Search
  • Follow NativePlanet
Share
» »ഗണേശ ചതുര്‍ത്ഥി 2022:അതിര്‍ത്തിയില്ലാത്ത വിശ്വാസങ്ങള്‍... ഇന്ത്യയ്ക്കു പുറത്തുള്ള ഗണേശ ക്ഷേത്രങ്ങള്‍

ഗണേശ ചതുര്‍ത്ഥി 2022:അതിര്‍ത്തിയില്ലാത്ത വിശ്വാസങ്ങള്‍... ഇന്ത്യയ്ക്കു പുറത്തുള്ള ഗണേശ ക്ഷേത്രങ്ങള്‍

ണേശ ചതുർത്ഥി ആഘോഷങ്ങള്‍ അ‌ടുത്തെത്തി നില്‍ക്കുമ്പോള്‍ , ഇന്ത്യയ്ക്ക് പുറത്തുള്ള ചില ഗണേശ ക്ഷേത്രങ്ങൾ നോക്കാം.

രാജ്യങ്ങളുടെ അതിര്‍ത്തികള്‍ക്കുള്ളില്‍ വിശ്വാസങ്ങളെ ഒതുക്കിനിര്‍ത്തുവാന്‍ ആവില്ല എന്നതിന്റെ ഏറ്റവും മികച്ച ഉദാഹരണങ്ങളാണ് ലോകമെമ്പാടുമുള്ള ക്ഷേത്രങ്ങള്‍. ഇന്ത്യയിലേതുപോലെ ഏല്ലാ കോണുകളിലുമുള്ള ക്ഷേത്ര സാന്നിധ്യം മറ്റു രാജ്യങ്ങളില് കാണുവാന്‍ സാധിക്കില്ലെങ്കിലും വിശ്വാസികളെ തൃപ്തിപ്പെടുത്തുന്ന നിരവധി ക്ഷേത്രങ്ങള്‍ ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിലായി കാണാം. ചില ക്ഷേത്രങ്ങൾ വാസ്തുവിദ്യയ്ക്കും മഹത്വത്തിനും ഒപ്പം തന്നെ വിശ്വാസങ്ങള്‍ക്കും പേരുകേട്ടതാണ്. ഗണേശ ചതുർത്ഥി ആഘോഷങ്ങള്‍ അ‌ടുത്തെത്തി നില്‍ക്കുമ്പോള്‍ , ഇന്ത്യയ്ക്ക് പുറത്തുള്ള ചില ഗണേശ ക്ഷേത്രങ്ങൾ പരിചയപ്പെടാം

ശ്രീ കർപഗ വിനയഗർ ക്ഷേത്രം, സിഡ്നി

ശ്രീ കർപഗ വിനയഗർ ക്ഷേത്രം, സിഡ്നി

ഓസ്ട്രേലിയയിലെ സിഡ്നിയില്‍ സ്ഥിതി ചെയ്യുന്ന ശ്രീ കർപഗ വിനയഗർ ക്ഷേത്രം വിശ്വാസികള്‍ക്കിടയില്‍ ഏറെ പ്രസിദ്ധമാണ്. വിശ്വാസത്തോടെ ഇവിടെയെത്തി പ്രാര്‍ത്ഥിച്ചാല്‍ എല്ലാ ആഗ്രഹങ്ങളും സാധ്യമാകുമെന്നാണ് പറയപ്പെടുന്നത്.കര്‍പഗം എന്നു പറഞ്ഞാല്‍ സംസ്കൃതത്തില്‍ എല്ലാ ആഗ്രഹങ്ങളും സാധിച്ചു തരുന്ന വൃക്ഷം എന്നാണ് അര്‍ത്ഥം. ഗണപതിക്ക് പുറമെ, വിഷ്ണു, അയ്യപ്പന്‍, മുരുകൻ, നവഗ്രഹങ്ങള്‍ ഒപ്പം ഭൈരവ വിഗ്രഹവും ഇവിടെ പ്രതിഷ്ഠിച്ചിട്ടുണ്ട്. സിഡ്നി വിനായകന്‍ എന്നാണ് ഇവിടുത്തെ പ്രതിഷ്ഠയെ വിശ്വാസികള്‍ വിളിക്കുന്നത്.

വക്രതുണ്ടായ വിനായഗാര്‍ ക്ഷേത്രം, മെല്‍ബണ്‍

വക്രതുണ്ടായ വിനായഗാര്‍ ക്ഷേത്രം, മെല്‍ബണ്‍

മെല്‍ബണിലെ ആദ്യത്തെ ഹൈന്ദവ ക്ഷേത്രമാണ് 1992 ല്‍ നിര്‍മ്മിച്ച വക്രതുണ്ടായ വിനായഗാര്‍ ക്ഷേത്രം. മെല്‍ബണിലെ വിശ്വാസികളുടെ ഒരു പ്രധാന വിശ്വാസ കേന്ദ്രമായി മാറുവാന്‍ ക്ഷേത്രത്തിനു സാധിച്ചിട്ടുണ്ട്. 2012 ല്‍ ഹനുമാനത്തിന്‍റെയും നാഗത്തിന്‍റെയും പ്രതിഷ്ഠ കൂടി ഇവിടെ നടത്തിയിട്ടുണ്ട്.

സൂര്യവിനായക് ക്ഷേത്രം, നേപ്പാള്‍

സൂര്യവിനായക് ക്ഷേത്രം, നേപ്പാള്‍

നേപ്പാളിലെ ഭക്താപൂര്‍ ജില്ലയില്‍ സ്ഥിതി ചെയ്യുന്ന സൂര്യവിനായക് ക്ഷേത്രം ഗണേശനായാണ് സമര്‍പ്പിച്ചിരിക്കുന്നത്. ചരിത്രപരവും സാംസ്കാരികവുമായി ഏറെ പ്രാധാന്യം ഈ ക്ഷേത്രത്തിനുണ്ട്. മാത്രമല്ല, കാഠ്മണ്ഡു വാലിയിലെ പ്രശസ്തമായ നാലു ഗണേശ ക്ഷേത്രങ്ങളില്‍ ഒന്നുകൂടിയാണ്. ഉദയസൂര്യന്‍റെ ക്ഷേത്രം എന്നുമിതിനു പേരുണ്ട്. ലിച്ചാവി രാജാവ് വിഷ്ണു ദേവ് ബർമയുടെ കാലത്ത് ഏകദേശം 1500 വർഷങ്ങൾക്ക് മുമ്പ് നിർമ്മിച്ചതാണെന്നാണ് വിശ്വസിക്കപ്പെടുന്നത്.

PC: Janak Bhatta

അരുൾമിഗു നവശക്തി വിനയഗർ ക്ഷേത്രം, സീഷെല്‍സ്

അരുൾമിഗു നവശക്തി വിനയഗർ ക്ഷേത്രം, സീഷെല്‍സ്

സീഷെല്‍സിലെ ഏക ഹൈന്ദവ ക്ഷേത്രമാണ് അരുൾമിഗു നവശക്തി വിനയഗർ ക്ഷേത്രം. വിക്‌ടോറിയയില്‍ സ്ഥിതി ചെയ്യുന്ന ഇത് 1999 ല്‍ ആണ് സ്ഥാപിതമാകുന്നത്. മുരുകൻ, നടരാജാവ്, ദുർഗ, ശ്രീനിവാസ പെരുമാൾ, ഭൈരവ, ചണ്ഡകേശ്വരർ എന്നിവരുടെ പ്രതിഷ്ഠകള്‍ ഇവിടെയുണ്ട്.
1993 -ൽ ക്ഷേത്രത്തിന്‍റെ ഉള്ളിലായി ആരംഭിച്ച തൈപ്പൂസം കാവടി ഉത്സവം പിന്നീട് ഒരു രഥ കാവടി ഘോഷയാത്രയായി മാറിയത് വളരെ പെട്ടന്നായിരുന്നു. 1998 മുതൽ സർക്കാർ ഇത് അവധി ദിനമായി പ്രഖ്യാപിക്കുകയും ചെയ്തിട്ടുണ്ട്.

ഗണേശ ക്ഷേത്രം, ഫ്ലഷിങ്

ഗണേശ ക്ഷേത്രം, ഫ്ലഷിങ്

ന്യൂ യോര്‍ക്കിലെ ക്വീന്‍സിലെ ഫ്ലഷിങ്ങിലാണ് പ്രസിദ്ധമായ ഗണേശ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. പ്രധാന ശ്രീകോവിലില്‍ പ്രതിഷ്ഠ . ബാലാജി, മഹാലക്ഷ്മി, ഹനുമാൻ, ശ്രീ നാഗേന്ദ്ര സ്വാമി എന്നിവരുടെയും പ്രതിഷ്ഠകളെയും കാണാം.
PC:sach1tb

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+