Search
  • Follow NativePlanet
Share
» »നിങ്ങള്‍ക്കും വേണ്ടേ ഒരു 'നൈറ്റ്‌ലൈഫ്'?

നിങ്ങള്‍ക്കും വേണ്ടേ ഒരു 'നൈറ്റ്‌ലൈഫ്'?

By Maneesh

യാത്രകളെക്കുറിച്ച് ചിന്തിക്കുമ്പോള്‍ പകല്‍ വെളിച്ചത്തിലുള്ള യാത്രകളെക്കുറിച്ച് ചിന്തിക്കുന്നവരാണ് നിങ്ങളില്‍ പലരും. എന്തുകൊണ്ട് നമുക്ക് രാത്രി യാത്രകളെക്കുറിച്ച് ചിന്തിച്ചുകൂട? രാത്രി യാത്ര എന്ന് പറഞ്ഞാല്‍ ഇരുളിന്റെ മറവിലുള്ള യാത്രയാണെന്ന് തെറ്റിദ്ധരിക്കരുത്. രാത്രി വെളിച്ചത്തില്‍ നഗരത്തിന്റെ സ്വഭാവം എന്താണെന്ന് അറിയാനുള്ള യാത്ര.

ഇന്ത്യയിലെ നിശാജീവിതത്തെക്കുറിച്ച് മനസിലാക്കാൻ, പകൽ വെളിച്ചം മങ്ങി തെരുവ് വിളക്കുകൾ തെളിഞ്ഞ് തുടങ്ങുമ്പോൾ യാത്ര ആരംഭിക്കണം. നമുക്ക് കണ്ടെത്താൻ കഴിയും ഇന്ത്യയുടെ നിശാജീവിതത്തിലെ കൗതുക കാഴ്ചകൾ. ഇന്ത്യയിലെ നിശാജീവിതത്തിന്റെ വൈവിധ്യങ്ങളും വളർച്ചയും നമ്മൾ കരുതുന്നത് പോലെ ബാറുകളിലും പബ്ബുകളിലും ഒതുങ്ങുന്നതല്ല. അതിനപ്പുറം ചില സാംസ്കാരിക വൈവിധ്യങ്ങൾ ഇത്തരം രാത്രിയാത്രകളിൽ നമുക്ക് കണ്ടുമുട്ടാനാവും. പക്ഷെ യാത്രയ്ക്ക് മുൻപേനിശാസഞ്ചാരം നടത്തേണ്ട നഗരങ്ങളെക്കുറിച്ച് നിങ്ങൾ നന്നായി ബോധവാനായിരിക്കണം. അല്ലെങ്കിൽ നിങ്ങളുടെ യാത്ര അപകടത്തിലേക്കായിരിക്കും.

മദ്യപാനത്തെക്കുറിച്ച് അറിഞ്ഞിരിക്കുക

നിശായാത്രകളിൽ ചിലർക്ക് മദ്യം ഒഴിച്ചുകൂടാനാവാത്ത കാര്യമാണ്. മിക്കവാറും ആളുകളും പബ്ബുകളിലും ബാറുകളിലും രാത്രിയാകുമ്പോളാണ് പോകാറുള്ളത് . എന്നാൽ ഇന്ത്യയിലെ പല സംസ്ഥാനങ്ങളിലേയും മദ്യ നയം വ്യത്യസ്തമാണ്. നിയമപരമായി മദ്യപിക്കാനുള്ള പ്രായ പരിതി വരെ പല സംസ്ഥാനങ്ങളിലും വ്യത്യസ്തമായിരിക്കും.

ഡൽഹിയിൽ 25 വയസിന് ശേഷമുള്ളവർക്കേ നിയമപരമായി മദ്യപിക്കാൻ അവകാശമുള്ളു. എന്നാൽ ഗോവയിൽ ചെന്നാൽ പതിനെട്ടുകാരനും മദ്യപിക്കാം. ഉത്തർപ്രദേശിലേയും കർണാടകയിലേയും കാര്യവും അങ്ങനെ തന്നെ. എന്നാൽ ഇന്ത്യ മൊത്തത്തിൽ നോക്കുകയാണെങ്കിൽ 21 വയസ് കഴിഞ്ഞവർക്ക് മദ്യപിക്കാം. നിങ്ങൾ ഗുജറാത്തിലേക്ക് പോയാൽ മദ്യപിക്കുന്ന ശീലം തന്നെ ഒഴിവാക്കുന്നതാണ് നല്ലത്. കാരണം അവിടെ മദ്യം നിരോധിച്ചിട്ടുണ്ട്.

അറിഞ്ഞിരിക്കേണ്ട നിശാനിയമങ്ങൾ

ഇന്ത്യയിലെ പല നഗരങ്ങളിലും നിശാജീവിതം(nightlife) ആരംഭിക്കുന്നത് വളരെ നേരത്തേയാണ്. അത് രാത്രി മുഴുവൻ നീളില്ല എന്ന് മാത്രമല്ല പലനഗരങ്ങളിലും ഒരു പതിനൊന്ന് പതിനൊന്നരയോടെ അവസാനിപ്പിക്കേണ്ടിയും വരും. എന്നാൽ മുംബൈയിലെ ജീവിതം ഒരു ഒന്നര വരെയൊക്കെ നീളും. ഡൽഹിയിലും ഇങ്ങനെയൊക്കെയാണ്. എന്നാൽ ചെന്നൈ, ബാംഗ്ലൂർ, ഹൈദരബാദ് എന്നീ സൗത്ത് ഇന്ത്യൻ നഗരങ്ങൾക്ക് നിശാജീവിതത്തിന് അധികം ദൈർഘ്യം ഉണ്ടാകില്ല. ഗോവയി‌ൽ പോലും പലസ്ഥലങ്ങളിലും രാത്രി പത്ത് മണി ആകുന്നതോടെ കടപൂട്ടിക്കും.

സംസ്കാരത്തെ അറിയാം

മദ്യപാനം ഒരിക്കലും ഇന്ത്യൻ സംസ്കാരത്തിന്റെ ഭാഗമല്ല. മദ്യ രഹിതമായ നിശാജീവിതത്തെക്കുറിച്ചാണ് ഇനി. കൽക്കത്തയാണ് രാത്രിയിലെ സാംസ്കാരിക പരിപാടികളിൽ പേരുകേട്ടത്. അതുകൊണ്ടാണ് കൽക്കട്ട ഇന്ത്യയുടേ സാംസ്കാരിക തലസ്ഥാനമായും അറിയപ്പെടുന്നത്. ബംഗാളിന്റെ തനതു നൃത്തരൂപങ്ങൾ, നാടകങ്ങൾ, സംഗീതം എന്നിവയൊക്കെ കൽക്കട്ടയിലെ നിശാജീവിതത്തിൽ നിങ്ങൾക്ക് ആസ്വദിക്കാം. കൽക്കത്തയിലെ രബീന്ദ്രസദൻ കൾച്ചറൽ സെന്ററാണ് ഇതിന് പറ്റിയ ഇടം.

മുംബൈയിലാണെങ്കിൽ രാത്രി നരിമാൻ പോയിന്റിലേക്ക് പോയാൽ മതി അവിടുത്തെ നാഷണൽ സെന്റർ ഫോർ പെർഫോമിംഗ് ആർട്സ് എന്ന സ്ഥാപനത്തിൽ നിന്ന് നിങ്ങൾക്ക് കലാപരിപാടികൾ ആസ്വദിക്കാം. ഡൽഹി, അതുപോലെ തന്നെ രാജസ്ഥാനിലെ നഗരങ്ങളായ ജയ്പൂഎ ഉദയ്പ്പൂർ തുടങ്ങിയ സ്ഥലങ്ങളിൽ നിന്നും നിങ്ങൾക്ക് അവിടങ്ങളിലെ കലാരൂപങ്ങൾ രാത്രി യാത്രയ്ക്കിടെ ആസ്വദിക്കാം.

ഇന്ത്യയിലെ ചില നഗരങ്ങളുടെ രാത്രി സൗന്ദര്യം നമുക്ക് കാണാം.

മുംബൈ

മുംബൈ

മുംബൈയിലെ കോർപ്പറേഷൻ ബിൽഡിംഗിന് മുന്നിലെ ഒരു രാക്കാഴ്ച. തെരുവിളക്കിന്റെ പ്രകാശവും വാഹനങ്ങളുടെ പ്രകാശവും ചേർന്ന് ഈ നഗരക്കാഴ്ചയ്ക്ക് പ്രത്യേക ചാരുത നൽകുന്നു.

Photo Courtesy : Advait Supnekar

ചെന്നൈ

ചെന്നൈ

ചെന്നൈ കോട്ട റെയിൽവേ സ്റ്റേഷന് സമീപത്തുള്ള ഒരു നഗരക്കാഴ്ച. വാഹനങ്ങളുടെ പ്രകാശാത്തൽ തിളങ്ങുന്ന റോഡിന്റെ സുന്ദരമായ ഒരു കാഴ്ച.

Photo Courtesy : Planemad

കൽക്കട്ട

കൽക്കട്ട

കൽക്കട്ടയിലെ പ്രശസ്തമായ ഹൗറ ബ്രീഡ്ജ് വർണ്ണരാജികളാൽ തിളങ്ങി നിൽക്കുന്ന കാഴ്ച.

Photo Courtesy : Shubhankar.sengupta19

ഡൽഹി

ഡൽഹി

ഡൽഹിയിലെ ഇന്ത്യഗേറ്റിന്റെ രാത്രി കാഴ്ചPhoto Courtesy : Edmund Gall

ബാംഗ്ലൂർ

ബാംഗ്ലൂർ

ബാംഗ്ലൂർ നഗരത്തിന്റെ ഒരു രാക്കാഴ്ച. പ്രശസ്തമായ യു ബി സിറ്റിയാണ് പശ്ചാത്തലത്തിൽ.

Photo Courtesy : Ming-yen Hsu

ഹൈദരബാദ്

ഹൈദരബാദ്

ഹൈദരബാദ് നഗരത്തിൽ നിന്നുള്ള ഒരു രാത്രികാഴ്ച. ഹുസൈൻ സാഗർ തടാകത്തിലെ ബുദ്ധപ്രതിമയാണ് പശ്ചാത്തലത്തിൽ.

Photo Courtesy : Alosh Bennett

ഗുവാഹത്തി

ഗുവാഹത്തി

അസാമിലെ പ്രശസ്തമായ നഗരമായ ഗുവാഹത്തിയിലെ ഒരു രാത്രിക്കാഴ്ച. ദീപാവലി നാളിലെ ദൃശ്യമാണ് ഇത്.

Photo Courtesy : Kinshuk Kashyap

അഹമ്മദാബാദ്

അഹമ്മദാബാദ്

ഗുജറാത്തിലെ പ്രശസ്ത നഗരമായ അഹമ്മദാബാദിൽ നവരാത്രി നാളിൽ നൃത്തം ചെയ്യുന്ന കലാകാരൻമാർ.

Photo Courtesy : Hardik jadeja

ആലപ്പുഴ

ആലപ്പുഴ

ആലപ്പുഴയെന്നാൽ വിദേശ സഞ്ചാരികൾക്ക് കായലും ഹൗസ്ബോട്ടുകളുമാണല്ലോ. ആലപ്പുഴയിലെ ഒരു രാത്രികാഴ്ച
Photo Courtesy : Ajith

അലഹബാദ്

അലഹബാദ്

അലഹബാദിൽ നടക്കാറുള്ള കുംഭമേളയുടെ രാത്രികാഴ്ചകളിൽ നിന്ന്

അമൃത്സർ

അമൃത്സർ

സിക്കുകാരുടെ പുണ്യനഗരമായ പഞ്ചാബിലെ അമൃതസറിന്റെ രാക്കാഴ്ച. ദീപ പ്രഭയിൽ മുങ്ങിയ പ്രശസ്തമായ സുവർണ ക്ഷേത്രമാണ് പശ്ചാത്തലത്തിൽ.

മധുര

മധുര

തമിഴ്നാട്ടിലെ പ്രശസ്തമായ ക്ഷേത്രനഗരമായ മധുരയുടെ ഒരു രാത്രി കാഴ്ച. മധുരയിലെ വൈഗാ നദിയുടെ കുറുകേ നിർമ്മിച്ച പാലമാണ് പശ്ചാത്തലത്തിൽ.

Photo Courtesy : wishvam

ഹരിദ്വാർ

ഹരിദ്വാർ

ഹരിദ്വാർ നഗരത്തിലെ ഒരു രാത്രികാഴ്ച. നഗരത്തിൽ നിന്ന് ചിതറി വീഴുന്ന പ്രകാശ രശ്മികളെ പ്രതിഫലിപ്പിച്ചുകൊണ്ട് ഒഴുകുന്ന ഗംഗാനദിയാണ് പശ്ചാത്തലത്തിൽ.

Photo Courtesy : Livefree2013

ജയ്പ്പൂർ

ജയ്പ്പൂർ

രാജസ്ഥാന്റെ തലസ്ഥാനമായ ജയ്പ്പൂരിലെ ഒരു രാത്രി കാഴ്ച
Photo Courtesy : Nitesh Pandey

ജാംഷഡ്പൂർ

ജാംഷഡ്പൂർ

ഝാർഖണ്ഡിലെ ഏക നഗരമായ ജാംഷഡ്പൂരിലെ ഒരു നഗരക്കാഴ്ച. പ്രശസ്തമായ ടാറ്റ സ്റ്റീൽ ഫാക്ടറിയാണ് പശ്ചാത്തലത്തിൽ.

Photo Courtesy : Ashokinder

വാരണാസി

വാരണാസി

വാരണാസിയിലെ ഒരു രാത്രി കാഴ്ച

Photo Courtesy : dalbera

പോണ്ടിച്ചേരി

പോണ്ടിച്ചേരി

പോണ്ടിച്ചേരിയിലെ ഒരു രാത്രി കാഴ്ച.

Photo Courtesy : Nelson.G

ഷിംല

ഷിംല

പ്രശസ്തമായ ഹിൽസ്റ്റേഷനായ ഷിംല നഗരത്തിന്റെ രാത്രി കാഴ്ച

Photo Courtesy : Sumit.kumar2209

കന്യാകുമാരി

കന്യാകുമാരി

കന്യാകുമാരിയിൽ സ്ഥിതി ചെയ്യുന്ന വിവേകാനന്ദപ്പാറയുടെ രാത്രിയിലെ ദൃശ്യം

Photo Courtesy : Jegan M

കർണൂ‌ൽ

കർണൂ‌ൽ

ആന്ധ്രാപ്രദേശിലെ കർണൂലിലെ പ്രശസ്തമായ കോട്ട. ഒരു രാക്കാഴ്ച

Photo Courtesy : Poreddy Sagar

ശിവകാശി

ശിവകാശി

പടക്കങ്ങളുടെ നാടായ ശിവകാശിയിലെ ഒരു രാത്രി കാഴ്ച

Photo Courtesy : Joel Suganth

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X