» »കേരളത്തിലെ ഗോവ വിളിക്കുന്നു

കേരളത്തിലെ ഗോവ വിളിക്കുന്നു

Posted By: Elizabath Joseph

കടല്‍ക്കാറ്റിന്റെ അകമ്പടിയില്‍ ഒരു സായാഹ്നം ചിലവഴിക്കണോ? അതോ ഒന്നും മിണ്ടാതെ കടല്‍ത്തീരത്ത് വന്നിരുന്ന് തിരകളെണ്ണണോ? അതിനും മടിയാണെങ്കില്‍ കുറച്ചുയരത്തില്‍ ഇരുന്ന് താഴെ ആര്‍ത്തലച്ചുവരുന്ന തിരമാലകളെ നോക്കിയിരിക്കാം...
ഇതിനെല്ലാം പറ്റിയ ഒരേ ഒരു സ്ഥലമേ കേരളത്തിലുള്ളൂ. അതാണ് വര്‍ക്കല ബീച്ച്.

Varkala beach is one of the beautiful beach in India

pc: Aleksandr Zykov

കേരളത്തില്‍ ഗോവന്‍ ബീച്ചുകളുടെ സൗന്ദര്യത്തിന് ആരാധകര്‍ ഏറെയുണ്ടെന്നത് പരസ്യമായ രഹസ്യമാണ്. ഗോവയിലെ ബീച്ചുകളില്‍ കിട്ടുന്ന സ്വാതന്ത്രവും കടലിന്റെ ഭംഗിയും ആസ്വദിക്കാനെത്തുന്നവരില്‍ എല്ലാ വിഭാഗക്കാരുമുണ്ട്.

എന്നാല്‍ ബീച്ചിന്റെ സൗന്ദര്യത്തില്‍ ഗോവയെ കടത്തിവെട്ടുന്ന സുന്ദരിയാണ് തിരുവനന്തപുരത്തെ വര്‍ക്കല ബീച്ച്.

Varkala beach is one of the beautiful beach in India

pc: Dr._Colleen_Morgan

കടലിനോട് ചേര്‍ന്ന് മലകള്‍ കാണുന്ന വര്‍ക്കല ബീച്ച് ഒറ്റക്കാഴ്ചയില്‍ ഗോവന്‍ തീരങ്ങളെയാണ് ഓര്‍മ്മിപ്പിക്കുന്നത്.

Varkala beach is one of the beautiful beach in India

pc: Joshua Singh

വര്‍ക്കല എന്ന സ്ഥലപേരിന്റെ കാരണത്തെക്കുറിച്ച് പല കഥകളുമുണ്ട്. രാവണന്‍ സീതയെ പുഷ്പക വിമാനത്തില്‍ അപഹരിച്ചു കൊണ്ടുപോകുമ്പോള്‍ അന്വേഷിച്ചു വരുന്നവര്‍ക്ക് തിരിച്ചറിയാന്‍ വേണ്ടി സീത തന്റെ ആഭരണങ്ങള്‍ പൊട്ടിച്ചു നിലത്തേക്കെറിഞ്ഞു. അതില്‍ ഒരു ആഭരണം വന്നു വീണത് വര്‍ക്കലയില്‍ ആണത്രെ. അങ്ങനെ വത്കലം അഥവാ ആഭരണം വീണ സ്ഥലം വര്‍ക്കല എന്നറിയപ്പെട്ടു എന്നാണ് പറയപ്പെടുന്നത്.

Varkala beach is one of the beautiful beach in India

pc: GokulAlex

ഭൂമിശാസ്ത്രപരമായി കടലിനോട് ചേര്‍ന്ന് മല കാണുന്നത് വളരെ അപൂര്‍വ്വമാണ്. ഇത്തരത്തിലുള്ള വളരെ കുറച്ച് കടല്‍ത്തീരങ്ങള്‍ മാത്രമേ ഇന്ത്യയിലുള്ളൂ. തീരദേശമായിട്ടുകൂടി മലനാടിന്റെ ഭൂപ്രകൃതി കാണിക്കുന്ന തീരദേശമായ വര്‍ക്കല വിനോദസഞ്ചാരികളുടെ പ്രിയപ്പെട്ട ബീച്ചാണ്.

Varkala beach is one of the beautiful beach in India

pc: Dmitriy Stepanov

സെനസോയിക് കാലഘട്ടത്തില്‍ ഉണ്ടായിരുന്ന പാറക്കല്ലുകളുടെ ശേഖരം വര്‍ക്കല കടല്‍ത്തീരത്തിന്റെ മറ്റൊരു പ്രത്യേകതയാണ്. ഈ പ്രതിഭാസം ഭൂമിശാസ്ത്രത്തില്‍ വര്‍ക്കല ഫോര്‍മേഷന്‍ എന്നാണ് അറിയപ്പെടുന്നത്. കൂടാതെ തീരത്ത് കരിമണല്‍ നിക്ഷേപവും ധാരാളമായുണ്ട്.

Varkala beach is one of the beautiful beach in India

pc: Shreshth Mohan

ബീച്ച് ടൂറിസത്തില്‍ കേരളത്തില്‍ ഒന്നാമതായാണ് വര്‍ക്കല ബീച്ചിന്റെ സ്ഥാനം. ക്ലിഫില്‍ നിന്ന് കടല്‍ സൗന്ദര്യം ആസ്വദിക്കാന്‍ താല്പര്യമുള്ളവരാണ് വര്‍ക്കല ബീച്ചിവെ തേടിയെത്തുന്നവരിലധികവും. കൂടാതെ ക്ലിഫില്‍ നിന്നുള്ള പാരാഗ്ലൈഡിങ്ങും മികച്ച ഒരനുഭവമാണ്.