Search
  • Follow NativePlanet
Share
» » യേശു ജീവിച്ചിരുന്നു എന്ന് വിശ്വസിക്കപ്പെടുന്ന കാശ്മീരിലെ യൂസ്മാർഗ്

യേശു ജീവിച്ചിരുന്നു എന്ന് വിശ്വസിക്കപ്പെടുന്ന കാശ്മീരിലെ യൂസ്മാർഗ്

യൂസ്മാര്‍ഗ്...യേശു ക്രിസ്തു തന്റെ പരസ്യ ജീവിത കാലത്ത് സന്ദർശിച്ചിട്ടുണ്ട് എന്ന് വിശ്വസിക്കപ്പെടുന്ന കാശ്മീരിലെ ഒരിടം... യേശുവിന്‍റെ പേരിൽ അറിയപ്പെടുന്ന ഒരു നാട്...

യൂസ്മാര്‍ഗ്...യേശു ക്രിസ്തു തന്റെ പരസ്യ ജീവിത കാലത്ത് സന്ദർശിച്ചിട്ടുണ്ട് എന്ന് വിശ്വസിക്കപ്പെടുന്ന കാശ്മീരിലെ ഒരിടം... യേശുവിന്‍റെ പേരിൽ അറിയപ്പെടുന്ന ഒരു നാട്... കാര്യങ്ങളിലങ്ങനെയൊക്കെയാണെങ്കിലും ഇതിന് പിന്നിലെ കഥ ഇതുവരെയും വെളിവായിട്ടില്ല എന്നതാണ് യാഥാർഥ്യം. എന്തു തന്നെയാണെങ്കിലും കാശ്മീരിലെ യേശു ക്രിസ്തുവിൻറെ ഈ നാട് സന്ദർശകർക്കിടയിൽ ഏറെ പ്രസിദ്ധമാണ്. നീളത്തിൽ കിടക്കുന്ന പുൽമേടുകളും തിങ്ങിനിറഞ്ഞ കാടുകളും ഒക്കെയുള്ള യുസ്മാർഗിന്റെ വിശേഷങ്ങൾ!

എവിടെയാണിത്

എവിടെയാണിത്

ജമ്മു കാശ്മീലെ അധികം അറിയപ്പെടാത്ത ഇടങ്ങളിലൊന്നാണ് യൂസ്മാർഗ്. ശ്രീനഗറിൽ നിന്നും 47 കിലോമീറ്റർ അകലെ സ്ഥിതി ചെയ്യുന്ന ഇവിടം ബാഡ്ഗം ജില്ലയിലാണുള്ളത്. കാശ്മീർ താഴ്വരയുടെ പടിഞ്ഞാറൻ ഭാഗത്താണ് യുസ്മാർഗ് ഉള്ളത്

 യുസ്മാർഗ് എന്നാൽ

യുസ്മാർഗ് എന്നാൽ

ക്രിസ്തു മതത്തിലെ യേശുവിന്റെ പേരിൽ അറിയപ്പെടുന്ന ഇടമാണ് യുസ്മാർഗ്. യൂസാ എന്നാൽ യേശുക്രിസ്തു എന്നും മാർഗ് എന്നാൽ പുൽമേട് എന്നുമാണ് അർഥം. Meadows of Jesus എന്നാണ് ഈ സ്ഥലത്തിന്റെ അർഥം. കണ്ണെത്താ ദൂരത്തോളം പരന്നു കിടക്കുന്ന പുൽമേടുകളാണ് ഇവിടുത്തെ പ്രധാന കാഴ്ച.

യേശു താമസിച്ച നാട്

ഇവിടുത്തെ പ്രദേശവാസികളുടെ വിശ്വാസം അനുസരിച് തന്റെ അജ്ഞാതവാസക്കാലത്ത് ഇവിടം സന്ദർശിച്ചിരുന്നു എന്നും വളരെ കുറഞ്ഞ കാലം ഇവിടെ താമസിച്ചിരുന്നു എന്നുമാണ്. വിവിധ വിശ്വാസങ്ങളനുസരിച്ച് യേശു തന്റെ പരസ്യ ജീവിതം ആരംഭിക്കുന്നതിനു മുൻപുള്ള സമയത്തും കുരിശിൽ തറയ്ക്കപ്പെട്ടതിനു ശേഷമുള്ള ജീവിത കാലത്തുമാണ് ഭാരത സന്ദർശനം നടത്തിയത് എന്നാണ്. എന്നാൽ ഇതിനെ സാധൂകരിക്കുന്ന തെളിവുകളും മറ്റും ഇതുവരെയും ആർക്കും കണ്ടെത്താനായിട്ടില്ല എന്നാണ് കരുതുന്നത്

ഭാരതത്തിലെത്തിയ യേശു

ഭാരതത്തിലെത്തിയ യേശു

യേശുവിന്റെ അജ്ഞാത വർഷങ്ങൾ എന്നു വിളിക്കപ്പെടുന്ന 12 മുതൽ 30 വയസ്സു വരെയുള്ള കാലഘട്ടത്തിൽ യേശു ഇന്ത്യ അടക്കമുള്ള രാജ്യങ്ങൾ സന്ദർശിക്കുകയും ഇവിടെ നിന്നും പഠിക്കുകയും മറ്റും ചെയ്തുവത്രെ. അന്നത്തെ പേർഷ്യയുടെ വിവിധ ഭാഗങ്ങൾ സന്ദർശിച്ച് പാക്കിസ്ഥാൻ, അഫ്ഗാനിസ്ഥാൻ, നേപ്പാൾ വഴി ലഡാക്കിലെത്തിയെന്നും പിന്നീട് ടിബറ്റ് സന്ദർശിച്ചു എന്നുമാണ് പറയുന്നത്. .

ബുദ്ധമതം പഠിക്കുവാനായി വന്ന യേശു

കണ്ണിനു പകരം കണ്ണു, പല്ലിനു പകരം പല്ല്...എന്നിങ്ങനെ യഹൂദമതത്തിൽ നിലനിന്നിരുന്ന നിയമങ്ങൾക്കും കാര്യങ്ങൾക്കും വിരുദ്ധമായി കുറച്ചു കൂടി ശാന്തവും ലളിതവുമായ കാര്യങ്ങളായിരുന്നു യേശു പഠിപ്പിച്ചത്. വലതു കരണത്തടിക്കുന്നവന് ഇടതേ കരണം കൂടി കാണിച്ചു കൊടുക്കുവാനും പാപം ചെയ്യാത്തവൻ ആദ്യം കല്ലെറിയുവാനും ഒക്കെയാണ് യേശു പ്രബോധനം ചെയ്തത്. ഇത്തരം ചിന്താരീതികൾ യേശുവിന് കിട്ടിയത് തന്റെ അജ്ഞാത വാസക്കാലത്ത് ബുദ്ധമതത്തിൽ നിന്നാണെന്നും ഇതിനായി യേശു ഭാരതത്തിന്റെ വിവിധ ഭാഗങ്ങൾ സന്ദർശിച്ചിട്ടുണ്ട് എന്നുമാണ് ചരിത്രകാരൻമാരടക്കം പലരും വിശ്വസിക്കുന്നത്.

രണ്ടു മണിക്കൂർ യാത്രയിൽ

ശ്രീനഗറിൽ നിന്നും ഏകദേശം 47 കിലോമീറ്റർ അകലെയുള്ള യുസ്മാർഗിലെത്തുവാൻ ഇവിടെ നിന്നും രണ്ടുമണിക്കൂർ എടുക്കും. നീണ്ടു കിടക്കുന്ന മുൽമേടുകളും പൈൻമരക്കാടുകളും മഞ്ഞു പുതച്ചു കിടക്കുന്ന പര്‍വ്വതങ്ങളും ഒക്കെയുള്ള കാഴ്ചകളാണ് ഈ യാത്രയിൽ കാത്തിരിക്കുന്നത്. ശ്രീനഗറിൽ നിന്നും എളുപ്പത്തിൽ ഒരു ചെറിയ യാത്പ പ്ലാൻ ചെയ്ത് എത്തുവാൻ പറ്റിയ ഇടം കൂടിയാണിത്.

ദൂത് ഗംഗയുടെ തീരത്തുകൂടെ

ദൂത്ഗംഗ എന്നറിയപ്പെടുന്ന ഒരു നദിയുടെ കരയിലായാണ് ഈ ഗ്രാമം സ്ഥിതി ചെയ്യുന്നത്. ഝലം നദിയുടെ പോഷക നദിയായ ദൂത്ഗംഗയാണ് ഈ സ്ഥലത്തിന്റെ ജീവൻ എന്നു പറയാം. ഈ സ്ഥലത്തിന്റെ സൗന്ദര്യം തന്നെയാണ് ഇവിടേക്ക് സഞ്ചാരികളെ കൂടുതൽ ആകർഷിക്കുന്ന കാര്യം എന്നു പറയാം..ബഗ്ഡാം ജില്ലയുട ആഭരണം എന്നാണ് യൂസ്മാര്‍ഗ് അറിയപ്പെടുന്നത്.
യൂസ്മാർഗിലേക്കുള്ള യാത്ര തന്നെ ദൂത്ഗംഗയുടെ തീരത്തുകൂടിയുള്ള യാത്രയാണ്.

ചുരംകയറി എത്തുമ്പോൾ

ഒരു ചെറിയ ചുരം കയറിയാണ് യുസംമാർഗിൽ എത്തുവാൻ സാധിക്കുക. മഞ്ഞു മലകളും ആപ്പിൾ തോട്ടങ്ങളും വിശാലമായ പുൽമേടുകളും പൈൻ കാടുകളുമാണ് ഇവിടുത്തെ കാഴ്ച. കുതിരപ്പുറത്ത കയറി ഈ നാട് ചുറ്റിക്കറങ്ങുന്നതാണ് അതിന്റെ ഒരു രസം. ഇവിടുത്തെ ആളുകളുടെ താമസ സ്ഥലങ്ങളും തടാകവും മറ്റു കാഴ്ചകളും ഒക്കെ കാണുവാൻ പറ്റിയ മാര്‍ഗ്ഗം കുതിരപ്പുറത്തുള്ള യാത്ര തന്നെയാണ്.

നിലാംഗിലേക്കൊരു ട്രക്കിങ്ങ്

സ്ഥലത്തിന്റെ ഭംഗി കഴിഞ്ഞാൽ ഇവിടെ ആസ്വദിക്കുവാൻ പറ്റിയ കാര്യങ്ങൾ ഒത്തിരിയൊന്നുമില്ല. യുസ്മാർഗിൽ നിന്നും 4 കിലോമീറ്റർ അകലെയുള്ള നിലാംഗ് തടാകത്തിലേക്കുള്ള ട്രക്കിങ്ങ് ഇവിടെ എത്തിയാൽ ചെയ്യുവാൻ പറ്റിയ കാര്യമാണ്. പൈൻ കാടുകൾക്കു നടുവിൽ സ്ഥിതി ചെയ്യുന്ന ഈ തടാകത്തിലേക്കുള്ള ട്രക്കിങ്ങ് അടിപൊളിയാണ്. വർഷം മുഴുവനും വെള്ളം ഐസായി കിടക്കുന്ന അവസ്ഥയിലായിരിക്കും ഈ തടാകം.

ഇത് കൂടാതെ ഒരു ദിവസം മുഴുവനും എടുക്കുന്ന സാങ് ഇ സഫേദ് താഴ്വരയിലേക്കുള്ള ട്രക്കിങ്ങ് മറ്റൊരു അനുഭവമാണ്. ഏകദേശം പത്ത് മണിക്കൂർ സമയമാണ് ഈ ട്രക്കിങ്ങിനു മാത്രമായി വേണ്ടത്. ടെന്റ് കൊണ്ടുവന്നാൽ ഇവിടെ രാത്രി താമസിക്കുവാനും സൗകര്യമുണ്ട്.

എത്തിച്ചേരുവാൻ

എത്തിച്ചേരുവാൻ

യൂസ്മാർഗിന് 22 കിലോമീറ്റർ അകലെയുള്ള ശ്രീനഗർ ഇന്റർനാഷണൽ എയർപോർട്ടാണ് സമീപത്തുള്ള വിമാനത്താവളം.
ഏറ്റവും അടുത്തുള്ള റെയിൽവേ സ്റ്റേഷൻ ജമ്മു താവിയും ഉദ്ദംപൂരുമാണ്. ബഡ്ഗാം റെയിൽവേ സ്റ്റേഷൻ 25 കിലോമീറ്റർ അകലെയാണ്.
ബസിന് വരുന്നവർക്ക് ശ്രീനഗറിൽ നിന്നും ചരാർ ഇ ഷെരീഫ് എന്ന സ്ഥലത്താണ് എത്താൻ സാധിക്കുക. ശിരീനഗറിൽ നിന്നും 40 കിലോമീറ്റർ അകലെയാണ് ഇവിടെ. ഇവിടെ നിന്നും യുസ്മാർഗിലേക്ക് ടാക്സികളും മറ്റും ലഭ്യമാണ്.

ശ്രീനഗർ-ചദൂര-നഗം-ചരാർ ഇഷെരിഫ്-യുസ്മാർഗ് എന്നിങ്ങനെയാണ് ഇവിടേക്കുള്ള വഴി.

അടുത്തു സന്ദർശിക്കുവാൻ പറ്റിയ ഇടങ്ങൾ

ശിരീനദർ, ദാൽ തടാകം, ഗുൽമാർഗ്, പല്‍ഗാം, സോൻമാർഗ് തുടങ്ങിയ സ്ഥലങ്ങളാണ് യൂസ്മാർഗിൽ നിന്നും എളുപ്പത്തിൽ പോയി കാണുവാൻ പറ്റിയ മറ്റിടങ്ങൾ.

സന്ദർശിക്കുവാൻ പറ്റിയ സമയം

കഠിനമായ തണുപ്പുള്ള സമയങ്ങളിൽ ഇവിടേക്ക് സാധാരണയായി പ്രവേശനം അനുവദിക്കാറില്ല. ഏപ്രിൽ മുതൽ ജൂൺ വരെയും ഓഗസ്റ്റ് മാസം അവസാനം മുതൽ സെപ്റ്റംബർ അല്ലെങ്കിൽ ഒക്ടോബർ ആദ്യം വരെയും അവിടെ താമസിക്കാം.

ബുദ്ധമതം പഠിക്കാൻ ഭാരതത്തിൽ വന്ന യേശു!!<br />ബുദ്ധമതം പഠിക്കാൻ ഭാരതത്തിൽ വന്ന യേശു!!

പധം! സഞ്ചാരികൾക്കും തീര്‍ഥാടകർക്കുമായി ആരുമറിയാത്ത കാശ്മീര്‍ നഗരം പധം! സഞ്ചാരികൾക്കും തീര്‍ഥാടകർക്കുമായി ആരുമറിയാത്ത കാശ്മീര്‍ നഗരം

Read more about: kashmir villages srinagar
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X