ഗോവ... ബാംഗ്ലൂർ യാത്രികരുടെ യാത്രാ ലിസ്റ്റില്‍ ഏറ്റവുമാദ്യം ഇടം പിടിക്കുന്ന നാട്...ബസും ട്രെയിനും വിമാനവും ഇഷ്ടംപോലെ സർവ്വീസ് നടത്തുന്നുണ്ടെങ്കിലും ഗോവ യാത്രയിൽ കൂട്ട് മിക്കപ്പോഴും ട്രെയിനാണ്. ട്രെയിൻ യാത്ര സമയം അധികം അപഹരിക്കുമെന്ന പരാതിയുണ്ടെങ്കിലും ആ യാത്രയുടെ സുഖം ഒന്നു വേറേ തന്നെയായതിനാൽ ട്രെയിൻ തന്നെയായിരിക്കും മിക്കപ്പോഴും തിരഞ്ഞെടുക്കുന്നത്. യാത്രികരുടെ സൗകര്യാർഥം മാർച്ച് എട്ടിന് ആരംഭിച്ച ബാംഗ്ലൂരിനെ ഗോവയിലെ വാസ്കോഡ ഗാമ റെയിൽവേ സ്റ്റേഷനുമായി ബന്ധിപ്പിക്കുന്ന പുതിയ ട്രെയിൻ ഈ പ്രശ്നങ്ങളെല്ലാം പരിഹരിക്കുന്ന ഒന്നാണ്. കുറഞ്ഞ യാത്രാ സമയത്തിൽ ബാംഗ്ലൂരിൽ നിന്നും ഗോവയിലെത്തുന്ന പുതിയ ട്രെയിനിന്‍റെ വിശേഷങ്ങളിലേക്ക്...
നിലവിലെ യാത്ര 17 മണിക്കൂർ
ബാംഗ്ലൂരിൽ നിന്നും ഉഡുപ്പി വഴി കർവാറിലേക്ക്
ട്രെയിൻ സമയം ഇങ്ങനെ
തിരികെ വൈകുന്നേരം 3.25ന് വാസ്കോഡ ഗാമയിൽ നിന്നും ട്രെയിൻ യാത്ര തുടങ്ങും. കർവാറിലെത്തുമ്പോൾ സമയം 05.45. 15 മിനിട്ട് ഇവിടെ നിർത്തിയിട്ട ശേഷം ട്രെയിൻ കർവാറിൽ നിന്നും 6.00 മണിക്ക് യാത്ര തുടങ്ങി പിറ്റേന്ന് രാവിലെ എട്ടു മണിക്ക് യശ്വന്ത്പൂരിലെത്തും.
നേരിട്ട് പോകാം
മംഗലാപുരം ഒഴിവാക്കി പാഡിൽ നിന്നും ഉഡുപ്പിയിലേക്ക് പോകുന്നതിനാൽ പുലർച്ചെ 4.30ന് ഈ ട്രെയിൻ ഉഡുപ്പിയിലെത്തും. മറ്റു ട്രെയിൻ പോലം മംഗലാപുരം കൂടി വന്നിരുന്നതിലും മൂന്നര മണിക്കൂറാണ് ഇവിടെ ലാഭിക്കുക. അതായത് സാധാരണ 8.99 മണിക്ക് ഉഡുപ്പിയിലെത്തുന്നതിനു പകരം ട്രെയിന്‍ 4.30ന് ഉഡുപ്പിയിലെത്തും.



Click it and Unblock the Notifications

















