വേളങ്കണ്ണി തീർത്ഥാടനത്തിന്‍റെ നാളുകളാണ് വരുന്നത്. രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിൽ നിന്നും ലക്ഷക്കണക്കിന് വിശ്വാസികൾ ആരോഗ്യമാതാവിന്‍റെ മാധ്യസ്ഥം തേടി ഇവിടേക്ക് വരുന്നു. തീർത്ഥാടനമാണ് ലക്ഷ്യമെങ്കിലും വേളാങ്കണ്ണി വരെ വന്നാൽ പള്ളികൾ മാത്രമല്ല കാണാനുള്ളക്. പലപ്പോഴും മിക്കവരും ഇവിടുത്ത പള്ളികളും സമീപത്തെ ബീച്ചും ഒക്കെകണ്ട് മടങ്ങുകയാണ് പതിവ്. എന്നാൽ ഇത്രയും വരെ വന്ന സ്ഥിതിക്ക് സമീപത്തെ സ്ഥലങ്ങൾ കൂടി കണ്ടില്ലെങ്കിൽ അതൊരു നഷ്ടമായിരിക്കും.
വേളാങ്കണ്ണിക്ക് ചുറ്റിലുമായി ചരിത്രപ്രാധാന്യമുള്ളതും കൗതുകം നിറഞ്ഞതുമായ നിരവധി സ്ഥലങ്ങളുണ്ട്. യാത്രകൾ ഇഷ്ടമുള്ളവരാണെങ്കിൽ നിർബന്ധമായും കാണേണ്ടവയാണ് ഇവയോരോന്നും. വേളാങ്കണ്ണി വരെ വരുന്നസ്ഥിതിക്ക് മറ്റൊരു നീണ്ട യാത്ര ഒഴിവാക്കാനും ഈ സന്ദർശനം സഹായിക്കും. ഇതാ, വേളാങ്കണ്ണിക്ക് ചുറ്റിലുമായി നിങ്ങൾക്ക് സന്ദർശിക്കാവുന്ന 100 കിലോമീറ്ററിനുള്ളിൽ വരുന്ന പ്രധാന ഇടങ്ങൾ പരിചയപ്പെടാം.

തഞ്ചാവൂര്‍
തമിഴ്നാടിന്‍റെ ക്ഷേത്രനഗരമാണ് തഞ്ചാവൂർ. പാരമ്പര്യമായും ചരിത്രപരമായും ഏറെ ഉയര്‍ന്നു നിൽക്കുന്ന തഞ്ചാവൂർ അതിന്‍റെ കാഴ്ചകളാൽ സഞ്ചാരികളെ ആകർഷിക്കുന്നു. അതിശയിപ്പിക്കുന്ന ക്ഷേത്രങ്ങളാണ് ഇവിടുത്തെ പ്രധാന കാഴ്ചയെങ്കിലും ചെറുതും വലുതുമായ ഒത്തിരി ഇടങ്ങൾ ഇവിടെ കാണാം. തഞ്ചാവൂർ പെയിന്‍റിങ്, കരകൗശല വസ്തുക്കള‍്, എന്നിവയും ഇവിടെയുണ്ട്. കർണ്ണാടക സംഗീതവും വസ്ത്രങ്ങൾക്കും ഒക്കെ തഞ്ചാവൂർ എന്നും പ്രസിദ്ധമാണ്. വേളാങ്കണ്ണിയിൽ നിന്നും തഞ്ചാവൂരിന് 96 കിലോമീറ്റർ ദൂരമുണ്ട്.
തഞ്ചാവൂരിലെ കാഴ്ചകളിൽ ഏവരും തേടിയെത്തുന്നത് ഇവിടുത്തെ നിർമ്മിതിയായ തഞ്ചാവൂർ ബൃഹദീശ്വര ക്ഷേത്രം. നിർമ്മാണത്തിലെ അത്ഭുതമെന്ന് വിശേഷിപ്പിക്കാവുന്ന ക്ഷേത്രത്തിന് ഒരുപാട് പ്രത്യേകതകളുണ്ട്. പൂർണ്ണമായും കരിങ്കല്ലിൻ നിർമ്മിച്ച, നിഴൽ നിലത്തു വീഴാത്ത ഈ ക്ഷേത്രം വിശ്വാസികളുടെയും ചരിത്രകാരന്മാരുടെയും ഒക്കെ പ്രിയപ്പെട്ട ഇടമാണ്. ബിഗ് ടെംപിൾ എന്നറിയപ്പെടുന്ന ക്ഷേത്രത്തിന് തിരുവുടയാര്‍ കോവില്‍ എന്നും പെരിയ കോവില്‍ എന്നും രാജരാജേശ്വരം കോവില്‍ എന്നുമൊക്കെ പേരുണ്ട്.
ഇന്ത്യയിലെ ഏറ്റവും വലിയ ക്ഷേത്രങ്ങളിലൊന്നായാണ് ബൃഹദീശ്വര ക്ഷേത്രം അറിയപ്പെടുന്നത്. 81 ടണ്‍ ഭാരമുള്ള ഒറ്റക്കല്ലില്‍ നിര്‍മ്മിച്ചതാണ് ഇവിടുത്തെ ക്ഷേത്രത്തിന്റെ മകുടം. ഗോപുരത്തിനു മുകളില്‍ സ്ഥിതി ചെയ്യുന്ന മകുടത്തിന്റെ നിഴല്‍ നിലത്ത് വീഴില്ല എന്നതാണ് മറ്റൊരു പ്രത്യേകത. ലോകത്തിലെ ഏറ്റവും ഉയരം കൂടിയ ക്ഷേത്രങ്ങളിലൊന്നു കൂടിയാണിത്.
കുംഭകോണം
ഇന്ത്യയുടെ കേംബ്രിഡ്ജ് എന്നാണ് കുംഭകോണം അറിയപ്പെടുന്നത്. തഞ്ചാവൂരിന്‍റെ ഹൃദയഭാഗത്തായി രണ്ടു നദികളുടെ നടുവിൽ സ്ഥിതി ചെയ്യുന്ന കുംഭകോണം വേളാങ്കണ്ണിയിൽ നിന്നും 74 കിലോമീറ്റർ ദൂരത്തിലാണ്. ഇന്ത്യയുടെ സാംസ്കാരിക വേരുകളും പൈതൃകങ്ങളും അറിയുവാൻ ആഗ്രഹിക്കുന്നവർക്കും ആത്മീയാന്വേഷകർക്കും പറ്റിയ സ്ഥലമാണിത്. ക്ഷേത്രങ്ങൾ തന്നെയാണ് ഇവിടുത്തെ പ്രധാന കാഴ്ച. ഇരുപത്തൊന്നാം നൂറ്റാണ്ടിലാണ് നമ്മൾ ജീവിക്കുന്നതെങ്കിലും അതിനു മുൻപത്തെ ഏതോ നൂറ്റാണ്ടിലേക്ക് നമ്മളെ എത്തിക്കുന്ന ഇടമാണിത്.
കുംഭകോണം മുനിസിപ്പാലിറ്റിയില്‍ മാത്രം 188 ക്ഷേത്രങ്ങളുണ്ടെന്നാണ് സര്‍ക്കാര്‍ കണക്ക്, ചെറിയ കോവിലുകളും മഠങ്ങളും ഇതിൽ ഉൾപ്പെടുത്തിയിട്ടില്ല. ആദികുംഭേശ്വര ക്ഷേത്രമാണ് ഇവിടുത്തെ പ്രധാന കാഴ്ച കുംഭകോണത്തെ ഏറ്റവും പ്രധാനപ്പെട്ട ക്ഷേത്രമാണിത്. നാഗേശ്വര ക്ഷേത്രം, സാരംഗപാണി ക്ഷേത്രം, രാമസ്വാമി ക്ഷേത്രം, ചക്രപാണി ക്ഷേത്രം തുടങ്ങി ഒന്നോ രണ്ടോ ദിവസത്തിൽ കണ്ടുതീർക്കാൻ പറ്റാത്തത്രയും ഇടങ്ങൾ ഇവിടെയുണ്ട്. ഫിൽട്ടർ കോഫിയും മറ്റ് തമിഴ് രുചികളും ആസ്വദിക്കാനായും നിങ്ങൾക്ക് ഇവിടേക്ക് വരാം. കുംഭകോണത്തെ തിരുഭുവനം സാരിയും വന്ന് മേടിക്കാം.
നാഗപട്ടിണം
വേളാങ്കണ്ണിയില്‍ നിന്ന് എളുപ്പത്തിൽ ഒരു യാത്ര പോകാൻ പറ്റിയ സ്ഥലമാണ് നാഗപട്ടണം, മറ്റൊരിടത്തേയ്ക്കും പോകാൻ സമയമില്ലെങ്കിൽപ്പോലും വെറും 11 കിമി അകലെയുള്ള നാഗപട്ടിണം ഉൾപ്പെടുത്താം. നാഗദൈവങ്ങളുടെ നാടാണ് നാഗപട്ടണം എന്നാണ് വിശ്വാസം. ബംഗാൾ ഉൾക്കടലിന്‍റെ തീരത്തോട് സ്ഥിതി ചെയ്യുന്ന ഇവിടം നാഗൂർ എന്ന പേരിൽ നിന്നാണ് നാഗപട്ടണം ആയിമാറിയത്. ബീച്ചുകളും ക്ഷേത്രങ്ങളുമാണ് ഇവിടെ കാണാനുള്ളത്. വേളാങ്കണ്ണിയിലെ തിരക്കിൽ നിന്നും ഇവിടെ എത്തുമ്പോൾ കിട്ടുന്ന ശാന്തത വലുതാണ്.
ചിദംബരം
തമിഴ്നാട്ടിലെ മറ്റൊരു ക്ഷേത്രനഗരമായ ചിദംബരവും വേളാങ്കണ്ണി യാത്രയിൽ നിങ്ങൾക്ക് ഉൾപ്പെടുത്താം. കടലൂർ ജില്ലയുടെ ഭാഗമായ ഇവിടുത്തെ പഞ്ചഭൂത ക്ഷേത്രമായ ചിദംബരം ക്ഷേത്രം ആണ് സഞ്ചാരിളെ ആകർഷിക്കുന്നത്. വേളാങ്കണ്ണിയിൽ നിന്നും ചിദംബരത്തേയ്ക്ക് 94 കിമി ആണ് ദൂരം,
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications














