Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ» ദ്വാരക

ശ്രീകൃഷ്ണന്റെ ദ്വാരകാപുരി

40

ദ്വാരകാധീശനായ ശ്രീകൃഷ്ണനെയും അദ്ദേഹത്തിന്റെ രാജധാനിയായ ദ്വാരകയെയും കുറിച്ച് കേള്‍ക്കാത്തവരോ ഒരിക്കലെങ്കിലും അവിടെയെത്താന്‍ ആഗ്രഹിക്കാത്തവരോ കാണുമോ? സഞ്ചാരികളുടെ സ്വപ്നകേന്ദ്രമാണ് ഇതിഹാസ പുരാണങ്ങളില്‍ പരാമര്‍ശിക്കപ്പെടുന്ന പുണ്യഭൂമിയായ ദ്വാരക.  സംസ്‌കൃത സാഹിത്യങ്ങളില്‍ നിന്നുള്ള പരാമര്‍ശങ്ങള്‍ പ്രകാരം ഏഴ് പൗരാണിക നഗരങ്ങളിലൊന്നാണ് ദ്വാരക. ചതുര്‍ധാമങ്ങളിലും സപ്തപുരികളിലും ഉള്‍പ്പെടുന്ന നഗരം കൂടിയാണ് ദ്വാരക.

ഇതിഹാസങ്ങളില്‍

മഹാവിഷ്ണുവിന്റെ ഒമ്പതാമത്തെ അവതാരമായ ശ്രീകൃഷ്ണന്‍ സ്വന്തം അമ്മാവനായ കംസനെ വധിക്കുന്നു. കംസന്റെ വധൂപിതാവായ ജരാസദ്ധന്‍ ഇതില്‍ കോപാകുലനായി ശ്രീകൃഷ്ണനെതിരെ യുദ്ധത്തിനൊരുങ്ങുന്നു. പതിനേഴുപ്രാവശ്യമാണ് കുപിതനായ ജരാസദ്ധന്‍ മധുര ആക്രമിച്ചത്. പിന്നീട് ശ്രീകൃഷ്ണന്‍ മധുര വിട്ട് ദ്വാരക കേന്ദ്രമാക്കി. ഓഖ തുറമുഖത്തിനടുത്താണ് ഇന്ന് ഈ പ്രദേശം. തന്റെ ജീവിതത്തിലെ പ്രധാനപ്പെട്ട കാലം ശ്രീകൃഷ്ണന്‍ ദ്വാരകയിലാണ് ചെലവഴിച്ചത്.

ശ്രീകൃഷ്ണന്റെ സ്വര്‍ഗാരോഹണത്തിന് ശേഷം ആറുതവണ ദ്വാരക സമുദ്രത്തില്‍ മുങ്ങിപ്പോയതായി കരുതപ്പെടുന്നു. ഇത് ദ്വാരകയുടെ  ഏഴാമത്തെ അവസ്ഥയായാണ് കരുതപ്പെടുന്നത്. വാതില്‍ എന്ന് അര്‍ത്ഥം വരുന്ന ദ്വാര എന്ന സംസകൃത വാക്കില്‍ നിന്നാണ് ദ്വാരക എന്ന പേര് ഉണ്ടായത്. ബ്രഹാമാവിലേക്കുള്ള പ്രവേശനകവാടം എന്നാണ് ദ്വാരക എന്ന പേരിനര്‍ത്ഥം. വൈഷ്ണവരുടെ പ്രധാനപ്പെട്ട തീര്‍ത്ഥാടന കേന്ദ്രങ്ങളില്‍ ഒന്നാണിത്.

ദ്വാരകാധീശന്റെ വിഗ്രഹമുള്ള ജഗത്മന്ദിറാണ് ഇവിടത്തെ പ്രധാനപ്പെട്ട ആകര്‍ഷണങ്ങളിലൊന്ന്. പന്ത്രണ്ട് ജ്യോതിര്‍ലിംഗങ്ങളിലൊന്നായ നാഗേശ്വര ജ്യോതിര്‍ലിംഗം ദ്വാരകയില്‍ സ്ഥിതിചെയ്യുന്നു. ശ്രീകൃഷ്ണന്‍ തന്റെ രാജ്യം രൂപീകരിച്ചത് ദ്വാരകാപുരി കേന്ദ്രമാക്കിയാണ് എന്നാണ് വിശ്വാസം. ഓഖ തുറമുഖത്തിനടുത്തായി ഗള്‍ഫ് ഓഫ്

കച്ചിലാണ് ഈ പ്രദേശം സ്ഥിതിചെയ്യുന്നത്. ദ്വാരകയില്‍നിന്നും ബോട്ടുമാര്‍ഗമാണ് ഇവിടെയത്താന്‍ സാധിക്കുക. മൂന്നാം നൂറ്റാണ്ടുമുതലുള്ള വസ്തുക്കള്‍ ചരിത്ര ഗവേഷകര്‍ ഇവിടെനിന്നും കണ്ടെടുത്തിരുന്നു. ഇവിടെ വെച്ചാണ് മഹാവിഷ്ണു ശംഖാസുരനെ വധിച്ചത് എന്നും വിശ്വസിക്കപ്പെടുന്നു.

പിക്‌നിക്കിനും ക്യാംമ്പിഗിനും മറ്റുമായി നിരവധി ആളുകള്‍  ഇവിടെയെത്തുന്നു. ഗുജറാത്തിന്റെ പടിഞ്ഞാറേ തീരത്ത് ജാംനഗര്‍ ജില്ലയിലാണ് ദ്വാരക സ്ഥിതിചെയ്യുന്നത്. സന്ദര്‍ശകരെ ആകര്‍ഷിച്ചുകൊണ്ട് നിരവധി ക്ഷേത്രങ്ങളും ആരാധനാലയങ്ങളുമുണ്ട് ദ്വാരകയില്‍. ദ്വാരകാധീശ ക്ഷേത്രം, നാഗേശ്വര ക്ഷേത്രം, മീരാഭായി ശ്രീകോവില്‍, ശ്രീ കൃഷ്ണ ക്ഷേത്രം, ഹനുമാന്‍ ക്ഷേത്രം തുടങ്ങിയവയാണ് ദ്വാരകയിലെ പ്രധാനപ്പെട്ട ക്ഷേത്രങ്ങള്‍.

ദ്വാരക പ്രശസ്തമാക്കുന്നത്

ദ്വാരക കാലാവസ്ഥ

സന്ദര്‍ശിക്കാന്‍ പറ്റിയ സമയം ദ്വാരക

  • Jan
  • Feb
  • Mar
  • Apr
  • May
  • Jun
  • July
  • Aug
  • Sep
  • Oct
  • Nov
  • Dec

എങ്ങിനെ എത്തിച്ചേരാം ദ്വാരക

  • റോഡ് മാര്‍ഗം
    ജാംനഗര്‍ - ദ്വാരക ഹൈവേയിലാണ് ദ്വാരക സ്ഥിതിചെയ്യുന്നത്. ജാംനഗര്‍, അഹമ്മദാബാദ് തുടങ്ങിയ നഗരങ്ങളില്‍ നിന്നും ഇവിടേക്ക് 20 നും 32 ഡിഗ്രിക്കും ഇടയിലായിരിക്കും വേനല്‍ക്കാലത്ത് ദ്വാരകയിലെ താപനില. മാര്‍ച്ച് മുതല്‍ മെയ് ജൂണ്‍ വരെയാണ് വേനല്‍. വേനല്‍ക്കാലവും ദ്വാരകയിലേക്ക് സന്ദര്‍ശനം നടത്താന്‍ പറ്റിയ കാലമാണ്.എളുപ്പത്തില്‍ എത്തിച്ചേരാന്‍ സാധിക്കും. ഗുജറാത്ത് ട്രാന്‍സ്‌പോര്‍ട്ടിന്റെ ബസ്സുകളും ലക്ഷ്വറി പ്രൈവറ്റ് ബസ്സുകളും ദ്വാരകയിലേക്ക് സര്‍വ്വീസ് നടത്തുന്നുണ്ട്.
    ദിശകള്‍ തിരയാം
  • റെയില്‍ മാര്‍ഗം
    അഹമ്മദാബാദ് - ഓഖ ബ്രോഡ്‌ഗേജ് പാതയിലാണ് ദ്വാരക സ്ഥിതിചെയ്യുന്നത്. ദ്വാരകയില്‍ റെയില്‍വേ സ്റ്റേഷനുണ്ട്. സൂറത്ത്, ഗോവ, വഡോദര, അഹമ്മദാബാദ് തുടങ്ങിയ സ്ഥലങ്ങളിലേക്ക് ഇവിടെനിന്നും ട്രെയിന്‍ സര്‍വ്വീസുകളുണ്ട്.
    ദിശകള്‍ തിരയാം
  • വിമാനമാര്‍ഗം
    ജാംനഗര്‍ വിമാനത്താവളമാണ് ദ്വാരകയ്ക്ക് സമീപത്തുള്ള എയര്‍പോര്‍ട്ട്. 127 കിലോമീറ്റര്‍ ദൂരത്താണിത്. ഇവിടെനിന്നും ഡല്‍ഹി, മുംബെ, ലക്‌നൗ, ഭോപ്പാല്‍, പുനെ പോലുള്ള പ്രധാന നഗരങ്ങളിലേക്ക് വിമാന സര്‍വീസുകള്‍ ലഭ്യമാണ്. വിമാനത്താവളത്തില്‍ നിന്നും ദ്വാരകയിലേക്ക് ടാക്‌സി, ബസ്സ് സര്‍വ്വീസുകള്‍ ലഭ്യമാണ്.
    ദിശകള്‍ തിരയാം
One Way
Return
From (Departure City)
To (Destination City)
Depart On
11 Mar,Wed
Return On
12 Mar,Thu
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
11 Mar,Wed
Check Out
12 Mar,Thu
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
11 Mar,Wed
Return On
12 Mar,Thu