നാലായിരം കിലോമീറ്റർ ദൂരം പിന്നിട്ട് നദിയിലൂടെ ഒരു ക്രൂസ് യാത്ര... പിന്നിലാക്കി കടന്നുപോകുന്നത് ചരിത്രവും സംസ്കാരവും നിറഞ്ഞ ഒരുപാട് ഇടങ്ങളും കാഴ്ചാനുഭവങ്ങളും. ഗംഗയും ഭാഗീരഥിയും ബ്രഹ്മപുത്രയും കണ്ടുപോകുന്ന അതുല്യമായ ഒരു യാത്ര. കഴിഞ്ഞ കുറച്ചു നാളുകളായി ഇന്ത്യയിലെ സഞ്ചാരികളെ അത്ഭുതപ്പെടുത്തിക്കൊണ്ടിരുന്ന, ലോകത്തിലെ തന്നെ ഏറ്റവും ദൈര്‍ഘ്യമേറിയ നദീ ക്രൂസ് യാത്ര ജനുവരി 13-ാം തിയതി പ്രധാനമന്ത്രി നരേന്ദ്ര മോഡി ഫ്ലാഗ് ഓഫ് ചെയ്യും.
ലോകത്തിലെ ഏറ്റവും ദൈര്‍ഘ്യമേറിയ നദീയാത്ര
എന്ന വിശേഷണം എങ്ങനെ ഈ യാത്രയ്ക്ക് വന്നു എന്നറിയണെമങ്കിൽ ഇത് കടന്നുപോകുന്ന റൂട്ടും മറ്റു കാര്യങ്ങളും അറിഞ്ഞിരിക്കണം. വാരണാസിയിൽ നിന്നും ആരംഭിക്കുന്ന യാത്ര ബംഗ്ലാദേശ് വഴി അസമിലെ ദിബ്രുഗഡിൽ എത്തുന്ന വിധത്തിലാണ് പ്ലാൻ ചെയ്തിരിക്കുന്നത്. നേരത്തെ ഈ യാത്ര ജനുവരി 10ന് ആരംഭിക്കും എന്നായിരുന്നു നവംബർ മാസത്തിൽ ഷിപ്പിംഗ്, ജലപാത മന്ത്രി സർബാനന്ദ സോനോവാൾ അറിയിച്ചിരുന്നത്.
പ്രധാന ഇടങ്ങൾ
വളരുന്ന ക്രൂയിസ് ടൂറിസത്തിന്റെ പ്രതിഫലനം
ഈ നദികളിൽ ലോകോത്തര ക്രൂയിസുകൾ ഓടുന്നത് കാണുന്നതിന് 100 ദേശീയ ജലപാതകൾ സൃഷ്ടിക്കാൻ കേന്ദ്രത്തെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി പറഞ്ഞു.
50 പേർക്ക്
അതിർത്തി സുരക്ഷാ സേനയെ (ബിഎസ്എഫ്) പശ്ചിമ ബംഗാളിൽ നിന്ന് ബംഗ്ലാദേശിലേക്ക് 51 ദിവസത്തേക്ക് കപ്പലിന് സുരക്ഷാ കവചം നൽകാനുള്ള ചുമതല നൽകിയിട്ടുണ്ടെന്ന് ഉന്നത സർക്കാർ വൃത്തങ്ങൾ അറിയിച്ചു.



Click it and Unblock the Notifications
















