Search
  • Follow NativePlanet
Share
» »വിഴിഞ്ഞം ലൈറ്റ് ഹൗസില്‍ തിരക്കേറുന്നു, തുറന്നത് 26 മാസങ്ങള്‍ക്ക് ശേഷം

വിഴിഞ്ഞം ലൈറ്റ് ഹൗസില്‍ തിരക്കേറുന്നു, തുറന്നത് 26 മാസങ്ങള്‍ക്ക് ശേഷം

കൊവിഡിനെ തുടര്‍ന്ന് കഴിഞ്ഞ രണ്ടു വര്‍ഷത്തിലധികമായി അ‌ടച്ചിട്ടിരുന്ന ലൈറ്റ് ഹൗസ് മേയ് ഒന്നാം തിയ്യതിയാണ് പൊതുജനങ്ങള്‍ക്കായി തുറന്നു നല്കിയത്.

വിഴിഞ്ഞം ലൈറ്റ് ഹൗസ് കഴിഞ്ഞ ദിവസം സന്ദര്‍ശകര്‍ക്കായി തുറന്നതോടെ ഇവിടേക്ക് ജനപ്രവാഹം. കൊവിഡിനെ തുടര്‍ന്ന് കഴിഞ്ഞ രണ്ടു വര്‍ഷത്തിലധികമായി അ‌ടച്ചിട്ടിരുന്ന ലൈറ്റ് ഹൗസ് മേയ് ഒന്നാം തിയ്യതിയാണ് പൊതുജനങ്ങള്‍ക്കായി തുറന്നു നല്കിയത്. കേരളത്തിലെ മാത്രമല്ല, ഇന്ത്യയിലെ തന്നെ ഏറ്റവും പഴയ ലൈറ്റ് ഹൗസുകളിലൊന്നായ വിഴിഞ്ഞം കോവളത്തെ പ്രധാന ആകര്‍ഷണങ്ങളിലൊന്നും കൂ‌ടിയാണ്.

vizhinjam light house

PC:Dream Holidays

1972 ലാണ് വിഴിഞ്ഞം ലൈറ്റ്ഹൗസ് പ്രവര്‍ത്തനം ആരംഭിച്ചത്. സിലിണ്ടർ ആകൃതിയിലുള്ള 36 മീറ്റർ ഉയരമുള്ള സ്തംഭമാണ് ഇതിനുള്ളത്. മെറ്റൽ ഹാലൈഡ് ദീപവും ഡയറക്റ്റ് ഡ്രൈവ് മെക്കാനിസവുമാണ് വിളക്കുമാടത്തിലുള്ളത്

തിരുവനന്തപുരത്തിന്‍റെ ഏറ്റവും മനോഹരമായ കാഴ്ചകള്‍ ആസ്വദിക്കുവാന്‍ പറ്റിയ സ്ഥലം എന്ന നിലയിലാണ് സഞ്ചാരികള്‍ വിഴിഞ്ഞം വിളക്കുമാ‌ടം സന്ദര്‍ശിക്കുന്നത്. കോവളം തീരത്തോട് ചേര്‍ന്നു കിടക്കുന്നതിനാല്‍ കോവളത്തേയ്ക്ക് പോകുന്നവരും ഇവിടം സന്ദര്‍ശിക്കുവാന്‍ സമയം കണ്ടെത്തുന്നു. നിലവില്‍ ക‌ൊവിഡ് നിയന്ത്രണങ്ങള്‍ ഒന്നും ഇല്ലാത്തതിനാല്‍ നിരവധി ആളുകളാണ് ലൈറ്റ് ഹൗസ് കാണുവാനായി എത്തുന്നത്.

കോവളം ലൈറ്റ് ഹൗസ് ബീച്ച്, എടക്കല്ല് റോക്ക് ഫോര്‍മേഷന്‍സ്, ഈവാ ബീച്ച്, ഹവ്വാ ബീച്ച് തുടങ്ങിയവയുടെ അതിമനോഹരമായ കാഴ്ചകള്‍ ഇവിടെ നിന്നു കാണാം. എന്നാല്‍ നിലവില്‍ വളരെ പരിമിതമായ എണ്ണം ആളുകളെ മാത്രമാണ് ലൈറ്റ് ഹൗസിനുള്ളില്‍ പ്രവേശിക്കുവാന്‍ അനുവദിക്കുന്നത്.

രാവിലെ 10.00 മുകല്‍ 12.45 വരെയും ഉച്ചകഴിഞ്ഞ് 2.00 മുതല്‍ 5.45 വരെയുമാണ് ഇവിടെ പ്രവേശനം അനുവദിച്ചിരിക്കുന്നത്. തിങ്കളാഴ്ച ഇവിടെ അവധിയായിരിക്കും,

അന്താരാഷ്ട്ര മറൈൻ ട്രാക്കറായ മറൈൻ ട്രാഫിക് പുറത്തിറക്കിയ ലോകത്തിലെ ഏറ്റവും മികച്ച അഞ്ച് ലൈറ്റ് ഹൗസ് ചിത്രങ്ങളുടെ പട്ടികയിലും വിഴിഞ്ഞം ലൈറ്റ് ഹൗസ് ഇടം നേടിയിരുന്നു.

ആലപ്പുഴ ലൈറ്റ്ഹൗസില്‍ തിരക്കേറുന്നു... കടലിന്‍റെയും കനാലുകളുടെയും ആകാശക്കാഴ്ചകള്‍ കാണാംആലപ്പുഴ ലൈറ്റ്ഹൗസില്‍ തിരക്കേറുന്നു... കടലിന്‍റെയും കനാലുകളുടെയും ആകാശക്കാഴ്ചകള്‍ കാണാം

ആദ്യ സോളോ ട്രിപ്പ് ഗംഭീരമാക്കാം!! ഈ കാര്യങ്ങള്‍ ഒന്നു ശ്രദ്ധിക്കാംആദ്യ സോളോ ട്രിപ്പ് ഗംഭീരമാക്കാം!! ഈ കാര്യങ്ങള്‍ ഒന്നു ശ്രദ്ധിക്കാം

Read more about: kovalam thiruvananthapuram
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X