» »കോളനി കാലത്തെ ചെന്നൈ കാണാം

കോളനി കാലത്തെ ചെന്നൈ കാണാം

Written By:

ചെന്നൈയിൽ ചെന്നാൽ പഴയ മദ്രാസ് കാണാൻ കഴിയുമോ? ചെന്നൈ സെൻട്രൽ റെയിൽവെസ്റ്റേഷനിൽ ട്രെയിൻ ഇറങ്ങി പുറത്തേക്ക് വന്ന്, ഒന്ന് തിരിഞ്ഞ് നോക്കിയാൽ മതി. പുറകിൽ അതാ പഴയ മദ്രാസ്. ഇന്ത്യയിൽ അപൂർവം നഗരങ്ങൾക്ക് മാത്രം ഉള്ള പ്രത്യേകതയാണ് ഇത്. പുതിയ കാലത്തിന്റെ കുതിപ്പിൽ വൻ നഗരമായി കുതിക്കുമ്പോഴും പഴയ നഗരത്തിന്റെ പൈതൃകം കാത്തുസൂക്ഷിക്കുക! അതുകൊണ്ട് ഒരു കാര്യം ഉറപ്പ് പറായം ചെന്നൈയിൽ ചെന്നാൽ പഴയ മദ്രാസ് കാണാം.

കോളനികാലത്ത് നിർമ്മിക്കപ്പെട്ട 2,467 കെട്ടിടങ്ങൾ ചെന്നൈ നഗരത്തിൽ ഇപ്പോഴും കേടുകൂടാതെ നിലനിൽക്കുന്നുണ്ടെന്നാണ് കണക്ക്. ഇതിൽ മിക്ക കെട്ടിടത്തിനും ഏകദേശം 200 വർഷത്തിലേറേ പഴക്കം കാണും. ചെന്നൈ സെൻട്രൽ, ചെന്നൈ എഗ്മോർ, റിപ്പൺ ബിൽഡിംഗ്, ഭാരത് ഇൻഷൂറൻസ് ബിൽഡിംഗ് തുടങ്ങിയ കെട്ടിടങ്ങൾ ഇതിന് ഉദാഹരണമാണ്.

കൽക്കത്ത കഴിഞ്ഞാൽ ഇന്ത്യയിൽ ചെന്നൈയിലാണ് ഇത്രയധികം പൈതൃക നിർമ്മിതികൾ കാണാൻ കഴിയുക. കോളനി ഭരണകാലത്ത് നിർമ്മിക്കപ്പെട്ട്, ഇന്നും നിലനിൽക്കുന്ന ചില കെട്ടിടങ്ങളാണ് നമുക്ക് കാണാം. ചെന്നൈയിൽ എത്തിയാൽ തീർച്ചയായും സന്ദർശിക്കാൻ മടിക്കരുതാത്ത ചില കെട്ടിടങ്ങൾ.

ചെന്നൈ സെൻട്രൽ റെയിൽവേ സ്റ്റേഷൻ

ചെന്നൈ സെൻട്രൽ റെയിൽവേ സ്റ്റേഷൻ

ട്രെയിനിലാണ് ചെന്നൈയിൽ എത്തുന്നതെങ്കിൽ, ആദ്യ കാണാൻ കഴിയുന്ന കെട്ടിടമാണ് കോളനി ഭരണകാലത്ത് നിർമ്മിക്കപ്പെട്ട ചെന്നൈ സെൻട്രൽ റെയിൽവെ സ്റ്റേഷൻ. 1873ൽ ആണ് ഈ റെയിൽവേ സ്റ്റേഷൻ നിർമ്മിക്കപ്പെട്ടത്. ജോർജ് ഹാർഡിംഗ് ആണ് ഇൻഡോ - ഗോഥിക് ശൈലിയിൽ നിർമ്മിച്ചിട്ടുള്ള ഈ കെട്ടിടത്തിന്റെ ശില്പി.

Photo Courtesy: TuckDB.org

സെൻട്രൽ റെയിൽവേ സ്റ്റേഷൻ

സെൻട്രൽ റെയിൽവേ സ്റ്റേഷൻ

ചെന്നൈയിലെ സെൻട്രൽ റെയിൽവെ സ്റ്റേഷന്റെ ഇപ്പോഴത്തെ കാഴ്ച
Photo Courtesy: jamal haider from india

മദ്രാസ് ഹൈക്കോടതി

മദ്രാസ് ഹൈക്കോടതി

ചെന്നൈ ജോർജ് ടൗണിലാണ് ഈ കെട്ടിടം സ്ഥിതി ചെയ്യുന്നത്. നിലവിൽ തമിഴ്നാട് ഹൈക്കോടതി പ്രവർത്തിക്കുന്നത് ഇതിലാണ്. ലണ്ടൻ കഴിഞ്ഞാൽ ലോകത്തിലെ ഏറ്റവും വലിയ കോടതിക്കെട്ടിടം ഇതാണ്. ഏഷ്യയിൽ വച്ച് ഏറ്റവും വലിയ കോടതി സമുച്ഛയവും ഇത് തന്നെ. 1892ൽ ആണ് ഈ കെട്ടിടം നിർമ്മിക്കപ്പെട്ടത്.
Photo Courtesy: India Illustrated

മദ്രാസ് ഹൈക്കോടതി ഇപ്പോൾ

മദ്രാസ് ഹൈക്കോടതി ഇപ്പോൾ

ചെന്നൈയിലെ മദ്രാസ് ഹൈക്കോടതിയുടെ ഇപ്പോഴത്തെ കാഴ്ച
Photo Courtesy: Yoga Balaji

സൗത്തേൺ റെയിൽവെ ഹെഡ്ക്വാർട്ടേഴ്സ്

സൗത്തേൺ റെയിൽവെ ഹെഡ്ക്വാർട്ടേഴ്സ്

ചെന്നൈ സെൻട്രൽ റെയിൽവേ സ്റ്റേഷന് സമീപത്തായി തന്നെയാണ് ഈ കെട്ടിടം തലയെടുപ്പോടെ നിൽക്കുന്നത്. 1921ൽ നിർമ്മിക്കപ്പെട്ട ഈ കെട്ടിടത്തിന്റെ ശില്പി എൻ ഗ്രേ സൺ ആണ്.
Photo Courtesy: http://www.flickr.com/photos/spnjsp/

മദ്രാസ് യൂണിവേഴ്സിറ്റിയിലെ സെനറ്റ് ഹൗസ്

മദ്രാസ് യൂണിവേഴ്സിറ്റിയിലെ സെനറ്റ് ഹൗസ്

1879ൽ ആണ് ഈ കെട്ടിടം നിർമ്മിക്കപ്പെട്ടത്. ചെന്നൈ മറീന ബീച്ചിന് സമീപത്തായി മദ്രാസ് യൂണിവേഴ്സിറ്റി ക്യാമ്പസിൽ ആണ് ഈ കെട്ടിടം സ്ഥിതി ചെയ്യുന്നത്.
Photo Courtesy: TucksDB.org

സെനറ്റ് ഹൗസ് ഇപ്പോൾ

സെനറ്റ് ഹൗസ് ഇപ്പോൾ

മദ്രാസ് യൂണിവേഴ്സിറ്റി സെനറ്റ് ഹൗസിന്റെ ഇപ്പോഴത്തെ കാഴ്ച.
Photo Courtesy: Ezhilbio1987

എഗ്‌മോർ റെയിൽവേ സ്റ്റേഷൻ

എഗ്‌മോർ റെയിൽവേ സ്റ്റേഷൻ

സെൻട്രൽ റെയിൽവെ സ്റ്റേഷൻ കഴിഞ്ഞാൽ ചെന്നൈയിലെ പ്രധാനപ്പെട്ട റെയിൽവെ സ്റ്റേഷനാണ് എഗ്‌മോർ റെയിൽവെ സ്റ്റേഷൻ. 1908ൽ ഹെൻട്രി ഇർവിൻ ആണ് ഈ റെയിൽവെ സ്റ്റേഷൻ നിർമ്മിച്ചത്.
Photo Courtesy: Wiele & Klein

എഗ്‌മോർ റെയിൽവേ സ്റ്റേഷൻ ഇപ്പോൾ

എഗ്‌മോർ റെയിൽവേ സ്റ്റേഷൻ ഇപ്പോൾ

എഗ്‌മോർ റെയിൽവേ സ്റ്റേഷന്റെ ഇപ്പോഴത്തെ കാഴ്ച
Photo Courtesy: Balaji Sowmyanarayanan

ഗവൺമേന്റ് മ്യൂസിയം ബിൽഡിംഗ്

ഗവൺമേന്റ് മ്യൂസിയം ബിൽഡിംഗ്

ചെന്നൈ എഗ്മോറിലാണ് മദ്രാസ് മ്യൂസിയം എന്ന് അറിയപ്പെടുന്ന ഈ കെട്ടിടം സ്ഥിതി ചെയ്യുന്നത്. 1851ൽ ആണ് ഈ മ്യൂസിയം സ്ഥാപിച്ചത്. ഇന്ത്യയിൽ ഏറ്റവും പഴക്കമുള്ള രണ്ടാമത്തെ മ്യൂസിയമാണ് ഇത്. 1814ൽ കൽക്കട്ടയിൽ സ്ഥാപിച്ച മ്യൂസിയമാണ് ഇന്ത്യയിൽ ഏറ്റവും പഴക്കമുള്ള മ്യൂസിയം. സൗത്ത് ഏഷ്യയിൽ വച്ച് ഏറ്റവും വലിയ മ്യൂസിയവും ഇതാണ്.
Photo Courtesy: India Illustrated

ഗവൺമേന്റ് മ്യൂസിയം

ഗവൺമേന്റ് മ്യൂസിയം

ചെന്നൈയിലെ ഗവൺമേന്റ് മ്യൂസിയത്തിലെ ഇപ്പോഴത്തെ കാഴ്ച
Photo Courtesy: L.vivian.richard at English Wikipedia

നാഷണൽ ആർട്ട് ഗാലറി

നാഷണൽ ആർട്ട് ഗാലറി

ചെന്നൈയിലെ ഏറ്റവും പഴക്കമുള്ള ഈ ആർട്ട് ഗാലറി സ്ഥിതി ചെയ്യുന്നത് എഗ്മോറിലാണ്. ആന്ധ്രപ്രദേശ് നിന്ന് കൊണ്ടുവന്ന ചെങ്കല്ല് ഉപയോഗിച്ചാണ് ഈ 1906ൽ ഈ ആർട്ട് ഗാലറി നിർമ്മിച്ചിരിക്കുന്നത്.
Photo Courtesy: slasha

റിപ്പൺ ബിൽഡിംഗ്

റിപ്പൺ ബിൽഡിംഗ്

ചെന്നൈ സെൻട്രൽ റെയിൽവേ സ്റ്റേഷനിൽ നിന്ന് അധികം ദൂരയല്ലാതെയാണ് റിപ്പൺ ബിൽഡിംഗ് സ്ഥിതി ചെയ്യുന്നത്. 1913ൽ കമ്മീഷൻ ചെയ്ത റിപ്പൺ ബിൽഡിംഗിന്റെ നിർമ്മാണത്തിന് 750,000 രൂപയാണ് ചിലവായത്. ഇതിൽ 550,000 രൂപ ചിലവാക്കിയത് ലോഗനാഥ മുതലിയാർ ആണ്. ചെന്നൈ കോർപ്പറേഷൻ സ്ഥിതി ചെയ്യുന്നത് ഇവിടെയാണ്.
Photo Courtesy: L.vivian.richard at English Wikipedia

വിക്ടോറിയ പബ്ലിക് ഹാൾ

വിക്ടോറിയ പബ്ലിക് ഹാൾ

ചെന്നൈ ടൗൺ ഹാൾ എന്ന് അറിയപ്പെടുന്ന വിക്ടോറിയ പബ്ലിക് ഹാൾ ആണ് ചെന്നൈയിലെ മറ്റൊരു ചരിത്രപരമായ നിർമ്മിതി. 1888- 1890 കാലത്താണ് ഇതിന്റെ നിർമ്മാണം നടന്നത്. ചെന്നൈയിലെ ആദ്യത്തെ സിനിമാ പ്രദർശനം നടന്നത് ഇവിടെ വച്ചാണ്.
Photo Courtesy: L.vivian.richard

ഹിഗിൻബോതംസ്

ഹിഗിൻബോതംസ്

ബ്രിട്ടീഷുകാരുടെ കാലത്ത് സ്ഥാപിക്കപ്പെട്ട് ഇക്കാലത്തും നിലനിൽക്കുന്ന ഒരു പുസ്തകശാലയാണ് ഇത് മൗണ്ട് റോഡിലാണ് ഈ കെട്ടിടം സ്ഥിതി ചെയ്യുന്നത്.
Photo Courtesy: Ravichandar84

Read more about: chennai
Please Wait while comments are loading...