Search
  • Follow NativePlanet
Share
» »വന്യജീവി വാരം 2021:കാ‌ടിന്‍റെ വന്യതയിലല്ലാതെ കാട്ടിലെ രാജാക്കന്മാരെ കാണാം

വന്യജീവി വാരം 2021:കാ‌ടിന്‍റെ വന്യതയിലല്ലാതെ കാട്ടിലെ രാജാക്കന്മാരെ കാണാം

കാടിന്റെ വന്യതയോ ഭയമോ ഇല്ലാതെ വന്യജീവികളെ കാണുവാന്‍ സാധിക്കുന്ന കേരളത്തിലെ മൃഗശാലകളെ പരിചയപ്പെടാം

കാട്ടിലെ ജീവികളെ നാട്ടില്‍ കൂട്ടിലടച്ച് വളര്‍ത്തുകയും പ്രദര്‍ശിപ്പിക്കുകയും ചെയ്യുന്ന ഇടങ്ങളാണ് മൃഗശാലകള്‍. കാട്ടില്‍ പോരെ നേരിട്ടോ കാണുവാന്‍ സാധിക്കാത്ത മൃഗങ്ങളെ കയ്യകലത്തില്‍ സുരക്ഷിതമായി കാണുവാന്‍ സാധിക്കുന്ന ഈ ഇടങ്ങള്‍ കൗതുകം പകരും എന്നതില്‍ സംശയമില്ല. കാടിന്റെ വന്യതയോ ഭയമോ ഇല്ലാതെ വന്യജീവികളെ കാണുവാന്‍ സാധിക്കുന്ന കേരളത്തിലെ മൃഗശാലകളെ പരിചയപ്പെടാം

തിരുവനന്തപുരം മൃഗശാല

തിരുവനന്തപുരം മൃഗശാല


കേരളത്തിലെ പ്രധാനപ്പെട്ട മൃഗശാലയാണ് തിരുവനന്തപുരത്ത് സ്ഥിതി ചെയ്യുന്നത്. ഏഷ്യയിലെ തന്നെ ഏറ്റവും മികച്ച രീതിയില്‍ രൂപകല്പന ചെയ്ത മൃഗശാല എന്ന പ്രത്യേകതയുള്ള ഇത് രാജ്യത്ത‌െ പഴയ മൃഗശാലകളില്‍ ഒന്നുകൂടിയാണ്. 1857 ൽ നേപ്പിയർ മ്യൂസിയത്തിന്റെ ഒരു അനെക്സായി തിരുവിതാംകൂര്‍ മഹാരാജാവാണ് ഇത് സ്ഥാപിക്കുന്നത്. 55 ഹെക്ടര്‍ വിസ‍്തൃതിയിലാണ് ഇതുള്ളത്. വനം, തടാകം പുൽത്തകിടി, വിശ്രമിക്കുവാനുള്ള ഇടം എന്നിങ്ങനെ നിരവധി വിഭാഗങ്ങള്‍ ഇവിടെ കാണാം.
സിംഹവാലൻ കുരങ്ങ്, കരിംകുരങ്ങ്, വരയാട്, കണ്ടാമൃഗം, മാനുകൾ, സീബ്ര, കാട്ടുപോത്ത് തുടങ്ങിയ മൃഗങ്ങളെ ഇവിടെ കാണാം.
PC:Signalarun

തൃശൂര്‍ മൃഗശാല

തൃശൂര്‍ മൃഗശാല

തൃശൂർ ജില്ലയിലെ ചെമ്പുകാവിൽ 1885 ൽ ആണ് ഈ മൃഗശാല സ്ഥാപിതമാകുന്നത്. 13.5 ഏക്കര്‍ വിസ്തൃതിയിലുള്ള ഈ മൃഗളാസ നഗരത്തില്‍ നിന്നും വെറും രണ്ടു കിലോമീറ്റര്‍ മാത്രം അകലെയാണ് സ്ഥിതി ചെയ്യുന്നത്. ചെറുതാണെങ്കിലും ഒരു പ്രകൃതി ചരിത്രകാഴ്ചബംഗ്ലാവും ഇവിടെയുണ്ട്. ചരിത്ര മ്യൂസിയവും ഒരു ആർട്ട് മ്യൂസിയവും ആണിതന്റെ ഭാഗമായുള്ളത്. മൃഗശാലയിൽ ഒരു സുവോളജിക്കൽ ഗാർഡൻ, ബൊട്ടാണിക്കൽ ഗാർഡൻ, ആർട്ട് മ്യൂസിയം, നാച്ചുറൽ ഹിസ്റ്ററി മ്യൂസിയം എന്നിവയുമുണ്ട്.
PC:Rameshng

പറശ്ശിനിക്കടവ് പാമ്പുവളര്‍ത്തല്‍ കേന്ദ്രം

പറശ്ശിനിക്കടവ് പാമ്പുവളര്‍ത്തല്‍ കേന്ദ്രം

വംശനാശ ഭീഷണി നേരിടുന്ന ഇഴജന്തുക്കളെ സംരക്ഷിക്കുക എന്ന ലക്ഷ്യത്തില്‍ സ്ഥാപിതമായതാണ് കണ്ണൂര്‍ ജില്ലയിലെ പറശ്ശിനിക്കടവ് പാമ്പുവളര്‍ത്തല്‍ കേന്ദ്രം. ഏഷ്യയിലെ ഏറ്റവും മികച്ച പാമ്പ് സങ്കേതങ്ങളിലൊന്നായി ഇത് കരുതപ്പെടുന്നു. 150 ഓളം വ്യത്യസ്ത ഇനത്തിലുള്ള പാമ്പുകളെ ഇവിടെ കാണാം. കണ്ണട മൂർഖൻ, രാജവെമ്പാല, മണ്ഡലി, വെള്ളിക്കെട്ടൻ, കുഴിമണ്ഡലി തുടങ്ങി വിഷമുള്ളതും വിഷരഹിതവുമായ പാമ്പുകൾ ഈ പാർക്കിൽ ഉണ്ട്.രാജ്യത്തെ ഏറ്റവും പ്രധാനപ്പെട്ട ഉരഗസംരക്ഷണ കേന്ദ്രങ്ങളിൽ ഒന്നാണിത്. പാമ്പുകളെ കൂടാതെ നിരവധി കാട്ടു സസ്തനികളെയും കടൽ ജീവികളെയും അപൂർവമായ പക്ഷിമൃഗാദികളെയും ഇവിടെ സംരക്ഷിച്ചു പോരുന്നു.
PC:Vijayanrajapuram

കൗതുക പാർക്ക്

കൗതുക പാർക്ക്

ചാലക്കുടിയില്‍ നിന്നും അതിരപ്പള്ളി വെള്ളച്ചാട്ടത്തിലേക്കുള്ള വഴിയിൽ ആണ് കൗതുക പാർക്ക് സ്ഥിതി ചെയ്യുന്നത്. 1.25 ഏക്കർ ഭൂമിയിൽ വ്യാപിച്ചുകിടക്കുന്ന ഇത് പനമ്പിള്ളി സ്മാരക ഗവണ്മെന്റ് കോളേജിനു സമീപത്താണുള്ളത്. പേരുപോലെ തന്നെ കൗതുകമാണ് ഇവിടുത്തെ കാഴ്ചകളും. 2006 ലാണ് കൗതുകപാര്‍ക്ക് ജനങ്ങളുടെ പൊതുവിജ്ഞാനകേന്ദ്രമായി മാറിയത്.നവെളള എലികള്‍, പ്രാവുകള്‍, എമു, ഗിനിപ്പന്നികള്‍, മുയലുകള്‍, മയിലുകള്‍, ടര്‍ക്കി കോഴികള്‍ , പക്ഷികൾ, ജലജീവികൾ, ആകാശവൃക്ഷങ്ങള്‍ എന്നിങ്ങനെ നിരവധി കാഴ്ചകള്‍ ഇവിടെയുണ്ട്.
PC:keralatourism

അഭയാരണ്യം

അഭയാരണ്യം

അഭയാരണ്യം എന്ന ചെറിയ മൃഗശാല എറണാകുളം ജില്ലയിലെ കപ്രിക്കാട് ഗ്രാമത്തിലാണ് സ്ഥിതി ചെയ്യുന്നത്. . കേരള വനം വകുപ്പിന്റെ നേതൃത്വത്തിലുള്ള കേരളത്തിലെ ആദ്യത്തെ വന്യജീവി ഉദ്യാനമാണിത്. പെരിയാർ തീരത്തെ വനമേഖലയിലാണ് ഇത് സ്ഥിതി ചെയ്യുന്നത്. വർദ്ധിച്ചുവരുന്ന മൃഗങ്ങളെ ഉൾക്കൊള്ളാൻ സ്ഥലമില്ലാത്തതിനാൽ കോടനാട് ആന പരിശീലന കേന്ദ്രത്തിൽ നിന്ന് ആനകളുടെ പുനരധിവാസം ലക്ഷ്യമിട്ടുള്ള ഒരു ഇക്കോടൂറിസം പദ്ധതിയുടെ ഭാഗമാണ് മൃഗശാല. , 2 മുതൽ 50 വയസ്സുവരെയുള്ള ആനകളാണ് പ്രധാന ആകര്‍ഷണം. ആനകളെക്കൂടാതെ, മൃഗങ്ങളെ അവയുടെ സ്വാഭാവിക ആവാസവ്യവസ്ഥയിലേക്ക് വിടുന്നുവെന്ന് ഉറപ്പുവരുത്തുകയാണ് ഇവിടെ ചെയ്യുന്നത്.
PC:keralatourism

വന്യജീവി വാരം 2021: വ്യത്യസ്ത ആഘോഷങ്ങളുമായി രാജ്യംവന്യജീവി വാരം 2021: വ്യത്യസ്ത ആഘോഷങ്ങളുമായി രാജ്യം

ഗാന്ധി ജയന്തി 2021: രാഷ്ട്ര പിതാവിന്‍റെ ഓര്‍മ്മകളില്‍ നില്‍ക്കുന്ന ഡല്‍ഹിയിലെ അഞ്ചിടങ്ങള്‍ഗാന്ധി ജയന്തി 2021: രാഷ്ട്ര പിതാവിന്‍റെ ഓര്‍മ്മകളില്‍ നില്‍ക്കുന്ന ഡല്‍ഹിയിലെ അഞ്ചിടങ്ങള്‍

Read more about: zoo kerala forest wildlife week
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X