കാഴ്ചകളാണ് ഇതുവഴി കാണുവാന്‍ സാധിക്കുക.

യോസ്മൈറ്റ് വാലിയിലെ ഹൈക്കിങ്

യോസ്മൈറ്റ് വാലിയിലെ ഹൈക്കിങ്

കഴിഞ്ഞ വര്‍ഷത്തെ യാത്രകളുടെ ചിത്രങ്ങളും മറ്റും കണ്ട് വെറുതേയിരുന്ന് വിഷമിക്കുന്നതിു പകരം വേറെ ലെവലിലുള്ള ഹൈക്കിങ്ങിനു ഇത്തവണ സമയം കണ്ടെത്താം. പ്രകൃതി കനിഞ്ഞനുഗ്രഹിച്ച ലാന്‍ഡ്സ്കേപ്പുകളും മലഞ്ചെരിവുകളും കുന്നുകളും വെള്ളച്ചാട്ടങ്ങളുമെല്ലാമുള്ള അമേരിക്കയിലെ യോസ്മെറ്റ് വാലിയാണ് വിര്‍ച്വല്‍ ടൂര്‍ കാഴ്ചകള്‍ ഒരുക്കിയിരിക്കുന്നത്.

ഒരു തീര്‍ഥാടനത്തിനു പോകാം

ഒരു തീര്‍ഥാടനത്തിനു പോകാം

ജീവിതത്തില്‍ ഒരിക്കലെങ്കിലും മെക്കയിലും മദീനയിലും പോകണമെന്ന് ആഗ്രഹിക്കാത്ത ഇസ്ലാംമത വിശ്വാസികളുണ്ടാവില്ല. പലപ്പോഴും അപ്രാപ്യമെന്ന് അറിഞ്ഞാല്‍ പോലും ആഗ്രഹിക്കാത്തവര്‍ ഇല്ല എന്നു തന്നെ പറയാം, ലോക്ഡൗണിലെ ഈ റംസാന്‍ കാലം ഈ ആഗ്രഹം പൂര്‍ത്തീകരിക്കുവാനുള്ള സമയമാണ്. മെക്കയുടെയും മദീനയുടെയും കാഴ്ചകള്‍ കാണിക്കുന്ന വിര്‍ച്വല്‍ ടൂറുകള്‍ ഇന്‍റര്‍നെറ്റില്‍ ലഭ്യമാണ്.

ലോക്ഡൗണിലും യാത്ര ചെയ്യാം...വഴികളിങ്ങനെ

ലോകപ്രസിദ്ധ മ്യൂസിയങ്ങള്‍ കാണാം

ലോകപ്രസിദ്ധ മ്യൂസിയങ്ങള്‍ കാണാം

മോണാലിസയും വാന്‍ഗേഗിന്‍റെ ചിത്രങ്ങളും ഒക്കെ കാണുവാന്‍ മ്യൂസിയങ്ങളില്‍ തന്നെ പോകണമെന്നില്. മ്യൂസിയത്തില്‍ കാണുന്ന അതേ കാഴ്ചകളുമായി മ്യൂസിയങ്ങള്‍ ഇപ്പോള്‍ ഫോണിനുള്ളിലേക്ക് ഒതുങ്ങിയിട്ടുണ്ട്. ബ്രിട്ടീഷ് മ്യൂസയവും പാരീസ് മ്യൂസിയവും ആംസ്റ്റര്‍ഡാമിലെ മ്യൂസിയം തുടങ്ങിയ മ്യൂസിയങ്ങളിലൂടെ ഇത്തരം കാഴ്ചകള്‍ ആസ്വദിക്കാം.

ഏറ്റവും ഉയരമേറിയ മരത്തില്‍ കയറാം

ഏറ്റവും ഉയരമേറിയ മരത്തില്‍ കയറാം

വിര്‍ച്വല്‍ ടൂറിലൂടെ മരത്തില്‍ കയറുവാന്‍ സാധിക്കുമെന്ന് കേട്ട് അതിശയിക്കേണ്ട. ടെക്നോളജി അതിനുള്ള വഴികള്‍ ഒരുക്കിയിട്ടുണ്ട്. അതും ലോകത്തിലെ ഏറ്റവും ഉയരമുള്ള മരത്തില്‍ അതിനേക്കുറിച്ച് പഠിക്കുന്ന ശാസ്ത്രജ്ഞരോടൊപ്പം. മൂവായിരത്തിലധികം വര്‍ഷം പഴക്കമുള്ള ഈ മരം ലോകത്തിലെ കാലാവസ്ഥാ മാറ്റങ്ങളോട് പ്രതികരിക്കാറുണ്ടത്രെ. അമേരിക്കയിലെ സെക്വയ ആന്‍ഡ് കിംദ്സ് കാനിയോണ്‍ ദേശീയോദ്യാനത്തിലാണ് ഈ മരത്തില്‍ കയറുവാനുള്ള വിര്‍ച്വല്‍ ടൂര്‍ സൗകര്യങ്ങള്‍ ഒരുക്കിയിരിക്കുന്നത്.

നോര്‍ത്തേണ്‍ ലൈറ്റ് കാണാം

നോര്‍ത്തേണ്‍ ലൈറ്റ് കാണാം

ലോകത്തിലെ എല്ലാ വിസ്മയങ്ങളും കൂ‌ട്ടിച്ചേര്‍ത്താലും തോല്‍പ്പിക്കുവാന്‍ കഴിയാത്ത പ്രകാശ വിസ്മയമാണ് നോര്‍ത്തേണ്ഡ ലൈറ്റ്സ് എന്നറിയപ്പെടുന്ന ഒറോറ ബൊറേലിസ്. നോര്‍ത്തേണ്‍ ഹെമിസ്ഫിയറില്‍ മാത്രം കാണുവാന്‍ സാധിക്കുന്ന ഈ പ്രകാശം സഞ്ചാരികള്‍ ജീവിതത്തിലൊരിക്കലെങ്കിലം കണ്ടിരിക്കേണ്ടതാണ്. നിറങ്ങള്‍ നൃത്തം ചെയ്യുന്ന പ്രകാശവിസ്മയമാണ് ഇത്. വളരെ അപൂര്‍വ്വം ആളുകള്‍ക്ക് മാത്രമേ ഇത് നേരില്‍ കാണുവാനുള്ള സൗകര്യം ലഭിച്ചിട്ടുള്ളൂയ ലാപ്ലാന്‍ഡ് പ്രോജക്ട് വഴി ഇത് വിര്‍ച്വലായി കാണുവാനുള്ള സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ട്.

ബ്രസീലില്‍ ഒരു ദിനം

ബ്രസീലില്‍ ഒരു ദിനം

ബ്രസീലില്‍ ഒരിക്കലെങ്കിലും പോകണമെന്നും കാഴ്ചകള്‍ കാണമെന്നും ആഗ്രഹിക്കുന്ന ഒരാളാണോ? എങ്കില്‍ ഇതു തന്നെയാണ് പറ്റിയ സമയം. ബ്രസീലിലെ കാഴ്ചകളും ഇവിടുത്തെ മനോഹര ബീച്ചുകളുടെ തീരത്തിരിക്കുവാനും ഒക്കെ പ്രാപ്തരാക്കുന്ന വിര്‍ച്വല്‍ ടൂറുകള്‍ ഇവിടെ ഇന്‍റര്‍നെറ്റില്‍ ലഭ്യമാണ്. ഹെലികോപ്ടറില്‍ കയറി വിര്‍ച്വല്‍ ടൂറുകള്‍ നടത്തുവാനുള്ള സൗകര്യങ്ങളും ലഭ്യമാണ്.

ഈജിപ്തിലെ ശവകുടീരങ്ങള്‍ കാണാം‌

ഈജിപ്തിലെ ശവകുടീരങ്ങള്‍ കാണാം‌

ഈജിപ്തിലെ ചരിത്രമുറങ്ങുന്ന ശവകൂടീരങ്ങളിലൂ‌ ഒരു വിര്‍ച്വല്‍ യാത്ര നടത്തിയാല്‍ എങ്ങനെയുണ്ടാവും?ഈജിപ്ത് ‌ടൂറിസം ആന്‍ഡ് ആന്റിക്വിറ്റീസ് മന്ത്രാലയത്തിന്‍റെ നേതൃത്വത്തിലാണ് വിര്‍ച്വല്‍ ‌ടൂര്‍ ആരംഭിച്ചിരിക്കുന്നത്. ഈജിപ്തിലെ പ്രധാനപ്പെട്ട മ്യൂസിയങ്ങള്‍, പുരാവസ്തു കേന്ദ്രങ്ങള്‍, ശവകുടീരങ്ങള്‍ തുടങ്ങിയ ഇടങ്ങളിലേക്ക് ഗൈഡ് ചെയ്തുള്ള വീഡിയോ വിര്‍ച്വല്‍ ടൂറാണ് മന്ത്രാലയം ഒരുക്കിയിരിക്കുന്നത്.

ഈജിപ്തിലെ രാജ്ഞിയായിരുന്ന മെരേസാന്‍ക് 3 യുടെ ശവകുടീരം, തെബാന്‍ നെക്രോപോളിസിലെ മെന്നാ ശവകുടീരം, തുടങ്ങിയവ വിര്‍ച്വല്‍ ടൂര്‍ വഴി കാണാനുളള സൗകര്യങ്ങളുണ്ട്. കൂടാതെ റെഡ് മോണാസ്ട്രി, കോപ്റ്റിക് ഓര്‍ത്തഡോക്സ് മൊണാസ്ട്രി തുടങ്ങിയവരും ഇവിടെ വിര്‍ച്വല്‍ ടൂറില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

കടലില്‍ മുങ്ങിയ കപ്പലുകള്‍ കാണാം

കടലില്‍ മുങ്ങിയ കപ്പലുകള്‍ കാണാം

വര്‍ഷങ്ങള്‍ക്കു മുന്‍പ് കടലിനടിയില്‍ മുങ്ങിയ കപ്പലുകളുടെ കഥകള്‍ വിസ്മയിപ്പിക്കാത്തവരായി ആരും കാണില്ല. എങ്കില്‍ കടലിന്‍റെ ആഴങ്ങളിലേക്ക് ഈ വിസ്മയങ്ങള്‍ തിരഞ്ഞു പോയാലോ? അതിനും ഈ ലോക്ഡൗണ്‍ കാലത്ത് അവസരമുണ്ട്. മുങ്ങിയ കപ്പലുകളിലുകളുടെ പടികള്‍ കയറി പോകുവാനും ഇറങ്ങി വരുവാനും ഒക്കെ അവസരങ്ങളുണ്ട്.

സ്പിതിയില്‍ പോകാം

സ്പിതിയില്‍ പോകാം

ഹിമാചല്‍ പ്രദേശിലെ തണുത്ത മരുഭൂമികളില്‍ ഒന്നായ സ്പിതിയും വിര്‍ച്വല്‍ ടൂറിന്‍റെ സാധ്യതകള്‍ ഒരുക്കിയിട്ടുണ്ട്. സമുദ്ര നിരപ്പില്‍ നിന്നും ആയിരത്തിലധികം അടി ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന സ്പിതിയിലെ ആശ്രമങ്ങളും ഭൂപ്രകൃതിയുമെല്ലാം വിര്‍ച്വല്‍ ടൂറിലൂടെ ആസ്വദിക്കാം,

താജ്മഹല്‍ കാണാം

താജ്മഹല്‍ കാണാം

ലോകത്തിലെ ഏറ്റവും വലിയ നിര്‍മ്മാണ വിസ്മയങ്ങളിലൊന്നാണല്ലോ താജ്മഹല്‍. ഭാരതത്തിന്‍റെ ഐക്കണായി അറിയപ്പെടുന്ന താജ്മഹല്‍ കാണമെന്ന ആഗ്രഹിക്കാത്ത ഭാരതീയരുണ്ടാവില്ല. പ്രണയത്തിന്‍റെ അടയാളമായി അറിയപ്പെടുന്ന താജ്മഹലിലും വിര്‍ച്വല്‍ ‌ടൂര്‍ സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ട്.

പാരീസിലേക്ക് പോകാം‌

പാരീസിലേക്ക് പോകാം‌

ലോകത്തിലെ ഏറ്റവും റൊമാന്‍റിക് ആയ നഗരങ്ങളിലൊന്നാണ് പാരീസ്. ഈഫല്‍ ടവറും മറ്റ് പുരാതന കെ‌ട്ടിടങ്ങളും ഒക്കെയായി ഇഷ്ടംപോലെ കാഴ്ചകള്‍ ഇവിടെയുണ്ട്. പാരീസ് നഗരത്തിന്റെ 360 ഡിഗ്രീ വ്യൂ ഒരുക്കിയിരിക്കുന്ന ഇഷ്ടംപോലെ വിര്‍ച്വല്‍ ട‌ൂറുകള്‍ ഇവി‌‌ടെ നെറ്റില്‍ ലഭ്യമാണ്.

ലോക്ഡൗണില്‍ സമയം കളയേണ്ട...യാത്രകള്‍ പ്ലാന്‍ ചെയ്യാം

എന്താണ് വിര്‍ച്വല്‍ ടൂര്‍? വിശദമായി വായിക്കാം

തിരിച്ചറിയല്‍ കാര്‍ഡും വേണ്ട, രേഖകളും വേണ്ട...ലോക്ഡൗണില്‍ കാണാം ഹാര്‍വാര്‍ഡ് ലൈബ്രറി

പാതിമുങ്ങിയ നരസിംഹ പ്രതിഷ്ഠ, തുരങ്കത്തിനുള്ളിലെ ഗുഹാ ക്ഷേത്രം... ഇത് വിസ്മയിപ്പിക്കും

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X