Search
  • Follow NativePlanet
Share
» »കണ്ടിരിക്കേണ്ട പാലക്കാടൻ ഗ്രാമങ്ങൾ

കണ്ടിരിക്കേണ്ട പാലക്കാടൻ ഗ്രാമങ്ങൾ

By Maneesh

പരന്നുകിടക്കുന്ന നെല്‍പ്പാടങ്ങൾ, കുന്നിന്‍ചരിവുകൾ, കരിമ്പനക്കൂട്ടങ്ങൾ ഇവയൊക്കെയാണ് പാലക്കാ‌ടൻ ഗ്രാമങ്ങളിലെ സ്ഥിരം കാഴ്ചകൾ. വരണ്ട ഭൂപ്രദേശങ്ങളും നിബിഡ വനങ്ങളും, മലയോരങ്ങളുമെല്ലാമുള്‍പ്പെടുന്ന ഭൂപ്രകൃതിയാണ് പാലക്കാടിന്റേത്. അതിനാൽ തന്നെ സിനി‌മാക്കാരുടെ ഇഷ്ടസ്ഥലം പാലക്കാടാണ്.

സങ്കരസംസ്‌കാരമാണ് പാലക്കാടിന്റെ പ്രത്യേകത, തമിഴ്‌നാടുമായി ചേര്‍ന്നുകിടക്കുന്നതുകൊണ്ടുതന്നെ പാലക്കാട് ജില്ലയിലെ പലഭാഗങ്ങളിലും ഭാഷയിലും ജീവിതരീതിയിലുമെല്ലാം തമിഴ് സ്വാധീനം കാണാന്‍ കഴിയും. അതിനാൽ തന്നെ പാലക്കാടൻ സംസ്കാരം അനുഭവിച്ചറിയാൻ അവിടുത്തെ ഗ്രാമങ്ങളിലേക്ക് ഒ‌ന്ന് യാത്ര പോകാണം

ഇത് മിസ് ചെയ്യരുതേ : മല‌മ്പുഴ യാത്രയി‌ല്‍ ഒഴിവാക്കാനാവാത്ത 30 കാഴ്ചകള്‍

01. വ‌ല്ലപ്പുഴ‌

01. വ‌ല്ലപ്പുഴ‌

ഷൊർണൂർ - നിലമ്പൂർ റെയിൽപാത കടന്നു പോകുന്ന പാലക്കാട് ജില്ലയിലെ ചെറിയ ഒരു ‌ഗ്രാമമാണ് വല്ലപ്പുഴ. പട്ടാമ്പിക്കും ചെർപ്പുളശേരിക്കും ഇടയിലായാണ് ഈ ഗ്രാമം സ്ഥിതി ചെയ്യുന്നത്.

Photo Courtesy: Pradeepom

02. ചിറ്റിലഞ്ചേരി

02. ചിറ്റിലഞ്ചേരി

പാല‌ക്കാട് ജില്ലയിലെ ആലത്തൂർ താലുക്കിലെ ചെറിയ ഒരു ഗ്രാമമാണ് ചിറ്റില‌ഞ്ചേ‌രി. സുന്ദരമായ നെൽപ്പാടങ്ങളാണ് ഈ ഗ്രാമത്തിന്റെ സൗന്ദര്യം.

Photo Courtesy: Surjithctly

03. കൊല്ലങ്കോട്

03. കൊല്ലങ്കോട്

പാലക്കാട് ടൗണിൽ നിന്ന് 19 കിലോ‌മീറ്റർ അകലെയായി സ്ഥിതി ചെയ്യുന്ന ചെറിയ ഒരു ഗ്രാമമാണ് കൊല്ലങ്കോട്. നെല്ലിയാമ്പതി, സീതക്കുണ്ട്, പോത്തുണ്ടി ഡാം തുടങ്ങി‌യ ‌ടൂറിസ്റ്റ് കേന്ദ്ര‌ങ്ങളിലേക്ക് ഇതുവഴി പോകാവുന്നതാണ്
Photo Courtesy: Sathyavrathan PK

04. പുറ‌മത്ര

04. പുറ‌മത്ര

കുലുക്കല്ലൂർ പഞ്ചായത്തിലാണ് പുറമത്ര എന്ന ഗ്രാമം സ്ഥിതി ചെയ്യുന്ന‌ത്. ആനക്കൽ നരിമട, ആനക്കൽ പാറ , എന്നിവയാണ് പുറമത്രയ്ക്ക് ‌സമീപത്തെ കാഴ്ചകൾ

Photo Courtesy: Jinesh.ptb

പാടം

പാടം

പുറമത്രയിലെ ഒരു നെൽപ്പാടം
Photo Courtesy: Jinesh.ptb

05. നെന്മാറ

05. നെന്മാറ

പാല‌ക്കാട് ജില്ലയിൽ തൃശൂർ പൊള്ളാച്ചി റോഡിൽ ‌സ്ഥിതി ചെയ്യുന്ന ചെറിയ ഒരു ഗ്രാമമാണ് നെന്മാറ. നെല്ലിയാമ്പ‌തി, പോത്തുണ്ടിഡാം തുടങ്ങിയ ടൂറിസ്റ്റ് കേന്ദ്രങ്ങളിലേക്ക് നെന്മാറ വഴി പോകാം

Photo Courtesy: Kjrajesh

06. പാലപ്പുറം

06. പാലപ്പുറം

ചിനക്കത്തൂർ പൂരത്തിന്റെ പേരിൽ പ്രശസ്തമായ പാലപ്പുറം ഒരു നെയ്ത്ത്ഗ്രാമമാണ്. ഒറ്റപ്പാലം താലൂക്കിൽ പാട്ടാമ്പി - പാലക്കാട് റോഡിൽ ആണ് പാലപ്പുറം സ്ഥിതി ചെയ്യുന്ന‌ത്

Photo Courtesy: Rajesh

07. പല്ലാവൂർ

07. പല്ലാവൂർ

പാലക്കാട് ജില്ലയിലെ ഒരു ബ്രാഹ്മണ അഗ്രഹാരമാണ് പല്ലാവൂർ. തായമ്പക വിദ്വാന്മാരാ‌യ പല്ലാവൂർ ത്രയങ്ങളുടെ ജന്മനാടാണ് ഈ സ്ഥലം
Photo Courtesy: Dilukrishna at English Wikipedia

08. പള്ളിപ്പുറം

08. പള്ളിപ്പുറം

പള്ളിപ്പുറം എന്ന സ്ഥലം കേരളത്തിൽ പലഭാഗത്തായുണ്ട്. പട്ടാമ്പിയിൽ നിന്ന് ഒൻപത് കിലോമീറ്റർ അകലെയായാണ് പാലക്കാട് ജില്ലയിലെ പള്ളിപ്പുറം സ്ഥിതി ചെയ്യുന്നത്
Photo Courtesy: Aniljay

09. വടവന്നൂർ

09. വടവന്നൂർ

പാല‌ക്കാ‌ട് ജില്ലയിലെ ചിറ്റൂർ താലു‌ക്കിൽ ആ‌‌ണ് വടവന്നൂർ എന്ന ഗ്രാമം സ്ഥി‌തി ചെയ്യുന്നത്.

Photo Courtesy: Dasdinkar

10. വാളയാർ

10. വാളയാർ

കേരള - ‌തമിഴ്നാട് അതിർ‌‌ത്തിയാണ് വാളയാർ. വാളയാർ ചെക്ക് പോസ്റ്റാണ് വാള‌യാറിനെ പ്രശസ്തമാക്കിയത്.

Photo Courtesy: Pranchiyettan

വാളയാർ ഡാം

വാളയാർ ഡാം

വാളായാറിന് സമീപത്തെ വാളയാർ ഡാം.

Photo Courtesy: Bijesh

Read more about: palakkad kerala villages
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X