Search
  • Follow NativePlanet
Share
» »ഒന്നും രണ്ടുമല്ല 46 റെയിൽവേ സ്റ്റേഷനുകൾ.. ഡൽഹിയിലെ ഈ റെയിൽവേ സ്റ്റേഷനുകളിൽ എത്രയെണ്ണം നിങ്ങൾക്കറിയാം?

ഒന്നും രണ്ടുമല്ല 46 റെയിൽവേ സ്റ്റേഷനുകൾ.. ഡൽഹിയിലെ ഈ റെയിൽവേ സ്റ്റേഷനുകളിൽ എത്രയെണ്ണം നിങ്ങൾക്കറിയാം?

തലസ്ഥാനമായ ഡൽഹി ഒരു വലിയ നഗരമാമെന്ന് നമുക്കറിയാം. പാർലമെന്‍റും രാഷ്ട്രപതി ഭവനും സുപ്രീം കോടതിയും ചെങ്കോട്ടയും ഇന്ത്യാ ഗേറ്റും ഉൾപ്പെടെയുള്ള സ്ഥലങ്ങളും ചരിത്രയിടങ്ങളും ക്ഷേത്രങ്ങളും നിർമ്മിതികളും മാർക്കറ്റുകളും ഒക്കെയുള്ള ഡൽഹിയിൽ എത്ര റെയിൽവേ സ്റ്റേഷനുണ്ടെന്ന് അറിയാമോ? ഡല്‍ഹിയിലേക്ക് ട്രെയിന്‍ ടിക്കറ്റ് ബുക്ക് ചെയ്യുമ്പോൾ ഡല്‍ഹി എന്നു കൊടുക്കുമ്പോൾ മുന്നിൽ വരുന്ന ഏതൊക്കെ റെയിൽവേ സ്റ്റേഷനുകൾ നിങ്ങൾക്ക് പരിചയമുണ്ട്.

ഒന്നോ രണ്ടോ പത്തോ ഇരുപതോ അല്ല, ചെറുതും വലുതുമായ 46 റെയിൽവേ സ്റ്റേഷനുകളാണ് ഡല്‍ഹിയുടെ പല ഭാഗങ്ങളിലായി ഉള്ളത്. ഡൽഹി കാണാൻ വരുമ്പോൾ ഇതിൽ അഞ്ചോ ആറോ എണ്ണമേ നമുക്ക് ആവശ്യമായി വരികയുള്ളൂ. പ്രധാന സ്ഥലങ്ങളിലേക്കുള്ള ട്രെയിനുകൾ പുറപ്പെടുന്നവ ഒഴികെ ഭൂരിഭാഗവും ഡൽഹി റിങ് റെയിൽവേയുടെ ഭാഗമാണ്. ഇതാ ഡൽഹിയിലെ പ്രധാന റെയിൽവേ സ്റ്റേഷനുകൾ പരിചയപ്പെടാം.

Major Railway Stations In Delhi

ഡൽഹിയിലെ ആകെ റെയിൽവേ സ്റ്റേഷനുകൾ

വ്യത്യസ്ത വിഭാഗങ്ങളിലായി വരുന്ന ആകെ 46 റെയിൽവേ സ്റ്റേഷനുകളാണ് ഡൽഹിയിൽ ഉള്ളത്. ഡൽഹി റിംഗ് റോഡിന് സമാന്തരമായുള്ള ഡൽഹി റിംഗ് റെയിൽവേയുമായി ചേർന്നുള്ളവയാണ് ഇതിൽ 21 റെയിൽവേ സ്റ്റേഷനുകൾ. എ-1 കാറ്റഗറിയിൽ ഉൾപ്പെടുന്ന് നാല് സ്റ്റേഷനുകളും എ കാറ്റഗറിയിൽ നാലു സ്റ്റേഷനുകൾ വീതവുമാണ് ഡൽഹിൽ ഉള്ളത്. രാജ്യത്തെ തന്നെ ഏറ്റവും മികച്ച ചില റെയിൽവേ സ്റ്റേഷനുകൾ ഡൽഹിയിലാണുള്ളത്.

1. ന്യൂഡൽഹി റെയിൽവേ സ്റ്റേഷൻ (NDLS)

ഡൽഹിയിലെ റെയിൽവേ സ്റ്റേഷനുകളിൽ ഏറ്റവും പ്രധാനപ്പെട്ടതാണ് ന്യൂഡൽഹി റെയിൽവേ സ്റ്റേഷൻ. ആദ്യകാല റെയിൽവേ സ്റ്റേഷനുകളിലൊന്നായ ഇത് 1926-ൽ ആണ് സ്ഥാപിതമായത്. കൊണാട്ട് പ്ലേസിന് സമീപം സ്ഥിതി ചെയ്യുന്ന ന്യൂ ഡൽഹി റെയിൽവേ സ്റ്റേഷൻ കൊളോണിയൽ വാസ്തുവിദ്യയ്ക്ക് പ്രസിദ്ധമാണ്. രൂപത്തിൽ മാത്രമല്ല,വലുപ്പത്തിലും ആൾത്തിക്കിലും ഈ സ്റ്റേഷൻ പേരുകേട്ടതാണ്. ഇന്ത്യയിലെ ഏറ്റവും തിരക്കേറിയതും വലുതുമായ റെയിൽവേ സ്റ്റേഷനുകളിൽ ഒന്നാണിത്. രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നും ഇവിടേക്ക് ട്രെയിനുകൾ വരികയും പോവുകയും ചെയ്യുന്നതിനാൽ എല്ലാ സമയവും തിരക്കാണ് ഇവിടെ. 16 പ്ലാറ്റ്ഫോം ഇവിടെയുണ്ട്.

2. ഓൾഡ് ഡൽഹി റെയിൽവേ സ്റ്റേഷൻ (DLI)

ഓൾഡ് ഡൽഹി റെയില്‍വേ സ്റ്റേഷൻ എന്നറിയപ്പെടുന്ന ഡൽഹി റെയിൽവേ സ്റ്റേഷൻ തലസ്ഥാനത്തെ ഏറ്റവും തന്ത്രപ്രാധാന സ്ഥാനത്ത് ബ്രിട്ടീഷുകാർ നിർമ്മിച്ച റെയിൽവേ സ്റ്റേഷനാണ്. ചാന്ദ്‌നി ചൗക്ക് പ്രദേശത്തിന് സമീപത്തായി സ്ഥിതി ചെയ്യുന്ന ഇത് 19-ആം നൂറ്റാണ്ടിന്‍റെ അവസാനത്തിലാണ് നിർമ്മിക്കുന്നത്.

ഡൽഹി ജംങ്ഷൻ റെയിൽവേ സ്റ്റേഷൻ എന്നും ഇതിനു പേരുണ്ട്. ഏറ്റവും പഴക്കം ചെന്ന റെയിൽവേ സ്റ്റേഷനായ ഇതുവഴി ഇന്നും 250 ട്രെയിനുകൾ ഒരു ദിവസം സർവീസ് നടത്തുന്നു. 1864-ൽ കൽക്കട്ടയിലെ ഹൗറയിൽ നിന്ന് ഡൽഹിയിലേക്ക് ട്രെയിനുകൾ സർവീസ് ആരംഭിച്ചപ്പോഴാണ് ചാന്ദ്‌നി ചൗക്കിന് സമീപം ഇത് സ്ഥാപിതമായത്.

3. ഹസ്രത്ത് നിസാമുദ്ദീൻ റെയിൽവേ സ്റ്റേഷൻ (NZM)

തെക്കൻ ഡൽഹിയുടെ ഭാഗമായ ഹസ്രത്ത് നിസാമുദ്ദീൻ റെയിൽവേ സ്റ്റേഷൻ ഡല്‍ഹിയിലെ പ്രധാന സ്റ്റേഷനുകളിലൊന്നാണ്. മധ്യ, ദക്ഷിണേന്ത്യയിലേക്ക് പോകുന്ന ട്രെയിനുകളാണ് ഇവിടെ വരുന്നതും ഇവിടെ നിന്ന് പുറപ്പെടുന്നതും. കേരളത്തില്‍ നിന്നും ഇവിടേക്ക് ട്രെയിനുകളുണ്ട്. ഡല്‍ഹി മെട്രോയുടെ പിങ്ക് ലൈനിൽ സരായ് കാലേ ഖാൻ - നിസാമുദ്ദീൻ മെട്രോ സ്റ്റേഷന് വളരെ അടുത്താണ് ഈ സ്റ്റേഷൻ

ആനന്ദ് വിഹാർ ടെര്‍മിനൽ (ANVT)

ഡൽഹിയിലെ റെയിൽവേ സ്റ്റേഷനുകളുടെ പട്ടികയിൽ താരതമ്യേന പുതിയ ഇടമാണ് പടിഞ്ഞാറൻ ഡൽഹിയുടെ ഭാഗമായ ആനന്ദ് വിഹാർ ടെര്‍മിനൽ. 2009 ലാണ് ഈ സ്റ്റേഷൻ ആരംഭിച്ചത്. ദീർഘദൂര ട്രെയിനുകളും ഉത്തർ പ്രദേശ്, ബീഹാർ എന്നിവിടങ്ങളിലേക്കുള്ള ട്രെയിനുകളുമാണ് ഇവിടേക്ക് വരുന്നത്.

ഡൽഹി സരായി റോഹില്ല റെയിൽവേ സ്റ്റേഷൻ (DEE)

ഡല്‍ഹിയിലെ മറ്റൊരു പ്രധാന റെയിൽവേ സ്റ്റേഷനാണ് ഡൽഹി സരായി റോഹില്ല റെയിൽവേ സ്റ്റേഷൻ. ഡൽഹി റെയിൽവേ ജംങ്ഷനിൽ നിന്നും നാലര കിലോമീറ്റർ ദൂരത്തിലാണ് ഈ റെയിൽവേ സ്റ്റേഷനുള്ളത്. 1872-ൽ ഡൽഹിയിൽ നിന്ന് ജയ്പൂർ, അജ്മീർ എന്നിവിടങ്ങളിലേക്കുള്ള മീറ്റർ ഗേജ് റെയിൽവേ ലൈൻ സ്ഥാപിക്കുമ്പോഴാണ് ഡൽഹി സരായ് റോഹില്ല ടെർമിനൽ റെയിൽവേ സ്റ്റേഷൻ സ്ഥാപിതമായത് രാജസ്ഥാൻ, മറ്റു നോർത്ത് വെസ്റ്റേൺ ഭാഗങ്ങൾ എന്നിവിടങ്ങളിലേക്കുള്ള ട്രെയിനുകളാണ് ഇവിടെ വരുന്നത്.

ഇവ കൂടാതെ, ഷാഹ്‌ദാര ജംഗ്ഷൻ, ഓഖ്‌ല, ഡൽഹി കാന്‍റ്, സദർ ബസാർ, ലജ്പത് നഗര്‍,ഡല്‍ഹി സഫ്ദർജുങ്, ചാണക്യപുരി, ആദർശ് നഗർ തുടങ്ങിയവയാണ് ഡൽഹിയിലെ മറ്റ് ചെറിയ സ്റ്റേഷനുകൾ.

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+