നവരാത്രി ആഘോഷങ്ങളുടെ നിറവിലാണ് നാട് മുഴുവനും. ആഘോഷങ്ങളുമായി ക്ഷേത്രങ്ങള്‍ ഒരുങ്ങിക്കഴിഞ്ഞു. ഇനി കാത്തിരിക്കുന്നത് വിദ്യാരംഭത്തിന്റെ ദിവസങ്ങളാണ്. വിജയദശമി ദിനം വിദ്യയുടെ ദേവതയായ സരസ്വതി ദേവിക്ക് സമർപ്പിച്ച് ആരാധിക്കുന്നതാണ് ചടങ്ങ്. ഈ ദിവസം ആദ്യാക്ഷരം കുറിക്കുവാനായി തന്നെ കാത്തിരിക്കുന്ന കുരുന്നുകളാണ് ഈ ദിനത്തിന്റെ ആകർഷണം.
ദേവിയുടെ അനുഗ്രഹത്തോടെ നാവിൽ ഹരിശ്രീ കുറിച്ച് വിദ്യയുടെ ലോകത്ത് വിജയിക്കുവാൻ കുട്ടികളെ അനുഗ്രഹിച്ചൊരുക്കുന്ന ദിവസം വിശ്വാസികൾക്കും ഏറെ പ്രധാനപ്പെട്ടതാണ്. ഇചാ കേരളത്തിൽ വിദ്യാരംഭം കുറിക്കാൻ പേരുകേട്ട ക്ഷേത്രങ്ങൾ ഏതൊക്കെയെന്നും അതിന്‍റെ പ്രത്യേകതകളും നോക്കാം.

ആവണംകോട് സരസ്വതി ക്ഷേത്രം
കേരളത്തിലെ വിദ്യാരംഭത്തിന് പ്രസിദ്ധമായ ക്ഷേത്രങ്ങളിലൊന്നാണ് നെടുമ്പാശേരി വിമാനത്താവളത്തിന് അടുത്തായി സ്ഥിതി ചെയ്യുന്ന ആവണംകോട് സരസ്വതി ക്ഷേത്രം. 108 ദുർഗാലയങ്ങളിലൊന്നായ ക്ഷേത്രം ശങ്കരാചാര്യർ ആദ്യാക്ഷരം കുറിച്ച ക്ഷേത്രമെന്ന നിലയിൽ പ്രസിദ്ധമാണ്. നവരാത്രിയും വിദയദശമിയും വലിയ പ്രാധാന്യത്തിൽ ഇവിടെ ആഘോഷിക്കാറുണ്ട്. പ്രതിഷ്ഠയില്ല, പകരെ ദേവിയുടെ ചൈതന്യമുള്ള ശിലയാണ് ഇവിടെ കാണാൻ സാധിക്കുക. വർഷത്തിലെന്നും വിദ്യാരംഭം നടത്താൻ സാധിക്കുന്ന പ്രത്യേക ക്ഷേത്രം കൂടിയാണിത്.
ഇവിടെയത്തി പ്രാർത്ഥിച്ചാല്‍ പഠിക്കുവാനും സംസാരിക്കുവാനും കയ്യക്ഷരം നന്നാകുവാനുമെല്ലാം നല്ലതാണത്രെ. സരസ്വതീദേവിക്ക് നാവ് - മണി - നാരായം സമർപ്പിക്കുന്ന പതിവും ഇവിടെ നിലനിൽക്കുന്നു. കുട്ടികൾക്ക് പഠനത്തിന് താലപര്യം വരാനും ഉന്നത വിജയം നേടുവാനും ഇവിടെ വന്നാൽ മതിയത്രെ. ആവണംകോട് നവരാത്രി ആഘോഷങ്ങളും പ്രസിദ്ധമാണ്.

മൃദംഗശൈലേശ്വരി ക്ഷേത്രം
വിദ്യാരംഭത്തിന് പേരുകേട്ട മറ്റൊരു ക്ഷേത്രമാണ് കണ്ണൂർ ജില്ലയിലെ മുഴക്കുന്ന് മൃദംഗശൈലേശ്വരി ക്ഷേത്രം. പരശുരാമൻ സ്ഥാപിച്ച 108 ദുര്‍ഗ്ഗാ ക്ഷേത്രങ്ങളിലൊന്നായ ഇവിടെ ദേവിയുടെ സരസ്വതി ദേവി സംഗീതരൂപിണിയായി നിലകൊള്ളുന്നു. കൊല്ലൂർ മൂകാംബിക ക്ഷേത്രത്തിന് തുല്യമെന്ന് വിശ്വസിക്കപ്പെടുന്ന ഇവിടെ ദുർഗ്ഗാ ഭാവം കൂടാതെ സരസ്വതി, ലക്ഷ്മി, കാളി (പോർക്കലി) എന്നീ രൂപങ്ങളിലും ദേവിയെ ആരാധിക്കുന്നു. എന്നിരുന്നാലും മൃദംഗരൂപിണിയായ ആദിപരാശക്തിയാണ് ഇവിടുത്തെ പ്രധാനപ്രതിഷ്ഠ.
പനച്ചിക്കാട് ദേവി ക്ഷേത്രം
ദക്ഷിണ മൂകാംബിക എന്നറിയപ്പെടുന്ന ക്ഷേത്രമാണ്
പനച്ചിക്കാട് ദേവി ക്ഷേത്രം. കേരളത്തിലെ ഏറ്റവും വലിയ നവരാത്രി, വിജയശമി ആഘോഷങ്ങൾ നടക്കുന്ന ഇവിടവും മൂകാംബിക ക്ഷേത്രത്തിന് തുല്യമാണെന്നും ഇവിടെ മൂകാംബികയുടെ സാന്നിധ്യം ഉണ്ടെന്നുമാണ് വിശ്വാസം. പനച്ചിക്കാട് മഹാവിഷ്ണു-സരസ്വതീക്ഷേത്രത്തില് സര്വതി പൂജ വളരെ പ്രസിദ്ധമാണ്. വിജയദശമിയോട് അനുബന്ധിച്ച് വലിയ ആഘോഷങ്ങളാണ് ഇവിടെ നടക്കുന്നത്. ഗ്രന്ഥമെഴുന്നള്ളിപ്പ് ഘോഷയാത്ര, പൂജവയ്പ്പ്,വിദ്യാരംഭം തുടങ്ങിയവയാണ് ഇവിടുത്തെ പ്രധാന ചടങ്ങുകൾ.

ചക്കുളത്തുകാവ് ഭഗവതി ക്ഷേത്രം
നവരാത്രിയം വിദ്യാരംഭവും കെങ്കേമമായി ആഘോഷിക്കുന്ന മറ്റൊരു ക്ഷേത്രമാണ് ചക്കുളത്തുകാവ് ഭഗവതി ക്ഷേത്രം. സ്ത്രീകളുടെ ശബരിമല എന്നാണ് ഈ ക്ഷേത്രം വിളിക്കപ്പെടുന്നത്. ഇവിടെ വിദ്യാരംഭം കുറിക്കുന്ന ചടങ്ങില് ഒരുപാട് കുഞ്ഞുങ്ങൾ പങ്കെടുക്കാറുണ്ട്.
കണ്ണൂർ പള്ളിക്കുന്ന് ദക്ഷിണ മൂകാംബിക ക്ഷേത്രം
കേരളത്തിലെ മറ്റൊരു മൂകാംബികയും വിദ്യാരംഭത്തിന് പ്രസിദ്ധവുമാണ് കണ്ണൂർ പള്ളിക്കുന്ന ദക്ഷിണ മൂകാംബിക ക്ഷേത്രം. ക്ഷേത്രത്തിന്റെ സ്ഥാപനം മുതൽ പ്രതിഷ്ഠ വരെ പല വിശ്വാസങ്ങളും നിലനില്ക്കുന്നുണ്ടെങ്കിലും ഇവിടുത്തെ നവരാത്രി ആഘോഷങ്ങൾ വളരെ പ്രസിദ്ധമാണ്.ശിവൻ ,വടക്കേ ഭഗവതി (മഹിഷാസുരമർദ്ദിനി), ഗണപതി. ശങ്കരൻ എന്നിവരാണ് ഇവിടുത്തെ ഉപദേവതകള്‍.
ആയുധപൂജ, പൂജവയ്പ്പ്, വിദ്യാരംഭം തുടങ്ങിയ ചടങ്ങുകളിൽ പങ്കെടുക്കുവാൻ ഓരോ വർഷവും ആയിരക്കണക്കിന് വിശ്വാസികൾ ഇവിടേക്ക് വരുന്നു.
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications












