Search
  • Follow NativePlanet
Share
» »ഇതൊക്കെയാണ് ഗോവയിലെ ജ‌ലകേളികള്‍

ഇതൊക്കെയാണ് ഗോവയിലെ ജ‌ലകേളികള്‍

By Maneesh

സഞ്ചാരി‌കളില്‍ ഭൂരിഭാഗം ആളുകളും സാഹസികത ഇഷ്ടപ്പെടുന്നവരാണ്. യാത്ര പോകുന്ന സ്ഥലങ്ങളിലെ സാഹസിക വിനോദങ്ങള്‍ എന്തൊക്കെയാണെന്ന് അറിയാന്‍ ആഗ്രഹിക്കുകയും ഇത്തരം വിനോദങ്ങളില്‍ ഏര്‍പ്പെടുകയും ചെയ്യുന്നത് ഒരു ഹോബിയാക്കി മാറ്റിയിട്ടുള്ളവരും നിരവധിയാണ്.

സാഹസിക വിനോദങ്ങളില്‍ ഒരു വിഭാഗമാണ് ജലകേളികള്‍. കടലിലോ മറ്റു ജലാശയങ്ങളിലോ നടത്താവുന്ന സാഹസിക വിനോദങ്ങളാണ് ഇവ.

ജ‌ലകേളികള്‍ക്ക് പേരുകേട്ട സ്ഥലമാണ് ഗോവ. ഗോവയിലെ ബീച്ചുകള്‍ കാറ്റുകൊള്ളാനും വെയിലുകായാനും മാത്രമുള്ളതാണെന്ന് ആരും കരുതരുത്. ത്രില്ലടിപ്പിക്കുന്ന നിരവധി കാ‌യിക വിനോ‌ദങ്ങള്‍ക്ക് പേരുകേട്ട സ്ഥലമാണ് ഗോവ.

ഗോവയിലെ പ്രധാന‌പ്പെട്ട ജലകേളിക‌ള്‍ പരിച‌യപ്പെടാം

01. കയാക്കിംഗ്

01. കയാക്കിംഗ്

ഗോവയില്‍ ചെല്ലുന്നവര്‍ക്ക് ആസ്വദിക്കാവുന്ന സുന്ദരമായ ഒരു ജലകേളിയാണ് കയാക്കിംഗ്. ഗോവയിലെ നീല ജ‌ലാശയത്തിലൂടെ കായക് തുഴ‌ഞ്ഞ് നീങ്ങുമ്പോള്‍ നിങ്ങള്‍ക്ക് കാണാന്‍ കഴിയുന്ന കാഴ്ചകള്‍ നിരവ‌ധിയാണ്. വര്‍ണചിറകുള്ള പക്ഷികളും മത്സ്യങ്ങളും തുടങ്ങി നി‌രവധി സുന്ദരമയാ കാഴ്ചകള്‍ നിങ്ങള്‍ക്ക് കയാക്കിംഗില്‍ കാണാന്‍ കഴിയും. ഒക്ടോബര്‍ മുതല്‍ മാര്‍ച്ച് വരെയുള്ള സമയമാണ് മികസമയം.
Photo Courtesy: GayatriKrishnamoorthy

എവിടെ പോകണം

എവിടെ പോകണം

കയാക്കിംഗ് പരിശീലനം നല്‍കുന്ന നി‌രവധി ക്ല‌ബുകള്‍ നിങ്ങള്‍ക്ക് ഗോവയി‌ല്‍ കാണാന്‍ കഴി‌യും. സൗത്ത് ‌ഗോവയിലെ ബീച്ചുകളാണ് കയാക്കിംഗിന് പേരുകേട്ട സ്ഥലങ്ങള്‍ നോര്‍ത്ത് ഗോവയി‌ലെ ചില ബീ‌ച്ചുകളിലും കയാക്കിംഗിന് അവ‌സരമുണ്ട്. ഇവ കൂടാതെ ഗോവയിലെ ന‌ദികളായ മാണ്ഡോവി, നെരുള്‍, സുറൈ തുടങ്ങിയ നദികളിലും കയാക്കിംഗ് നടത്താം.
Photo Courtesy: Szumyk

02. വിന്‍ഡ് സര്‍ഫിംഗ്

02. വിന്‍ഡ് സര്‍ഫിംഗ്

ഗോവയിലെ ജനപ്രിയമായ ഒരു ജലകേളിയാണ് വിന്‍ഡ് സര്‍ഫിംഗ്. വളരെ ത്രില്ലടിപ്പിക്കുന്ന വിന്‍ഡ് സര്‍ഫിംഗിന് നല്ല ബാലന്‍സിംഗ് ആവശ്യമാണ്. അതിനാല്‍ തന്നെ വിന്‍ഡ് സര്‍ഫിംഗ് ചെയ്യാന്‍ മികച്ച പരിശീ‌ലനം ആവശ്യമാണ്.
Photo Courtesy: RamJoshi

എവിടെ പോകണം

എവിടെ പോകണം

കാല‌ന്‍ഗുത്ത്, മൊര്‍ജിം, ബോഗ്‌മലോ, ഡോണ‌പൗള, വാഗത്താര്‍ ബീച്ച്, ബാഗ ബീ‌ച്ച് തുടങ്ങിയ ബീ‌ച്ചുകള്‍ വിന്‍ഡ് സര്‍ഫിംഗിന് പേരുകേട്ട ബീച്ചുകളാണ്. ജനുവരി മുതല്‍ ഏപ്രില്‍ വരെയാണ് വിന്‍ഡ് സര്‍ഫിംഗിന് പറ്റിയ സമയം.

Photo Courtesy: Ra Boe

03. ജെറ്റ് സ്കീയിംഗ്

03. ജെറ്റ് സ്കീയിംഗ്

വാട്ടെര്‍ സ്കൂട്ടര്‍ എന്ന് പ്രാദേശികമായി അറിയപ്പെടുന്ന ജെറ്റ്സ്കീയിംഗ് ഗോവയിലെ ജലകേളികളില്‍ ഏറ്റവും ത്രില്ലടിപ്പിക്കുന്ന ഒന്നാണ്. ജലത്തിലൂടെ അതിവേഗത്തില്‍ സ്കീയിംഗ് ചെയ്യുക എന്നത് വളരെ പ്രയാസമുള്ള കാര്യമാണ്. എന്നാല്‍ നന്നായി ജെറ്റ് സ്കീയിംഗ് പരിശീലി‌ച്ചാല്‍ ഇതിന്റെ അത്രയും ത്രില്ലടിപ്പിക്കുന്ന ഒരു സാഹസിക വിനോദവും ഇല്ലെന്ന് പറയാം.
Photo Courtesy: Steve Mortimer

എവിടെ പോകണം

എവിടെ പോകണം

ഗോവയിലെ ബൈന ബീച്ച്, കാലന്‍ഗുത്ത് ‌ബീച്ച്, അഗോഡ ബീച്ച്, കാന്‍ഡോളിം ബീച്ച് തുടങ്ങിയ ബീച്ചുകളില്‍ ജെറ്റ് സ്കീയിംഗ് നടത്താനും പരിശീലിക്കാ‌നും അവസരമുണ്ട്. ‌വര്‍ഷത്തില്‍ ഏത് സമയത്തും ജെറ്റ് സ്കീയിംഗ് നടത്താം

Photo Courtesy: PekePON

04. പാര സെയിലിംഗ്

04. പാര സെയിലിംഗ്

ബോട്ടുമായി ബന്ധിപ്പിച്ച പാരച്യൂട്ടിലൂടെ നിങ്ങള്‍ക്ക് കടലിന് മുകളിലെ ആകാശത്തുകൂടെ യാത്ര ചെയ്യണോ. ഗോവയില്‍ അതിന് അവരമുണ്ട്. ഗോവയിലെ ജനപ്രിയമായ ഈ സാഹസിക വിനോദത്തിന്റെ പേരാണ് പാര സെയിലിംഗ്. മ‌റ്റു സാഹസിക വിനോദങ്ങളെ അപേക്ഷിച്ച് ഇത് കൂടുതല്‍ സുരക്ഷിതവും അധികം പരിശീ‌ലനം ആവശ്യമില്ലാത്തതുമാണ്.

Photo Courtesy: UddhavGupta

എവിടെ പോകണം

എവിടെ പോകണം

ഗോ‌വയിലെ മൈന്ദ, അന്‍ജു‌ന ബീച്ച്, ബാഗ ബീച്ച്, കാന്‍ഡോളിം ബീച്ച് തുടങ്ങിയ ബീച്ചുകള്‍ പാര സെയിലിംഗിന് പേരുകേട്ട സ്ഥലങ്ങളാണ്. മഴക്കാലം കഴിഞ്ഞുള്ള സമയമാണ് പാര സെയിലിംഗിന് പറ്റിയ സമയം.
Photo Courtesy: Ormr2014

05. ഡോള്‍ഫിന്‍ ക്രൂയിസ്

05. ഡോള്‍ഫിന്‍ ക്രൂയിസ്

ഡോഫിന്‍ ക്രൂയിസ് എ‌ന്ന് പറഞ്ഞാല്‍ ഡോള്‍ഫിനുകളെ കാണാനുള്ള ബോട്ട് യാത്രയാണ്. ഡോള്‍ഫിനുകള്‍ സ്വാഭാവിക രീതി‌യില്‍ വളരുന്ന സ്ഥലത്തേക്ക് അറബിക്കടലിലൂടെ യാത്ര ചെയ്യുമ്പോള്‍ നിങ്ങള്‍ക്ക് മറ്റു പ‌ല ജലജീവികളേയും കാണാം.

Photo Courtesy: AshwinKumar

എവിടെ പോകണം

എവിടെ പോകണം

അഗോഡ കോട്ടയ്ക്ക് സമീപത്തുള്ള സിന്‍‌ക്യുറിം ബീച്ചില്‍ നിന്നും പന്‍ജിം ബീച്ചില്‍ നിന്നും ഡോള്‍ഫിന്‍ ക്രൂയിസിനുള്ള സൗകര്യമുണ്ട്.

Photo Courtesy: AllenMcC.

06. സ്പീഡ് ബോട്ട്

06. സ്പീഡ് ബോട്ട്

ഗോവയില്‍ എത്തുന്ന ഏതൊരു സഞ്ചാരിക്കും ആസ്വദിക്കാവുന്ന ഒന്നാണ് സ്പീഡ് ബോട്ട് യാത്ര. സിനി‌മകളില്‍ കാണുന്നത് പോലെ കടലിന് നടുവിലൂടെ വളരെ വേഗത്തില്‍ സ്പീഡ് ബോട്ടില്‍ യാത്ര ചെയ്യാനും ഗോവയില്‍ സൗകര്യമുണ്ട്. കുടുംബത്തോടൊപ്പം ആസ്വദിക്കാവുന്ന ഒരു വിനോദം കൂടിയാണ് ഇത്.
Photo Courtesy: AbhishekSingh

എവിടെ പോകണം

എവിടെ പോകണം

കലന്‍ഗുത് ബീച്ച്, അറൊസിം ബീച്ച്, കോള്‍വ ബീച്ച്, കാന്‍ഡോളിം ബീച്ച് തുടങ്ങിയ സ്ഥലങ്ങളില്‍ സ്പീഡ് ബോട്ടിംഗിനുള്ള സൗകര്യമുണ്ട്

Photo Courtesy: WPPilot

Read more about: goa beaches
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X