ഡൽഹി യാത്രകളിൽ കാണാന് പോകുന്ന സ്ഥലങ്ങളുടെയും ഇവിടുന്ന് പോകാൻ സാധിക്കുന്ന ഇടങ്ങളും കഴിഞ്ഞാലുള്ള പ്രധാന ആകർഷണം ഇവിടുത്തെ രുചി വൈവിധ്യങ്ങളാണ്. ഇന്ത്യയുടെ ഓരോ സംസ്ഥാനങ്ങളിലും ഓരോ പ്രദേശങ്ങളിലും ലഭിക്കുന്ന ഭക്ഷണ വൈവിധ്യങ്ങള്‍ അതിന്‍റെ തനിമ ഒട്ടും നഷ്ടപ്പെടാതെ ഡല്‍ഹിയിൽ കിട്ടും. ഇതിനായി അല്പം സമയവും കുറച്ചദികം പണവും യാത്രയും വേണ്ടിവരുമെന്ന് മാത്രം.
എന്നാൽ ഫൂഡ് ഫെസ്റ്റുകൾ നടക്കുന്ന സമയമാണെങ്കിൽ ഒറ്റ ഇടത്തു നിന്നും വ്യത്യസ്ത രുചികള്‍ പരീക്ഷിക്കാൻ പറ്റിയ അവസരമാണ്. അങ്ങനെ ഭക്ഷണത്തിൽ താല്പര്യമുള്ള ഒരാളാണെങ്കിൽ തലസ്ഥാനം സന്ദർശിക്കാൻ പറ്റിയ സമയം ഫൂഡ് ഫെസ്റ്റുകളുടെ സമയമാണ്. വർഷത്തിൽ വിവിധ സമയങ്ങളിലായി നിരവധി ഫെസ്റ്റുകൾ ഇവിടെയുണ്ട്. ഇതാ ഡൽഹിയിലെ പ്രധാനപ്പെട്ട ഫൂഡ് ഫെസ്റ്റുകൾ ഏതൊക്കെയെന്ന് നോക്കാം.

1. എയ്റോ സിറ്റി കളിനറി ഫെസ്റ്റ്
ഡൽഹിയിലെ ഏറ്റവും വലിയ ഫൂഡ് ഫെസ്റ്റുകളിൽ ഒന്നാണ് എയ്റോ സിറ്റി കളിനറി ഫെസ്റ്റ്. ഭക്ഷണത്തിലെ വൈവിധ്യങ്ങളുടെ ആഘോഷമാണ് ഇവിടെ നക്കുന്നത്. ഭക്ഷണം ഇഷ്ടപ്പെടുന്നവരും ഷെഫുമാരും ബിസിനസ് സ്ഥാപപനങ്ങളുമെല്ലാം എല്ലാ വർഷവും ഇതിന്‍റെ ഭാഗമാകുന്നു. സ്ട്രീറ്റ് ഫുഡ് ഹോപ്പിംഗ്, ഫൈൻ ഡൈനിംഗ്, കോഫി ഡ്രിങ്ക്, വൈൻ (സ്പിരിറ്റ്സ്) ടേസ്റ്റിംഗ് എന്നിങ്ങനെ വൈവിധ്യമാർന്ന കാര്യങ്ങൾ ഇതിന്‍റെ ഭാഗമാണ്.
എല്ലാ വർഷവും ജനുവരി മാസത്തിൽ ജിഎംആർ എയറോ സിറ്റിയിലെ ദ സ്ക്വയറിൽ വെച്ചാണ് ഇത് നടക്കുന്നത്. ഡല്‍ഹി എയറോ സിറ്റി മെട്രോയാണ് ഏറ്റവും അടുത്തുള്ള മെട്രോ സ്റ്റേഷൻ.
2. ഹോൺ ഓകെ പ്ലീസ്
ഇന്ത്യയുടെ ഏറ്റവും സന്തോഷകരമായ ഫുഡ് ഫെസ്റ്റിവൽ എന്നാണ് ഹോൺ ഓകെ പ്ലീസ് ഫെസ്റ്റിവൽ അറിയപ്പെടുന്നത്. തനി നാടൻ മുതൽ അന്താരാഷ്ട്ര ഭക്ഷണങ്ങൾ വരെ ഊ മൂന്നു ജിവസ ഫെസ്റ്റിവലിൽ ഒരുക്കുന്നു. എല്ലാ വർഷവും ഏപ്രിൽ മാസത്തിൽ പ്രഗതി വിഹാർ ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിലാണ് ഈ ഫെസ്റ്റിവൽ നടക്കുന്നത്. രണ്ടു കിലോമീറ്റർ അകലെയുള്ള ജങ്പുരയാണ് അടുത്തുള്ള മെട്രോ സ്റ്റേഷൻ.
3. പാലറ്റ് ഫെസ്റ്റ്
ഡല്ഹിയിൽ ഇനി വരാനിരിക്കുന്ന പ്രധാന ഫൂഡ് ഫെസ്റ്റുകളിൽ ഒന്നാണ് പാലറ്റ് ഫെസ്റ്റ്. ടൂറിസം മന്ത്രാലയം, ജി 20, ഇൻക്രെഡിബിൾ ഇന്ത്യ, ഡൽഹി ടൂറിസം എന്നിവയുടെ സഹകരണത്തോടെയാണ് ഈ ഫെസ്റ്റിവൽ നടത്തുന്നത്. മൂന്ന വർഷത്തിനു ശേഷം വലിയ പിന്തുണയോടെ കഴിഞ്ഞ വർഷം ഇനത് നടന്നിരുന്നു. തമിഴ്‌നാട്, ഗുജറാത്ത്, മണിപ്പൂർ, സിക്കിം തുടങ്ങിയ സംസ്ഥാനങ്ങൾ അവരുടെ സമ്പന്നമായ സാംസ്‌കാരിക പൈതൃകം പ്രദർശിപ്പിക്കുന്നതിന് സ്റ്റാളുകൾ ഒരുക്കിയിട്ടുണ്ട്. പാചകക്കാരുടെ മാസ്റ്റർ ക്ലാസുകളും കലാകാരന്മാരുടെ പ്രകടനങ്ങളും കൂടാതെ ഒരു കിഡ്‌സ് സോൺ, ഒരു ഐസ്-സ്കേറ്റിംഗ് റിങ്ക്, ഒരു ഗെയിമിംഗ് ട്രക്ക് തുടങ്ങിയവയും ഇവിടെ ഒരുക്കിയിരുന്നു.
നവബർ മാസത്തിൽ നടക്കുന്ന ഈ ഫെസ്റ്റ് മേജർ ധാന്‍ ചന്ദ് നാഷണൽ സ്റ്റേഡിയത്തിൽ നടക്കാനാണ് സാധ്യത. ഇവിടുന്ന് മൂന്ന് കിലോമീറ്റർ അകലെയുള്ള പ്രഗതി മൈതാൻ ആണ് അടുത്തുള്ള മെട്രോ സ്റ്റേഷൻ.
4. നാസ്വി സ്ട്രീറ്റ് ഫൂഡ് ഫെസ്റ്റിവൽ
കഴിഞ്ഞ വര്‌ഷം വൻ വിജയകരമായി സംഘടിപ്പിക്കപ്പെട്ട ഫൂഡ് ഫെസ്റ്റിവലുകളിൽ ഒന്നാണ് നാസ്വി സ്ട്രീറ്റ് ഫൂഡ് ഫെസ്റ്റിവൽ. നാഷണൽ അസോസിയേഷൻ ഓഫ് സ്ട്രീറ്റ് വെണ്ടേഴ്‌സ് ഓഫ് ഇന്ത്യ (NASVI) സംഘടിപ്പിച്ച ഈ ഫെസ്റ്റിവൽ വഴി രാജ്യത്തുടനീളമുള്ള തെരുവ് കച്ചവടക്കാർക്ക് ഒരു പ്ലാറ്റ്ഫോം നൽകാനാണ് ലക്ഷ്യമിടുന്നത്. സെലിബ്രിറ്റി ഷെഫുകൾ മുതൽ തുർക്കി, അഫ്ഗാനിസ്ഥാൻ, നേപ്പാൾ, ടിബറ്റ് എന്നിവിടങ്ങളിൽ നിന്നുള്ള തെരുവ് ഭക്ഷണ കച്ചവടക്കാർ വരെ ആധികാരിക പ്രാദേശിക വിഭവങ്ങൾ വിളമ്പുന്നു.
പ്രഗതി വിഹാർ ജവഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിൽ ഡിസംബർ മാസത്തിലാണ് ഇത് നടക്കുന്നത്.
5. വേൾഡ് ഫൂഡ് ഫെസ്റ്റ് 2024
ഡൽഹി ഈ വർഷ ഏറ്റവും പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഭക്ഷ്യ മേളയാണ് വേൾഡ് ഫൂഡ് ഫെസ്റ്റ് 2024. 2024 സെപ്‌റ്റംബർ 19 മുതൽ 22 വരെ നടത്തുന്ന ഇത് തലസ്ഥാനത്തെ ഏറ്റവും മികച്ച ഇവന്‍റുകളിൽ ഒന്നാണ്. ഭക്ഷണ പ്രിയര്‍ക്ക് മാത്രമല്ല, സ്റ്റാർട്ടപ്പുകൾക്കും കമ്പനികൾക്കും ഒക്കെ ആവശ്യമായ കണക്ഷനുകള്‍ ഉണ്ടാക്കുന്നതിനും വളരുന്ന വ്യവസായത്തെക്കുറിച്ച് കൂടുതലറിയുന്നതിനുമുള്ള ഒരിടം കൂടിയാണ്. പ്രഗതി മൈതാനമാണ് ഫെസ്റ്റിവൽ ലൊക്കേഷൻ.
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications












