» »അരുണാചല്‍ ഒളിപ്പിച്ച അത്ഭുതം..ഇത് സീറോ വാലി!!

അരുണാചല്‍ ഒളിപ്പിച്ച അത്ഭുതം..ഇത് സീറോ വാലി!!

Written By: Elizabath

തനിയെ യാത്ര ചെയ്യാനാഗ്രഹിക്കുന്നവരുടെ യാത്രാ ലിസ്റ്റില്‍ ഒന്നാം സ്ഥാനത്തുള്ള സ്ഥലം, നെല്‍പാടങ്ങളാല്‍ ചുറ്റപ്പെട്ട് കിടക്കുന്ന ഗ്രാമീണത തുളുമ്പുന്ന ഒരിടം. യുനസ്‌കോയുടെ ലോക പൈതൃക നഗരങ്ങളുടെ പട്ടികയില്‍ കയറാനൊരുങ്ങുന്ന ഈ നഗരത്തിന് വിശേഷണങ്ങള്‍ ഒരിക്കലും അധികമാവില്ല. അരുണാചല്‍ പ്രദേശിലെ സ്വര്‍ഗ്ഗതുല്യമായ സ്ഥലമെന്ന് അറിയപ്പെടുന്ന സിറോ വാലി...

ഡ്രീ ഫെസ്റ്റിവല്‍, അപ്താനി, സിറോ; വല്ലതും മനസിലായോ?

ആദ്യകാഴ്ചയില്‍ കേരളം

ആദ്യകാഴ്ചയില്‍ കേരളം

കതിരണിഞ്ഞു കിടക്കുന്ന വിശാലമായ സീറോയിലെ പാടം ആദ്യകാഴ്ചയില്‍ കേരളത്തെ ഓര്‍മ്മിപ്പിക്കും. എന്നാല്‍ പൈന്‍ മരങ്ങളും മുളകളും പര്‍വ്വത ഭീമന്‍മാരും വലിയ വൃക്ഷങ്ങളും നിറഞ്ഞ സീറോ വാലി കേരളത്തില്‍ നിന്നും ഏറെ വ്യത്യസ്തമാണ്. ലോക പൈതൃക നഗരങ്ങളില്‍ ഒന്നാം സ്ഥാനത്താണ് സീറോ വാലി.

PC: Radhe tangu

 ഇത് അപ്താനികളുടെ സീറോ വാലി

ഇത് അപ്താനികളുടെ സീറോ വാലി

ഹിമാലയത്തിലെ അപ്താനി ഗോത്രവിഭാഗത്തില്‍ പെടുന്നവരാണ് ഇവിടുത്തെ ഭൂരിഭാഗം ആളുകളും. നെല്‍കൃഷി ചെയ്തു ജീവിക്കുന്ന ഇവര്‍ മറ്റു ഗോത്രവിഭാഗങ്ങളില്‍ നിന്നും വ്യത്യസ്തമായി ഒരിടത്തുതന്നെ താമസിക്കുന്നവരാണ്.

PC: Pranab Doley

അപ്താനികളുടെ ഡ്രീ ഫെസ്റ്റിവല്‍

അപ്താനികളുടെ ഡ്രീ ഫെസ്റ്റിവല്‍

അപ്താനികളുടെ ഡ്രീ ഫെസ്റ്റിവന്‍ അരുണാചലിലെ പ്രധാന ആഘോഷങ്ങളില്‍ ഒന്നാണ്. ഇവരുടെ കാര്‍ഷിക ഉത്സവമാണിത്. വിളവുകള്‍ സംരക്ഷിക്കുന്ന ദൈവങ്ങള്‍ക്ക് നന്ദി പറയുന്നതാണ് ഫെസ്റ്റിവലിന്റെ പ്രമേയം.

PC: rajkumar1220

ജൂലൈ നാലു മുതല്‍ ഏഴു വരെ

ജൂലൈ നാലു മുതല്‍ ഏഴു വരെ

എല്ലാ വര്‍ഷവും ജൂലൈ നാലു മുതല്‍ ഏഴുവരെയാണ് ഡ്രീ ഫെസ്റ്റിവല്‍ നടക്കുന്നത്. വിളവുകള്‍ സംരക്ഷിക്കുന്ന ദൈവങ്ങള്‍ക്ക് നന്ദിയര്‍പ്പിക്കുന്നതിന്റെ ഭാഗമായി ഇവര്‍ വളര്‍ത്തു മൃഗങ്ങളെ ദൈവത്തിന് ബലി നല്കും.

pc: Fiore Silvestro Barbato

സീറോ മ്യൂസിക് ഫെസ്റ്റിവല്‍

സീറോ മ്യൂസിക് ഫെസ്റ്റിവല്‍


ലോകത്തെമ്പാടു നിന്നും ആളുകള്‍ പങ്കെടുക്കുന്ന ഒരു പ്രധാന ആഘോഷമാണ് സീറോ മ്യൂസിക് ഫെസ്റ്റിവല്‍.നാടന്‍ പാട്ടുകളും പരമ്പരാഗത നൃത്തങ്ങളുമെല്ലാം ഈ ഫെസ്റ്റിവെലിലെ കാഴ്ചകളാണ്. 2012 ല്‍ ആരംഭിച്ച ഈ ഫെസ്റ്റിവല്‍ ഇന്ത്യയില്‍ സംഘടിപ്പിക്കുന്ന ഏറ്റവും മികച്ച ഔട്ട് ഡോര്‍ ഫെസ്റ്റിവലുകളില്‍ ഒന്നു കൂടിയാണ്. രാവും പകലും നിര്‍ത്താതെയുള്ള ഈ സംഗീത മാമാങ്കത്തില്‍ ആയിരക്കണക്കിന് ആളുകളാണ് പങ്കെടുക്കുന്നത്.

PC: Tauno Tõhk

 സെപ്റ്റംബര്‍ 22 മുതല്‍ 25 വരെ

സെപ്റ്റംബര്‍ 22 മുതല്‍ 25 വരെ

പ്രശസ്തമായ സംഗീത ബാന്റുകളടക്കമുള്ളവര്‍ സിറോ മ്യൂസിക് ഫെസ്റ്റിവലില്‍ പങ്കെടുക്കാറുണ്ട്. എല്ലാ വര്‍ഷവും സെപ്റ്റംബര്‍ 22 മുതല്‍ 25 വരെയുള്ള ദിവസങ്ങളിലാണ് മ്യൂസിക് ഫെസ്റ്റിവല്‍.

PC: Sonara Arnav

പട്ടുനൂല്‍ പുഴുവിനെ കഴിക്കാം

പട്ടുനൂല്‍ പുഴുവിനെ കഴിക്കാം

വിവിധ സ്ഥലങ്ങളിലെ വ്യത്യസ്തമായ ഭക്ഷണം രുചിക്കുന്ന ശീലമുണ്ടെങ്കില്‍ സീറോയില്‍
കുറച്ചു സാഹസികതയാവാം. പട്ടുനൂല്‍ പുഴുവിനെയും എലിയെയും ഉപയോഗിച്ചുണ്ടാക്കിയ വിഭവങ്ങള്‍ ഇവിടുത്തെ പ്രാദേശിക വിഭവങ്ങളില്‍ ഒന്നാം സ്ഥാനത്താണ്.
ബാംബൂ ചിക്കനും റൈസ് ബിയറും സിറോയിലെ കിടിലന്‍ രുചികളില്‍ ചിലതു മാത്രമാണ്.

PC: Seungbeom Kim

ക്യാമറയെപ്പോലും തോല്‍പ്പിക്കുന്ന കാഴ്ചകള്‍

ക്യാമറയെപ്പോലും തോല്‍പ്പിക്കുന്ന കാഴ്ചകള്‍

എത്ര വിലകൂടിയ ക്യാമറയാണെങ്കിലും എത്ര പ്രഗത്ഭനായ ഫോട്ടോഗ്രാഫറാണെങ്കിലും സീറോ വാലിയുടെ മുന്നില്‍ തലകുനിക്കും.
ഓരോ ആങ്കിളിലും ആയിരം ചിത്രങ്ങള്‍ പകര്‍ത്താന്‍ മാത്രം ഭംഗിയാണ് ഈ പട്ടണത്തിന്. എവിടെ തിരിഞ്ഞാലും മനോഹരമായ കാഴ്ചകള്‍ മാത്രമേ ഇവിടെ കാണാനുള്ളു.

PC: Ashwani Kumar

യുനസ്‌കോയുടെ പൈതൃകപട്ടികയില്‍

യുനസ്‌കോയുടെ പൈതൃകപട്ടികയില്‍

യുനസ്‌കോയുടെ ലോകപൈതൃക സ്ഥലങ്ങളുടെ പട്ടികയിലേക്ക് ഷോട് ലിസ്റ്റ് ചെയ്യപ്പെട്ടതോടെയാണ് സീറോ വാലിയെ പുറംലോകമറിഞ്ഞത്.

pc: Fiore Silvestro Barbato

സീറോയില്‍ കാണാന്‍

സീറോയില്‍ കാണാന്‍

അത്യപൂര്‍വ്വങ്ങളായ സസ്യജന്തുജാലങ്ങള്‍ അധിവസിക്കുന്ന ഇടമാണ് സീറോ. അതിനാല്‍ തന്നെ പ്രകൃതി സ്‌നേഹികള്‍ക്ക് പറ്റിയ ഒരിടമാണിത്. കൂടാതെ ടാലി വാലി വൈല്‍ഡ് ലൈറ് സാങ്ച്വറി, ഹാപോലി, മേഘ്‌നാ ഗുഹാ ക്ഷേത്രം തുടങ്ങിയവ ഇവിടുത്തെ പ്രധാന ആകര്‍ഷണങ്ങളാണ്.
നൂറ്റാണ്ടുകള്‍ പഴക്കമുള്ള ശിവലിഗം സ്ഥിതി ചെയ്യുന്ന സിദ്ധേശ്വര്‍നാഥ് ക്ഷേത്രവും ഇവിടുത്തെ പ്രധാന ആകര്‍ഷണമാണ്.

PC: Krish9

സീറോ സന്ദര്‍ശിക്കാന്‍

സീറോ സന്ദര്‍ശിക്കാന്‍

എപ്പോള്‍ വേണമെങ്കിലും ഇവിടം സന്ദര്‍ശിക്കാമെങ്കിലും വേനല്‍ക്കാലമാണ് സീറോ സന്ദര്‍ശനത്തിന് അനുയോജ്യം. സീറോയുടെ ആത്മാവുറങ്ങുന്ന ഡ്രീ ഫെസ്റ്റിവല്‍ കൂടാന്‍ താല്പര്യമുള്ളവക്ക് ജൂലൈ മാസം തിരഞ്ഞെടുക്കാം. സീറോ മ്യൂസിക് ഫെസ്റ്റിവല്‍ ആണ് താല്പര്യമെങ്കില്‍ സന്ദര്‍ശനം സെപ്റ്റംബറിലാവാം.

pPC: Tony Persun

സീറോയിലെത്താന്‍

സീറോയിലെത്താന്‍

വിവരങ്ങളൊക്കെ അറിഞ്ഞ് എങ്കില്‍ സീറോയില്‍ പോയേക്കാം എന്നോര്‍ത്താല്‍ അത് അത്രയങ്ങ് എളുപ്പമല്ല. സീറോയിലേക്ക് നേരിട്ട് ബസുകളും ട്രെയിനുകളും ഇല്ല എന്നതാണ് ഇതിനു കാരണം.
ഗുവാഹത്തിയാണ് ഏറ്റവും അടുത്തുള്ള എയര്‍പോര്‍ട്ട്. നഗര്‍ലഗന്‍ റെയില്‍ വേ സ്‌റ്റേഷനാണ് സീറോയ്ക്ക് സമീപമുള്ള റെയില്‍വേ സ്റ്റേഷന്‍. ഇവിടെനിന്നും ആറു മുതല്‍ എട്ടു വരെ മണിക്കൂര്‍ റോഡ് വഴി സഞ്ചരിക്കണം സീറോയിലെത്താന്‍.

Please Wait while comments are loading...