Search
  • Follow NativePlanet
Share
» »യാത്ര ചെയ്ത് പുതുവർഷത്തെ സ്വാഗതം ചെയ്യാം.. പോകുവാനിതാ ഈ റൂട്ടുകൾ

യാത്ര ചെയ്ത് പുതുവർഷത്തെ സ്വാഗതം ചെയ്യാം.. പോകുവാനിതാ ഈ റൂട്ടുകൾ

ഇതാ ഇന്ത്യയില്‍ നിങ്ങൾക്ക് ചെയ്യുവാൻ പറ്റിയ ഏറ്റവും മികച്ച ബൈക്ക് റൈഡ് റൂട്ടുകളും ലക്ഷ്യസ്ഥാനങ്ങളും ഏതൊക്കെയാണെന്നു നോക്കാം...

2022 എന്ന വർഷം അവസാനിക്കുവാൻ ഇനി വളരെ കുറച്ച് ദിവസങ്ങൾ മാത്രമേ ബാക്കിയുള്ളൂ. പുതിയ പ്രതീക്ഷകളും യാക്രാ മോഹങ്ങളുമാണി 2023 പെട്ടന്നെത്തും. എന്നും ഓർക്കുവാൻ പാകത്തിന് ഒരു യാത്ര നടത്തി പുതുവർഷത്തെ നമുക്ക് സ്വാഗതം ചെയ്യാം, ഇതാ ഇന്ത്യയില്‍ നിങ്ങൾക്ക് ചെയ്യുവാൻ പറ്റിയ ഏറ്റവും മികച്ച ബൈക്ക് റൈഡ് റൂട്ടുകളും ലക്ഷ്യസ്ഥാനങ്ങളും ഏതൊക്കെയാണെന്നു നോക്കാം...

കൊച്ചി-വർക്കല

കൊച്ചി-വർക്കല

കേരളത്തിൽ ബൈക്ക് റൈഡ് പോകുവാൻ സാധിക്കുന്ന ഒരുപാട് റൂട്ടുകൾ ഉണ്ടെങ്കിലും ഈ വർഷത്തെ യാത്രയ്ക്ക് കൊച്ചിയിൽ നിന്നും നമുക്ക് വർക്കലയ്ക്ക് പോകാം. പൻവേൽ-കൊച്ചി-കന്യാകുമാരി ഹൈവേ വഴി പോകുന്ന ഈ റൈഡ് യാത്രാ സുഖം കൊണ്ടും മനോഹരമായ കാഴ്ചകൾ കൊണ്ടും സമ്പന്നമായിരിക്കും. മടുക്കുമ്പോള്‍ വിശ്രമിക്കുവാനും റിലാക്സ് ചെയ്യുവാനുമായി ഇഷ്ടംപോലെ ഹോട്ടലുകളും റസ്റ്റോറന്‍റുകളും വഴിനീളെ ഉള്ളതിനാല് ഈ യാത്ര രുചിതേടിയുള്ള യാത്രകൂടി ആക്കിമാറ്റാം. കൊച്ചിയിൽ നിന്നും വർക്കലയ്ക്ക് 160 കിലോമീറ്റർ ദൂരം മാത്രമേയുള്ളൂ. വർക്കലയിൽ പുതുവർഷം ആഘോഷിക്കുവാനാണ് പോകുന്നതങ്കിൽ താമസസൗകര്യമടക്കമുള്ള കാര്യങ്ങൾ നേരത്തെ തന്നെ ബുക്ക് ചെയ്യുക.

ബാംഗ്ലൂർ-കൊല്ലിഹിൽസ്

ബാംഗ്ലൂർ-കൊല്ലിഹിൽസ്

ബാംഗ്ലൂരിലെ പബ്ബും പാർട്ടികളുമായി പുതുവർഷം ആഘോഷിക്കുവാൻ താല്പര്യമില്ലെങ്കിൽ ഒരു കിടിലൻ ബൈക്ക് യാത്രയ്ക്കൊരുങ്ങാം. ബാംഗ്ലൂരിൽ നിന്നും പോകുവാന് സാധിക്കുന്ന ഏറ്റവും ത്രില്ലിങ് റൂട്ടുകളിൽ ഒന്നാണ് മരണത്തിന്‍റെ മല എന്നറിപ്പെടുന്ന കൊല്ലി ഹിൽസിലേക്കുള്ളത്. തമിഴ്നാട്ടിലെ നാമക്കൽ ജില്ലയിൽ സ്ഥിതി ചെയ്യുന്ന കൊല്ലി ഹിൽസ് മനോഹരമായ ഒരു ഹിൽ സ്റ്റേഷനാണ്.
ബാംഗ്ലൂരിൽ നിന്നും കൃഷ്ണഗിരി-സേലം-രാസിപുരം-കൊല്ലി ഹിൽസ് ആണ് ആണ്. 280 കിലോമീറ്ററാണ് ദൂരം.

ജയ്പൂർ-ജയ്സാൽമീർ റോഡ് ട്രിപ്പ്

ജയ്പൂർ-ജയ്സാൽമീർ റോഡ് ട്രിപ്പ്

യാത്രകളിൽ വ്യത്യസ്തത ആഗ്രഹിക്കുന്നവർക്ക് പോകുവാൻ പറ്റിയ റൂട്ടുകളിലൊന്നാണ് ജയ്പൂരിൽ നിന്നും ജയ്സാ്‍മീറിലേക്കുള്ള റോഡ് ട്രിപ്പ്. രാജസ്ഥാന്‍റെ മണൽക്കാഴ്ചകളിൽ ഉയർന്നു നിൽക്കുന്ന ചരിത്രവും പാരമ്പര്യവും തേടി, പുതിയ കാഴ്ചകള്‍ കണ്ടുള്ള യാത്ര, രാജ്യത്തെ ഏറ്റവു മികച്ച യാത്രാനുഭവങ്ങളിൽ ഒന്നാണ്. രാജസ്ഥാനിൽ ഒരു സഞ്ചാരി നിർബന്ധമായും കണ്ടിരിക്കേണ്ട യാത്രാ ഇടങ്ങളായ മണ്ഡാവ കാസിൽ, ജുനഗർ കോട്ട, ആംബർ ഫോർട്ട് പാലസ്, ജൽ മഹൽ, സിറ്റി പാലസ്, ജന്തർ മന്തർ, പുഷ്കർ തടാകം, ബ്രഹ്മാവിന്റെ ക്ഷേത്രമായ ലോക് കലാ മണ്ഡലം, ഫത്തേ സാഗർ തടാകം, ജയ്സാൽമീർ കോട്ട തുടങ്ങിയ കാഴ്ചകൾ കണ്ടാണ് ഈ യാത്രയുള്ളത്.
ജയ്പൂർ - നാഗൗർ - ജോധ്പൂർ - രാംദേവ്ര - ജയ്സാൽമീർ വഴിയുള്ള യാത്രയ്ക്ക് 1400- 1500 കിലോമീറ്റര്‍ ദൂരമുണ്ട്. നീണ്ടയാത്രകൾ പ്ലാൻ ചെയ്യുന്നവർക്കുള്ള മികച്ച റൂട്ടും കൂടിയാണിത്.

ബാംഗ്ലൂർ-മൂന്നാർ

ബാംഗ്ലൂർ-മൂന്നാർ

ബാംഗ്ലൂരിൽ നിന്നും ആഴ്ചാവസാനങ്ങളിലും വർഷാവസാന, പുതുവർഷ യാത്രകൾക്കുമൊക്കെ പോകുവാൻ പറ്റിയ മറ്റൊരു റൂട്ട് മൂന്നാറിലേക്കുള്ളതാണ്. വഴിനീളെ അതിമനോഹരമായ കാഴ്ചകളും ശൈത്യത്തിലെ തണുപ്പും കൂടിച്ചേരുന്ന സമയമായതിനാൽ ക്ഷീണമൊട്ടും ഇല്ലാതെ യാത്ര പൂര്‍ത്തീകരിക്കാം. പശ്ചിമഘട്ടത്തിന്റെ വിവിധ കാഴ്ചകൾ ഫോണിൽ പകർത്തുവാൻ മറക്കരുത്. കൃഷ്ണഗിരി അണക്കെട്ട്, ഹൊഗനക്കൽ വെള്ളച്ചാട്ടം, തിരുമൂർത്തി വെള്ളച്ചാട്ടം, തിരുമൂർത്തി ക്ഷേത്രം, ലക്കം വെള്ളച്ചാട്ടം, ചിന്നാർ വന്യജീവി സങ്കേതം, ദിണ്ടിഗൽ ഫോർട്ട്, ഏർക്കാട് കുന്നുകൾ, കിളിയൂർ വെള്ളച്ചാട്ടം, കൊളുക്കുമല തുടങ്ങി നിരവധി സ്ഥലങ്ങൾ യാത്രയിൽ കാണാം.
രണ്ടു റൂട്ടുകൾ ബാംഗ്ലൂർ-മൂന്നാർ യാത്രയ്ക്കുണ്ട്.
ഒന്നാമത്തേത് ബാംഗ്ലൂർ - ഹൊസൂർ - കൃഷ്ണഗിരി - സേലം - ഡിണ്ടിഗൽ - തേനി -മൂന്നാർ 536 കിലോമീറ്ററും ബാംഗ്ലൂർ - മൈസൂർ - മസിനഗുഡി - ഊട്ടി - ഉദുമൽപേട്ട് -മൂന്നാർ
-527 കിലോമീറ്ററുമാണ്.

PC:Vivek Trivedi/ Unsplash

ചാലക്കുടി-വാഴച്ചാൽ റൂട്ട്

ചാലക്കുടി-വാഴച്ചാൽ റൂട്ട്

നീണ്ട യാത്രകള്‍ പ്ലാൻ ചെയ്യുവാൻ താല്പര്യമില്ലാത്തവർക്ക് പറ്റിയ ചെറിയ, എന്നാൽ മികച്ച കാഴ്ചകൾ നല്കുന്ന റൂട്ടാണ് ചാലക്കുടിയിൽ നിന്നും വാഴച്ചാലിലേക്കുള്ളത്. സമയമുണ്ടെങ്കിൽ അത് മലക്കപ്പാറ വരെയോ വാൽപ്പാറ വരെയോ നീട്ടുകയും ചെയ്യാം. വഴിയിലുടനീളമുള്ള പച്ചപ്പും കാടുകൾ നല്കുന്ന കുളിരും അതിരപ്പള്ളി വെള്ളച്ചാട്ടത്തിന്റെ ഹുങ്കാരസ്വരവുമെല്ലാം കേട്ട് ഈ യാത്ര പൂർത്തിയാക്കാം. അധികം വളവുകളോ അപകടങ്ങളോട ഇല്ലാതെ മികച്ചരീതിയിൽ പൂർത്തിയാക്കുവാൻ പറ്റിയ ഒരു യാത്ര കൂടിയാണിത്.

ചാലക്കുടി-വാഴച്ചാൽ റൂട്ടിൽ 36.5 കിലോമീറ്റർ ദൂരമാണുള്ളത്.

ചെറിയ പ്ലാനിങ്ങൊന്നും പോരാ, വര്‍ഷങ്ങളെ‌‌ടുത്ത് പ്ലാന്‍ ചെയ്തു പോകേണ്ട യാത്രകള്‍ചെറിയ പ്ലാനിങ്ങൊന്നും പോരാ, വര്‍ഷങ്ങളെ‌‌ടുത്ത് പ്ലാന്‍ ചെയ്തു പോകേണ്ട യാത്രകള്‍

എറണാകുളം-കോയമ്പത്തൂർ

എറണാകുളം-കോയമ്പത്തൂർ

കൊച്ചിയുടെ തിരക്കുകളിൽ നിന്നും താത്കാലികമായി ഒന്നു മാറി നിൽക്കണമെന്നാഗ്രഹിക്കുന്നവർക്ക് പെട്ടന്നു പോയി വരുവാൻ സാധിക്കുന്ന റൂട്ടുകളിലൊന്നാണ് എറണാകുളത്തു നിന്നും കോയമ്പത്തൂരിലേക്കുള്ളത്, അധികം തിരക്കോ ബഹളങ്ങളോ ഇല്ലാതെ പൂർത്തിയാക്കുവാൻ പറ്റിയ യാത്രയാണിത്. വണ്ടികളുടെ അധികം തിരക്കും ഈ യാത്രയിൽ കാണില്ല. അണക്കെട്ടുകൾ, ക്ഷേത്രങ്ങൾ, കൃഷിയിടങ്ങൾ തുടങ്ങിയവയാണ് യാത്രയിലെ പ്രധാനപ്പെട്ട കാഴ്ചകൾ,
എറണാകുളം-കോയമ്പത്തൂർ യാത്ര 164 കിലോമീറ്റർ ദൂരം പോകുവാൻ പരമാവധി മൂന്നു മണിക്കൂര്‍ മതിയാവും.

PC:karthegan Padmanaban/ Unsplash

വടനാട്-മടിക്കേരി

വടനാട്-മടിക്കേരി

വയനാട്ടിൽ നിന്നും ഒരു റോഡ് ട്രിപ്പ് പോകുവാൻ പ്ലാൻ ചെയ്യുന്നുണ്ടെങ്കിൽ അതിന് മടിക്കേരി തിരഞ്ഞെടുക്കാം. പ്രത്യക്ഷത്തിൽ രണ്ടിടത്തും ഒരേ തരത്തിലുള്ള കാലാവസ്ഥയാണെങ്കിലും യാത്രാനുഭവങ്ങളും കാഴ്ചകളും തീർത്തും വ്യത്യസ്തം തന്നെയാണ്. വയനാട്ടിൽ നിന്നും മടിക്കേരി- വിരാജ്പേട്ട് റൂട്ട് വഴി 126 കിലോമീറ്റർ ദൂരം മാത്രമേ ഈ യാത്രയ്ക്കുള്ളൂ.
അബ്ബി വെള്ളച്ചാട്ടം, രാജാ സീറ്റ്, ഓംകാരേശ്വര ക്ഷേത്രം തുടങ്ങിയവയാണ് ഇവിടെ കാണുവാനുള്ള കാഴ്ചകൾ.

PC:Pulak Bhagawati/ Unsplash

 ഹൈദരാബാദ്-അരാകുവാലി

ഹൈദരാബാദ്-അരാകുവാലി

ഈ വർഷാവസാനം ഹൈദരാബാദിലാണ് നിങ്ങളുള്ളതെങ്കില്‍ ഇവിടെ നിന്നു പോകുവാൻ പറ്റിയ യാത്രാ സ്ഥാനമാണ് അരാകുവാലി. സ്വല്പം ദൈർഘ്യമേറിയ യാത്രയായതിനാൽ അതിനുള്ള മുൻകരുതലുകളും തയ്യാറെടുപ്പുകളും ചെയ്തു വേണം പോകുവാൻ. ഹൈദരാബാദില്‍ നിന്നും വിശാഖപട്ടണത്തേയ്ക്കും വിസാഗില്‍ നിന്നു അരാകുവാലിയിലേക്കും പോകുന്ന വിധത്തിൽ ആകെ 732 കിലോമീറ്റര്‍ ആണ് യാത്രാ ദൈർഘ്യം.

PC:Shajan Jacob/ Unsplash

സൗത്ത് എന്നും പൊളിയാണ്! ഇതാ സൗത്ത് ഇന്ത്യയിലെ ഏറ്റവും മികച്ച റോഡ് ട്രിപ്പുകള്‍സൗത്ത് എന്നും പൊളിയാണ്! ഇതാ സൗത്ത് ഇന്ത്യയിലെ ഏറ്റവും മികച്ച റോഡ് ട്രിപ്പുകള്‍

ഇതിലും മികച്ച റോഡുകള്‍ വേറെയില്ല... കാട്ടിലെ കാഴ്ചകള്‍ ആസ്വദിച്ചൊരു റോഡ് ട്രിപ്പ്ഇതിലും മികച്ച റോഡുകള്‍ വേറെയില്ല... കാട്ടിലെ കാഴ്ചകള്‍ ആസ്വദിച്ചൊരു റോഡ് ട്രിപ്പ്

Read more about: new year travel ideas road trip
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X