Search
  • Follow NativePlanet
Share
» »സുന്ദര്‍ബന്‍ എന്ന സുന്ദരവനത്തെക്കുറിച്ച് 10 കാര്യങ്ങള്‍

സുന്ദര്‍ബന്‍ എന്ന സുന്ദരവനത്തെക്കുറിച്ച് 10 കാര്യങ്ങള്‍

By Maneesh

ഇന്ത്യയിലെ ആമസോണ്‍ എന്ന് അറിയപ്പെടുന്ന ഒരു സ്ഥലമുണ്ട് പശ്ചിമബംഗാളില്‍. സുന്ദര്‍ബന്‍ എന്ന പേരില്‍ അറിയപ്പെടുന്ന സുന്ദരമായ കണ്ടല്‍വനമാണ്. ഇന്ത്യന്‍ കടുവകളുടെ ആവാസ കേന്ദ്രമായ സുന്ദര്‍ബനിലേക്കുള്ള യാത്ര അവിസ്മരണീയമായ ഒന്നായിരിക്കും.

കല്‍ക്കത്തയില്‍ നിന്ന്

കല്‍ക്കത്തയില്‍ നിന്ന് 357 കിലോമീറ്റര്‍ ദൂരം സഞ്ചരിക്കണം സുന്ദര്‍ബനില്‍ എത്തിച്ചേരാന്‍. കല്‍ക്കത്തയില്‍ നിന്ന് ഏകദേശം 7 മണിക്കൂര്‍ യാത്ര ചെയ്യണം ഇവിടെ എത്തിച്ചേരാന്‍. സുന്ദര്‍ബനില്‍ താമസ സൗകര്യം ഇല്ലാത്തതിനാല്‍ അതിരാവിലെ എത്തിച്ചേരുന്നതാണ് നല്ലത്. കൊല്‍ക്കത്തിയില്‍ നിന്ന് സുന്ദര്‍ബനിലേയ്ക്ക് പോകാന്‍ ടാക്‌സി ബസ് സര്‍വീസുകള്‍ നിരന്തരമുണ്ട്.

കുടുംബ സമേതം

ദമ്പതികള്‍ക്കും, കുടുംബങ്ങള്‍ക്കും ഒരുപോലെ സന്ദര്‍ശിക്കാവുന്ന സ്ഥലമാണിത്. ഇവിടത്തെ നദീയാത്ര അവിസ്മരണീയമാണ്. പല അന്താരാഷ്ട്ര വിനോദസഞ്ചാര കേന്ദ്രങ്ങള്‍ നല്‍കുന്ന അനുഭവമാണ് ഇവിടം നല്‍കുന്നതെന്നാണ് സന്ദര്‍ശകരിലേറെയും അഭിപ്രായപ്പെടാറ്.

സുന്ദര്‍ബനെക്കുറിച്ച് അറിഞ്ഞിരിക്കേണ്ട 10 കാര്യങ്ങള്‍ മനസിലാക്കാം

01. ഇന്ത്യയില്‍ മാത്രമല്ല

01. ഇന്ത്യയില്‍ മാത്രമല്ല

പശ്ചിമബംഗാളിലാണ് സുന്ദര്‍ബന്‍ എന്ന കണ്ടല്‍ക്കാടുകള്‍ സ്ഥിതി ചെയ്യുന്നത്. എന്നാ സുന്ദര്‍ബന്‍ ഇന്ത്യയില്‍ മാത്രമാണെന്ന് കരുതരുത്. ഇന്ത്യയിലും ബംഗ്ലാദേശിലുമായി വ്യാപിച്ചു കിടക്കുകയാണ് ഈ കണ്ടല്‍ സംരക്ഷണ കേന്ദ്രം.
Photo Courtesy: Joydip Roy

02. സഞ്ചാരികള്‍ ഇന്ത്യയില്‍

02. സഞ്ചാരികള്‍ ഇന്ത്യയില്‍

ഈ ദേശീയോദ്യാനത്തിന്റെ ഭൂരിഭാഗവും ബംഗ്ലാദേശിലാണെങ്കിലും ഇന്ത്യയില്‍ ഉള്ള മൂന്നിലൊന്ന് ഭാഗം വിനോദ സഞ്ചാരികളെ ഏറെ ആകര്‍ഷിക്കുന്നു.
Photo Courtesy: joiseyshowaa

03. യുണസ്‌കോയുടെ പൈതൃക പട്ടിക

03. യുണസ്‌കോയുടെ പൈതൃക പട്ടിക

യുണസ്‌കോയുടെ പൈതൃകപട്ടികയില്‍ ഇടംപിടിച്ച സ്ഥലമാണ് സുന്ദര്‍ബന്‍. സുന്ദര്‍ബനിലേക്കുള്ള യാത്ര ജീവിതത്തിലെ മറക്കാനാവത്ത അനുഭവമായിരിക്കുമെന്നതില്‍ അത്ഭുതമില്ല.
Photo Courtesy: joiseyshowaa

04. വിതീര്‍ണം

04. വിതീര്‍ണം

4200 കിലോമീറ്റര്‍ വ്യാപിച്ചു കിടക്കുന്ന സുന്ദര്‍ബന്‍ കണ്ടല്‍ സംരക്ഷിത മേഖല ഇത്തരത്തിലുള്ളതില്‍ ഏറ്റവും വലുതാണ്.
Photo Courtesy: bri vos

05. ഇന്ത്യന്‍ കടുവകളുടെ ആവസ കേന്ദ്രം

05. ഇന്ത്യന്‍ കടുവകളുടെ ആവസ കേന്ദ്രം

ലോകത്തില്‍ ഇപ്പോള്‍ ഉള്ളതില്‍ വംശനാശ ഭീഷണി ഏറ്റവും കൂടുതല്‍ നേരിട്ടു കൊണ്ടിരിക്കുന്ന ജന്തുക്കളില്‍ ഒന്നായ ഇന്ത്യന്‍ കടുവകളുടെ ആവാസ സ്ഥലമാണ് ഈ കണ്ടല്‍കാടുകള്‍. ഭാഗ്യമുണ്ടെങ്കില്‍ സന്ദര്‍ശനവേളയില്‍ ഇവയെ കാണാനുള്ള അവസരം ലഭിക്കും 250 ലേറെ കടുവകള്‍ ഇവിടയുണ്ടെന്നാണ് പറയപ്പടുന്നത്.

Photo Courtesy: Khondkar Mostaque Ahmed

06. ഫോട്ടോ ഗ്രാഫര്‍മാരുടെ സ്വര്‍ഗം

06. ഫോട്ടോ ഗ്രാഫര്‍മാരുടെ സ്വര്‍ഗം

ഫോട്ടോഗ്രാഫര്‍മാര്‍ ജീവിതത്തില്‍ ഒരിക്കലെങ്കിലും സന്ദര്‍ശിക്കേണ്ട സ്ഥലമാണ് സുന്ദര്‍ബന്‍. വിവിധ ഇനത്തില്‍പെട്ട പക്ഷികളെ ഇവിടെ കാണാന്‍ കഴിയും.

Photo Courtesy: Arne Hückelheim

07. ഡേവിഡ് പ്രെയ്ന്‍

07. ഡേവിഡ് പ്രെയ്ന്‍

സുന്ദര്‍ബനില്‍ പഠനം നടത്തിയ ജീവ ശാസ്ത്രജ്ഞനാണ് ഡേവിഡ് പ്രെയ്ന്‍. ഇദ്ദേഹം ഇവിടുത്തെ 330 ഇനം സസ്യങ്ങളെ പറ്റി
രേഖപെടുത്തിയിരുന്നു സുന്ദരി, ഗോല്‍പാത എന്നിവ ഉള്‍പ്പടെ നിരവധി വൃക്ഷങ്ങള്‍ വനത്തിലുണ്ട്.
Photo Courtesy: Monster eagle

08. എംബി സുന്ദരി

08. എംബി സുന്ദരി

വാടകയ്ക്ക് എടുക്കാവുന്ന ഒഴുകുന്ന വീടാണ് എംബി സുന്ദരി. എപ്പോഴും ബുക്കിങ് കൂടുന്നതിനാല്‍ കിട്ടാന്‍ വളരെ പ്രയാസമാണ്.
സുന്ദരബനത്തെകുറിച്ചുള്ള നിങ്ങളുടെ കാഴ്ചപാട് തന്നെ ഇത് മാറ്റിക്കളയും. എട്ട് അംഗങ്ങളുള്ള ഒരു കുടംബത്തെ വളരെ
സുഖമായി എംബി സുന്ദരി പാര്‍പ്പിക്കും. നിരവധി മുറികളും ബാത്‌റൂമുകളും ഇതിനുണ്ട്. കേരളത്തിലെ ആഢംബര ബോട്ടുകള്‍ക്ക്
തുല്യമാണിത്.
Photo Courtesy: Monster eagle

09. കാലവസ്ഥ വ്യതിയാനം

09. കാലവസ്ഥ വ്യതിയാനം

സുന്ദരബനത്തിലെ കാലാവസ്ഥയിലുണ്ടാകുന്ന വ്യതിയാനങ്ങള്‍ അടുത്തിടെയായി ശാസ്ത്രജ്ഞരെ ആശങ്കപെടുത്തി തുടങ്ങിയിട്ടുണ്ട്.
Photo Courtesy: bri vos

10. എത്തിച്ചേരാന്‍

10. എത്തിച്ചേരാന്‍

കൊല്‍ക്കത്തിയില്‍ നിന്നും ഡ്രൈവ് ചെയ്ത് പോകാനുള്ള ദൂരമെ സുന്ദര്‍ബനിലേയ്ക്കുള്ളു. ഒരു ദിവസത്തെ സന്ദര്‍ശനത്തിനായാണ്
കൂടുതല്‍ പേരും ഇവിടെ എത്തുന്നത്. രാത്രി താമസം സാധ്യമാവില്ല.
Photo Courtesy: Soumya 027

Read more about: west bengal west bengal tour
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X